മുസ്തഫ കമാലിന്റെ.... കിളിമരച്ചില്ല (കഥാസമാഹാരം)

മുസ്തഫ കമാലിന്റെ.... കിളിമരച്ചില്ല (കഥാസമാഹാരം)
*********************
ഓരോരുത്തരും അവരവരുടെ അനുഭവങ്ങളെ സാംശീകരിക്കുന്നത് പലതരത്തിലാണ്... അത് പോലെ മുസ്തഫ കമാൽ തന്റെ ജീവിതാനുഭവങ്ങളെ കഥാബീജങ്ങളായ് മുളപ്പിച്ചെടുക്കുകയാണ് ..ചെയ്തത്.. ബാല്യകൗമാരങ്ങളും... പ്രണയവും.. വിരഹവും.. പ്രവാസവും.. ദാമ്പത്യവും എല്ലാം തന്നെ തന്റെ കഥകളുടെ ചാലകശക്തിയാവുകയാണ്... കഥപലപ്പോഴും വർണ്ണക്കടലാസുകളിൽ പൊതിഞ്ഞ നുണകളാണെന്ന് പറയാറുണ്ട്... ചിലർക്ക് അത് തന്റെ തന്നെ ജീവിതത്തിലേക്കുള്ള തിരിഞ്ഞുനോട്ടങ്ങളാകും.. അനുഭവങ്ങളുടെ സത്യസന്ധത കൊണ്ട് അതിന്റെ ചൂട് വായനക്കാരനെ അനുഭവിക്കാനാകും... മുസ്തഫ കമാലിന്റെ കഥകളിൽ വലിയ സൂഷ്മാന്വേഷണങ്ങളില്ലാതെ തന്നെ ജീവിതത്തിന്റെ പച്ചയെ കാണാനാകും... തന്റെയുള്ളിൽ ഒരു സൈക്കോളജിസ്റ്റ് ഉണർന്നിരിക്കുന്നതുകൊണ്ടാകാം.. ചില കഥാ മൂഹൂർത്തങ്ങളെ ഒരു ഉപദേശകന്റെയോ സിറ്റേക്ടറുടെ റോളിൽ നിന്നോ നടത്തുന്ന ആഖ്യാനങ്ങൾ സംഭവിക്കുന്നത്..... ഇത് ഒരു അപര വായനയുടെ ഇടം ഒരുക്കുന്നുണ്ട്... എഴുത്തുകാരൻ എഴുത്തിനും പുറത്താണെന്ന സൗകര്യം എഴുത്തുകാരനും വായനക്കാരനും ഉണ്ടാക്കപ്പെട്ട കുറെ കഥകളുണ്ട് ഇതിൽ... വിശ്വാസം എന്ന കഥ.. കാലത്തിന്റെ ഒരു അപര വായനയാകുമ്പോൾ തന്നെ... അതെ ആശയത്തെ അവിഷ്ക്കരിച്ച പാഠo എന്ന കഥ തന്റെ തന്നെ അനുഭവം എന്ന രീതിയിൽ പറഞ്ഞു വെക്കുന്നു... തെറ്റി പോയ തന്റെ തന്നെ കാലത്തിന്റെ.. പൊളിച്ചെഴുത്തുകളും.. കുറ്റസമ്മതവും ആത്മഗതവും ആയ കുറെ കഥകളുണ്ട് ഇതിൽ.'... തിരക്ക് എന്ന കഥ അത്തരത്തിലുള്ളതാണ്... വിശ്വാസവും പാഠവും ഇപ്പോഴത്തെ സാമൂഹിക സാഹചര്യത്തിൽ ന്യൂനപക്ഷ വിരുദ്ധത ആരോപിക്കപ്പെട്ടേക്കാവുന്ന കഥകളാണ് '.... ചില ഒറ്റപ്പെട്ട സംഭവങ്ങൾ കഥയിലും കവിതകളിയും സിനിമയിലും സംഭവിക്കുമ്പോൾ അത് നിലനിൽക്കുന്ന ചിലപൊതുബോധത്തെ സമ്മതിച്ചു കൊടുക്കുന്നതിലേക്കും.... ഒട്ടും ആശാവഹമല്ലാത്ത രീതിയിൽ ചില സംഭവങ്ങളെ സാമാന്യവൽക്കരിക്കുകയും ചെയ്യും... ലീവ് എന്ന കഥയുണ്ടാകുന്നതും അതുകൊണ്ടാണ്.. വളരെ ദളിത് വിരുദ്ധമായ കഥയാണത്... എന്തുകൊണ്ട് തെങ്ങുകയറ്റക്കാരെ കിട്ടുന്നില്ല.... അങ്ങനെയൊരു അന്വേഷണം നടത്തുമ്പോൾ വളരെ എളുപ്പത്തിൽ കണ്ടെത്തുന്ന ചില പൊതുധാരണകളുണ്ട് നമുക്കിടയിൽ.... അത് മുസ്തഫ കമാലും തന്റെ കഥയിൽ സമർത്ഥിക്കാൻ ശ്രമിക്കുകയാണ്... ഒരു എഴുത്ത കാരനെന്ന നിലയിൽ പുലർത്തേണ്ട ഒരു സാമൂഹ്യനീതി ഈ എഴുത്തുകളിൽ സംഭവിക്കാതെ പോകുന്നത് എന്തുകൊണ്ടാണ്....
ഹാസ്യത്തിനു വേണ്ടി മാത്രം വളരെ നിർദ്ദോഷവും നിഷ്കളങ്കവുമായി കരുതിയ ചില കാര്യങ്ങൾ ഒരു വർഗ്ഗത്തിനോട് ചെയ്യുന്ന നീതികേടായേക്കും....
വിമർശനങ്ങൾ വായനക്ക് ശേഷം സംഭവിക്കേണ്ടതാണല്ലോ... അതു കൊണ്ടു കൂടി ഈ പുസ്തകം വായിക്കപ്പെടണം....
ചർച്ച ചെയ്യപ്പെടേണ്ട ഒത്തിരി കഥകളുണ്ട് ഈ പുസ്തകത്തിൽ... എഴുത്തിന്റെ രീതി കൊണ്ടുo ആഖ്യാന ശൈലി കൊണ്ടും വളരെ എളുപ്പത്തിൽ വായിച്ചെടുക്കാവുന്ന കൃതിയാണിത്..... സങ്കീർണ്ണത അൽപം പോലുമില്ലാതെ തുടക്കക്കാരായ വായനക്കാർക്കു പോലും ഇഷ്ടപെടുന്ന ഒരു എഴുത്ത്... ആ കാര്യത്തിൽ മുസ്തഫ കമാൽ എന്ന എഴുത്തുകാരൻ വിജയം കണ്ടിട്ടുണ്ട്.... പ്രാദേശികമായ എഴുത്തും പ്രാദേശികമായ വായനയുമായി നമ്മുടെ എഴുത്തുകാർ ഒതുങ്ങി പോകുന്നത് കഴിവുകേടുകൊണ്ടു മാത്രമല്ല.... നിലനിൽക്കുന്ന പൊതുമ്പോധത്തെ വെല്ലുവിളിക്കാൻ ഇവർ ഭയപെടുന്നതു കൊണ്ടു കൂടിയുമാണെന്നാണ് ഞാൻ പറയുക..... ഞാൻ വലിയ നിരൂപക നല്ല എഴുത്തുകാരനല്ല.... അതിരു കടന്ന എന്റെ ഈ പ്രവൃത്തിയിൽ ചിലർക്ക് അമർഷമുണ്ട്.... നൗഷാദ് മതിലകത്തെപോലുള്ള മഹാനായ എഴുത്തുകാർ ... ആ അതൃപ്തി പ്രകടിപ്പിക്കുന്നുണ്ട്... എങ്കിലുo ഞാനിതു തുടരുകയാണ്... പ്രാദേശീകമായി മാത്രം പരിഗണിക്കപ്പെടുന്ന ഇത്തരം എഴുത്തുകാരെയും സിനിമക്കാരെയും പരിചയപ്പെടുത്തുന്ന ദൗത്യം വളരെ കുറ്റകരമായ ഒന്നല്ല എന്ന വിശ്വാസം എനിക്കുണ്ട്.... മുസ്തഫ കമാലിന്റെ കിളിമര ചില്ല എന്ന കഥാസമാഹാരത്തിലേക്ക്.... നിങ്ങളെ ക്ഷണിച്ചു കൊണ്ട് സ്നേഹത്തോടെ....
..... സുധീഷ് അമ്മവീട്

Comments

Popular posts from this blog

ഇ.ജിനന്റെ തനിയെ പാടുന്ന കവിതകൾ

വയലാറിന്റെ അശ്വമേധം കവിതയെ കുറിച്ച് സുധീഷ് അമ്മവീട്

EAS പുതിയകാവിനെ അറിയില്ലെ (വില്ലടിച്ചാൻ പാട്ട്/വിൽപ്പാട്ട്)