വനിത സാഹിത്യോത്സവം 2019
നമ്മൾ നടത്തിയ ഒരു യാത്ര അല്ലെങ്കിൽ ഒരു വായന അത് പൂർണ്ണമാകണമെങ്കിങ്കിൽ അതിനു ശേഷമത് ഏതെങ്കിലും തരത്തിൽ ഒരിക്കൽ കൂടിയെങ്കിലും പുനരാവിഷ്ക്കരിക്കപ്പെടണം..(സൂസന്നയുടെ ഗ്രന്ഥപുര ,അജയ് പി. മങ്ങാട്ട് )
അത്തരത്തിലുള്ള ഒരു സർഗ്ഗാത്മകമായ പുനരാവിഷ്കാരമായിരുന്നു.. കളരിപറമ്പ് ഗ്രാമീണ വായനശാല 2019 ഡിസംബർ 8 ഞായറാഴ്ച്ച കളരിപറമ്പ് സ്കൂളിൽ വെച്ച് സംഘടിപ്പിച്ച വനിത സാഹിത്യോത്സവം
... വായിച്ചതിനെ വീണ്ടും ഓർത്തെടുക്കുന്നത് മറ്റൊരു സർഗ്ഗാത്മകമായ പ്രക്രിയയാണ് എന്നത് അതിൽ പങ്കെടുത്തവർക്ക് ഒരോരുത്തർക്കും ബോധ്യപ്പെട്ടിട്ടുണ്ടാകും...
കഥ നിങ്ങളിൽ ഉണ്ടാക്കിയ നേർത്ത ചലനങ്ങളെ പോലും നിങ്ങളിൽ നിന്നു വീണ്ടെടുക്കുന്ന തരത്തിൽ പരുവപ്പെടുത്തിയ ചോദ്യങ്ങൾ... അവർ അതിനു വേണ്ടിയെടുത്ത പണികൾ ചെറുതല്ല.... പങ്കെടുത്ത നിങ്ങൾക്ക് മുന്നിൽ ചോദ്യങ്ങളാണ് പരീക്ഷിക്കപ്പെടുക എന്ന ബോധ്യം ചോദ്യകർത്താക്കൾക്കുണ്ടായിരുന്നു.... ജീവൻ, മുരളി മാഷ് ,ബീന ടീച്ചർ, ക്ലിന്റ ,പ്രബിലാഷ്, ചിന്ത... സെലൂട്ട്..
പുസതകങ്ങൾ തീരുമാനിക്കുന്നിടത്തുമുതൽ അവസാന ദിവസത്തെ എക്സിക്യൂഷൻ വരെ സംഘാടകർ പുലർത്തിയ പ്ലാനിങ്ങ് അച്ചടക്കം സുതാര്യത അതിനെ എത്ര പ്രകീർത്തിച്ചാലും അധികമാകില്ല...
ലോകത്തിലെവിടെയെങ്കിലും ഇത്തരത്തിലൊന്ന് നടക്കുന്നുണ്ടോ എന്നറിയില്ല... വായനയെ പ്രതിരോധത്തിനും അതിജീവനത്തിനുള്ള ഒരു ആയുധമാക്കിയ ഒരു പ്രവൃത്തി ഈ കാലത്ത് എത്ര അത്യാവശ്യമാണ് ..അത് പങ്കെടുത്തവർക്ക് നൽകിയ ഊർജ്ജം എത്ര വലുതാണ്.... ഒന്നാം സ്ഥാനത്ത് എത്തിയ അക്ഷര മത്സരശേഷം പറഞ്ഞത് എനിക്ക് ഓർമ്മയുണ്ട്
" ഈ വിജയം എനിക്ക് അത്യാവശ്യമായിരുന്നു... ജീവിതത്തിൽ പ്രചോദനം നൽകുന്ന ഒന്നും സംഭവിക്കാത്ത ഒരു കാലത്തിലൂടെയാണ് ഞാനിപ്പോൾ കടന്നു പോകുന്നത്... അത് കൊണ്ട് എനിക്കിത് വേണമായിരുന്നു..... "
എത്ര അഭിനന്ദിച്ചാലും മതിയാകാത്തത് ഇതിൽ പങ്കെടുത്ത 58 ഓളം വനിതകളെയാണ് പ്രായഭേദമന്യേ.... വ്യത്യസ്ത മേഖലകളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അവർ ഈ മത്സരത്തിനോട് കാണിച്ച ഗൗരവമായ സമീപനം... വല്ലാത്ത സന്തോഷവും ഊർജ്ജവുമാണ് സംഘാടകർക്ക് തിരിച്ചുനൽകിയത്...! ജീവൻ പറഞ്ഞതു പോലെ വരും കാലങ്ങളിൽ മികച്ച രീതിയിൽ ഇത് തുടർന്നു സംഘടിപ്പിക്കേണ്ട ഉത്തരവാദിത്തമുണ്ട്.ഇതിന്റെ സംഘാടകർക്ക് ..... ചെറിയ തരത്തിൽ ഇതിന്റെ ഭാഗമാകാൻ കഴിഞ്ഞ എനിക്കും ഇതിലെ സന്തോഷം മറച്ചുവെക്കാനാകുന്നില്ല....
അഭിനന്ദനങ്ങൾ... ഗ്രാമീണ വായനശാലയിലെ...റീഡേഴ്സ് ഫോറത്തിലെ... വനിത കൂട്ടായ്മയിലെ.... ഓരോരുത്തർക്കും... സമ്മാനാർഹരായ അക്ഷര , രഞ്ജുഷ, നിമ..... സജി സുബിൻ, രമ്യ ജുഗ്നു ,ഷൈന നിങ്ങളൊക്കെ വലിയ സംഭവങ്ങളാണ്...
- സുധീഷ് അമ്മവീട്
സാഹിത്യോത്സവത്തിന്റെ ഭാഗമായവരുടെ അടയാളപെടുത്തലുകൾ:-
വളരെ കുറച്ച് ദിവസങ്ങൾക്കുമുമ്പാണ് അക്കാദമിക്ക് കൗൺസിലുമായി സഹകരിച്ച് തുടങ്ങിയത്.ടെക്നിക്കൽ വിഭാഗത്തിൽ വലിയ ജ്ഞാനമൊന്നും ഇല്ലെങ്കിലും കഴിയുന്നത്ര മെച്ചപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്.മികച്ചത് എന്ന അവകാശവാദമൊന്നുമില്ല. സഹായിച്ച കുറച്ച് പേരുകൾ എടുത്തു പറയേണ്ടതുണ്ട് എന്നുതന്നെ കരുതുന്നു. ഏത് സമയത്തും ചോദ്യങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് മറുപടി തന്നിരുന്ന ബീന ടീച്ചർ, മുരളി മാഷ്, ദിലീപേട്ടൻ, തുടങ്ങി പ്രസന്റേഷൻ ചെയ്യാൻ സഹായിച്ച പ്രഭിലാഷേട്ടൻ, ചോദ്യങ്ങൾക്ക് ആവശ്യമായ audio റെക്കോർഡ് ചെയ്തുതന്ന് സഹകരിച്ചവർ.... എല്ലാവർക്കും സ്നേഹം.
സംഘാടനം കൊണ്ടും പങ്കാളിത്തം കൊണ്ടും പരിപാടിയെ വിജയിപ്പിച്ച ഓരോരുത്തർക്കും അഭിവാദ്യങ്ങൾ.
പെണ്ണുങ്ങളെ നിങ്ങള് കിടുവാണ് .❤✌🏽
ചിന്തു ശിവദാസ്
സാംസ്ക്കാരിക പ്രവർത്തനങ്ങളെ ഏറെ ഗൗരവമായി കാണുന്നവരുടെ പ്രതികരണങ്ങൾ ഏറെ സന്തോഷം നൽകുന്നു. സോമൻ താമരക്കുളം, റസിയ, മീര തുടങ്ങിയവരുടെ മികച്ച വിലയിരുത്തലുകൾക്ക് ഹൃദയം നിറഞ്ഞ നന്ദി. മികവിൽ നിന്ന് കൂടുതൽ മികവിലേക്ക് നയിക്കുന്നതിനും പരിമിതികളും കുറവുകളും പരിഹരിക്കുന്നതിലേക്കും നയിക്കട്ടെ ഓരോ പ്രതികരണവും. പ്രതിഭയുടെ ധാരാളിത്തം കൊണ്ട് അക്കാദമിക് കൗൺസിലിനെ സജീവമാക്കിയ ജീവൻ, ഇണങ്ങിയും തല്ലു പിടിച്ചും വൈവിധ്യ പൂർണ്ണമായ ചോദ്യങ്ങളും ചിന്തകളും സമ്മാനിച്ച ഞങ്ങളുടെ അഭിമാനങ്ങൾ ക്ലിൻറയും ബീന ടീച്ചറും. ഇതിനെക്കാളപ്പുറം ഒരു ഹെഡ്മാസ്റ്ററുടെ ഗൗരവത്തോടെ അച്ചടക്കത്തോടെ മത്സരത്തിന്റെ ഫ്രെയിം സെറ്റ് ചെയ്ത മുരളി മാഷ് വഹിച്ച പങ്ക് എടുത്തു പറയാതെ വയ്യ.ടെക്നിക്കൽ സപ്പോർട്ട് ടീം ചിന്തുവിനും പ്രഭിലാഷിനും നിറഞ്ഞ സ്നേഹം
സിജിത്ത്
പ്രിയമുള്ളവരെ,
സംഘാടനം... മികവുറ്റ ഒരു കലയാണ്.
ഒരു പ്രോഗ്രാമിനെ എങ്ങിനെ വേണമെങ്കിലും സംഘടിപ്പിക്കാം.
പക്ഷെ... ആ പ്രൊജക്റ്റിന്റെ ലക്ഷ്യം നേടാൻ കഴിയുന്നിടത്താണ് -
സംഘാടന ശേഷിയുടെ മികവിന്റെ അളവുകോൽ .
ആ ,അർത്ഥത്തിൽ .....
പ്രോഗ്രാമിന്റെ ലാളിത്യം കൊണ്ടും ..
വനിതാ പങ്കാളിത്തം കൊണ്ടും.....
ദിശാബോധം നിർണ്ണയം കൊണ്ടും ...
ഫാക്കൽറ്റികളുടെ അർപ്പണബോധം കൊണ്ടും...........
വളരെ ഉയരത്തിലാണ് -
വനിതാ സാഹിത്യോത്സവ,
നടത്തിപ്പിന്റെ സ്ഥാനം. ഇതെല്ലാം ഒരു നാടിന്റെ, പ്രയാണത്തിലെ നാഴികക്കല്ലുകളായി രേഖപ്പെടുത്തുന്നവ തന്നെയാണ്.
അതിൽ ,കാഴ്ചക്കാരനായിരുന്ന എനിക്ക് അഭിമാനത്തിന്റെ നിമിഷങ്ങളായിരുന്നു മനസ്സിൽ.
ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദനം അറിക്കട്ടെ!
..... ആദരപൂർവ്വം -
സോമൻ താമരക്കുളം
കളരി പറമ്പ് ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ വനിതാ വേദി പ്രവർത്തകർ അവതരിപ്പിച്ച വായനയുടെ വസന്തം എന്ന പരിപാടിയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. അതിനു അവസരം തന്ന രഞ്ജു ന് നന്ദി.
ജീവിതത്തിലെ വ്യത്യസ്തമായ ഒരു അനുഭവം എന്ന് തന്നെ പറയാം. ഒരു ഗ്രാമത്തിലെ എൺപതിലേറെ വനിതകൾ നിശ്ചിതസമയത്തിനുള്ളിൽ 14 വ്യത്യസ്ത കഥാകൃത്തുക്കളുടെ കഥകൾ വായിക്കുകയും അതിൽനിന്നും പ്രതിപാദിക്കുന്ന ചോദ്യങ്ങൾ ഉൾപ്പെടുത്തി ക്വിസ് മത്സരം നടത്തുകയും ചെയ്യുന്നു . വളരെ ഉത്സാഹത്തോടെ കൂടി വിവിധ പ്രായത്തിലുള്ള വനിതകൾ ഈ മത്സരത്തിൽ പങ്കെടുക്കുന്ന കാഴ്ച ആവേശകരം ആയിരുന്നു.
നിത്യജീവിതത്തിലെ ഇതിലെ പലതരം തിരക്കുകൾക്കിടയിലും , പുസ്തകങ്ങൾ വായിക്കുകയും , അത് വെറും വായന അല്ലാതെ മനസ്സിരുത്തി അപഗ്രഥിക്കുകയും ചെയ്യുന്നു ഇവിടെ. ലോകത്തിൻറെ വെളിച്ചമാണ് ആണ് പുസ്തകങ്ങൾ എന്ന് ഗാന്ധിജിയുടെ വാക്കുകൾ ഇവർ അർത്ഥവത്താക്കി.
ഒരു ഗ്രാമീണ വായനശാല എങ്ങിനെ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് അവിടത്തെ അവിടത്തെ സാംസ്കാരിക സാമ്പത്തിക തലങ്ങളിൽ മാറ്റം സൃഷ്ടിക്കുന്നു എന്ന് തെളിയിക്കുന്നു ഈ പ്രവർത്തനങ്ങളിലൂടെ.
സാധാരണ ജനങ്ങളിൽ വായനയിലൂടെ ജീവിതത്തിൻറെ കാഴ്ചപ്പാടുകളിൽ തന്നെ സ്വാധീനം ചെലുത്തുന്നു കളിപ്പറമ്പ് വായനശാല. സ്ത്രീകളിലെ വിദ്യാഭ്യാസത്തിലും മറ്റു പ്രവർത്തനങ്ങളിലും ഉണ്ടാക്കുന്ന മാറ്റം തന്നെ ഗുണം ചെയ്യും എന്ന് തെളിയിക്കുന്നു, ഈ വായനശാല.
ഇവിടുത്തെ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ. സർവ്വ വിധ ആശംസകളും.
ഒരിക്കൽ കൂടി എന്നെ ഇതിലേക്ക് ക്ഷണിച്ച് രഞ്ജുവി നും ലെനിനും പ്രത്യേകം നന്ദി അറിയിക്കുന്നു.
മീര ഇടപ്പള്ളി. 🙏🙏
:സംഘാടകരുടെ ഉദ്ദേശം വളരെ ഭംഗിയായി നിറവേറുന്നു..വനിതകളുടെ വായന ശീലം വളർത്തുക എന്ന രീതിയിൽ കൊച്ചുകഥകൾ നൽകുകയും അത് വായിക്കുകയും എത്രത്തോളം ഉൾക്കൊണ്ടു എന്നറിയുന്നതിനു വേണ്ടി ഒരു മത്സരം നടത്തുകയും ചെയ്തു.. പല മേഖലയിൽ നിന്നും വന്ന വനിതകളുടെ കൂട്ടായമായും കൂടിയായിരുന്നു അത്..എന്നാൽ ഞങ്ങളെ പോലും അമ്പരപ്പിച്ചു കൊണ്ടു വളരെ വലിയ ഒരു പങ്കാളിത്തവും വിശദമായ വായനയും ആണ് ഇവിടെ കണ്ടത്.. ശരിയാണ് ഞങ്ങൾ തോറ്റു.. പക്ഷെ വലിയൊരു വിജയം മറുഭാഗത്തു ഉണ്ട് എന്നത് ഞങ്ങളുടെ തോൽവി ഒരുമധുരമാക്കി മാറ്റുന്നു.. പങ്കെടുത്ത എല്ലാവർക്കും നന്ദി.. മുഴുവൻ സമയം പങ്കെടുക്കാൻ കഴിയാതിരുന്നവർക്കുണ്ടായ വിഷമത്തിൽ ഖേദിക്കുന്നു.. സാരമില്ല ഇനിയും അവസരങ്ങൾ ഉണ്ടാകും.. പരിപാടിയുടെ ജീവനായിനിന്ന ജീവനും, ക്ലിന്റ, ചിന്തു, മുരളിമാഷ്,ബീന ടീച്ചർ, പ്രഭിലാഷ്,..ഉൽഘാടന ചടങ്ങിൽ പങ്കെടുത്ത അതിഥികൾ, മറ്റു സഹായങ്ങൾനൽകിയ എല്ലാവർക്കും നന്ദി.. വിജയികൾക്ക് അഭിനന്ദനങ്ങൾ....അപ്പോൾ സംഘാടകരെ നമുക്ക് വിശ്രമമില്ല... ആവേശത്തോടെ അടുത്ത പരിപാടിയുടെ തിരക്കിലേക്ക്....
പി കെ സുനിൽ
ജീവൻ എസ്. എം. : ചോദ്യങ്ങൾ തയ്യാറാക്കിയ വെറും ഒരാളല്ല, ശാരീരികമായ പ്രതിബന്ധങ്ങളെ മറികടന്ന് ജീവവായു പോലെ ഈ കമ്മിറ്റിയിലേക്ക് സൗഹാർദ്ദതയുടെ പച്ചപ്പും നിലപാടുകളിലെ ഊ ർജ്ജവും പകർന്നു അവസാന നിമിഷം വരെ ഞങ്ങളോടൊപ്പം ചേർന്ന് നിന്ന പ്രിയ സുഹൃത്താണ് ' പല ചോദ്യങ്ങളിലേക്കും എന്നെ വഴിതിരിച്ചുവിട്ടത് ജീവന്റെ വർത്തമാനങ്ങളുടെ വലിയ കാഴ്ചപ്പാടുകളാണ് ' ഒപ്പം ഒരു പാട് നല്ല ചോദ്യങ്ങളും ' നൽകി. മറ്റൊന്ന് ജീവൻ പറഞ്ഞത് നിങ്ങളും കേട്ടു കാണും . ഉദ്ഘാടനം ചെയ്യുക അത്ര വലിയ കാര്യമല്ല. ' ഇതിലെ ചോദ്യങ്ങളിൽ ഇടപെടാൻ കഴിഞ്ഞതാണ് മികച്ച അനുഭവമായി കരുതുന്നതെന്ന് ' ശരിക്കും അതൊരു യാഥാർത്ഥ്യമാണ്. ചർച്ചകൾ തർക്കങ്ങൾ ' വായനയുടെ വിവിധ തലങ്ങളിലൂടെ വ്യത്യസ്ത നിലപാടുകളിലൂടെ ഒക്കെ ഈ ദിവസങ്ങളിൽ സഞ്ചരിച്ചു കൊണ്ടേയിരുന്നു. സംഘാടകർ സ്നേഹത്തോടെ ഒപ്പം നിന്നു ' ഞങ്ങളുടെ കൂട്ടായ്മയിലേയ്ക്ക് വൈകി വന്ന ദിലീപ് വായനക്കാരെ ആഴത്തിൽ ചിന്തിപ്പിക്കുന്ന ചോദ്യങ്ങൾ നൽകിയതും പറയാതെ വയ്യ: പിന്നെ ക്ലിൻറ: തിരക്കുകൾക്കിടയിലും സമയം കണ്ടെത്തിയ ക്ലിൻറ, ടെക്നിക്കൽ സപ്പോർട്ടായി വന്ന ചിന്തു' ഒത്തിരി കഷ്ടപ്പെട്ടു. അവസാന നിമിഷം പ്രഭിലാഷാണ് തുണയായത്. പിന്നെ എന്റെ കൂട്ടുകാരനും കൂട്ടുണ്ട് ട്ടോ:
മറ്റൊന്ന് വായന പ്രാണവായുവായി
കാണുന്ന ഒരു കൂട്ടം സംഘാടകരുണ്ട്
ഇതിനു പിന്നിൽ
മറ്റൊന്നും പറയാനില്ല
സ്നേഹം കൊണ്ട് നമിക്കുന്നു
വായനക്കാരുടെ പൾസ്
തൊട്ടറിഞ്ഞതുകൊണ്ട്
എനിക്കിത് അത്ഭുത മേയല്ല
മികച്ച മത്സരാർത്ഥികളാണെന്ന് രണ്ടാം തവണയാ അവർ തെളിയിക്കുന്നത്
കളരിപ്പറമ്പിന്റെ വെളിച്ചങ്ങളല്ലേ
അതങ്ങനെയാണ്
അതങ്ങനെയേ വരൂ
വായന പ്രതീക്ഷയും
പ്രതിരോധവും
പ്രകാശവുമാകുന്നത്
നാമിങ്ങനെ അനുഭവിച്ചറിയുകയാണ്
ഒരു പാട് സന്തോഷം
അഭിമാനം
പങ്കെടുത്തവർ എല്ലാവരും
വായനയുടെ എല്ലാ തലങ്ങളിലൂടെയും കടന്നു പോയിട്ടുണ്ട്
തീർച്ച ...:
സ്നേഹം
സ്നേഹം പങ്കുവെക്കുന്നു
ബീന മുരളി
പരിപാടിയിലെ മികച്ച വനിത പങ്കാളിത്തം എടുത്തു പറയാതിരിക്കാനാവില്ല. ഒരു പക്ഷെ ഇത്തരമൊരു വേദി ഇല്ലായിരുന്നെങ്കിൽ ജീവിതത്തിൽ നമ്മൾ തീർച്ചയായും വായിച്ചിരിക്കേണ്ട കുറെ ജീവിതഗന്ധികളായ കഥകൾ അവിടെ കൂടിയിരുന്ന കുറെയേറെ പേർക്ക് അന്യമായേനെ എന്നു റപ്പാണ്.നെഞ്ചിനകത്ത് നെരിപ്പോടായി വിങ്ങുന്ന ഓരോ കഥയും കഥാപാത്രങ്ങളും... നിർമ്മാല്യം എന്ന ചിത്രം കണ്ടിരുന്നില്ല എന്നുള്ളത് ഒരു വേദനയാകുന്നു. പരിപാടി തുടങ്ങാൻ വൈകിയത് ഉദ്ഘാടന പരിപാടി നീണ്ടുപോയി എന്ന തോന്നലുണ്ടാക്കി. അവസാന ഭാഗങ്ങൾ കുറച്ച് പേർക്ക് അതിനാൽ തന്നെ നഷ്ടമായി.ദൂരെ നിന്ന് വരുന്നവരെ കൂടി നമ്മൾ പരിഗണിക്കേണ്ടേ? സംഘാടനം 'അത് എന്നത്തെയും പോലെ മികച്ചത് തന്നെ. ചോദ്യകർത്താക്കളുടെ സമർപ്പണത്തിന് അകമഴിഞ്ഞ നന്ദി. സാങ്കേതിക സഹായികൾക്ക്, സഹകരിച്ചവർക്ക്....... അതിലുപരി വായനയെ ഹൃദയത്തിലേറ്റി സ്നേഹിച്ച എന്റെ നാട്ടിലെ ചേച്ചിമാർക്ക് ,കൂട്ടുകാർക്ക് സഹോദരിമാർക്ക്, എല്ലാവർക്കും വായനയുടെ അതിവിശാലമായ ആകാശത്തേക്ക് ചിറക് വച്ച് പറക്കാനുള്ള ഊർജ്ജമാകട്ടെ....... നന്ദി.
രഞ്ജുഷ
ചോദ്യങ്ങളുടെ മികവ് പറയാതെ വയ്യ. വായിച്ചാൽ മാത്രം പോര, കണ്ണും കാതും മനസ്സും തുറന്നിരിക്കണമെന്ന് വീണ്ടും വീണ്ടും ബോധ്യപ്പെടുത്തി. മുരളി മാഷ്, ബീന ടീച്ചർ, ക്ലിന്റ ചേച്ചി, ചിന്തു ചേച്ചി, പ്രഭിലാഷേട്ടൻ തുടങ്ങി ചോദ്യങ്ങളുടെ നിർമാണത്തിലും അവതരണത്തിലും technical support തുടങ്ങി മികച്ചൊരനുഭവം നൽകാൻ സഹായിച്ച എല്ലാവർക്കും നന്ദിയും ആശംസകളും...
ചക്കര
എന്തൊരു പരിപാടി ആയിരുന്നു അത്....
പെണ്ണുങ്ങളുടെ ആധിക്യവും സർവ്വാധിപത്യവും.....
ഇത്രയധികം പേരുടെ വായനയുടെ രീതികളും സ്വഭാവവും മാറ്റി മറിച്ചു, വേറൊരു തലത്തിലേക്ക് വായനയെ എത്തിച്ചു....
ചോദ്യം തയ്യാറാക്കിയതിന്റെ സൂക്ഷ്മത തുടങ്ങി അത് അതിന്റെ അവതരണവും ഗംഭീരം.....
ഊർജം പ്രസരിക്കുന്ന പ്രതികരണങ്ങൾ....
ഹൃദയാഭിവാദ്യങ്ങൾ
ഇങ്ങനെ ഒരു അവസരം ഒരുക്കി കൊടുത്തവർക്കും, അത് ഏറ്റെടുത്തു വിജയിപ്പിച്ച പെണ്ണുങ്ങൾക്കും.....
🌹🌹🌹🌹🌹🌹🌹
റസിയ
കഴിഞ്ഞ തവണത്തേക്കാളും കൂടുതൽ പ്രസരിപ്പോടെയാണ് ഇത്തവണത്തെ മത്സരം നടന്നത്. സ്ത്രീകൾ ഇനിയും അകത്തളങ്ങളിൽ നിന്ന് മുന്നോട്ട് വന്നു കൊണ്ടിരിക്കന്നു ഇനിയും കൂടുതൽ ഊർജ്ജസ്വലതയോടെ മുന്നോട്ട് വന്നു കൊണ്ടേയിരിക്കട്ടെ. ഈ മത്സരം ഭംഗിയായി നടത്തിയ സംഘാടകർക്ക് ഒരായിരം നന്ദി.🙏🏻🙏🏻🙏🏻🌹🌹🌹💐💐
പ്രവിത,💐
കളരിപ്പറമ്പ് വനിതാ വായനോത്സവത്തിന്റെ ഭാഗമാവാൻ കഴിഞ്ഞു. മത്സരത്തിൽ പങ്കെടുത്തവർക്കും സംഘാടകർക്കും എന്തൊരു ഊർജ്ജമാണ് ഈ പരിപാടി നൽകിയതു എന്നു പറഞ്ഞു അറിയിക്കാൻ കഴിയില്ല. ഒരു സാംസ്‌കാരിക പരിപാടിയെ സർഗാത്മകം ആക്കുന്ന എല്ലാ ഘടകങ്ങളും ഒത്തൊരുമിച്ചു എന്നു വേണമെങ്കിൽ പറയാം.
എങ്കിലും ഏറ്റവും മികച്ചു നിന്നത് സംഘാടനം എന്നു പറയാതെ വയ്യ. ഒരു പ്രദേശത്തെ സ്ത്രീകൾ മുഴുവൻ കുറേ കഥകൾ വായിക്കുക ആണ് വിശ്വ സാഹിത്യത്തിൽ നിന്നു മുതൽ തങ്ങളുടെ സ്വന്തം നാട്ടുകാരന്റെ വരെയുള്ള വൈവിധ്യം പുലർത്തുന്ന രചനകൾ... അങ്ങനെ ഒരു പാടു പേരെ കൊണ്ടു ഈ കഥകൾ ആഴത്തിൽ വായിപ്പിച്ച, ഒരു പ്രദേശത്തെ വനിതകളെ മുഴുവൻ അവിടെ പരിപാടി കാണാനും അറിയാനും ആയി എത്തിച്ച, വിവിധ തലങ്ങളിൽ നിൽക്കുന്ന 48 പേരെയോളം നേരിട്ട് മത്സരത്തിൽ പങ്കെടുപ്പിച്ച, ഒട്ടേറെ പേരെ കാഴ്ചക്കാർ ആക്കിയും പങ്കെടുപ്പിച്ച ആ പണി എടുത്തു പറയണം. പ്രത്യേകിച്ച് ഇതൊരു മത്സരം അല്ല എന്നു ഓരോ ആളെയും തോന്നിപ്പിക്കാൻ കഴിഞ്ഞത്.
ചോദ്യങ്ങൾ തയ്യാറാക്കിയതും അവതരിപ്പിച്ചതും എല്ലാം സവിശേഷമായ രീതിയിൽ ആയിരുന്നു. ഓർമ്മ പരീക്ഷ ആയിരുന്നില്ല. അറിവിന്റെ ആഘോഷം ആയിരുന്നു. ഓരോ കഥകളുടെയും ആഴവും പരപ്പും ചരിത്രവും എല്ലാം വെളിപ്പെടുത്ത്തുന്ന ചോദ്യങ്ങൾ. അവതരിപ്പിക്കാൻ മൾട്ടിമീഡിയ സഹായം. മികച്ച ടീം.
പറയുവാൻ ഏറെയുണ്ട്.
ഈ വലിയ ഉത്സവത്തിന്റെ ഉദ്ഘാടനം നിർവഹിക്കുവാൻ അവസരം ലഭിച്ചതിൽ ഏറെ സന്തോഷം അനുഭവപ്പെടുന്നു.
S M ജീവൻ
വായനശാലകൾ നിറയെ പുസ്തകങ്ങളാണ്.... കണ്ടതും കേട്ടതും കടന്നു വന്നതുമായ വഴികളും അനുഭവങ്ങളും നിറഞ്ഞ പുസ്തകങ്ങൾ... മറ്റുള്ളവർക്ക് ഇത് എത്രത്തോളം പ്രാപ്യമാക്കുന്നു, തുടർ വായന കൾ സാധ്യമാക്കുന്നു എന്ന് സാധിക്കുന്ന ഇടങ്ങളിലാണ് വായനശാലകൾ പ്രസക്തി നഷ്ടപെടാതെ നില നിൽക്കുന്നത്..ഇന്ന് പ്രതാപികളായ പല ലൈബ്രറികളും ഊർദ്ധശ്വാസം വലിച്ചു നില നിൽപ്പിനായി അവസാനശ്രമം നടത്തി കൊണ്ടിരിക്കുമ്പോൾ കളരി പറമ്പ് വായനശാല അതിന്റെ സജീവത കൊണ്ട് അനന്യമാകുന്നു...
കളരി പറമ്പ് വായനശാലയുടെ വനിതാ വായനോത്സവം ഗ്രൂപ്പിൽ ശരിക്കും ഉത്സവമായിരുന്നു....
പതിനാല് കഥകൾ...
മനുഷ്യത്വത്തെക്കാൾ വലുതൊന്നുമില്ല എന്ന് പറഞ്ഞ ബഷീർ,
ദാരിദ്ര്യമാണ് യഥാർത്ഥ്യം എന്നലറിയ എം ടി, പത്തു വർഷം മുൻപ് മാധവികുട്ടിയുടെ സമ്പൂർണ കൃതികൾ വാങ്ങുന്നത് കണ്ടപ്പോൾ പക്ഷിയുടെ മണം വായിച്ചില്ലേ എന്നാണ് മാഷ് ചോദിച്ചത്..... തിരുത്തിനേക്കാൾ വലിയ തിരുത്തില്ല എന്ന് ബോധ്യപെടുത്തിയ തിരുത്ത്, മടിയിൽ വലിയ ഭാരവും പേറിയ നരേന്ദ്രൻ, , ഇതിനേക്കാൾ ലളിതമായ പ്രതികാരമില്ല എന്ന് പഠിപ്പിച്ച പ്രിയയും സിത്താരയും, മോഹവും മരണവുമായി മീര, സന്തോഷ് എച്ചികാനത്തിന്റെ ഏറ്റവും മികച്ച കഥ കോമാല, വാങ്കുമായി റസിയ, പിന്നെ പ്രകാശം പരത്തുന്ന പെൺകുട്ടി, കടൽ തീരത്ത്,ഡയമണ്ട് നെക്ക് ലേസ്, ഒരു എമർജൻസി മീറ്റിംഗ്..
ഈ കഥകളുടെ തെരഞ്ഞെടുപ്പ് ഏറ്റവും മികച്ചതാവുന്നത് അതിൽ എമർജൻസി മീറ്റിംഗ് കൂടി കൂട്ടി ചേർത്തപ്പോഴാണ്, സുധീഷിന് കൊടുത്ത എക്കാലത്തെയും മികച്ച പ്രോത്സാഹനമാകുന്നു ഇത്...
കൃത്യമായ ആസൂത്രണത്തോടെയുള്ള നിർദേശങ്ങൾ... അവസാനനാളിലെ ഗ്രൂപ്പിലെ ആവേശം കണ്ടപ്പോഴാണ് പങ്കെടുക്കണമെന്ന് ഉറപ്പിച്ചത്.. വായിച്ച കഥകൾ ആയിരുന്നുവെങ്കിൽ കൂടി ഒന്ന് കൂടി വായിച്ചു വരണമെന്നുള്ളത് കൊണ്ട് അവസാനനിമിഷം വരെ കഥകൾ ആവശ്യപ്പെട്ട എനിക്ക് പേരറിയാത്തവർ അതെല്ലാം അയച്ചു തന്നു.... നന്ദി....
അവിടെ വന്നപ്പോഴാണ് മനസിലായത്.. ഇത് വെറും മത്സരമല്ല എന്ന്... അതി ഭയങ്കര പഠനം... കഥകളുടെ പകർപ്പുകൾ... ആഴത്തിൽ മുങ്ങിയിരുന്നു എല്ലാവരും....
വെറും വായനയല്ല ലക്ഷ്യമെന്ന് ആദ്യ ചോദ്യം ബോധ്യപ്പെടുത്തി... ഓരോ കഥകളും, കഥാകൃത്തുക്കളും, കഥാപരിസരവും സമഗ്രമായി അപഗ്രഥിച് തയ്യാറാക്കിയ ചോദ്യങ്ങൾ.... സാങ്കേതിക പുരോഗതി ക്ക് മുന്നിൽ പകച്ചു നിൽക്കാതെ സാങ്കേതികയെ ചേർത്ത് നിർത്തിയ നവീനത...
ഇത്രയും ആളുകൾ പങ്കെടുത്തു എന്നതിനേക്കാളുപരി എത്തിയ എല്ലാവരും തന്നെ സമഗ്രമായ വായനശേഷി കൈവരിച്ചു എന്നത് തികച്ചും ആഹ്ലാദകരമായ അനുഭവമാക്കുന്നു
സംഘടനത്തിലും അവതരണത്തിലും പെണ്ണുങ്ങളുടെ മാരക ആധിപത്യം...
ഈ പരിപാടി അവരെ ഏല്പിച്ചവർ, അവരിൽ വിശ്വാസമർപ്പിച്ചവർക്ക് അഭിനന്ദനങ്ങൾ, ഒപ്പമെന്നും, തുല്യമെന്നും അംഗീകരിച്ചതിൽ...
ദിലീപ്, സിജിത്ത്, പ്രവിത കണ്ടതിലും പരിചയപെട്ടതിലും സന്തോഷം....
എല്ലാ സംഘടകർക്കും അഭിനന്ദനങ്ങൾ.... ആശംസകൾ... ❤️❤️❤️❤️❤️
വാൽകഷ്ണം... രണ്ടു ദിവസം മുൻപ് ഭരണ ഘടന സംരക്ഷണസദസ്സിൽ പങ്കെടുത്ത് സംസാരിച്ചിരുന്നു... വേദിയിലും സദസ്സിലുമായി ആകെ മൂന്നു വനിതകൾ.... ചിലയിടങ്ങൾ ഇനിയും ഒരുപാട് ദൂരം സഞ്ചരികേണ്ടതുണ്ട്
റസിയ
Comments
Post a Comment