നൗഷാദ് കാതിയാളം.... പുസ്തക കവർ ഡിസൈൻ രംഗത്തെ പകരക്കാരനില്ലാത്ത കലാകാരൻ

നൗഷാദ് കാതിയാളം...
കവർ ഡിസൈനിങ് രംഗത്ത് പുത്തൻ ദിശാബോധം നൽകി പ്രദേശിക പ്രസാധന മേഖലയെ മുഖ്യധാരയിലേക്ക് എത്തിച്ചയാൾ...
തികച്ചും മൂലധന വൽ കൃതമായ പുസ്തക  വിപണി നിയന്ത്രിക്കുന്നത് ചില വിരലിലെണ്ണാവുന്ന വമ്പൻ കോർപ്പറേറ്റുകളാണ്... അവരുടെ താൽപ്പര്യങ്ങളുടെ കുത്തൊഴുക്കിൽ ഒലിച്ചുപോയ ഒട്ടനവധി പ്രാദേശിക പ്രസാദക സംരഭങ്ങൾ ഇന്ന് വെറും ഓർമ്മ മാത്രമാണ്. അത്തരത്തിൽ ഉള്ള കമ്പോള വ്യവസ്ഥിതി മാത്രം എഴുത്തുകാരെയും അവരുടെ എഴുത്തിനെയും നിർണ്ണയിക്കുമ്പോൾ സ്വതന്ത്രമായ ആവിഷ്ക്കാരത്തിനും പ്രാദേശിക ആശയ ആവിഷക്കാര മുന്നേറ്റങ്ങൾക്കും അവസരം ഇല്ലാതായി... അത്തരം ഒരു സാഹചര്യത്തിൽ ചില ഒറ്റപ്പെട്ട ശ്രമങ്ങൾ വിജയം കാണുകയാണ്... മതിലകം.. കേന്ദ്രീകരിച്ച് പ്രിന്റ് ഹൗസ് എന്ന പ്രസാധന സംരംഭവും അതിന്റെ അണിയറ പ്രവർത്തകരായ സുനിൽ. പി. മതിലകവും നൗഷാദ് കാതിയാളവും അഭിനന്ദനം അർഹിക്കുന്നത് അതുകൊണ്ടാണ്... (ഇവർക്കും ചില ചെറിയ വിപണന - മൂലധന താൽപര്യങ്ങൾ ഉണ്ടാകാം... അതിനെ അതിജീവനത്തിന്റെ ഭാഗമായി കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത് )
അത്തരത്തിൽ പ്രാദേശികമായി പ്രാസാധനം നിർവ്വഹിച്ചതിൽ ഏറെയും മതിലകം പ്രദേശത്തെ എഴുത്തുകാരുടേതാണെന്നത്... ആ പ്രസാധക സംരംഭം ആ നാട്ടിൽ ഉണ്ടാക്കിയ സ്വാധീനത്തിന് തെളിവാണ്.... മത്സര പരതയിലൂടെ മാത്രം ഉത്പന്നങ്ങളുടെ നിലവാരം തീരുമാനിക്കപ്പെടുന്നതു കൊണ്ട്.. ഇവിടെ നിന്നു പടച്ചു വിടുന്ന ഉൽപ്പന്നങ്ങൾക്ക്.... ഉള്ളടക്കങ്ങൾക്കപ്പുറം.. കെട്ടിലും മട്ടിലും ഉണ്ടാകേണ്ട നിലവാരം.. അത് ഇവർ ഉറപ്പുതരുന്നു.. അത് ഏതു മുഖ്യധാരാ പ്രസാധകരെയും ചലഞ്ചു ചെയ്യുന്നതാണ്...
      അതിൽ എടുത്തു പറയേണ്ട ഒരു വ്യക്തി നൗഷാദ് കാതിയാളo എന്ന ഡിജിറ്റൽ ആർട്ടിസ്റ്റാണ്....അനുകരണങ്ങൾക്ക് പിറകെ പായാതെ തന്റെതായ ഒരു ഐഡന്റിറ്റി രൂപ പെടുത്തുന്നതിൽ ഈ കലാകാരൻ വിജയിച്ചിട്ടുണ്ട്... ചുരുങ്ങിയ കാലയളവിൽ അഞ്ഞൂറോളം പുസ്തകങ്ങളുടെ കവറുകൾ ഒട്ടനവധി ലോഗോകൾ..., നിരവധി ടൈറ്റിൽ ഡിസൈനുകൾ.. അങ്ങനെ ഈ രംഗത്ത് തന്റെ തു മാത്രമായ ഒരു ഇടം നൗഷാദ് കാതിയാളം ഉണ്ടാക്കിയെടുത്തു... നമ്മുടെ നാട്ടിലെ ഈ കലാകാരനെ നമ്മൾ കാണാതെ പോകുന്നത് വലിയ നീതി കേടാകും.... നമ്മൾ ആഘർഷകമായ ചില പുസ്തക കവറുകൾ കണ്ട് നോട്ടീസുകൾ കണ്ട്... ടൈറ്റിലുകൾ കണ്ട് അത്ഭുതപെട്ടിട്ടുണ്ടാകും... അതിനു പിന്നിൽ നൗഷാദ് കാതിയാളം എന്ന ഡിജിറ്റൽ ആർട്ടിസ്റ്റിന്റെ  കയ്യൊപ്പുണ്ടായിരുന്നിരിക്കാം... അത് നമ്മൾ കണ്ടെത്തിയില്ലെങ്കിൽ മറ്റാരാണ് കണ്ടെത്തുക...
      സ്നേഹത്തോടെ ...
         സുധീഷ് അമ്മവീട്

Comments

Popular posts from this blog

ഇ.ജിനന്റെ തനിയെ പാടുന്ന കവിതകൾ

വയലാറിന്റെ അശ്വമേധം കവിതയെ കുറിച്ച് സുധീഷ് അമ്മവീട്

EAS പുതിയകാവിനെ അറിയില്ലെ (വില്ലടിച്ചാൻ പാട്ട്/വിൽപ്പാട്ട്)