സുനിൽ പി മതിലകത്തിൻടെ കുത്തിവരകൾ.....
സുനിൽ പി മതിലകത്തിൻടെ കുത്തിവരകൾ.....
ഒരർത്ഥത്തിൽ വളരെ ആഴത്തിലുള്ള ഉൾകാഴ്ച്ചയോ...അതിലൂടെ രൂപപ്പെടുന്ന സിദ്ധാന്തങ്ങളോ ആയിരിക്കില്ല ഒരു എഴുത്തുകാൻടെ മഹത്തായ സൃഷ്ടികൾക്ക് കാരണമാകുന്നത്....തൻടെ തന്നെ ജീവിത പരിസരങ്ങളെ സത്യ സന്ധമായി പറഞ്ഞു വെക്കുമ്പോഴാകും അത് മഹത്തരമാകുന്നത്.....സുനിൽ. പി. മതിലകത്തിൻടെ കഥകൾ യഥാർത്ഥ ജീവതത്തിൻടെ നേർചിത്രങ്ങളാണ്.....വെറും സാധാരണമെന്നു തോന്നാവുന്ന ജീവിത പരിസരങ്ങളിൽ നിന്ന് അസാധരണമായ ചില അനുഭവങ്ങളെ കണ്ടെടുക്കുന്ന ഒരു അസാമാന്ന്യമായ നിരീക്ഷണ പാടവം സുനിലിനുണ്ട്..... കഥയുടെ ആദ്യഭാഗങ്ങൾ നമുക്കു വളരെ പരിചയമുള്ളതും...നമ്മളെകൂടി ഭാഗവാക്കായി മാറ്റി കൊണ്ടുമുള്ള കഥ പറച്ചിൽ രീതിയാണ് ഏതാണ്ട് എല്ലാ കഥകളിലും കാണുന്നത്....ഒന്നുകിൽ ഒരു ചായക്കട അല്ലെങ്കി ൽ തെരുവ് , ബസ്സ്സ്റ്റാൻടോ....റെയിൽവെ സ്റ്റേഷനോ എന്തുമാകട്ടെ..അത്തരത്തിൽ തിരക്കുള്ള പൊതുഇടങ്ങളിൽ....എല്ലാവരും കാണുന്ന ഒരു നിസ്സാരമെന്ന ഒരു കാഴ്ച്ചയിൽ നിന്നാണ് പല കഥകളും തുടങ്ങുന്നത്
എന്നാൽ കഥ പറഞ്ഞ് പറഞ്ഞ് അതു കൂട്ടികൊണ്ടു പോകുന്നത്.....വളരെ ഗൗരവമായ കാഴച്ചകളിലേക്കാണ്.....സുനിൽ പി മതിലകത്തിൻടെ കുത്തി വരകൾ എന്ന കഥാ സമാഹാരം.....വലിയ തരത്തിലുള്ള വായനകൾ ശീലമല്ലാത്ത ഒരു വ്യകതി എന്ന നിലയിൽ എന്നെ സ്വാധീനിച്ചത് രണ്ടു തരത്തിലാണ്.
ഒന്നു നിഗൂഡതകളോ ജാഡകളോ ഒളിപ്പിച്ചു വെക്കാത്ത വളരെ ലളിതമായ കഥാ ആഖ്യാനരീതി....രണ്ടാമത്തേത് എല്ലാ കഥകളിലും കാണുന്ന നൻമയുടെ ഒരു വീണ്ടെടുപ്പ്....,തെറ്റിപോയ കാലത്തെ വീണ്ടെടുക്കാനുള്ള ബോധ പൂർവ്വമായ ശ്രമങ്ങളാണ് എല്ലാ കഥകളും..
വളരെ ശക്തമായ രാഷ്ട്രീയ അന്തർധാരയുണ്ട് പലകഥകളിലും...എന്നാൽ മാനുഷീക ബന്ധങ്ങളെ പാടെ നിഷേധിക്കുന്ന പ്രത്യേക രാഷ്ടീയ ധ്രുവീകരണത്തെയും അക്രമ രാഷ്ട്രീയത്തിന്റെ കാടത്തത്തെയും നിശിതമായി വിമർശിക്കുന്നു ചില കഥകൾ... കുടുംബം എന്നത് മറ്റാർക്കും എന്നതുപോലെ സുനിലിനും പ്രിയപ്പെട്ടതാണ്....നൻമയുടെ ഏറ്റവും ഒടുവിലത്തെ പ്രതീക്ഷ എന്നനിലയിൽ പ്രതീകമായി കുട്ടികളെ കൊണ്ടുവരുന്നത് ഏതാണ്ട് മിക്ക കഥകളിലുo കാണുന്നുണ്ട് അതൊരു ബോധപൂർവ്വമായ ശ്രമമാകാം.....അതിൽ കിണറെന്ന കഥ മറ്റൊരു അനുഭവമാണ് നൽകുന്നത്....മണ്ണും മനുഷ്യനും തമ്മിലുള്ള ആത്മ ബന്ധ ത്തെ മറ്റൊരു മിത്തോളജി കൊണ്ട് നിർവ്വചിക്കാൻ ശ്രമിക്കുന്നു.....മലയാളത്തിലെ ഏറ്റവും മികച്ച കഥകളാണ് സുനിലിൻടേത് എന്നല്ല ഞാൻ പറയാൻ ശ്രമിക്കുന്നത്. വളരെ വലിയ കഥാ പാരമ്പര്യമുള്ള മലയാള സാഹിത്യത്തിൽ സുനിലിനും ... ഒരു ഇടമുണ്ടെന്നും അത് അവഗണിക്കാവുന്ന അ(ത ചെറുതല്ല എന്നുംഓർമ്മപെടത്തുന്നുണ്ട് കുത്തിവരകൾ എന്ന ഈ കഥാ പുസ്തകം..
വിമർശനാത്മകമായ ഒരു വായനക്കും ഇടമുണ്ട് ഇതിൽ....
അല്ലെങ്കിൽ അങ്ങിനെയും കൂടി വായിക്കണം ഇതിനെ...സുനിൽ പി മതിലകത്തിൻടെ ആഖ്യാന രീതി പരമ്പരാഗത മായി നമ്മൾ കൊണ്ടാടുന്നതു തന്നെ....അങ്ങിനെയല്ലന്നു വരുത്താൻ സുനിൽ നടത്തുന്ന ബോധ പൂർവ്വമായ ഇടപെടലുകൾ നിർഭാഗ്യ വശാൽ മുഴച്ചു നിൽക്കുന്നുണ്ട്.....കുത്തിവരയിൽ ക്ളാസ് മുറിയിൽ നിന്ന് കഥയെ പുറത്തു കൊണ്ടു വരാൻ കഥാകൃത്ത് കഥയിലേക്കു പ്രവേശിക്കുന്നത്....അത്തരമൊരു ശ്രമമാണ്...
മറ്റെന്തിനേക്കാളുപരി എന്നെ അത്ഭുതപെടുത്തിയത് കഥകളിൽ സുനിലുണ്ടാക്കുന്ന ഇമേജുകളും വിഷ്വൽസുമാണ്..... സിനിമ എന്ന മാധ്യമത്തിൻടെ സാധ്യതകൾ ഉപയോഗപെടുത്താനുള്ള അടങ്ങാത്ത ആഗ്രഹമാകാം ഇത്തരം വിഷ്വൽസിൻടെ മികവ്.....നാടകീയ മായ മുഹൂർത്തങ്ങൾ
ഒട്ടനവധിയുണ്ട് ഈ കഥകളിൽ . ഇതിനായുള്ള ബോധ പൂർവ്വമായ ശ്രമങ്ങൾ ചിലപ്പോഴെല്ലാം യാഥാർത്ഥ്യവുമായി പൊരുത്ത കേട് ഉണ്ടാക്കുന്നുണ്ട്.....ഹൃദയം തൊടുന്ന വിരലുകൾ എന്ന കഥയിലേക്ക് പട്ടാളത്തെ കൊണ്ടു വരുന്നത് വായനക്കാർക്ക് അത്തരത്തിൽ തോന്നിയിട്ടുണ്ടാകാം....പട്ടാളത്തിൻടെ വരവിനായ് ഒരു ചരിത്ര പരമായ സംഭവത്തെയോ രാഷ്ട്രീയ സാഹചര്യത്തേയോ ബന്ധപ്പിക്കാൻ ആ കഥക്ക് കഴിഞ്ഞിരുന്നെങ്കിൽ ആ കഥയ്ക്ക് മറ്റൊരു മാനം കൂടി ഉണ്ടാകുമായിരുന്നു.....ഒരു കലാപവും പൊടുന്നനെ സംഭവിക്കില്ല....ചിലപ്പോൾ നമുക്കങ്ങിനെ തോന്നാറുണ്ടെങ്കിൽ പോലും.
മലയാളത്തിലെ മുഖ്യധാരാ എഴുത്തിനൊപ്പം മുന്നേറുന്ന സമാന്തര എഴുത്തിലെ പ്രധാനി യാണ് സുനിൽ പി. മതിലകം...ഒരുപക്ഷെ വരുകാലങ്ങളിൽ മലയാളത്തിൻടെ സാഹിത്യ പരിസരത്ത് വലിയൊരു വിപ്ളവം സാധ്യമാക്കും ഈ സമാന്തര എഴുത്തുകാർ.....അതിനെ നയിക്കാനുള്ള ദൗത്യം സുനിൽ പി മതിലകമായിരിക്കും ഏറ്റെടുക്കുന്നത്.........കുത്തിവരകൾ എന്ന ഈ പുസ്തകത്തിൻടെ കവർ ഡിസൈൻ ചെയ്തത് നൗഷാദ് കാതിയാളമാണ്...നൗഷാദിൻടെ ഇടപെടൽ ഈ സമാന്തര പുസ്തക പ്രസാധനരംഗത്ത് ഉണ്ടാക്കിയ വമ്പിച്ച മാറ്റം പറയാതെ വയ്യ..അതിനായ് നമുക്ക് അടുത്ത അധ്യായം നീക്കിവെക്കാം
........സ്നേഹത്തോടെ.
സുധീഷ് അമ്മവീട്
Comments
Post a Comment