നേരക്ഷരങ്ങൾ...... സഖാവ് കെ.എ. കേരളീയന്റെ ഡയറിക്കൊപ്പം -- ബഷീർ വടക്കൻ പ്രകാശനം... 28 - 3 -2017 ചെവ്വാഴ്ച്ച വൈകീട്ട് മതിലകം സെന്ററിൽ സഖാവ് കേരളീയൻ - ചരിത്രത്തിന്റെ നിശ്ശബ്ദ നിരീക്ഷകൻ.... ***************"*" എഴുതപ്പെട്ട ചരിത്രങ്ങൾ ചിലപ്പോൾ നമ്മുടെ കണ്ണുപൊത്തി ചില മായ കാഴച്ചകൾ കാട്ടി തരും, അത് നിർമ്മിക്കുന്നവരുടെ താൽപര്യങ്ങൾ അതിലിടപെടുന്നതു കൊണ്ട് കാതലായ സത്യത്തിന്റെ പ്രതലങ്ങളിൽ അവർ ചില ഭംഗിയുള്ള തൊങ്ങലുകൾ തുന്നിപിടിപ്പിക്കും.. അതു കൊണ്ട് അതിന്റെ സൗന്ദര്യാത്മകതയിൽ പെട്ട് സത്യത്തെകണ്ടെടുക്കപെടാതെ പോകുകയും ചെയ്യും... നമ്മൾ ഇന്നുവരെ അറിഞ്ഞ -വായിച്ച എല്ലാ ചരിത്രങ്ങൾക്കും ആ പരിമിതിയുണ്ട്'.... അതിനെ മറികടക്കുന്ന പുനർവായനകൾ സാധ്യമല്ലെങ്കിൽ നമ്മൾ വഞ്ചിക്കപെട്ടേക്കും.... എഴുതപെടാത്തതും എന്നാൽ ഒരു ദേശത്തിന്റെ ഉൾതുടിപ്പുകളെ സ്വാംശീകരിച്ച ചില വ്യക്തികൾ നമ്മുടെ സമൂഹത്തിൽ ഇനിയും ബാക്കിയുണ്ടാകും.. അവരുടെ വെളിപെടുത്തലുകൾക്ക് നേരിട്ട് അനുഭവിച്ചറിഞ്ഞ സത്യത്തിന്റെ ചൂടുണ്ടാകും. അത്തരത്തിലൊരാൾ നമുക്കിടയിൽ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് അത് സഖാവ് കേരളീയനാണ്... ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പ്രക്ഷുബ്ദ കാലഘട്ടത്തെയും സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ സാമൂഹിക രാഷ്ട്രീയ മുന്നേറ്റങ്ങളെയും നിരീക്ഷിച്ചു ഇനിയും ബാക്കിയുള്ളവരിൽ ഒരാൾ സഖാവ് കേരളീയനാണ് .... അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പുകൾ കണ്ടെത്തി ഒരു നീണ്ട കാലത്തെ ഇന്ത്യയുടെ - കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ പരിസരത്തെ സഖാവ് കേരളീയൻ എന്ന ഇടതുപക്ഷ സഹയാത്രികന്റെ കണ്ണിലൂടെ വിശകലനം ചെയ്യാൻ ശ്രമിക്കുകയാണ് ബഷീർ വടക്കൻ. ഒരർത്ഥത്തിൽ ഇതൊരു ചരിത്ര നിയോഗമാണ്.... സാധാരണ ഡയറി കുറിപ്പുകളിൽ സംഭവിക്കുന്നതു പോലെ കാല ബന്ധിതമായ ഒരു നിർബന്ധം എല്ലായ്‌പ്പോഴും ഈ കറിപ്പുകൾക്കില്ല. അടുക്കും ചിട്ടയും ഇല്ലാത്ത ഓർമ്മകൾ പോലെ കാലത്തെ മുന്നോട്ടും പിറകോട്ടും പായിച്ചു കൊണ്ട് സഖാവ് കേരളീയൻ കോറിയിട്ട ഈ ഡയറി കറപ്പുകളെ ഒരു പുസ്തക രൂപത്തിൽ പരുവപെടുത്തുമ്പോൾ ബഷീർ വടക്കന്റെ മുന്നിലുളള ദൗത്യം ചെറുതല്ല.... ഒരു നൻമയുടെ - മനുഷ്യ പക്ഷത്തിന്റെ രാഷ്ട്രീയം മുറുകെ പിടിച്ചു കൊണ്ടാണ് സഖാവ് കേരളീയൻ തന്റെ പൊതുജീവിതം തുടങ്ങി വെക്കുന്നത്... ആദ്യ മത് ഇന്ത്യൻ നാഷ്ണൽ കോൺഗ്രസിനൊപ്പമായിരുന്നെങ്കിലും തന്റെ സമൂഹത്തിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടിയെടുക്കാർ.ഇടതു പക്ഷത്തിനൊപ്പം നിൽക്കേണ്ട ആവശ്യകതയെ അദ്ദേഹം തിരിച്ചറിയുകയായിരുന്നു... പിന്നീടിതു വരെ ഇടതുപക്ഷ സഹയാത്രികനായി തുടരുകയാണിദ്ദേഹം...ഈ കുറിപ്പുകൾ വലിയ ചരിത്ര ആഖ്യാനങ്ങളൊന്നുമല്ല. അത്തരത്തിൽ അതിനെ കാണേണ്ടതുമില്ല. ഒരു കാലത്തെ നിശ്ശബ്ദമായി നിരീക്ഷിച്ച ഒരു വ്യക്തിയുടെ ചില അടയാളപ്പെടുത്തലുകൾ മാത്രമാണ് ഇത്.. ഇതിൽ വളരെ സത്യസന്ധമായ നിരീക്ഷണങ്ങളുണ്ട്... വരും കാലത്തെക റിച്ചുള്ള സ്വപ്നങ്ങളുണ്ട്... എന്നാൽ വരും തലമുറയെ അപകടപ്പെടുത്തുവാനോ.. തെറ്റിദ്ധരിപ്പിക്കാനാ ഇവ ശ്രമിക്കുന്നില്ല. അപ്പോൾ ഈ കുറിപ്പുകൾക്ക് എന്താണ് പ്രസക്തി എന്നു ചോദിച്ചേക്കാം.. ചില ചരിത്ര വിശകലനങ്ങളെ നിഷ്പക്ഷമാണെന്ന് കൊട്ടിഘോഷിക്കപെടാറുണ്ട്.. അതിൽ വലിയ കാര്യമില്ല എന്നു തോന്നുന്നു. ചരിത്ര വിശകലനങ്ങൾക്ക് ഒരു പക്ഷം ഉണ്ടാകണമെന്നു തന്നെയാണ് എന്റെ പക്ഷം. അതു മനുഷ്യപക്ഷമായിരിക്കണം.. പ്രത്യേകിച്ച് സമൂഹത്തിന്റെ അടിത്തട്ടിലുള്ളവർക്ക് കൂടി ഇടമുള്ള ഒരു വീക്ഷണമാകണമത്...മുൻപ് എപ്പോഴെങ്കിലും ഒരു എഴുത്തുകാരനാകണമെന്ന് ആഗ്രഹിച്ചിട്ടില്ലാത്ത സഖാവ് കേരളീയൻ വരും തലമുറയോട് പറയാനാഗ്രഹിക്കുന്ന ചില കാര്യങ്ങളാണ് ഇതിൽ പറഞ്ഞു വെക്കുന്നത് ... എന്നെങ്കിലും ഇത് പുറം ലോകത്തേക്ക് തുറന്നു വെക്കപ്പെടും എന്ന രീതിയിൽ തന്നെയാണ് ഈ ഡയറി കുറിപ്പുകളുടെ നിർമ്മിതി.. അദ്ദേഹം അത് ആഗ്രഹിക്കുന്നുണ്ട്.. നമുക്കിടയിൽ ജീവിച്ചിരുന്നജീവിച്ചിരിക്കുന്ന ഉത്തരക്കാരുടെ സത്യത്തെ അടുത്തറിഞ്ഞ നിരീക്ഷണങ്ങളും അനുഭവങ്ങളും കൂടി അറിഞ്ഞാൽ മാത്രമെ നമ്മുടെ ചരിത്ര പ0നം പൂർത്തീകരിക്കപ്പെടുകയുള്ളു.. ഇന്ത്യയുടെ - കേരളത്തിന്റെ രാഷട്രീയ പ്രക്ഷുബ്ദതയുടെ ആരോഹണ അവരോഹണങ്ങളെ നോക്കി കണ്ട ഒരാൾ എന്ന നിലയിൽ സഖാവ് കേരളീയ നെ നമ്മൾ കേൾക്കാതിരുന്നു കൂട... സർവ്വോപരി ഇടതു പക്ഷത്തിന്റെ വളരെ ശക്തമായ അടിയൊഴുക്കുകളുള്ള നമ്മുടെ ഈ പ്രദേശത്ത് അത്തരത്തിലുള്ള തൊഴിലാളി വർഗ്ഗരാഷട്രീയ ദിശാബോധം കുറിക്കപ്പെടുന്ന ഒരു കാലത്തിന്റെ രേഖപ്പെടുത്തലുകൾ അധികം കണ്ടെത്താനായിട്ടില്ല. എങ്കിലും വ്യവസ്ഥിതിയോട് പോരാടിയ കുറെ കമ്മ്യൂണിസ്റ്റുകാർ അവരുടെ രക്തം കൊണ്ട് ഉണ്ടാക്കിയ അടയാളങ്ങളെ വളരെ വൈകാരികമായി അടുത്തറിഞ്ഞ ഒരു വ്യക്തിയാണ് കേരളീയൻ എന്ന് നമ്മൾ അറിയണം.അദ്ദേഹത്തെചരിത്രം ഓർത്തെടുക്കുകഈ പുസ്തകത്തിലൂടെ ആയിരിക്കും എന്നാൽ അത്തരത്തിൽ സഖാവ് കേരളീയന്റെ ജീവിതത്തെയും പ്രവർത്തന മണ്ഡലങ്ങളെയും ഈ പുസ്തകത്തിൽ പകർത്തപെട്ടിട്ടില്ല. അതിനുള്ള ഒരു സ്വതന്ത്രമായ ഒരു അന്വേഷണം ബഷീർ വടക്കൻ നടത്തേണ്ടിയിരുന്നതാണ്. അടിയന്തിരാവസ്ഥ കാലത്തെ കേരളത്തിലെ..പ്രത്യേകിച്ച് ഇടതു പക്ഷത്തിന്റെ അടിവേരുകൾ വളരെ ശക്തമായിട്ടുള്ള കൊടുങ്ങല്ലൂർ പ്രദേശത്ത് നടന്ന ഇടതുപക്ഷ വേട്ട കളുടെ ആരും പറയാത്ത ഒരു ചരിത്രം സഖാവ് കേരളീയ ന്റെ ഉള്ളിൽ തിളയ്ക്കുന്നുണ്ടാകും. സർദാറിനെ കുറിച്ചുള്ള പൊള്ളുന്ന ഓർമ്മകളെ ഇപ്പോഴും താലോലിക്കുന്നുണ്ട് കേരളീയൻ.. ... അദ്ദേഹത്തിന്റെ ഓർമ്മകൾ വറ്റുംമുമ്പെ ആ ഓർമ്മകളെ പുസ്തകമാക്കിയതിലൂടെ... ഇതുവരെ അദ്ദേഹത്തെ കണ്ടെടുക്കാതെ പോയതിന്റെ കുറവ് പരിഹരിക്കാം... ബഷീർ വടക്കന് അഭിനന്ദനങ്ങൾ ......... സുധീഷ് അമ്മ വീട്
നേരക്ഷരങ്ങൾ...... സഖാവ് കെ.എ. കേരളീയന്റെ ഡയറിക്കൊപ്പം -- ബഷീർ വടക്കൻ
സഖാവ് കേരളീയൻ - ചരിത്രത്തിന്റെ നിശ്ശബ്ദ നിരീക്ഷകൻ....
***************"*"
എഴുതപ്പെട്ട ചരിത്രങ്ങൾ ചിലപ്പോൾ നമ്മുടെ കണ്ണുപൊത്തി ചില മായ കാഴച്ചകൾ കാട്ടി തരും, അത് നിർമ്മിക്കുന്നവരുടെ താൽപര്യങ്ങൾ അതിലിടപെടുന്നതു കൊണ്ട് കാതലായ സത്യത്തിന്റെ പ്രതലങ്ങളിൽ അവർ ചില ഭംഗിയുള്ള തൊങ്ങലുകൾ തുന്നിപിടിപ്പിക്കും.. അതു കൊണ്ട് അതിന്റെ സൗന്ദര്യാത്മകതയിൽ പെട്ട് സത്യത്തെകണ്ടെടുക്കപെടാതെ പോകുകയും ചെയ്യും... നമ്മൾ ഇന്നുവരെ അറിഞ്ഞ -വായിച്ച എല്ലാ ചരിത്രങ്ങൾക്കും ആ പരിമിതിയുണ്ട്'.... അതിനെ മറികടക്കുന്ന പുനർവായനകൾ സാധ്യമല്ലെങ്കിൽ നമ്മൾ വഞ്ചിക്കപെട്ടേക്കും.... എഴുതപെടാത്തതും എന്നാൽ ഒരു ദേശത്തിന്റെ ഉൾതുടിപ്പുകളെ സ്വാംശീകരിച്ച ചില വ്യക്തികൾ നമ്മുടെ സമൂഹത്തിൽ ഇനിയും ബാക്കിയുണ്ടാകും.. അവരുടെ വെളിപെടുത്തലുകൾക്ക് നേരിട്ട് അനുഭവിച്ചറിഞ്ഞ സത്യത്തിന്റെ ചൂടുണ്ടാകും. അത്തരത്തിലൊരാൾ നമുക്കിടയിൽ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് അത് സഖാവ് കേരളീയനാണ്...
ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പ്രക്ഷുബ്ദ കാലഘട്ടത്തെയും സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ സാമൂഹിക രാഷ്ട്രീയ മുന്നേറ്റങ്ങളെയും നിരീക്ഷിച്ചു ഇനിയും ബാക്കിയുള്ളവരിൽ ഒരാൾ സഖാവ് കേരളീയനാണ് .... അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പുകൾ കണ്ടെത്തി ഒരു നീണ്ട കാലത്തെ ഇന്ത്യയുടെ - കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ പരിസരത്തെ സഖാവ് കേരളീയൻ എന്ന ഇടതുപക്ഷ സഹയാത്രികന്റെ കണ്ണിലൂടെ വിശകലനം ചെയ്യാൻ ശ്രമിക്കുകയാണ് ബഷീർ വടക്കൻ. ഒരർത്ഥത്തിൽ ഇതൊരു ചരിത്ര നിയോഗമാണ്....
സാധാരണ ഡയറി കുറിപ്പുകളിൽ സംഭവിക്കുന്നതു പോലെ കാല ബന്ധിതമായ ഒരു നിർബന്ധം എല്ലായ്‌പ്പോഴും ഈ കറിപ്പുകൾക്കില്ല. അടുക്കും ചിട്ടയും ഇല്ലാത്ത ഓർമ്മകൾ പോലെ കാലത്തെ മുന്നോട്ടും പിറകോട്ടും പായിച്ചു കൊണ്ട് സഖാവ് കേരളീയൻ കോറിയിട്ട ഈ ഡയറി കറപ്പുകളെ ഒരു പുസ്തക രൂപത്തിൽ പരുവപെടുത്തുമ്പോൾ ബഷീർ വടക്കന്റെ മുന്നിലുളള ദൗത്യം ചെറുതല്ല....
ഒരു നൻമയുടെ - മനുഷ്യ പക്ഷത്തിന്റെ രാഷ്ട്രീയം മുറുകെ പിടിച്ചു കൊണ്ടാണ് സഖാവ് കേരളീയൻ തന്റെ പൊതുജീവിതം തുടങ്ങി വെക്കുന്നത്... ആദ്യ മത് ഇന്ത്യൻ നാഷ്ണൽ കോൺഗ്രസിനൊപ്പമായിരുന്നെങ്കിലും തന്റെ സമൂഹത്തിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടിയെടുക്കാർ.ഇടതു പക്ഷത്തിനൊപ്പം നിൽക്കേണ്ട ആവശ്യകതയെ അദ്ദേഹം തിരിച്ചറിയുകയായിരുന്നു... പിന്നീടിതു വരെ ഇടതുപക്ഷ സഹയാത്രികനായി തുടരുകയാണിദ്ദേഹം...ഈ കുറിപ്പുകൾ വലിയ ചരിത്ര ആഖ്യാനങ്ങളൊന്നുമല്ല. അത്തരത്തിൽ അതിനെ കാണേണ്ടതുമില്ല. ഒരു കാലത്തെ നിശ്ശബ്ദമായി നിരീക്ഷിച്ച ഒരു വ്യക്തിയുടെ ചില അടയാളപ്പെടുത്തലുകൾ മാത്രമാണ് ഇത്.. ഇതിൽ വളരെ സത്യസന്ധമായ നിരീക്ഷണങ്ങളുണ്ട്... വരും കാലത്തെക റിച്ചുള്ള സ്വപ്നങ്ങളുണ്ട്... എന്നാൽ വരും തലമുറയെ അപകടപ്പെടുത്തുവാനോ.. തെറ്റിദ്ധരിപ്പിക്കാനാ ഇവ ശ്രമിക്കുന്നില്ല. അപ്പോൾ ഈ കുറിപ്പുകൾക്ക് എന്താണ് പ്രസക്തി എന്നു ചോദിച്ചേക്കാം.. ചില ചരിത്ര വിശകലനങ്ങളെ നിഷ്പക്ഷമാണെന്ന് കൊട്ടിഘോഷിക്കപെടാറുണ്ട്.. അതിൽ വലിയ കാര്യമില്ല എന്നു തോന്നുന്നു.
ചരിത്ര വിശകലനങ്ങൾക്ക് ഒരു പക്ഷം ഉണ്ടാകണമെന്നു തന്നെയാണ് എന്റെ പക്ഷം. അതു മനുഷ്യപക്ഷമായിരിക്കണം.. പ്രത്യേകിച്ച് സമൂഹത്തിന്റെ അടിത്തട്ടിലുള്ളവർക്ക് കൂടി ഇടമുള്ള ഒരു വീക്ഷണമാകണമത്...മുൻപ് എപ്പോഴെങ്കിലും ഒരു എഴുത്തുകാരനാകണമെന്ന് ആഗ്രഹിച്ചിട്ടില്ലാത്ത സഖാവ് കേരളീയൻ വരും തലമുറയോട് പറയാനാഗ്രഹിക്കുന്ന ചില കാര്യങ്ങളാണ് ഇതിൽ പറഞ്ഞു വെക്കുന്നത്
... എന്നെങ്കിലും ഇത് പുറം ലോകത്തേക്ക് തുറന്നു വെക്കപ്പെടും എന്ന രീതിയിൽ തന്നെയാണ് ഈ ഡയറി കുറിപ്പുകളുടെ നിർമ്മിതി.. അദ്ദേഹം അത് ആഗ്രഹിക്കുന്നുണ്ട്.. നമുക്കിടയിൽ ജീവിച്ചിരുന്നജീവിച്ചിരിക്കുന്ന ഉത്തരക്കാരുടെ സത്യത്തെ അടുത്തറിഞ്ഞ നിരീക്ഷണങ്ങളും അനുഭവങ്ങളും കൂടി അറിഞ്ഞാൽ മാത്രമെ നമ്മുടെ ചരിത്ര പ0നം പൂർത്തീകരിക്കപ്പെടുകയുള്ളു.. ഇന്ത്യയുടെ - കേരളത്തിന്റെ രാഷട്രീയ പ്രക്ഷുബ്ദതയുടെ ആരോഹണ അവരോഹണങ്ങളെ നോക്കി കണ്ട ഒരാൾ എന്ന നിലയിൽ സഖാവ് കേരളീയ നെ നമ്മൾ കേൾക്കാതിരുന്നു കൂട... സർവ്വോപരി ഇടതു പക്ഷത്തിന്റെ വളരെ ശക്തമായ അടിയൊഴുക്കുകളുള്ള നമ്മുടെ ഈ പ്രദേശത്ത് അത്തരത്തിലുള്ള തൊഴിലാളി വർഗ്ഗരാഷട്രീയ ദിശാബോധം കുറിക്കപ്പെടുന്ന ഒരു കാലത്തിന്റെ രേഖപ്പെടുത്തലുകൾ അധികം കണ്ടെത്താനായിട്ടില്ല. എങ്കിലും വ്യവസ്ഥിതിയോട് പോരാടിയ കുറെ കമ്മ്യൂണിസ്റ്റുകാർ അവരുടെ രക്തം കൊണ്ട് ഉണ്ടാക്കിയ അടയാളങ്ങളെ വളരെ വൈകാരികമായി അടുത്തറിഞ്ഞ ഒരു വ്യക്തിയാണ് കേരളീയൻ എന്ന് നമ്മൾ അറിയണം.അദ്ദേഹത്തെചരിത്രം ഓർത്തെടുക്കുകഈ പുസ്തകത്തിലൂടെ ആയിരിക്കും എന്നാൽ അത്തരത്തിൽ സഖാവ് കേരളീയന്റെ ജീവിതത്തെയും പ്രവർത്തന മണ്ഡലങ്ങളെയും ഈ പുസ്തകത്തിൽ പകർത്തപെട്ടിട്ടില്ല.
അതിനുള്ള ഒരു സ്വതന്ത്രമായ ഒരു അന്വേഷണം ബഷീർ വടക്കൻ നടത്തേണ്ടിയിരുന്നതാണ്.
അടിയന്തിരാവസ്ഥ കാലത്തെ കേരളത്തിലെ..പ്രത്യേകിച്ച് ഇടതു പക്ഷത്തിന്റെ അടിവേരുകൾ വളരെ ശക്തമായിട്ടുള്ള കൊടുങ്ങല്ലൂർ പ്രദേശത്ത് നടന്ന ഇടതുപക്ഷ വേട്ട കളുടെ ആരും പറയാത്ത ഒരു ചരിത്രം സഖാവ് കേരളീയ ന്റെ ഉള്ളിൽ തിളയ്ക്കുന്നുണ്ടാകും. സർദാറിനെ കുറിച്ചുള്ള പൊള്ളുന്ന ഓർമ്മകളെ ഇപ്പോഴും താലോലിക്കുന്നുണ്ട് കേരളീയൻ.. ... അദ്ദേഹത്തിന്റെ ഓർമ്മകൾ വറ്റുംമുമ്പെ ആ ഓർമ്മകളെ പുസ്തകമാക്കിയതിലൂടെ... ഇതുവരെ അദ്ദേഹത്തെ കണ്ടെടുക്കാതെ പോയതിന്റെ കുറവ് പരിഹരിക്കാം... ബഷീർ വടക്കന് അഭിനന്ദനങ്ങൾ
......... സുധീഷ് അമ്മ വീട്
Comments
Post a Comment