ബഷീർ വടക്കൻടെ പെരുവിരൽ
ബഷീർ വടക്കൻടെ പെരുവിരൽ
*******************************************
ബഷീർ വടക്കൻ എന്ന ഒരു കഥാകാരൻ നമുക്കിടയിൽ ജീവിച്ചിരിപ്പുണ്ട്... കെട്ടകാലത്തിനോട് സന്ധി ചെയ്യാതെ നിരന്തരം കലഹിച്ചു കൊണ്ടിരിക്കുന്ന ഒരു മനസ്സാണ് ബഷീർ വടക്കൻ എന്ന എഴുത്തുകാരനെ സൃഷ്ടിച്ചത്.....നാടകത്തെ ജീവവായു പോലെ കരുതുന്നതു കൊണ്ടാകാം ബഷീർ എഴുതുന്ന കഥകളിലെല്ലാം ഒരു നാടക പശ്ചാത്തലം രുപപ്പെടുന്നത്...ജീവിതത്തെ കുറിച്ചുള്ള അടങ്ങാത്ത ആവലാദികളാണ് ബഷീറിൻടെ കഥകൾ... ചുറ്റും തളം കെട്ടി നിൽക്കുന്ന സ്വാർത്ഥതയോടും അസഹിഷ്ണുതയോടും വിട്ടുവീഴച്ചയില്ലാത്ത കലഹം തുടങ്ങിവെക്കുന്ന കഥകളാണ് ഇദ്ദേഹത്തിൻടെ പെരുവിരൽ എന്ന പുസ്തകത്തിൽ ഉടനീളമുള്ളത്....രക്തബന്ധങ്ങൾക്കപ്പുറമുള്ള ആത്മബന്ധങ്ങളുടെ തീ(വമായ ഇഴയടുപ്പങ്ങളാണ് കഥകളുടെ അന്തർധാര...
(പവാസത്തിൻടെ ഒട്ടും സുഖകരമല്ലാത്ത ഓർമ്മകളിലും നൻമ യുടെ ചെറിയതുരുത്തുകൾ തീർക്കുന്നുണ്ട് ഇത്തരം ആത്മ ബന്ധങ്ങൾ... ആനുകാലികങ്ങളായ ഒരുകൂട്ടം സംഭവങ്ങളെ കുറിച്ചുള്ള എഴുത്തുകാരൻടെ നിഗമനങ്ങളും അന്വേഷണങ്ങളുമാണ് ഈ പുസ്തകത്തിലെ കഥകൾ ...ഒറ്റവായനയിൽ ഈ കഥകൾ
എല്ലാം തന്നെ അപൂർണ്ണങ്ങളാണെന്ന തോന്നലുണ്ടാക്കും..എന്നാലതു ബഷീർവടക്കൻ എന്ന എഴുത്തുകാരൻ ബോധപൂർവ്വം ബാക്കിവെക്കുന്ന കഥാതുടർച്ചകളാണെന്ന തിരിച്ചറിവിലേക്ക് നമ്മൾ വളരും....
അപൂർണ്ണതയിലും പൂർണ്ണമാണ് ആ കഥകൾ പൂരിപ്പിക്കപെടാതെപോകുന്നതെല്ലാം വായനക്കാരൻടെ ബോധ മണ്ടലങ്ങളിൽ അസ്വസ്ഥതകൾ ഉണ്ടാക്കി സ്വയം പൂരിപ്പിക്കപെടുന്നുണ്ട്...ബഷീർ വടക്കൻടെ കഥകൾ അങ്ങനെ വായനക്കുശേഷം നമ്മുടെ ഉള്ളിൽ വേദന നിറഞ്ഞ അസ്വസ്ഥതകൾ തരും....അത് കുറെനാൾ നമ്മെ മറ്റൊരു മാനസീകാവസ്ഥവയിലേക്കു നയിക്കും.... ബഷീർ വടക്കൻ തൻടെ പെരുവിരൽ എന്ന കഥയിലൂടെ പങ്കുവെക്കുന്ന ആശങ്ക എല്ലാകാലത്തു (പസക്തമായ വിഷയമാണ്...ജാതി- വർഗ്ഗ - സാമ്പത്തീക ഉച്ചനീചത്തങ്ങളിൽ പെട്ട സത്ത്വം നഷ്ടപ്പെട്ട നമ്മുടെ വിദ്യാഭ്യാസ സംവിധാനങ്ങളെ രൂക്ഷമായി വിമർശിക്കുന്നുണ്ട് ഈ കഥ....ഗുരുദക്ഷിണയായി പെരുവിരൽ മുറിച്ചുവാങ്ങി ഉന്നത കുലത്തിനായി ദാസവൃത്തിചെയ്യുന്ന ഗുരുക്കൻമാർ ഇതിഹാസങ്ങളിൽ മാ(തമല്ല വർത്തമാനകാല യാഥാർത്ഥ്യത്തിലുമുണ്ടെന്ന് ബഷീർ വടക്കൻഓർമ്മപെടുത്തുന്നു.....കോർപ്പറേറ്റുകൾ വിദ്യാഭ്യാസരംഗം അടക്കിവാഴുമ്പോൾ പാവപ്പെട്ടവൻടെ വിദ്യാഭ്യാസ മോഹങ്ങളുടെ (പസക്തി യെന്താണെന്ന ചോദ്യം ഒളിച്ചുവെക്കേണ്ടതില്ല....ഇലഞ്ഞി തറ എന്നകഥയിൽ പറയാൻ (ശമിക്കുന്നത് നീതിയുടെ പക്ഷത്ത് നിന്ന് സത്യം തുറന്നെഴുതുകയു പറയുകയും ചെയ്യുന്ന ഒരു എഴുത്തുകാരൻടെ അരക്ഷിതാവസ്ഥയാണ്...വേട്ടയാടപെടുന്ന എഴുത്തുകാരുടെ ഈ കാലത്തിനോട് എെക്യപെടുകയാണ് ബഷീർ വടക്കൻ..നിഴൽ,രാ(തിയുടെ കാവൽക്കാരൻ, എന്നീകഥകൾ അരക്ഷിതമായ ജീവിത സാഹചര്യങ്ങളെ അനാവരണം ചെയ്യാൻ (ശമിക്കുന്നു......... (പവാസ ലോകത്തെ അസുഖകരമായ ജീവിതാനുഭവങ്ങളിലേക്കും ആകുലതകളിലേക്കും തിരിച്ചുവെച്ച കണ്ണാടിയാണ് മെഴുകുതിരി കോലങ്ങൾ എന്ന കഥ. ഗൾഫ് എന്നാൽ വലിയ കെട്ടിടങ്ങളും അത്തറിൻടെ മണവും ആണെന്ന മധ്യവർത്തി മലയാളി കുടുംബങ്ങളുടെ മിഥ്യാസങ്കൽപ്പങ്ങളെ കീഴ്മേൽ മറിച്ചിടുന്ന കഥയാണിത്.. (പവാസം വേദനയാകുന്ന ഒരനുഭവമാകുന്നത് ഇഷ്ടപെട്ടവരുടെ അസാന്നിദ്ധ്യം കൊണ്ടുമാ(തമല്ല....
അവിടെ കാത്തിരിക്കുന്ന തീഷ്ണമായ ജീവിത സാഹചര്യങ്ങൾ കൊണ്ടു കൂടിയാണെന്ന് പറഞ്ഞുവെക്കുന്നു ഈ കഥ. വർത്തമാനകാല അ(കമരാഷ്(ടീയം സാധാരണ ജീവിതങ്ങൾക്കുമേൽ എന്താണ് ചെയ്യുന്നതെന്നും ചാവേറുകളായ് എരിഞ്ഞടങ്ങിയവരുടെ....ശേഷിപ്പുകളായ ജീവിക്കുന്ന രക്തസാക്ഷികൾക്ക് പിന്നീടെന്താണ് സംഭവിക്കുന്നതെന്നുള്ള ഭീകരമായ അടയാളപെടുത്തലാണ്....ചാവേർ എന്ന കഥ..!!
എങ്കിലും എല്ലാ കഥകളിലും നിറഞ്ഞു നിൽക്കുന്ന ദുരൂഹത ...നമ്മുടെ ആസ്വാദന തലത്തെ താളം തറ്റിക്കുന്നുണ്ട്....എല്ലാകഥകളിലും ഒരു നഗറ്റീവ് ആറ്റിട്യൂട് (കിയേറ്റ് ചെയ്യാനുള്ള ബോധ പൂർവ്വമായ (ശമം ഉണ്ട്...വരുംകാലത്ത് നല്ലതന്തെങ്കിലും സംഭവിക്കുമെന്ന നേരിയ (പതീക്ഷയെങ്കിലും തരാതെ പോകുന്നതാണ് ഈ കഥകൾ.....ജീവിതാനുഭവങ്ങൾ ബഷീർ വടക്കനെ കൊണ്ട് ഒരു പക്ഷെ അങ്ങിനെ എഴുതിക്കുന്നതായിരിക്കാം ...എഴുത്തകാരൻടെ ദൗത്യം പൂർണ്ണമാക്ക പെടുന്നത് നമ്മെ പൊരുതാനും ജീവിക്കാനും േ(പരിപ്പിക്കുമ്പോഴാണ്...ആത്മഹത്യകൾ നമ്മെ തുറിച്ചു നോക്കുന്നകാലത്താണ് സന്തോഷ് എച്ചിക്കാനത്തിൻടെ കൊമാല എന്ന കഥ സംഭവിക്കുന്നത്....
ഒരുനാടകത്തിൻടേയും ടെലിഫിലീമിൻടെയും സാധ്യത തുറന്നിടുന്നതാണ് ഈ കഥകളിലെ പശ്ചാത്തല വിവരണങ്ങൾ ..ഇത്തരം വിവരണങ്ങൾക്കുവേണ്ടി ബോധ പൂർവ്വം നടത്തുന്ന ഇടപെടൽ നമ്മുടെ ആസ്വാദനത്തിലുള്ള ഇടപെടലാകുന്നുണ്ട് പലപ്പോഴും.....നാടകങ്ങൾക്കുനൽകുന്നതു പോലെ യുള്ള ആമുഖ രംഗങ്ങൾ ചിലകഥകളിൽ വായനക്കാരെ ആ മാനസീക അവസ്ഥയിലേക്ക് എത്തിക്കാൻ സഹായിച്ചിട്ടുണ്ട്....രാമയണത്തേയും മഹാഭാരതത്തേയും ഒരു പരിധിയിൽ കൂടുതൽ സപ്പോർട്ടിങ്ങ് എവിടൻസായി ഉപയോഗിക്കുന്നത് ഈ ഫാസിസത്തിൻടെ കാലത്ത് നല്ലതല്ല...ഇതേ ആയുധമാണ് ഫാസിസവും ഉപയോഗിക്കുന്നത്.....
പെരുവിരൽ എന്ന കഥാ സമാഹാരം താൻ ജീവിച്ചിരിക്കുന്ന കാലം അടയാളപെടുത്തുന്നതിൽ ഒരു പരിധിവരെ വിജയിച്ചിട്ടുണ്ട്
ഈ കഥകളുടെഅവതാരിക ഭംഗിയായി നിർവ്വഹിച്ച രാജൻ കോട്ടപുറം അഭിനന്ദനം അർഹിക്കുന്നുണ്ട്.ഇതിന് ഭംഗിയുള്ള ഒരു പുറം ചട്ടയും അകത്തെ വൈവിധ്യങ്ങളും ഗൗരവ മേറിയതുമായ അനുഭവങ്ങളെ കുറിച്ചു സൂചനതരുന്നതുമായ കവർ ഡിസൈൻ നൗഷാദ് കാതിയാളം എന്ന ഡിജിറ്റൽ ആർട്ടിസറ്റിൻടെ അത്ഭുതകരമായ സ്പർശം വെളിപെടുത്തുന്നു....സമാന്തര എഴുത്തുകാരുടെ സാഹിത്യത്തിന് ഒരു ഇടമുണ്ടാക്കുക എന്ന ദൗത്യം മനോഹരമായി നിർവ്വഹിക്കുന്ന (പിൻട് ഹൗസിനും എൻടെ അഭിനന്ദനങ്ങൾ....ബഷീർ വടക്കൻടെ പെരുവിരൽ എന്ന കഥാസമാഹാരത്തിലേക്ക് വായനക്കാരെ ക്ഷണിച്ചുകൊണ്ട് സ്നേഹത്തോടെ......
........സുധീഷ് അമ്മവീട്
Comments
Post a Comment