Posts

Showing posts with the label സുധീഷ് അമ്മവീട്

സുധീഷ് അമ്മവീട്

Image
സുധീഷ് അമ്മവീട് അധ്യാപകൻ, കവി, നാടക പ്രവർത്തകൻ . M.Com, B.Ed , NET ബിരുദം. NMLP സ്കൂൾ കൂളിമുട്ടം, സെന്റ് ജോസഫ്സ് ഹൈസ്ക്കൂൾ മതിലകം, MES അസ്മാബി കോളേജ് . പി. വെമ്പല്ലൂർ, UTEC മലപ്പുറം എന്നിവിടങ്ങളിൽ പഠനം പൂർത്തീകരിച്ചു. മുകുന്ദപുരം താലൂക്ക് എക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ്  ഡിപ്പാർട്ട്മെന്റിൽ സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്ററായി ജോലി ചെയ്യുന്നു. മതിലകം പഞ്ചായത്തിലെ കൂളിമുട്ടം ദേശത്ത് പ്രശസ്ത എഴുത്തുകാരൻ EAS പുതിയ കാവിന്റെയും ജാനകിയുടെയും മകനായി ജനിച്ചു. ഇപ്പോൾ എസ് എൻ പുരം പഞ്ചായത്തിൽ പൊഴങ്കാവ് പ്രദേശത്ത് താമസിക്കുന്നു. കുട്ടികളുടെ സാഹിത്യ അഭിരുചികളെ കണ്ടെത്താനും പ്രോൽസാഹിപ്പിക്കാനും കുട്ടികൾക്കിടയിൽ " പാട്ടും പറച്ചിലും " എന്ന പരിപാടിയുമായി നിരന്തരമായി ഇടപെടുന്നു. "മഴക്കാലത്തെ വിപ്ലവങ്ങൾ " എന്ന കവിതാ സമാഹാരം പുറത്തിറങ്ങിയിട്ടുണ്ട്.  സമാന്തര ആനുകാലിക പ്രസിദ്ധീകരണങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും കഥകളും കവിതകളും എഴുതുന്നു.  വലിയകത്ത് അബ്ദുൾ ഖാദർ സ്മാരക പുരസ്ക്കാരം രാജൻ കോട്ടപ്പുറം പുരസ്ക്കാരം, ഇരിങ്ങാലക്കുട ഞാറ്റുവേല പുരസ്ക്കാരം എന്നിവയ്ക്ക് അ...