സെമിനാർ ഹാളിലെ പൂച്ച പറഞ്ഞത്.....--------------

സെമിനാർ ഹാളിലെ പൂച്ച പറഞ്ഞത്.....
--------------
സത്യം....!!
ആവിഷ്ക്കാര സ്വാതന്ത്ര്യം
കൊണ്ടാടിയ സെമിനാർ ഹാളിലേക്ക്
ഒരു പട്ടി കുരച്ചു കൊണ്ടെത്തുകയായിരുന്നു..
സ്വയം പ്രഖ്യാപിത ബുദ്ധിജീവികൾ
നാലുപാടും ചിതറിയോടുന്നു...
അവരുടെ പാലായനം
ചിലർ
അടുത്ത ദിനത്തേക്കുള്ള വാർത്തയാക്കുന്നു....
മൈക്കിനു മുന്നിൽ
...പട്ടി 'കുരയുടെ ജനിതകം'
എന്ന വിഷയത്തിൽ
ക്ലാസ് എടുത്തു കൊണ്ടിരുന്നു....
അപ്പോൾ
ഇതുവരെ പുരസ്ക്കരിക്കപ്പെടാത്ത
നരവീഴാത്ത ഒരു കവിമനസ്സ്
ഈണമില്ലാത്ത 
ഒരു കവിത കൊണ്ടതിനെ എറിഞ്ഞിടുന്നു...
കവിതയുടെ തെറിച്ചു വാക്കുകളെയല്ലാം
പട്ടി കടിച്ചു കുടയുന്നു...
കവിയുടെ മുറിവിൽ നിന്നുo
അന്നേരം കവിതകൾ 
കുമിളകളായ്
മുളപൊട്ടി......
എഴുത്തിനൊപ്പം
വളരാത്ത കഴുത്തുമായ്
അയാൾ നിവർന്നു നിൽക്കുന്നു....
ലക്ഷ്യം പിഴക്കാത്ത നാലു വെടിയുണ്ടകൾ
അയാളെ നിശ്ശബ്ദനാക്കിയെങ്കിലും...
കവിത മുളക്കുന്ന ചോര കണ്ട്
പട്ടിക്ക് വിറളി പിടിക്കുന്നു....
മേൽക്കൂര പൊളിച്ച് ഒരു കവി മരം
ആകാശത്തിനായ് കൈകൾ നീട്ടുന്നു
അതിന്റെ ചില്ലകൾ
അക്ഷരങ്ങളെ ഗർഭം ധരിച്ച്
ആകാശത്ത് നക്ഷത്രങ്ങളെ
പെറ്റു കൂട്ടുന്നു......
അവ ഏറെയും ചുവന്നതായിരുന്നു
കടുoചുവപ്പാർന്ന പുതിയ പുലരികളെ
ഓർമ്മപ്പെടുത്തും പോലെ....

Comments

Popular posts from this blog

ഇ.ജിനന്റെ തനിയെ പാടുന്ന കവിതകൾ

വയലാറിന്റെ അശ്വമേധം കവിതയെ കുറിച്ച് സുധീഷ് അമ്മവീട്

EAS പുതിയകാവിനെ അറിയില്ലെ (വില്ലടിച്ചാൻ പാട്ട്/വിൽപ്പാട്ട്)