EAS പുതിയകാവിനെ അറിയില്ലെ (വില്ലടിച്ചാൻ പാട്ട്/വിൽപ്പാട്ട്)
E .A .S പുതിയ കാവ്
ഇളനിക്കൽ അയ്യപ്പൻ മകൻ സുബ്രമണ്യൻ തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്ക് മതിലകം പഞ്ചായത്തിലെ പുതിയകാവ് -പുന്നക്കബസാർ ദേശത്തു ജനിച്ചു .
ആവിഷ്കാരങ്ങളിലായിരുന്നു ....ഇടതു പക്ഷ സഹയാത്രികനും നിരീശ്വരവാദിയും ഒക്കെ ആയിരിക്കുമ്പോഴും ഭക്തി സാന്ദ്രനായ പാട്ടുകൾ എഴുതുകയും അയ്യപ്പ ഭജന , ചിന്തുപാട്ട് , ഓണക്കളി ,വില്ലടിച്ചാൻ പാട്ട്, എന്നീ ക്ഷേത്ര അന്തരീക്ഷത്തിലുള്ള കലകളുടെ ആവിഷ്കാരം വളരെ അത്ഭുതകരമായി കാലങ്ങളോളം നടത്തുകയും ചെയ്തു ... അയ്യപ്പ ഭജനയിൽ വ്യത്യസ്തമായ രീതിയിൽ അയ്യപ്പ കഥാചരിതം തുടക്കംമുതൽ ഒടുക്കം വരെ അവതരിപ്പിക്കുന്ന രീതി പരീക്ഷിച്ചു ... അതിനു വ്യത്യസ്തങ്ങളായ കാല -ദേശങ്ങളിലെ സംഗീതത്തെ ഉൾപ്പെടുത്തി. ..! അയ്യപ്പനും വാവരും തമ്മിലുള്ള ബന്ധത്തെ ഹൃദയസ്പർശിയായാണ് അദ്ദേഹം ആവിഷ്കരിച്ചത്, അദ്ദേഹം മതേതര നിലപാടുകൾക്ക് ഊന്നൽ കൊടുത്തത് ഒരു രാഷ്ട്രീയ ഇടപെടലായിരുന്നു. .... വാവരുടെ കഥപറയാൻ അദ്ദേഹം മലബാറിന്റെ മാപ്പിള സംഗീതം കടമെടുത്തു ... മാത്രമല്ല അത്തരം പാട്ടുകൾ നേരം പുലരും വരെ നമ്മുടെ അമ്പല നടയിൽ ഇരുന്നു പാടുകയും ചെയ്തു...
അതിലെ ഒരു പാട്ടാണ് "ചെമ്പക തളിർ "എന്നത് ...
ഒട്ടേറെ ചിന്തു പാട്ടുകൾ തമിഴ് മലയാളത്തിലടക്കം എഴുതി , അത് പല ദേശങ്ങളിൽ സൃഷ്ടി കർത്താവില്ലാത്ത നിലയിൽ പാടിക്കൊണ്ടിരിക്കുന്നു .... ഒരു സിനിമക്ക് കഥയെഴുതി അത് മറ്റൊരാളുടെ പേരിൽ സിനിമയായി ... പല ഘട്ടങ്ങളിൽ ചതിക്കപ്പെട്ടത്... താൻ ഒരു ദളിതനായതുകൊണ്ടാണ് എന്നു അദ്ദേഹത്തിനു നല്ല ബോധ്യമുണ്ടായിരുന്നു. ആരാലും ഏറ്റെടുക്കപെടാതെ പോയതും അതുകൊണ്ടുതന്നെയല്ലെ..!?
പക്ഷെ അദ്ദേഹത്തിന്റെ പല പാട്ടുകളും കേരളത്തിൽ ഉടനീളം പലരാലും ഏറ്റെടുക്കപ്പെട്ടു.... പക്ഷെ അവിടെയും .. അദ്ദേഹത്തിന്റെ പേരു പോലും പരാമർശിക്കപ്പെടാതെ.. പോയി... അവർ ഇ.എ എസ് ന്റെ പാട്ടുകൾ മാത്രം എറ്റെടുത്ത് പണവും പ്രശസ്തിയും നേടി... ഓണക്കളി സംഘങ്ങൾക്ക് പാട്ടെഴുതി കൊടുക്കുമ്പോൾ മധ്യകേരളത്തിൽ നിലനിൽക്കുന്ന കൊത്തുപാട്ട് സമ്പ്രദായത്തിനനുസരിച്ച് രാമ രാവണ പക്ഷത്തുനിന്നു പാട്ടുകൾ എഴുതിയിരുന്നു... മത്സരം മുറുകുമ്പോൾ ഓണക്കളി നടക്കുന്ന സ്ഥലത്തു തന്നെ വെച്ച് പാട്ട് എഴുതി ട്യൂൺ ഇട്ടു കൊടുക്കുന്ന അത്ഭുത ശേഷിയുള്ള കലാകാരനായിരുന്നു അദ്ദേഹം.. എന്ന് ഈ മേഖലയിലുള്ളവർ ഓർത്തെടുക്കുന്നു.. രാവണപക്ഷത്തോട് അൽപം കൂറു കാട്ടി ആനുകാലിക രാഷ്ട്രീയ സാഹചര്യങ്ങൾ കൂടി പാട്ടിലുൾപ്പെടുത്തി അദ്ദേഹം കാലത്തേക്കാൾ മുമ്പെ സഞ്ചരിച്ചു....
ഒട്ടേറെ നാടകങ്ങൾ രചിച്ചു , നാടക ഗാനങ്ങൾ ,നടൻ പാട്ടുകൾ എഴുതി .... ഇ. എ. എസ് . കുറെ കൂടി അംഗീകരിക്കപ്പെടേണ്ട വ്യക്തിയായിരുന്നു ...മരണ ശേഷമെങ്കിലും അദ്ദേഹത്തിന്റെ പാട്ടുകൾ അദ്ദേഹത്തിന്റെ പേരിലേക്ക് തിരികെ കൊണ്ട് വരാനായാൽ ഭാഗ്യം
കൊടുങ്ങല്ലൂർകാർക്ക് EASനെ പരിചയപെടുത്തേണ്ടതില്ല.... അയ്യപ്പഭജനയുടെ ,ചിന്തുകളുടെ, ഓണക്കളികളുടെ കുറെ കുറെ പാട്ടുകളെഴുതിയ കലാകാരൻ... അദ്ദേഹത്തിന്റെ പാട്ടുകൾ ഈ രംഗത്തെ കലാകരൻമാർ കുറെ നാളുകളായി പാടുന്നു... ചെമ്പക തളിർ എന്ന ഗാനം EAS ന്റെതാണെന്ന് കൊടുങ്ങല്ലുർ മുതൽ വാടാനപ്പിള്ളി വരെയുള്ള ഈ രംഗത്ത് പ്രവർത്തിച്ച പഴമക്കാർക്ക് പറഞ്ഞു കൊടുക്കേണ്ട.... ആ ഗാനത്തിന്റെ വികൃതമായ ഒരു ആവിഷ്ക്കാരം കണ്ട് വേദനയോടെയാണ് ഇത് കുറിക്കുന്നത്...
ഇത് ചെയ്തവർ അറിയാത്ത ചില കാര്യങ്ങളുണ്ട്
ഇത് എഴുതിയത് EAS പുതിയകാവ് എന്ന് അറിയപ്പെടുന്ന കൊടുങ്ങല്ലൂർ പുതിയകാവ് ഭാഗത്ത് താമസിച്ചിരുന്ന EAസുബ്രമണ്യൻ എന്നയാളാണ് .... അദ്ദേഹത്തിന്റെ വരികൾ മനോഹരമായ കവിതകളാണ്.. അതിനെ വികലമായാണ് ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്... ഇത്ര ആധികാരികമായി പറയാൻ കാരണം... ഞാൻ അദ്ദേഹത്തിന്റെ മകനാണ് ഞങ്ങളു കുട്ടിക്കാലം മുതൽ അച്ഛനും അദ്ദേഹത്തിന്റെ കേരളത്തിലങ്ങോളമിങ്ങോളം ഉള്ള ശിഷ്യൻമാരും പാടി കേട്ടിട്ടുള്ളതാണ്.. ഇനി ഈ ഗാനത്തിന്റെ കയ്യെഴുത്തുപ്രതിയും എന്റെ കയ്യിലുണ്ട്... യൂട്യൂബിൽ ഈ ഗാാനത്തിന് ലക്ഷകണക്കിന് വ്യൂവേഴ്സ് ആയി ....അതിന്റെ വരുമാനവും അവർ കൈൈപറ്റുന്നുുണ്ടാകും.... അതിലൊന്നിലും പരാതിയില്ല .... EAS ന്റെ വരികൾ.... അത് നല്ല രീതിയിൽ ഉപയോഗിക്കാമായിരുന്നു.... അത്രയെങ്കിലും ആ കലാകാരൻ അർഹിക്കുന്നുണ്ടാകും....
9745064712
തെക്കൻ തിരുവിതാംകൂറിൽ രൂപംകൊണ്ട ഒരു കഥാകഥനസമ്പ്രദായമാണ് വില്ലുപാട്ട്. വില്പാട്ട്, വില്ലടിച്ചാൻപാട്ട്, വില്ലടി, വില്ലുകൊട്ടിപ്പാട്ട് എന്നൊക്കെ ഇതിന് പേരുകളുണ്ട്. തെക്കൻപാട്ടുകൾ എന്നറിയപ്പെട്ടിരുന്ന കഥാഗാനങ്ങളാണ് വില്ലടിച്ചാൻപാട്ടിന് ഉപയോഗിച്ചിരുന്നത്.അതുകൊണ്ടാവാണം തെക്കൻപാട്ടുകൾ എന്നാൽ വില്ലടിച്ചാൻപാട്ടുകൾ എന്ന പണ്ഡിതന്മാർക്കുപോലുമുണ്ടായത്.[1] അനുഷ്ഠാനമായി രൂപംകൊണ്ട ഈ കലാരൂപം പരിഷ്കാരങ്ങൾക്കു വിധേയമായി വിൽക്കലാമേള എന്ന പേരിൽ കേരളത്തിൽ മുഴുവൻ ഉത്സവങ്ങളോടനുബന്ധിച്ച് ഒരു കലാപരിപാടിയായി അവതരിപ്പിക്കുന്നു.
ചരിത്രംതിരുത്തുക
തെക്കൻ തിരുവിതാംകൂറിലെ യക്ഷിയമ്പലങ്ങളിലും മാടൻതറകളിലും ദേവതകളുടെ പുരാവൃത്തം അനുഷ്ഠാനമായി ചൊല്ലുന്ന പതിവുണ്ടായിരുന്നു. 'ഏടുവായന' എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതിന്റെ തുടർച്ചയായാണ് വില്ലുപാട്ട് രൂപപ്പെട്ടത്. വായനപ്പാട്ടുകളിൽ ചില മാറ്റങ്ങൾവരുത്തി കേൾവിപ്പാട്ടായി പാടുന്നത് ഉത്സവങ്ങളിൽ ഒരു അനുഷ്ഠാനമായി മാറി.
ഉപകരണങ്ങൾതിരുത്തുക
വില്ല്, വീശുകോൽ, ഉടുക്ക്, കുടം, ജാലർ എന്നീ വാദ്യോപകരണങ്ങളാണ് വില്ലുപാട്ടിൽ പരമ്പരാഗതമായി ഉപയോഗിക്കുന്നത്. പിൽക്കാലത്ത് ഹാർമോണിയം, തബല തുടങ്ങിയവയും വില്ലുപാട്ടിൽ ഉപയോഗിച്ചുതുടങ്ങി. നവീന വില്പാട്ടിൽ ഈ ഉപകരണങ്ങൾ ചായംപൂശി ആകർഷകമാക്കിയിരിക്കും.
വില്ല്തിരുത്തുക
- പ്രധാന ലേഖനം: വില്ല് (വാദ്യം)
വില്ലാണ് വില്ലുപാട്ടിലെ പ്രധാന സംഗീതോപകരണം. ഇതിന് മൂന്നു മീറ്ററോളം നീളമുണ്ടായിരിക്കും വില്ലുപാട്ടിലെ വില്ലിന്. കരിമ്പനത്തടി വെട്ടിമിനുക്കിയാണ് വില്ലൊരുക്കുന്നത്. വില്ലിന്റെ അറ്റങ്ങളിൽ വ്യാസം കുറവായിരിക്കും. നീളത്തിൽ തോലോ ചരടോകൊണ്ടുള്ള ഞാണാണ് ഉപയോഗിക്കുന്നത്. വില്ലിന്റെ തണ്ടിൽ ഓരോ അരയടിക്കും ഒരോ ചിലങ്കമണി കെട്ടിയിട്ടുണ്ടാകും.
വീയൽതിരുത്തുക
വീയൽ അഥവാ വീശുകോൽ ഞാണിന്മേൽ തട്ടി ശബ്ദമുണ്ടാക്കിയാണ് പാട്ട് അവതരിപ്പിക്കുന്നത്. വില്ലിന്റെ രണ്ടുപുറത്തും വീയലടിക്കാൻ ആളുണ്ടാകും. വീയലിന്റെ മദ്ധ്യത്തിലും മണി കെട്ടിയിരിക്കും. ഞാണിന്റെ കമ്പനവും മണികളുടെ കിലുക്കവും ഹൃദ്യമായ സംഗീതാനുഭവമുണ്ടാക്കുന്നു. പാട്ടിനിടയിൽ വീയൽ കറക്കിയെറിഞ്ഞ് പിടിക്കുക തുടങ്ങിയ അഭ്യാസങ്ങൾ പാട്ടുകാരുടെ സാമർത്ഥ്യപ്രകടനത്തിനുള്ള അവസരമാണ്.
കുടംതിരുത്തുക
കുടത്തിന്റെ കഴുത്തിൽ വില്ലിന്റെ അറ്റം ഞാൺ മുകളിൽ വരത്തക്ക വിധമാണ് അനുഷ്ഠാന വില്പാട്ടുകളിൽ കുടത്തിന്റെ സ്ഥാനം. കളിമൺകുടമാണ് ഉപയോഗിക്കുന്നത്. വയ്ക്കോൽ ചുരണയിൽ വെച്ച കുടവും വില്ലും ഒരു കൈകൊണ്ട് ചേർത്തുപിടിക്കുകയും കുടത്തിന്റെ വായിൽ വട്ടത്തിൽ വെട്ടിയ കമുകിൻപാള കൊണ്ട് അടിച്ച് ശബ്ദമുണ്ടാക്കുകയുംചെയ്യുന്നു.
ജാലർതിരുത്തുക
ഇലത്താളത്തിന്റെ ചെറിയ രൂപമാണ് ജാലർ. ചിങ്കി, താളം എന്നൊക്കെ ഇതിനു പേരുകളുണ്ട്.
ഉടുക്ക്തിരുത്തുക
വില്ലുപാട്ടിന് ജീവൻ നൽകുന്ന വാദ്യോപകരണമാണ് ഉടുക്ക് എന്നുപറയാം.
താളക്കട്ടകൾതിരുത്തുക
ഒരിഞ്ച് വണ്ണവും മൂന്നിഞ്ച് വീതിയും ആറിഞ്ച് നീളവും ഉള്ള മരക്കട്ടകളാണ് വില്ലുപാട്ടിലുപയോഗിക്കുന്ന താളക്കട്ടകൾ. തപ്പളാംകട്ട എന്ന് നാട്ടുരീതിയിൽ ഇതിനെ പറഞ്ഞുവരുന്നു.
പാട്ടുകൾതിരുത്തുക
ഇതിഹാസപുരാണകഥകളും പുരാവൃത്തങ്ങളും വീരകഥകളും ഒക്കെയാണ് വില്ലുപാട്ടുകൾക്ക് പ്രമേയമാക്കുന്നത്. ക്ഷേത്രങ്ങളിൽ പാരായണത്തിനുപയോഗിച്ചുവന്ന പുരവൃത്തകഥാഗാനങ്ങളും വീരകഥാഗാനങ്ങളും ഒക്കെ ഉൾക്കൊള്ളുന്ന തെക്കൻ പാട്ടുകളെ ഉടച്ചുമിനുക്കിയാണ് മിക്കവാറും വില്ലുപാട്ടുകൾ രൂപപ്പെടുത്തിയിട്ടുള്ളത്. ആശാൻ പാട്ടുകൾ അവതരണോചിതമായി കെട്ടിയുണ്ടാക്കുന്നു. തെക്കൻപാട്ടുകളിൽ ഇവ്വിധം കൂട്ടിച്ചേർക്കലുകളും വെട്ടിച്ചുരുക്കലുകളും ആധുനികീകരിക്കലും വഴി പൂർവപാഠത്തെ തിരിച്ചറിയാൻ ബുദ്ധിമുട്ടായിരിക്കുന്നു. തെക്കൻപാട്ടുകളായ ഇരവിക്കുട്ടിപ്പിള്ളപ്പോര്, നീലികഥ, ഭൂതത്താൻപാട്ട് എന്നിവ ഇത്തരത്തിൽ വില്ലുപാട്ടുകളായി രൂപാന്തരപ്പെടുത്തപ്പെട്ടിട്ടുണ്ട്.
കുചേലവരലാഭ, ചിത്തിരപുത്രനയനാർക്കഥ, അയോധ്യകഥ, കോവിലൻ ചരിതം തുടങ്ങിയവ വില്ലുപാട്ടുകൾക്കുപയോഗിച്ചുവരുന്നു. പല വില്ലുപാട്ടുകളെയും നാടോടിപ്പാട്ടുകളായി കണക്കാക്കാനാവില്ല; പഴമ അവകാശപ്പെടാനും. സ്തുതി, ഒപ്പാര്, കുമ്മി, ദേശവർണ്ണനകൾ ഇവ ഇടകലർത്തി പാട്ടുകൾ രചിക്കാൻ സമർത്ഥരായ ആശാന്മാരുണ്ടായിട്ടുണ്ട്. പാട്ടിന്റെ ആദ്യത്തിൽ വില്ലുപാട്ടിന്റെ പേരും ആശാന്റെ പേരും പാട്ടായോ പ്രസ്താവനയായോ സൂചിപ്പിക്കും. ആറ്റിൻകര കുമാരപിള്ള, തെങ്ങുകുഴി ചിതംബര താണുപിള്ള, വാവറ അപ്പിപ്പിള്ള, ഇട്ടകവേലി നാരായണൻ, അഗസ്തീശ്വരം ആറുമുഖപ്പെരുമാൾ തുടങ്ങിയവർ പ്രസിദ്ധരായിത്തീർന്ന ആശാന്മാരണ്.
ആദ്യന്തം പാട്ടുപാടുന്ന രീതിയും പാട്ടുപാടി കഥ വിവരിക്കുന്ന രീതിയുമുണ്ട്. പാട്ടുപാടുകയും കഥ പറയുകയും ചെയ്യുന്നവരെ പുലവൻ എന്നുവിളിക്കുന്നു. ചില പുലവന്മാർ ആശാന്മാരുമായിരിക്കും.തോവാള സുന്ദരംപിള്ള, കരിപ്പോട്ടു ചിതംബരതാണു, കോലപ്പാ പിള്ള തുടങ്ങിയവർ പുലവനാശാന്മാരാണ്. നല്ല ശബ്ദവും രാഗതാളബോധവുമുള്ളവരാണ് പുലവന്മാർ. ഭാഷാചാതുര്യവും ഉച്ചാരണശുദ്ധിയുമുള്ളവർ ഈ രംഗത്ത് ശോഭിക്കുന്നു. ഗദ്യകഥനങ്ങൾ അഭിനയത്തിന്റെ മേമ്പൊടിയോടെയാണ് അവതരിപ്പിക്കുക.
താരാട്ട്, ഒപ്പാര്, തുടങ്ങിയവയുടെ ചുവടുപിടിച്ചാണ് പാട്ടു പാടിവന്നത്. പിൽക്കാലത്ത് ചിന്ത്, കുമ്മി, വിരുത്തം, പല്ലവി, ചരണം തുടങ്ങിയവ സ്വീകരിച്ചു. ഒരേ ശീലിലെഴുതിയാലും സന്ദർഭാനുസാരം രാഗങ്ങൾ വ്യത്യാസപ്പെടുത്തുന്നു പുലവന്മാർ.
അവതരണരീതിതിരുത്തുക
അഞ്ചോ ഏഴോ അംഗങ്ങളാണ് പരമ്പരാഗതവില്ലുപാട്ടിൽ ഉണ്ടാകുക. പുലവൻ പാടുകയും ശിഷ്യർ ഏറ്റുപാടുകയും ചെയ്യും. വില്ലിന്റെ ഒരറ്റത്താണ് പുലവൻ ഇരിക്കുക. മറ്റേയറ്റത്ത് കുടം കൊട്ടുന്നയാളും. രണ്ടുപേർക്കും തലക്കെട്ട് ഉണ്ടായിരിക്കും. ഉത്സവങ്ങളിൽ അനുഷ്ഠാനപരമായാണ് ഇത് അവതരിപ്പിക്കുന്നത്. കന്നിമൂലയിൽ തൂശനിലയിൽ നിലവിളക്കും നിറനാഴിയും സംഗീതോപകരണങ്ങളും വെച്ച് പൂജിച്ചതിനു ശേഷമാണ് പാട്ട് ആരംഭിക്കുക. അഞ്ചുമിനുട്ടോളം നേരം കൂട്ടയ മേളം നടത്തുകയും ദേവതാസ്തുതിയോടെ പാട്ടിലേക്ക് കറ്റക്കുകയും ചെയ്യുന്നു.
കാപ്പ്തിരുത്തുക
താളമില്ലാതെ ദേവതാസ്തുതി നടത്തുന്നതിനാണ് കാപ്പ് എന്നുപറയുന്നത്.
നാമാവതരണംതിരുത്തുക
കാപ്പിനുശേഷം വില്ലുപാട്ടിന്റെ പേര് അവതരിപ്പിക്കുന്നു. ചിലർ ഗദ്യത്തിലും ചിലർ പദ്യത്തിലുമാണ് ഇത് അവതരിപ്പിക്കുന്നത്.
ഗുരുസ്തുതി, സഭാവന്ദനം, ദേശസ്തുതിതിരുത്തുക
ഗുരുവിന്റെ പേരും പെരുമയും പാട്ടിലൂടെ അവതരിപ്പിച്ചതിനു ശേഷം സഭാവന്ദനത്തിനുള്ള പാട്ടു പാടുന്നു. ശേഷം ദേശസ്തുതിയും വർണ്ണനയുമാണ്. മുൻകൂട്ടി തയ്യാറാക്കിയ പാട്ടിൽ ദേശപ്പേര് ചേർത്താണ് ദേശസ്തുതി നടത്തുന്നത്.
കഥാവതരണംതിരുത്തുക
ശിവസ്തുതി, ശാസ്താസ്തുതി(അയ്യനാർ വാഴ്ത്ത്), കേൾക്കുന്നവർക്കും മറ്റുള്ളവർക്കുമുള്ള മംഗളം തുടങ്ങിയവയോടെ കഥ പറഞ്ഞുതുടങ്ങുന്നു. വിരുത്തം, പാടൽ, വചനം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളുണ്ട്. വിരുത്തങ്ങൾ ശ്ലോകങ്ങളെപ്പോലെ കഥാഗതിയെ സൂചിപ്പിക്കുന്ന ഈണമില്ലാത്ത വരികളാണ്. വചനം കഥാവിവരണവും.
കഥയ്ക്കിടയിൽ അല്പനേരം വിനോദത്തിനു നീക്കിവെക്കാറുണ്ട്. പിൻപാട്ടുകാർ രണ്ടു കക്ഷിയായിത്തിരിഞ്ഞ് പാട്ടുപാടി മത്സരിക്കുന്നു ഈ സന്ദർഭത്തിൽ. കക്ഷിപ്പാട്ട് എന്നും മത്സരപ്പാട്ട് എന്നുമൊക്കെ ഇതിനെ വിളിക്കുന്നു. ഒരു കക്ഷിയിലുള്ളവർ ഒരു രാഗത്തിലുള്ള പാട്ടുപാടുകയും മറുകക്ഷിക്കാർ അതേ രാഗത്തിൽ മറ്റൊന്ന് പാടുകയുംവേണം. ആദ്യകക്ഷി പാടിയതിന്റെ ഹാസ്യാനുകരണമാണ് രണ്ടാമത്തെ കക്ഷി നടത്തുക. ആധുനികകാലത്ത് ചലച്ചിത്രഗാനങ്ങളും ഇതിൽ ഇടംപിടിക്കുന്നു. പാരഡി ചൊല്ലാനാവാത്ത കക്ഷി പരാജയപ്പെടുന്നു.
പാട്ടിന്റെ ഇടയ്ക്ക് ചില പാട്ടുകെട്ടുകൾ പുതുതായി ചേർക്കുന്ന പതിവുണ്ട്. ഇടതിരി എന്നാണ് ഇത് അറിയപ്പെടുന്നത്. ശിഷ്യന്മാരാണ് ഇത് പാടുക. പുലവർക്ക് വിശ്രമത്തിനുള്ള സമയമാണിത്.
വാഴ്ത്തോടുകൂടി പാട്ട് അവസാനിപ്പിക്കുന്നു


Comments
Post a Comment