പുരോഗമന കലാസാഹിത്യ സംഘം മതിലകത്ത് ഗാന്ധിസ്മൃതി സംഘടിപ്പിച്ചു


ഗാന്ധിയുടെ ഓർമ്മകൾ
മായ്ച്ചുകളയാനാണ്
ഫാസിസ്റ്റ് ഇന്ത്യ നിരന്തരമായി ശ്രമിക്കുന്നത്. 
ഇന്ത്യയുടെ നിർമ്മിതിയിൽ
ഒരു പങ്കും വഹിക്കാത്ത  സംഘപരിവാർ വ്യാജ ചരിത്രങ്ങൾ നിർമ്മിച്ച് ഒരു ഹിന്ദു രാഷ്ട്രം രൂപപ്പെടുത്താൻ അവർ കിണഞ്ഞു ശ്രമിക്കുകയാണ്.
അതിന് അവർക്ക് അന്നും ഇന്നും ഏറ്റവും തടസ്സമായി നിന്നത്
ഗാന്ധിജി മുന്നോട്ട് വെച്ച ആശയ സമരമാണ്. ഇന്ത്യയുടെ വൈവിധ്യങ്ങളെ  പരിഗണിച്ചു കൊണ്ടും  മതന്യൂനപക്ഷങ്ങളെ
ചേർത്തുപിടിച്ചു കൊണ്ടും ഗാന്ധിജി ഒരു മതേതര ഇന്ത്യയെ പരുവപ്പെടുത്തി. ഗാന്ധി എന്ന പേരിൽ ഇന്ത്യ എല്ലാ വൈവിധ്യങ്ങളിലും ഒന്നിച്ചു നിൽക്കാൻ ശീലിച്ചു അത് ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കാൻ ശ്രമിക്കുന്നവർക്ക്
ഇന്നും അസ്വസ്ഥതയുണ്ടാക്കുന്നു.
അത് കൊണ്ട് ഗാന്ധിയെ കൊന്നതുപോലെ ആ ഓർമ്മകളെ കൂടി കൊല്ലാൻ അവൻ നിരന്തരമായി ശ്രമിച്ചുകൊണ്ടിരിക്കുന്നു. സ്വതന്ത്ര ഇന്ത്യ തുടർച്ചയായ വർഗ്ഗീയ കലാപങ്ങളാൽ കീറി പറിഞ്ഞ പരുവത്തിലായിരുന്നു. ഒരു അറ്റത്ത് മറ്റേ അറ്റം വരെ  വൃദ്ധനായ ആ മനുഷ്യൻ ഓടി നടന്ന് ആ കീറലുകളെ തുന്നി ചേർത്താണ് ഇന്ത്യയെ നിർമ്മിച്ചെടുത്തത് .
പുരോഗമന കലാസാഹിത്യ സംഘം
കൊടുങ്ങല്ലൂർ മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ
പുരോഗമന കലാസാഹിത്യ സംഘം
മതിലകം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ‘’ഗാന്ധിസ്മൃതി”
ഉദ്ഘാനം ചെയ്ത് കൊണ്ട് 
പ്രശസ്ത കവി  ശ്രീ പി. എൻ ഗോപീകൃഷ്ണൻ സംസാരിക്കുകയായിരുന്നു.


2024 ഒക്ടോബർ 13 ഞയറാഴ്ച്ച
വൈകിട്ട് 4.30 ന് കൂളിമുട്ടം
രാഗം റിക്രിയേഷൻ ക്ലബ്ബ് ഹാളിൽ
വെച്ചാണ് ഗാന്ധിസ്മൃതി സംഘടിപ്പിച്ചത്.
വേണുഗോപാലിൻ്റെ അധ്യക്ഷതയിൽ
വിബിൻ , ഉണ്ണികൃഷണൻ , ടി.എ ഇക്ബാൽ , സുധീഷ് അമ്മവീട് 
എന്നിവർ സംസാരിച്ചു.
ഗാന്ധിസ്മൃതി ഉണർത്തി കൊണ്ടുള്ള വിവിധ കലാപരിപാടികളുടെ അവതരണവും നടന്നു .
സഹല അസീസ്, വൈഗ , നിയബിനീഷ് എന്നിവർ ചേർന്ന്
മധുസുധനൻ നായരുടെ  ഗാന്ധി എന്ന കവിതയ്ക്ക് ദൃശ്യാവിഷ്കാരം
നൽകി.  മേദിനി ചേച്ചിയുടെ പൊലിഞ്ഞു എന്ന് തുടങ്ങുന്ന ഗാനത്തിന്  രാജി, സംഗീത, രഘു , രതീഷ്, സൗരവ്, ജയപ്രകാശ് എന്നിവർ ചേർന്ന് നൽകി ദൃശ്യ വിരുന്ന് കേരളത്തിൻ്റെ സമര ചരിത്രത്തെ ഓർമ്മപ്പെടുത്തി.
സുധീഷ് അമ്മവീടിൻ്റെ ഗാന്ധിയുണ്ടാകുന്നത് എന്ന കവിത
ആമി. ഇ. എസ്  വേദിയിൽ ആലപിച്ചത് ഒരു വൈകാരിക അനുഭവമായി.
കൊടുങ്ങല്ലൂരിൻ്റെ വിവിധ പ്രദേശങ്ങളിൽ ആയി വരും ദിവസങ്ങളിൽ  ‘’ഗാന്ധിസ്മൃതി”
വിവിധ പരിപാടികളോടെ
നടത്താൻ  പുരോഗമന കലാസാഹിത്യ സംഘം കൊടുങ്ങല്ലുർ മേഖലാ കമ്മിറ്റി
നേതൃത്വം കൊടുക്കുകയാണ്.
_സുധീഷ് അമ്മവീട്


Comments

Popular posts from this blog

ഇ.ജിനന്റെ തനിയെ പാടുന്ന കവിതകൾ

വയലാറിന്റെ അശ്വമേധം കവിതയെ കുറിച്ച് സുധീഷ് അമ്മവീട്

EAS പുതിയകാവിനെ അറിയില്ലെ (വില്ലടിച്ചാൻ പാട്ട്/വിൽപ്പാട്ട്)