വനിത സാഹിത്യോത്സവം 2019
നമ്മൾ നടത്തിയ ഒരു യാത്ര അല്ലെങ്കിൽ ഒരു വായന അത് പൂർണ്ണമാകണമെങ്കിങ്കിൽ അതിനു ശേഷമത് ഏതെങ്കിലും തരത്തിൽ ഒരിക്കൽ കൂടിയെങ്കിലും പുനരാവിഷ്ക്കരിക്കപ്പെടണം..(സൂസന്നയുടെ ഗ്രന്ഥപുര ,അജയ് പി. മങ്ങാട്ട് ) അത്തരത്തിലുള്ള ഒരു സർഗ്ഗാത്മകമായ പുനരാവിഷ്കാരമായിരുന്നു.. കളരിപറമ്പ് ഗ്രാമീണ വായനശാല 2019 ഡിസംബർ 8 ഞായറാഴ്ച്ച കളരിപറമ്പ് സ്കൂളിൽ വെച്ച് സംഘടിപ്പിച്ച വനിത സാഹിത്യോത്സവം ... വായിച്ചതിനെ വീണ്ടും ഓർത്തെടുക്കുന്നത് മറ്റൊരു സർഗ്ഗാത്മകമായ പ്രക്രിയയാണ് എന്നത് അതിൽ പങ്കെടുത്തവർക്ക് ഒരോരുത്തർക്കും ബോധ്യപ്പെട്ടിട്ടുണ്ടാകും... കഥ നിങ്ങളിൽ ഉണ്ടാക്കിയ നേർത്ത ചലനങ്ങളെ പോലും നിങ്ങളിൽ നിന്നു വീണ്ടെടുക്കുന്ന തരത്തിൽ പരുവപ്പെടുത്തിയ ചോദ്യങ്ങൾ... അവർ അതിനു വേണ്ടിയെടുത്ത പണികൾ ചെറുതല്ല.... പങ്കെടുത്ത നിങ്ങൾക്ക് മുന്നിൽ ചോദ്യങ്ങളാണ് പരീക്ഷിക്കപ്പെടുക എന്ന ബോധ്യം ചോദ്യകർത്താക്കൾക്കുണ്ടായിരുന്നു.... ജീവൻ, മുരളി മാഷ് ,ബീന ടീച്ചർ, ക്ലിന്റ ,പ്രബിലാഷ്, ചിന്ത... സെലൂട്ട്.. പുസതകങ്ങൾ തീരുമാനിക്കുന്നിടത്തുമുതൽ അവസാന ദിവസത്തെ എക്സിക്യൂഷൻ വ...