ദിലീപൻ പൊയ്യയുടെ " ജാതിയില്ലാതലമുറ "

ദിലീപൻ പൊയ്യയുടെ കവിതകൾ ഒറ്റ വായനയിൽ വളരെ ആത്മനിഷ്ഠമാണെന്ന് തോന്നാമെങ്കിലും തന്റെ ജീവത ചുറ്റുപാടുകളോട് നിരന്തരമായി താൻ പുലർത്തി വരുന്ന നിരീക്ഷണത്തിലൂടെ ചുറ്റുപാടുകൾ തന്നിലേല്പിച്ച ആഘാതങ്ങളെ ആത്മപരിശോധനയുടെ വെളിച്ചത്തിൽ സ്വാംശീകരിക്കാൻ ശ്രമിക്കുകയാണ് ഈ കവിതകൾ ചെയ്യുന്നത്. കവിതകൾ പലപ്പോഴും എഴുത്തുകാരന്റെ നിലപാടുകളെ, മുറുകെ പിടിച്ച ആദർശങ്ങളെ വിളിച്ചു പറയാനുള്ള സത്യസന്ധമായ
ഉപാധികളാണ്.അതൊരർത്ഥത്തിൽ കവിതകളുടെ ശക്തിയും ദൗർഭല്യവുമാണ്. അതെ കവിതകൾ എല്ലായ്പ്പോഴും നുണ പറയാറില്ല. പൊടിപ്പും തൊങ്ങലും വെച്ച് പൊലിപ്പിക്കുകയല്ല മറിച്ച് ആഡംബരങ്ങളെ പൊഴിച്ചു കളഞ്ഞ് സത്തയെ ആവിഷ്ക്കരിക്കാനാണ് അത് ശ്രമിക്കുന്നത്.ദിലീപൻ പൊയ്യ എന്ന കവി താൻ പുറമേ ഉണ്ടാക്കിവെച്ച മിഥ്യയായ ഇമേജുകൾ മായ്ച്ച് കവിതയിലൂടെ കുറെ കൂടി നഗ്നനാവുകയാണ്.താനടക്കമുള്ള ആൺകോയ്മകളുടെ അധികാര നിർമ്മിതികളെ പരസ്യമായി വെല്ലുവിളിക്കുകയും അതിനെ അപനിർമ്മിക്കുകയും ചെയ്യുകയാണ് ഈ പുസ്തകത്തിലെ മിക്ക കവിതകളും.
                  അഹല്യ എന്ന കവിത കവി പറയാൻ ശ്രമിക്കുന്നത് മറ്റൊന്നല്ല
       പുരുഷന്റെ പാദപാം സുവേറ്റു ള്ളൊരു
മോചനം കാംക്ഷിപ്പതില്ല
ഈ അഹല്യ പിൻവലിക്കൂ രാമാ ചവിട്ടാൻ ഉയർത്തിയ നിന്റെ പാദം
മോക്ഷം കൊതിച്ചു കിടക്കുമീ ജഢ ശില സ്വയമുണരുമൊരുനാൾ
ആൺകോയ്മതൻ നീതിപീഠങ്ങളെ ഭസ്മീകരിക്കും.
     താൻ തന്നെ വെച്ച നുഭവിക്കുന്ന ആണധികാരത്തിന്റെ അടിത്തറയിൽ വിള്ളൽ വീഴ്ത്തുന്നുണ്ട് ഈ വരികൾ. ഒരേ സമയം ചരിത്രത്തിലേക്കും വർത്തമാനത്തിലേക്കും നീട്ടിയെറിയുന്ന വെളിച്ചമാണ് ഈ കവിത. ഇതിഹാസങ്ങൾ പാടി ഉറപ്പിച്ച നായകസങ്കല്പങ്ങളെ പൊളിച്ചെഴുതുന്ന കഥകളും കവിതകളും ആഗോള സാഹിത്യത്തിലും മലയാള സാഹിത്യത്തിലും പലകുറി വന്നു പോയിട്ടുണ്ട്. എന്നാൽ നിലനിൽക്കുന്ന രാഷ്ട്രീയ അന്തരീക്ഷത്തിൽ വ്യവസ്ഥിതിക്ക് കുറുകെ നിന്നു കൊണ്ട് ചില കാര്യങ്ങൾ വിളിച്ചു പറയാനുള്ള ആർജ്ജവം കാണിക്കുന്നത് ചെറിയ കാര്യമല്ല.
നമ്മൾ തൻ കനവിലെ പൂക്കളൊന്നും
ഈ മരച്ചില്ലയിൽ വിരിഞ്ഞില്ലെന്നോ.....
വംശവൃക്ഷത്തിന് കോടാലിയാകാതെ
കാലത്തിൽ വിളി കേട്ട് പൊയ്കൊള്ളൂ
തൻ വഴിതേടി പോയിടുമ്പോൾ
പൂർവ്വ സ്മരണകൾ
കാത്തിടേണം
            കുലം കുത്തിയെന്നും കരിങ്കാലിയെന്നും ഉള്ള വാക്കുകൾ രാഷ്ട്രീയത്തിൽ പറഞ്ഞു പഴകിയതാണ് ആ രണ്ട് വാക്കുകളിൽ തുടങ്ങുന്ന
പ്രസ്ഥാനം വിട്ടു പോകുന്നവരോട് എന്ന കവിത നിലനിൽക്കുന്ന ചില രാഷ്ട്രീയ പ്രതിഭാസങ്ങളെ ചർച്ച ചെയ്യുന്നു.ഇതോടൊപ്പം കവി തന്റെ ഉറച്ച രാഷ്ട്രീയ നിലപാട് ഈ കവിതയിൽ കുറിച്ചിടുന്നു.കവിതകൾ ആദർശ ബന്ധിതമാകണമെന്ന് വാശി പിടിക്കാനാവില്ല. കവിതയുടെ കാമ്പ് ഉന്നയിക്കുന്ന ഒരു പ്രത്യേക രാഷ്ട്രീയം അതിൽ വെളിപ്പെടും. അത് കവി മുൻപ് ഉന്നയിച്ച രാഷ്ട്രീയ നിലപാടുകൾക്ക് വിരുദ്ധമാണെന്ന് ചിലപ്പോൾ തോന്നിയേക്കാം. അത് എഴുത്തുകാരനെ പ്രതിസ്ഥാനത്തു നിർത്താൻ നമ്മളെ പ്രേരിപ്പിക്കുന്നു. എന്നാൽ അടിസ്ഥാനപരമായി ഒരു എഴുത്തുകാരന്റെ രാഷ്ട്രീയം ഇരയുടെ പക്ഷത്തുനിന്നുള്ള രാഷ്ട്രീയമാണെന്നിരിക്കെഎഴുത്തുകാരൻ കുറ്റവിമുക്തനാക്കപ്പെടേണ്ടതുണ്ട്.
             പരിസ്ഥിതിവാദി എന്ന കവിത തന്റെ ജീവിത സൗകര്യങ്ങൾക്കു വേണ്ടി നിലപാടുകൾ കൈവിടുകയും പൊതുമധ്യത്തിൽ ആദർശ വാദിയാവുകയും ചെയ്യുന്ന കാപട്യങ്ങളെ തുറന്നു കാട്ടുന്നു.
          ശ്യാമ എന്ന കവിത പറഞ്ഞു തരുന്നത് കറുപ്പ് എന്നത് നിലനിൽക്കുന്ന പ്രണയ സങ്കല്പങ്ങൾക്ക് അന്യമാണെന്ന ബോധത്തെ മറികടക്കാൻ ശമിക്കുന്നു. വ്യവസ്ഥാപിത സൗന്ദര്യ സങ്കല്പങ്ങളോട് കലഹിക്കുന്നുണ്ട് ഈ കവിത.
നിന്നെ നോക്കുമ്പോൾ ഞാനെന്താണ് കണ്ടിരുന്നത്.നീ അരികിലണയുമ്പോൾ എന്റെ മരുഭൂമിയിൽ മഴ തിമിർക്കുന്നതും എന്റെ കാടുകളിൽ അഗ്നി പൂക്കുന്നതും എന്റെ ഹൃദയം സമുദ്രമാകുന്നതും മാത്രമെനിക്കറിയാം......
   പക്ഷേ ഇപ്പോൾ ഞാൻ ഭയപ്പെടുന്നു നീ എന്നെ നോക്കുമ്പോൾ ഇരുണ്ടു പോയ എന്റെ ശരീരം മാത്രമേ കാണുകയുള്ളൂ എന്ന്.......
               പ്രണയത്തിന്റെ മനോഹരമായ പരികല്പനയാണ് ഈ കവിത. ആൺ അഹങ്കാരങ്ങൾ അലിഞ്ഞ് പ്രണയമെന്ന സത്യത്തിൽ വിലയം പ്രാപിക്കുന്ന ഒരു പ്രണയാതുര ന്റെ വിഹ്വലതകൾ പകർത്തിവെക്കൽ മാത്രമല്ല ഈ കവിതയുടെ ലക്ഷ്യം മറിച്ച് കറുപ്പ് എന്നതിന് നമ്മുടെ സൗന്ദര്യ കാഴ്ചപ്പാടുകളിൽ വെച്ചു പുലർത്തുന്ന ചില മുൻ വിധികളെ തുറന്നു കാട്ടുകയാണ് ചെയ്യുന്നത്. പ്രണയത്തിൽ കീഴടങ്ങലാണ് ഏറ്റവും വലിയ വിജയം എന്ന സൂചന കൂടി കവിത പറയാതെ പറയുന്നു.പെണ്ണിന്റെ ഉയിർത്തെഴുന്നേൽപ്പുകൾ സംഭവിക്കുന്നത് അവളുടെ നിസ്സഹായതയുടെ മുനമ്പിൽ വെച്ചാണ്  തിരിച്ചുവരവുകൾ ഏറ്റവും സാധ്യമായ ശക്തി സ്രോതസ്സാണ് പെൺമനസ്സുകൾ എന്ന് അടയാളപ്പെടുത്തുകയാണ് പെൺ വഴി എന്ന കവിത.
താൻ പ്രണയിച്ചവനോ മക്കൾക്കോ തന്റെ മാനത്തിനോ ഭീക്ഷണിയാകുന്ന നിമിഷങ്ങളിൽ ആണ് അവളുടെ ഉയിർത്തെഴുന്നേല്പുകൾ സംഭവിച്ചിട്ടുള്ളത്. അത്തരം ഉയർത്തെഴുന്നേൽപ്പുകൾ അന്ന് വരെ നിലനിന്നിരുന്ന ചരിത്രത്തെ കീഴ്മേൽ മറിച്ചിട്ടുണ്ട്. പാതിരാത്രിയിൽ കഴുകൻ കണ്ണുകൾ തക്കം പാർത്തു നിൽക്കുന്ന തെരുവീഥിയിലൂടെ വണ്ടിയോടിച്ചു പോകുന്ന പെണ്ണിനെ ചിത്രീകരിക്കാൻ പെൺ വഴി എന്ന കവിതയിൽ ദിലീപൻ പൊയ്യ ശ്രമിച്ചത്.അത് ഈ കാലം ആവശ്യപ്പെടുന്നതുകൊണ്ടു കൂടിയാണ്.
            പ്രത്യക്ഷത്തിൽ ദിലീപൻ പൊയ്യയുടെ കവിതകൾ ദൈവത്തെ നിഷേധിക്കുന്നില്ല. മറിച്ച് തന്റെ കാലത്തിന്റെ നന്മതിന്മകളെ നിർണ്ണയിക്കുന്നതും ദൈവമെന്ന അമരത്വത്തെ മുൻനിർത്തിയാകുമ്പോൾ ഒരു സാധാരണക്കാരന്റെ ആശങ്കകൾ ചെന്നെത്തുന്നത് ദൈവനിഷേധത്തിലാണ്. നമ്മുടെ ചെയ്തികൾക്ക് അദൃശ്യമായ ഉത്തരവാദിയായി ദൈവം നിലകൊള്ളുന്നു. നമ്മളിലെ നന്മകൾ ദൈവത്തിന്റെ തീരുമാനമാണെങ്കിൽ തിന്മയുടെ തീരുമാനം ദൈവത്തിൽ നിന്നു തന്നെ ആയിരിക്കണം.നമ്മളിലെ ശരിതെറ്റുകൾ തീരുമാനിക്കുന്നതാരാണ് നന്മതിന്മകൾ പലപ്പോഴും ആപേക്ഷികമാണ്. നിലനിൽക്കുന്ന വ്യവസ്ഥകളെ അലോസരപ്പെടുത്താതെ നമുക്ക് ആരെയും പ്രണയിക്കാം .ആരുമായും ലൈംഗികതയിലും ഏർപ്പെടാം. ആരെയും ബലാൽസംഗം ചെയ്യാം ആരാലും ബലാൽസംഗം ചെയ്യപ്പെടാം.എന്നാൽ ആ വ്യവസ്ഥ യ്ക്ക് കുറുകെ നിന്നു കൊണ്ട് ചെയ്യുന്ന ഇതേ പ്രവർത്തികൾ കുറ്റകരവുമാണ്.സാത്താന്റെ കയ്യിൽ എന്ന കവിതയും പാപികൾ ദൈവത്തോട് എന്ന കവിതയും ഏതാണ്ട് ഇതേ ആശയത്തെ പങ്കുവെയ്‌ക്കുന്നതാണ്.എന്നിൽ പ്രബലമായ തമോ വാസനകളെ ഉന്മൂലനം ചെയ്യാൻഞാനെന്താണ് ചെയ്യേണ്ടത് ......
മനസ്സു തകർന്ന് ഞാൻ നിലവിളിക്കുമ്പോൾ അവൻ എന്നെയും കൊണ്ട് നടക്കുകയായിരുന്നു. നരകവഴിയിലേക്ക്....ഇത് ദൈവനിഷേധമാകുന്നത് എന്തുകൊണ്ടാണ് ചില ചോദ്യങ്ങൾ ചോദിക്കാൻ പാടില്ല ദൈവത്തോടു പോലും.ചില വഴികളിലൂടെ എതിരെ നടക്കുന്നത് അനുവദിക്കപ്പെട്ടിട്ടില്ല. അതു കൊണ്ടാണ്  മനുഷ്യൻ അവൻ തന്നെ നിർമ്മിച്ച വ്യവസ്ഥിതിയുടെ തടവറയിലാണെന്നും അതിൽ നിന്നുള്ള മോചനം പൊതുബോധത്തിന് കുറ്റകര മാണെന്നും...ദിലീപൻ പൊയ്യ പറയുന്നത്....കലണ്ടർ എന്ന കവിത പറഞ്ഞു വെക്കുന്നത് കാലം തെറ്റി വന്ന ഋതുക്കളെക്കുറിച്ചുള്ള ആശങ്കകളാണ്. ഏതോ ഒരു പഴയ കലണ്ടറിൽ ഇരുന്ന് വ്യാകുലപ്പെടുന്ന ഞാറ്റുവേലയും ഋതുക്കളും പുതിയ കലണ്ടറിൽ തങ്ങളുടെ ഇടം അന്വേഷിക്കുന്ന ഒരു മിത്ത് പുതിയ കാല കവിതകളുടെ ചാട്ടുളി പ്പോലെയുള്ള വാക് പ്രയോഗത്തിന് ഉദാഹരണമാണ് .. അദ്ദേഹത്തിലെ കവി പുതിയ കാലത്തിനോട് സംവദിക്കുന്നതെങ്ങനെയാണെന്ന് ഈ കവിത കാട്ടിത്തരുന്നു.കലണ്ടർ എന്ന കവിത പറഞ്ഞു വെക്കുന്നത് കാലം തെറ്റി വന്ന ഋതുക്കളെക്കുറിച്ചുള്ള ആശങ്കകളാണ്. ഏതോ ഒരു പഴയ കലണ്ടറിൽ ഇരുന്ന് വ്യാകുലപ്പെടുന്ന ഞാറ്റുവേലയും ഋതുക്കളും പുതിയ കലണ്ടറിൽ തങ്ങളുടെ ഇടം അന്വേഷിക്കുന്ന ഒരു മിത്ത് പുതിയ കാല കവിതകളുടെ ചാട്ടുളി പ്പോലെയുള്ള വാക് പ്രയോഗത്തിന് ഉദാഹരണമാണ് .. അദ്ദേഹത്തിലെ കവി പുതിയ കാലത്തിനോട് സംവദിക്കുന്നതെങ്ങനെയാണെന്ന് ഈ കവിത കാട്ടിത്തരുന്നു.നവോത്ഥാനത്തിനു മുൻപ് ജാതി വളരെയേറെ പ്രാകൃതമായ രീതിയിൽ നാശം വിതച്ചിരുന്നത് നമുക്കറിയാം. ഇന്ന് ഈ വർത്തമാനകാലത്ത് ജാതി വീണ്ടും തിരിച്ചു വരുന്നതായി നമ്മളറിയുന്നു. ഇതിനിടയിൽ കുറഞ്ഞ ഒരു ഇടവേളയിൽ ജാതിയെ അപ്രസക്തമായി കരുതിയിരുന്ന ഒരു തലമുറ ജീവിച്ചു.ആ ഒരു കാലത്തെ ഓർത്തെടുക്കാൻ ശ്രമിക്കുന്നതാണ് ജാതിയില്ല തലമുറ എന്ന കവിത. ഒരർത്ഥത്തിൽ നവോത്ഥാനത്തിന്റെ ഫലം പ്രത്യക്ഷത്തിൽ അനുഭവപ്പെട്ട കാലമായിരുന്നിരിക്കണം അത്.
          ഇന്ത്യയിൽ വളരെ മൂർത്തമായ രീതിയിൽ ദളിത് മുന്നേറ്റങ്ങൾ നടക്കുന്ന ഒരു കാലമാണ് ഇത്. ജാതി എന്നത് ഒരു മുറിവാണ്. ചില മുറിവുകൾ കാലപ്പഴക്കം കൊണ്ട് നമ്മുടെ ശരീരത്തിന്റെ ഭാഗമാണെന്ന സാധാരണതയിലേക്ക് ഒതുങ്ങിപ്പോകും. അത് അങ്ങനെയല്ലെന്ന് ജാതീയതയുടെ വേദന ആരൊക്കെയോ ചേർന്ന് നമ്മളുടെ ചുമലിൽ കെട്ടിയേൽപ്പിച്ചതാണെന്ന തിരിച്ചറിവിൽ ആ വേദന കൂടുതൽ അനുഭവപ്പെട്ടു തുടങ്ങും.അപ്പോഴാണ് ജാതീയതക്കെതിരെയുള്ള സമരങ്ങൾ ഉണ്ടാകന്നത്. ഒരർത്ഥത്തിൽ കേരളത്തിലായിരിക്കും അത്തരത്തിലുള്ള മുന്നേറ്റങ്ങൾ ആദ്യം സംഭവിക്കുക എന്ന് നമ്മൾ വിശ്വസിച്ചിരുന്നു.എന്നാൽ കേരളത്തിന്റെ ഒരു പ്രത്യേക അവസ്ഥയിൽ ദളിത് മുന്നേറ്റങ്ങൾക്കായി കരുതി വെച്ച ഇന്ധനം മറ്റു പല രാഷ്ട്രീയ സംവിധാനങ്ങൾ പകുത്തെടുത്തു. നാമകരണം എന്ന കവിതചർച്ചച്ചെയ്യുന്നത് ജാതിയുടെ ഔ നിത്യം അനുഭവിക്കുന്നവരെ ആക്രമിക്കാൻ അവരുടെ ആ ആനുകൂല്യത്തെ തങ്ങളുടേതു കൂടി മാറ്റുന്നതിലൂടെയാകാം എന്ന വിപ്ളവകരമായ ആലോചനയാണ്. ഉന്നത ജാതിക്കാരന്റെ ജാതിവാൽ ഒരു കീഴ്ജാതിക്കാരൻ എടുത്തണിയുന്നതിലൂടെ സമൂഹത്തിന്റെ മുൻ വിധികളെ തകിടം മറിക്കുക എന്ന ബോധപൂർവ്വമായ ശ്രമമാണ് ആ കവിത..... ഇത് പന്തിഭോജനo പോലെ
മിശ്രവിവാഹം പോലെ
മറ്റൊരു വിപ്ലവം
സവർണ്ണന്റെ നെഞ്ചിലേക്ക്
ദളിതർ തൊടുക്കുന്ന ആഗ്നേയാ സ്ത്രം....
ഇതിനെക്കാൾ... സൂക്ഷ്മമായ ഒരു തലമാണ് രോഹിത് വെ മൂലയുടെ മരണത്തിന്റെ അടിസ്ഥാനത്തിൽ എഴുതപ്പെട്ട കവിത.... ചരിത്രത്തിൽ ഒട്ടേറെ ആൽമ ഹത്യകൾ നടന്നിട്ടുണ്ട് എന്നാൽ ആത്മഹത്യ ചരിത്രമാകുന്നത് വളരെ ആ പൂർവ്വമാണ്... അതാണ് രോഹിത് വെമുല ചെയ്തത്...രോഹിത് വെമുല ദിലീപിന്റെ നിരീക്ഷണം പോലെ ഒരു ഒളിച്ചോട്ടക്കാരനായിരുന്നില്ല... ഗ്യാലറിക്ക് പുറത്തു നിന്നു കാണുന്ന കാഴ്ചയാകില്ല.. ഗ്രൗണ്ടിൽ പ്രതികൂല സാഹചര്യങ്ങളോട് പൊരുതുന്നകളിക്കാരൻ കാണുന്ന കാഴച്ച... ഒരു അർത്ഥത്തിൽ രോഹിത് വെമുലയുടെ ആത്മഹത്യ കാലം ആവശ്യപെട്ടതാകാം... ദളിത് വിഷയങ്ങൾക്ക് ഇത്രയേറെ..ചർച്ചാ സാധ്യതയുണ്ടാക്കിയത് രോഹിത് വെമുലയുടെ... ആത്മാഹുതിയക്ക് ശേഷമാണ്.. പിന്നീട് നടന്ന എല്ലാ ദളിതു മുന്നേറ്റങ്ങൾക്കും ഇന്ധനമായത് രോഹിത് വെമുലയാണെതാണ് സത്യം.. JNU ൽ രോഹിതിനു മുമ്പും പിമ്പും ആത്മഹത്യ ങ്ങ ൾ നടന്നിട്ടുണ്ട്... ഇപ്പോഴും നടക്കുന്നുണ്ട്... ദളിതനെ സംഭവിച്ചിടത്തോളം അവന്റെ ആത്മസംഘർഷങ്ങളുടെ അടയാളപ്പെടുത്തൽ കൂടിയാണ് രോഹിത്... ഇപ്പോൾ സർക്കാർ ദളിത് വിദ്യാർത്ഥികൾക്കുള.. ഗവേഷണ ഫണ്ടു നിർത്തലാക്കാൻ തീരുമാനിക്കുന്നു... അത് ചരിത്ര അവർക്കെതിരെയുള്ള ദളിതന്റെ അടയാളപ്പെടുത്തലുകൾ ഇനി സംഭവിക്കണ്ട എന്നു കരുതി തന്നെയാണ് ഇത്തരത്തിലുള്ള തീരുമാനങ്ങളും നിയമങ്ങളും ഉണ്ടാകുന്നത്.... ഉണ്ടാക്കുന്നത്... ദിലീപൻ പറയാൻ ശ്രമികന്നത് വ്യക്തമാണ്... രോഹിത് കുറേ കൂടി മുന്നോട്ടു പോകണമായിരുന്നു... പ്രതിസന്ധികളെ മറികടക്കാനുള്ള ഒരു പാoമായി ചരിത്രത്തിൽ രോഹിത് വേണമായിരുന്നു... ദളിതരുടെ അടുത്ത തലമുറക്ക് ചൂണ്ടിക്കാട്ടാൻ അങ്ങെനെയൊരാൾ... അതാ കണമായിരുന്നു രോഹിത്.... എന്നാൽ.. നമ്മളിപ്പോഴും ജീവിച്ചിരിക്കുന്ന ണ്ടല്ലോ.. എന്നിട്ട്... നമ്മളെന്താണ് ചരിത്രത്തിൽ അടയാ പെടുത്താൻ തീരുമാനിച്ചിട്ടുള്ളത്..... അത് അദ്ദേഹത്തിന്റെ ആത്മഹത്യ ഇന്ത്യയിലുണ്ടാക്കിയ ചലനത്തേക്കാൾ വലുതാണെങ്കിൽ.... അപ്പോൾ മാത്രം... രോഹിത് വെ മുലയുടെ മരണത്തെ ഒളിച്ചോട്ടമായി അടയാളപ്പെടുത്താം... അഭിപ്രായങ്ങളും ചർച്ചകളും ഉണ്ടാകടെ... ഞാനെഴുതിയതിനപ്പുറം ഈ കവിതകൾ ചർച്ച ച്ചെയ്യപ്പെടണം.... ദിലീപൻ പൊയ്യ എന്ന കവിയേയും ഈ പുസ്തകത്തിലെ കവിതകളെയും പ രിചയപെടുത്തുക എന്നത് ഒരു ചരിത്രദൗത്യമായി തന്നെ കണ്ടു കൊണ്ടു തന്നെയാണ് ആ മുഖമായി ഇത്രയും ഞാൻ കുറിച്ചത്....
    ...... എന്ന് സ്നേഹത്തോടെ
സുധീഷ് അമ്മ വീട്

Comments

Popular posts from this blog

ഇ.ജിനന്റെ തനിയെ പാടുന്ന കവിതകൾ

വയലാറിന്റെ അശ്വമേധം കവിതയെ കുറിച്ച് സുധീഷ് അമ്മവീട്

EAS പുതിയകാവിനെ അറിയില്ലെ (വില്ലടിച്ചാൻ പാട്ട്/വിൽപ്പാട്ട്)