ഇ.ജിനന്റെ തനിയെ പാടുന്ന കവിതകൾ
ബാല സാഹിത്യത്തിൻടെ ദിശാ സൂചിക തിരുത്തിയ ഇ.ജിനന്റെ തനിയെ പാടുന്ന കവിതകൾ
ബാലസാഹിത്യത്തിൻടെ ചരി(തം പരിശോധിച്ചാൽ മലയാളസാഹിത്യത്തിൻടെ പിറവിയോളം തന്നെ പഴക്കമുണ്ടാകും...കഥയോ കവിതയോ എഴുത പെട്ടപ്പോൾ കുട്ടികൾക്കായള്ള എഴുത്തുകൂടി ഉണ്ടായിട്ടുണ്ട്.... കാക്കേ കാക്കേ കൂടെവിടെ എന്ന കവിത നമ്മുടെ എ(ത തലമുറയാണ് പാടി കൊണ്ടിരിക്കുന്നത്....നമ്മുടെ കവി(തയത്തിലെ ഉള്ളൂരാണ് ഈ കവിത എഴുതിയത്.ആമയും മുയലും പന്തയം വെച്ച കഥ....,കുറുക്കൻ മുന്തിരി കുലക്ക് ചാടിയ കഥ...നമ്മളെത്ര തലമുറ കൈമാറി... കവി കോലായിൽ ഗോപാലകൃഷ്ണൻ ...കൂകു കൂകൂ തീവണ്ടിക്ക്... മലയാളി തീവണ്ടി പരിചയപെട്ടതിനോളം പഴക്കമുണ്ട്...എന്നാൽ ഇതിനെയല്ലാം ബാലസാഹിത്യം എന്ന സാഹിത്യ ശാഖ എന്നരീതിയിൽ തരം തിരിക്കപെട്ടത് വളരെ അടുത്തകാലത്താണ്.അതിൽ തന്നെ കുട്ടികളുടെ ഭാഷയിൽ വലിയ ജീവിത ദർശനത്തെ അവതരിപ്പിച്ച് ബാലസാഹിത്യത്തിന് ജനകീയസാഹിത്യം എന്ന മേൽവിലാസത്തിലേക്ക് ഉയർത്തിയ കവിയാണ് കുഞ്ഞുണ്ണിമാഷ്....കുഞ്ഞുണ്ണിമാഷെ ബാലസാഹിത്യകാരനായി തന്നെ കാണാനാണ് ഞാൻ ആ(ഗഹിക്കുന്നത്. ലോകത്തെ മുഴുവനും കുട്ടിയായി കണ്ട് അവർക്കു വേണ്ടിയുള്ള എഴുത്തായിരുന്നു അദ്ദേഹത്തിൻടേത്.
പിന്നീട് കുഞ്ഞുണ്ണി മാഷുടെ ചുവടുപിടിച്ച് കുറെ എഴുത്തുകാരുണ്ടായി.എന്നാലത് വെറും വാക്കുകൾകൊണ്ടുള്ള കസർത്തുകൾ മാ(തമായി....പിന്നെ മറ്റൊരു ബാലസാഹിത്യം രുപപ്പെട്ടത് പൂക്കളും പൂമ്പാറ്റയും പാടികൊണ്ടാണ്. ഇത് കുട്ടികളെ വളരെ ലളിതവൽക്കരിച്ചു കൊണ്ടുള്ള ഒരുതരം ശൈലിയായിരുന്നു...അങ്ങിനെ ബാല സാഹിത്യം കുട്ടികൾക്കു പോലും വേണ്ടാത്തതായി..... ഈ ഒരു സാഹചര്യത്തിൽ ആണ് ഇ.ജിനൻ എന്ന എഴുത്തുകാരൻ ബാലസാഹിത്യ ത്തിൻടെ ദിശാ സൂചിക തിരുത്തിയത്. ബാലസാഹിത്യം കുട്ടികൾക്കുവേണ്ടിമാ(തമല്ല എന്നും ബാല്ല്യം സജീവമായി ഉള്ളിൽ കരുതുന്ന ആർക്കും ആസ്വദിക്കാമെന്ന് ജിനൻ തൻടെ കവിതകൾകൊണ്ട് തിരുത്തി....
ഗാന്ധിജി യേയും ഉപ്പിനേയും ബന്ധിപ്പിച്ച് പഴയ കാല ഉപ്പിനു പോണ വഴിയേത് എന്ന നാട്ടു കളിപാട്ട് നമുക്കു ജിനൻ വീണ്ടെടുത്തു തന്നു..
കുരുത്തോലകിളി എന്ന കവിത ഇന്ന് പാടാത്തതും കേൾക്കാത്തതുമായ കുട്ടികളും മുതിർന്നവരും ഏറെയുണ്ടാവില്ല മലയാളക്കരയിൽ.
തുഞ്ചത്തെഴുത്തച്ഛൻ കിളിയെകൊണ്ട് ചൊല്ലിച്ച രീതിയിലാണ് രാമായണo മലയാളത്തിൽ ആവിഷ്കരിക്കപെട്ടത്.ജിനൻ കുരുത്തോല കിളിയെ കൊണ്ട് പാടിക്കുന്നത് മറ്റൊരു ഇതിഹാസമാണ്...
കുരുത്തോലകൊണ്ട് നെയതെടുത്ത കിളിക്ക് കാഴ്ച്ചയും പാടാൻസ്വരവും കൊടുത്ത് ഒടുവിലായ് കവിയുടെ മനസ്സു തന്നെ കൊടുത്തപോൾ ആകാശത്തിൻടെ അനന്തതയിലേക്ക് പറന്നുപോയ കിളി....തിരിച്ചുവന്ന് കവിയുടെ ഉള്ളിലിരുന്നു ഇപ്പോഴും പാടികൊണ്ടിരിക്കുന്നതായാണ് ...കുരുത്തോലകിളി എന്ന കവിതയിലൂടെ ജിനൻ പറഞ്ഞുവെയക്കുന്നത്....
ജിനൻടെ എഴുതിയതും എഴുതാനിരിക്കുന്നതുമായ എല്ലാ കവിതകൾക്കുമുള്ള ആമുഖമാണ് കുരുത്തോലകിളി എന്ന കവിത.
താൻ പ0ിച്ച -എഴുതിയ പുസ്തകങ്ങൾ നാളുകൾക്കുശേഷം പടക്കങ്ങളായി തിരിച്ചെത്തിയ കൗതുകകരായ നിരീക്ഷണം പങ്കുവെച്ച ശിവകാശിയിലെ പടക്കങ്ങൾ ഒരേ സമയം രണ്ടു ഗൗരവമായ വിഷയങ്ങൾ ചർച്ച ചെയ്യുന്നു.
നമ്മുടെ വിദ്യാഭ്യാസ രീതിയിലേക്കും പ0നകാലമ(തയും ബാല വേല ചെയ്യുന്ന ശിവകാശി പടക്ക നിർമ്മാണ ശാലയിലെ അനാഥബാല്ല്യങ്ങളിലേക്കും തുറന്നുവെച്ച കാഴ്ച്ചയാണ് ഈ കവിത.
ഉരുണ്ടലോകത്തിൻടെയും അതിലെ പരന്ന കാഴ്ച്ചയുടെയും കൗതുകം കുട്ടിമനസ്സുള്ള എല്ലാവരിലേക്കും പകരുന്ന കവിതയാണ് സൈക്കിൾ.
ഒരു വൃത്ത പരിധി പൂർത്തിയാക്കുമ്പോൾ പുർത്തീകരിക്കപെടുന്ന ജീവിതദൂരത്തെ അളക്കുന്ന കാഴച്ച എ(ത രസകരമായാണ് ഈ കവി വരച്ചിടുന്നത്...ഒരു സൈക്കിൾ യാ(തയക്ക് വീണ്ടും കൊതിപ്പിയക്കും ഇത് നമ്മളെ....എൻടെ വിമർശന കണ്ണുകൊണ്ട് നോക്കിയിട്ടോ എന്തോ ചില കവിതകൾ നേരത്തെ വരച്ചിട്ട കളങ്ങളിൽ നിന്ന് തെറിച്ചു പോയിട്ടുണ്ട്....അമ്മചിറകിലെ ചിറകുകളുണ്ടായിരു ന്നെങ്കിൽ എന്നകവിത ജിനൻടെ കയ്യൊപ്പില്ലാത്തതും ആർക്കു വേണമെങ്കിലും എഴുതാവുന്നതുമാണ്....ഒന്നാം ക്ളാസ്സിൽ പോയി ഇതിലെ ആദ്യ വരിയായ ചിറകുകളുണ്ടായിരുന്നെങ്കിൽ എന്ന് ചൊല്ലിനോക്കു...ഈ കവിതയിൽ കണ്ടതിനേ വലിയ ലോകം കുട്ടികൾ കാട്ടിതരും....ഒന്നും മറ്റാരോടും പറയാനില്ലാത്തപ്പോൾ കുറച്ചുനേരം കുട്ടികളോട് പറഞ്ഞേക്കാം എന്ന് കരുതി ആരും ബാലസാഹിത്യം എഴുതരുത്...അവരോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ മാ(തം അതിനു മുതിരുക. അതേ പുസതകത്തിലെ വാടിയ പൂവിലും ജിനനു മാ(തം പറയാൻപറ്റുന്ന ഒന്നും അതിലില്ല.ഇലപച്ചകൾ സ്ളേറ്റ് മായ്ക്കുമ്പോൾ എന്നപുസതകത്തിലെ കണക്ക് എന്ന കവിത ഒരിക്കലും കുട്ടികളുടെ ആലോചനയുടെ പരിധിയിൽ വരില്ല..അത് വളരെ മുതിർന്ന ചിന്താ സ്വാത(ന്ത്യം ആവശ്യപെടുന്ന കവിതയാണ്..ആർക്കമഡീസ് തിയറി, (ഗാവിറ്റേഷൻ തിയറി, പൈഥഗോറസ് തിയറി എന്നിവ ഒരു ആശയ കുഴപ്പം ഉണ്ടാക്കാനുള്ള അ(തയുംപോലും വ്യകതമായി നമ്മുടെ ടീച്ചർമാർ അതുപറഞ്ഞു തരാറില്ല...ഒരു സാധാരണ കുട്ടിയുടെ മനസ്സുകൊണ്ടല്ല അതു ജിനൻ എഴുതിയത്....എന്നാലതു മികച്ച കവിതയാണെന്ന കാര്യത്തിൽ ഒരു തർക്കമില്ല....
ജിനൻടെ പുസ്തകങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ടം ഇലപച്ചകൾ സ്ളേറ്റ് മായ്ക്കുമ്പോൾ എന്ന കവിതാ സമാഹാരമാണ്. കുറേകൂടി ചർച്ച ആവശ്യമുള്ള പുസ്തകമാണ് ഇത്...
ഇ.ജിനൻ കവിത കൊണ്ട് നമ്മളെഅത്ഭുത പെടുത്തുന്നത് അതിൻടെ ആശയപരമായ വൈവിധ്യം കൊണ്ടു മാ(തമല്ല ആ കവിതകളിൽ അലിഞ്ഞുചേർന്ന സംഗീതം അ(തയേറെ മധുരതരമായതു കൊണ്ടുമാണ്...സ്വയം പാടുന്ന കവിതകളാണ് അവയെല്ലാം.
ഇ .ജിനൻടെ കുരുത്തോലകിളി,അമ്മചിറക്, ഇല പച്ചകൾ സ്ളേറ്റ് മായ്ക്കുമ്പോൾ... എന്നീ കവിത സമാഹാരങ്ങളിലെ കവിത കളിലേക്ക് കുട്ടികളെയും മുതിർന്നവരെയും ക്ഷണിച്ചുകൊണ്ട്.....
.......സ്നേഹത്തോടെ ....സുധീഷ് അമ്മവീട്

Comments
Post a Comment