യു. കെ സുരേഷ് കുമാറിന്റെ നഗ്നനർത്തകൻ

യു. കെ  സുരേഷ് കുമാറിന്റെ നഗ്നനർത്തകൻ

ജീവിതം.......ചിലർക്ക് അങ്ങിനെയങ്ങ് ഒഴുകി പരക്കുന്നതല്ല...   ജീവിത അവസ്ഥാന്തരങ്ങളുടെ  വേനലും മഴയും ശൈത്യവും  വരൾച്ചയും പ്രളയവും മോഹങ്ങളും മോഹ ഭംഗങ്ങളുടെയും ഒക്കെ ഒട്ടു ക്രമമല്ലാത്ത ആവർത്തനങ്ങളേൽപ്പിക്കുന്ന ഉണങ്ങാത്ത മുറിവാണ് അവർക്ക് ജീവിതം.... നമുക്ക് ഏറെ പരിചിതമല്ലാത്ത തീഷ്ണമായ ചില ജീവിതാനുഭവങ്ങളി ലേക്ക്  നീട്ടി പിടിച്ച കണ്ണാടിയാണ് യു.കെ സുരേഷ് കുമാറിൻടെ  നഗ്ന നർത്തകൻ എന്ന കഥാസമാഹാരം... ഈ കഥകൾ നമ്മെ ഉറക്കം കിട്ടാത്തവിധം അസ്വസ്ഥമാക്കുന്നുണ്ടെ ങ്കിൽ ഈ എഴുത്തുകാരൻ ദൗത്യം പൂർത്തീകരിച്ചുവെന്നു പറയാം..അത്രയും അവിശ്വസനീയമായി തോന്നാവുന്ന ചില ജീവിത സാഹചര്യ ങ്ങളെയാണ് ഇദ്ദേഹം കഥകളിലേക്ക് സന്നിവേശിപ്പിച്ചിരിക്കുന്നത്...കെട്ട കാലത്തിന്റെ വർത്തമാനങ്ങളെ  നമ്മളെ കേൾപ്പിക്കാൻ നിർബ്ബന്ധിക്കുന്നുണ്ട് ഈ എഴുത്തുകാരൻ. ശുഭ പര്യവസാനിയായ കഥകൾകേൾക്കാനാഗ്രഹിക്കുന്ന നമുക്ക് അസുഖകരമായ അസ്വസ്ഥതകൾ പങ്കുവെ ക്കുന്ന  ഈ കഥകളെ വേണമെങ്കിൽ നിരാകരിക്കാം എന്നാൽ സ്വപനലോകത്തെ അഭിരമിക്കലിനു ശേഷം  ഇതേ യാഥാർത്ഥ്യങ്ങളിലേക്ക് നിങ്ങളും ഇറങ്ങേണ്ടിവരും. ഇദ്ദേഹത്തിൻടെ യാത്രാഗന്ധം എന്ന സമാഹാരത്തിൽ നിന്ന് നഗ്ന നർത്തകൻ എന്ന കഥാ സമാഹാരത്തിലേക്കുള്ള പരിണാമം അത്ഭുത പെടുത്തുന്നതാണ്.ഒരു കഥാകാരനെന്ന നിലയിൽ ആർജ്ജിച്ച പക്വത വളരെ വലുതാണ്...യാത്രാഗന്ധത്തിൽ  ആത്മനിഷ്ടമെന്ന് തോന്നാവുന്ന ചില എഴുത്തുശീലങ്ങളെ വളരെ വിദഗ് ധമായി മറികടന്നതായി നമുക്കു പുതിയ കഥകൾ അനുഭവപ്പെടുത്തുന്നു.
ഇന്ത്യയുടേത് വളരെ വൈവിധ്യ സംസ്കാരമുള്ള ഇടമാണ് ഏതു പുതിയ ആചാരങ്ങളെയും അത് എളുപ്പത്തിൽസാംശീകരിക്കും...കാല പഴക്കത്താൽ മാഞ്ഞു പോയ വിശ്വാസത്തേയും ആചാരങ്ങളെയും അതു പുനരാവിഷ്കരിക്കുകയും ചെയ്യും ...അത് ന്യായീകരിക്കാനുള്ള സാംസ്കാരിക  ഉറവിടങ്ങൾ വേണ്ടുവോളം ഇന്ത്യയിലുണ്ട്... അതുകൊണ്ട് നൻമയുടെയും തിൻമയുടെയും രണ്ടു എക്സ്ട്രീമുകൾ ഇന്ത്യയിലുണ്ട്.യു.കെയുടെ കഥകൾ പങ്കുവെക്കുന്നത് ഈ വൈരുദ്ധ്യത്തെയാണ്. അടിയന്തിരാവസ്ഥാ കാലത്തെ രാഷ്ട്രീയ അടിയൊഴുക്കുകൾ പ്രകടമായ കഥകളിൽ നിന്ന് പോസ്റ്റ് മോഡേൺ എഴുത്തുരീതിയിലേക്ക് പ്രവേശിച്ചപ്പോൾ നമ്മൾ പ്രത്യക്ഷ രാഷ്ട്രീയ സംവാദങ്ങളിൽ നിന്ന് മാറി നടക്കാൻശീലിച്ചു...പിന്നീടുള കഥകളിൽ പ്രകടമായത് ഒരു അരാജകവാദത്തിലധിഷ്ടിതമായ ജീവിത  പശ്ചാത്തലങ്ങളാണ്...ഒരർത്ഥത്തിൽ നമുക്കു ക്ളാസിക്കുകളായ കുറെ കഥകളും മികച്ച എഴുത്തകാരും നമ്മുടെ സാഹിത്യമേഖല സമ്പന്നമാക്കിയത് ഈ പരിണാമ കാലഘട്ടത്തിലാണ്... ഈ കാലഘട്ടത്തിലെ എഴുത്തുശീലങ്ങളെ അനുകരിച്ച എഴുത്താണ് യു.കെ യുടേത് . ഇത് ഒരു തരത്തിൽ പരിമിതിയുമാണ്... എംടി,മുകുന്ദൻ,എൻ.എസ് മാധവൻ ,പത്മനാഭൻ, ഇവരുടെ ഒരു കൊളാഷ് ആണ് യു.കെ യുടെ എഴുത്തുരീതി..അതു മറികടക്കുന്നതിനുപകരം അതിലേക്ക് എത്താനുള്ള ശ്രമമാണ്  ഓരോ കഥയും.അതു തെറ്റല്ല.മറിച്ച് സ്വന്ത മായ  ആഖ്യാന ശൈലി കണ്ടെത്തേണ്ട കാലം കഴിഞ്ഞു യുകെക്ക്.കാരണം മേൽ പറഞ്ഞ ഗ്രഹങ്ങളെ പ്രദക്ഷിണം ചെയ്യുന്ന ഉപഗ്രഹങ്ങളെയല്ല നമുക്കാവശ്യം.  പുതിയ സൂര്യനെയാണ്.യു. കെ യ്ക്ക് അതു കഴിയുമെന്ന് എനിക്ക് ഉറപ്പിച്ചുപറയാനാകും...ആവരുടെ ശൈലിയിൽ അവരെഴുതട്ടെ  അല്ലെങ്കിൽ അവരുടെ ശൈലികളെ  അവരും മാറ്റാനുള്ള ശ്രമത്തിലാണെന്നു പറയാം...അതുകൊണ്ടാണ് ഓട്ടോറിക്ക്ഷക്കാരൻടെ പെണ്ണ് പോലുള്ള ഒരു കഥ മുകുന്ദൻ എഴുതാൻ തയ്യാറാവുന്നത്..ഇതേ വിഗ്രഹങ്ങൾ കഥാലോകം  വാഴുന്നകാലത്താണ്
സന്തോഷ് ഏച്ചിക്കാനത്തിൻടെ കൊമാല സംഭവിക്കുന്നത്. ഇതുവരെ ശീലിച്ചവയിൽ നിന്നുള്ള വലിയൊരു മാറ്റമായിരുന്നു അത്. ഈ സമയത്താണ് സുബാഷ് ചന്ദ്രനും സുസ്മേഷ് ചന്ദ്റോത്തും ഈ നടപ്പുരീതികളെ മറികടക്കുന്നതും..സ്വീകരിക്കപെടുന്നതും. യു.കെ യ്കും അതിനു കഴിയും.അതു പറയാനെനിക്ക് ന്യായീകരണങ്ങളുണ്ട്.സാധാരണ എഴുത്തുകാർ പറയുന്ന പൊലെ എഴുത്ത് വെറുതെയങ്ങനെ  സംഭവിക്കുന്നതാണെന്ന അഭിപ്രായം എനിക്കില്ല. അതിന് വളരെ ബുദ്ധിപരമായ   വ്യായാമം വേണം തയ്യാറെടുപ്പുകളും  വേണം അതു ഒരു നേരത്തെ വൈകാരിക പ്രകടനമല്ല. യു .കെ യുടെ ഓരോ കഥകളും അത്തരത്തിൽ സമയമെടുത്ത് ഹോ൦ വർക്കുകൾക്കു ശേഷം രൂപപ്പെട്ടതാണ് ...അതുകൊണ്ട് അത് ഇങ്ങനെ വേണമായിരുന്നെന്ന് ഒരാൾക്കു പറയാനുള്ള അവസരം വളരെ കുറവായിരിക്കും.... നഗ്ന നർത്തകൻ സമാഹാരത്തിൽ എന്നെ നിരാശ പെടുത്തിയത് മാവേലിയെ പരാമർശിക്കുന്ന കഥമാത്രമാണ്...അതുവരെയുണ്ടായിരുന്ന ആസ്വാദന പരത അതു നഷ്ടപെടുത്തി . ഈ പുസ്തകം കയ്യിൽ കിട്ടിയ മാത്രയിൽ വെറുതെയുള്ള മറിച്ചു നോട്ടത്തിൽ ഈ കഥയാണ് ഒരാൾ ആദ്യം വായിക്കുന്നതെങ്കിൽ ഇതിലെ മറ്റു കഥകൾ വായിക്കപെടാതിരിക്കാൻ ഇതൊരു കാരണമായേക്കാം.   അത്രയേറെ  ചേർച്ച കുറവുണ്ട് ഇതിന് ഈ പുസതകത്തിൽ....മറ്റെല്ലാ കഥകളും ഉന്നതമായ ആസ്വാദനം ഉറപ്പുതരുന്നു.ഞാൻ പറഞ്ഞു നിറുത്തട്ടെ മലയാളത്തിലെ മികച്ച കഥാകാരുടെ നിരയിൽ ഇനി .. യു.കെ കൂടിയുണ്ടാകും എന്ന് നിസംശയം പറയാം.ഇത് സൗഹൃദം കൊണ്ട് പറയുന്ന നുണയല്ല...അത്രയേറെ ,വൈവിധ്യങ്ങളായ പ്രമേയങ്ങൾ കഥകൾക്കായി കണ്ടെത്താൻ ജാഗ്രത കാട്ടുന്ന എഴുത്തകാരനാണ് യു. കെ...
എന്ന് സ്നേഹത്തോടെ ------
                         സുധീഷ് അമ്മവീട്

Comments

Popular posts from this blog

ഇ.ജിനന്റെ തനിയെ പാടുന്ന കവിതകൾ

വയലാറിന്റെ അശ്വമേധം കവിതയെ കുറിച്ച് സുധീഷ് അമ്മവീട്

EAS പുതിയകാവിനെ അറിയില്ലെ (വില്ലടിച്ചാൻ പാട്ട്/വിൽപ്പാട്ട്)