നഫീസത്തു ബീവിയുടെ ജിബ്രാന്റെ രാജകുമാരി..
നഫീസത്തു ബീവിയുടെ ജിബ്രാന്റെ രാജകുമാരി..
**************
(പണയത്തിൻടെ അതിരുകളില്ലാത്ത ആകാശങ്ങളെ കുറിച്ചുള്ള അടക്കിപിടിച്ച വർത്തമാനങ്ങളാണ് നഫീസത്തുബീവിയുടെ കവിതകൾ..... ഫാൻടസികൾക്കപ്പുറം മതബിംബങ്ങൾ ഏൽപ്പിക്കുന്ന യാഥാർത്ത്യത്തിൻടെ അതിരുകളെ മറികടക്കാൻ(ശമിക്കുന്ന ഒരു പെൺമനസിൻടെ ആധികൾ ഈ കവിതകൾ പങ്കുവെക്കുന്നു....മതമായാലും ഭരണകൂടമായാലും....വീട് എന്ന സംവിധാനമായാലും സൈദ്ധാന്തീകമായി (പഖ്യാപിക്കുന്ന സ്(തീ സ്വാത(ന്ത്യവും അതിൻടെ യാതാർത്ഥ്യവും തമ്മിൽ ഭീകരമായ വൈരുദ്ധ്യമുണ്ട്....നഫീസത്തിൻടെ കവിതകൾ ഒരർത്ഥത്തിൽ (പണയത്തിൻടെ ആഘോഷങ്ങളാണ്...മറ്റൊരു അർത്ഥത്തിൽ പെണ്ണ് എന്നനിലയി പരിമിത പെടുത്തുന്നവരോടുള്ള യുദ്ധ(പഖ്യാപനങ്ങളാണ്....അത് വീടിനോടായാലും....മതത്തിനോടായാലും.
ജി(ബാൻടെ രാജകുമാരി എന്ന ആദ്യ കവിതാ സമാഹാരം കുറെ കൂടി വിപുലമായ വായന ആവശ്യ പെടുന്നുണ്ട്.അതൊരിക്കലും (പാദേശികമായി പരിമിതപെടുത്തരുത്.....(പണയത്തെ ജീവവായു പോലെ മുറുകെ പിടിക്കുന്ന കുറെ കവിതകൾ ഇതിൻടെ പേരിനെ അന്വർത്ഥമാക്കുന്നു.....പെണ്ണ് എന്നനിലയിൽ എല്ലാം ഒരു തടവു തന്നെയാണ് അതു സ്നേഹത്തിൻടെ പേരിലായാലും മറ്റു ശാസനകളുടെ പേരിലായാലും...
.....ഒഴുകാൻ കൊതിക്കുന്ന ഗംഗയെ ഏതോ ശങ്കരൻ ജഡക്കുളളിൽ ഒളിപ്പിന്ന കവിത പറയാൻ പറയാൻ(ശമിക്കുന്നത് ...നമ്മെ പറഞ്ഞു പഴകിയ മിത്തുകളെ ഭേദിക്കാനാണ്....
.(പണയം ഏക പക്ഷീയമാകുന്ന വർത്തമാനമല്ല.....മറിച്ച് പങ്കു വെക്കലിൻടെ രാഷ്(ടീയമാണെന്ന് ഓർമ്മപെടുത്തുന്നു ഈ കവി..... " മിഴികളടച്ച് ഞാൻ കാത്തിരിക്കുന്നു പിൻകഴുത്തിലെ തണുത്ത ചുംബ്ബനത്തിന്നും ചെവിക്കുന്നിയിലെ പല്ലടയാളത്തിനും വേണ്ടി.....നിൻടെ ഗന്ധം എന്നെകെട്ടി പുണർന്ന് പുണർന്ന് ശ്വാസം മുട്ടിച്ച് മാഞ്ഞു പോകും.......ഞാനിനി കണ്ണുതുറക്കില്ല......നീയില്ലാത്ത ലോകത്തെ എനിക്കു കാണേണ്ട....,"
നഫീസത്തിടെ കവിതകൾ (പണയത്തിൻടെയും സ്വാത(ന്ത്യത്തിൻടേയും ആകുലതകൾ വിട്ടുമാറാത്ത ഒരു പെൺമനസ്സിനെ അനാവരണം ചെയ്യുന്നു...(പണയ ജലാശയങ്ങൾ കടം കൊണ്ട മഴകൾ കാലം തിരിച്ചെടുത്താലും അത് ബാക്കിയാക്കുന്ന നനവിൻടെ അടയാളങ്ങൾ മരണം വരെ മായാതെ കിടക്കും.....കാലം തെറ്റി പെയ്യുന്ന മഴയും...നേരം തെറ്റി പെയ്യുന്ന (പണയവും സമാനമാകുന്നത്...പെയ്യലിനു ശേഷവും പെയതു കൊണ്ടിരിക്കുന്നതു കൊണ്ടാണെന്ന കൗതുകകരമായ കണ്ടെത്തലുകൾ നഫീസത്തിൻടെ കവിതയിൽ കാണാം....ഇവിടെ....കടലും മഴയും ആകാശവും (പണയത്തിൻടെ പര്യായങ്ങളാവുന്നു.... ......
അതെ നഫീസത്ത്...ഖലീൽ ജി(ബാൻടെ ചിറകിലെ തൂവൽ കൊണ്ടാണ് നിന്നെ സൃഷ്ടിച്ചത്....
നഫീസത്തു ബീവി യുടെ കവിതയിലേക്ക് വായനക്കാരെ ക്ഷണിച്ചു കൊണ്ട്....
---------സുധീഷ് അമ്മവീട്
Comments
Post a Comment