വിളിക്കാതെ വന്ന വസന്തങ്ങൾ (kavitha)
വിളിക്കാതെ
വന്ന വസന്തങ്ങൾ
................
നീ നടന്നുപോയ
വഴിയോളം
പ്രിയപ്പെട്ട
ഒരിടം
എനിക്കില്ല
കൊന്നപത്തലും
മുളകുചെമ്പരത്തിയും
വേലിയിട്ട
വഴിയിലൂടെ
എത്രപതുക്കെ
നടന്നിട്ടും
നമ്മൾപറഞ്ഞുതീർന്നില്ലല്ലോ..
വിരലുകൾതമ്മിൽ
തൊടാതെ
തൊട്ട്
ഉടലാകെ
പൂവിട്ടത്
വസന്തം
വന്നുവിളിച്ചിട്ടായിരുന്നില്ല
അതുകൊണ്ട്
ഇലകൊഴിയുന്ന
ഈ ശിശിരത്തിലും
എനിക്കായ്
ഒരുപൂക്കാലം
ഒരുക്കിവെയ്ക്കാൻ
നിനക്കാകുമെന്ന്
എനിക്കുറപ്പുണ്ട്....
Comments
Post a Comment