ജല്ലിക്കട്ട്.. അപ്പാകാലിപ്റ്റോക്ക് മലയാളത്തിന്റെ ബദൽ....


മെൽഗിബ്സൺ ഒരുക്കിയ അപ്പോകാലിപ്റ്റോ എന്ന സിനിമാവിസ്മയം കണ്ട മലയാള സിനിമ അസ്വാദകർ ഒരിക്കൽ പോലും അതുപോലെ ഒന്ന്   മലയാളത്തിൽ സംഭവിക്കുമെന്ന് കരുതിക്കാണില്ല... പക്ഷെ മലയാളത്തിൽ അങ്ങനെ സംഭവിക്കുകയാണ്... മെൽ ഗിബ്സന്റെ അപ്പാ കാലിപ്റ്റോക്ക് പുതിയ കാലത്തിന്റെ മലയാള ബദൽ ആണ് ജല്ലിക്കട്ട് എന്ന് ഞാൻ പറയുമ്പോൾ അതൊരു അതിശയോക്തിയായി കാണരുത്.... ഈ സിനിമ ഒരു തിയ്യറ്ററിൽ ഇരുന്നു കാണും വരെ....
നാഗരികതയുടെയും നവ അധിനിവേശത്തിന്റെയും കടന്നുവരവിലാണ് അപ്പാകാലിപ്പ്റ്റോയുടെ എന്റ്.... എന്നാൽ കാടുകേറി നാൽക്കാലി മൃഗങ്ങളെ വേട്ടയാടി അവരുടെ ആവാസവ്യവസ്ഥയിൽ നിന്നും പുറത്താക്കി പുതിയ നാഗരികതയുണ്ടാക്കിയ വർത്തമാനങ്ങളിലൂടെയാണ് ജല്ലിക്കെട്ട് സിനിമ തുടങ്ങുന്നത്...സിനിമയുടെ ആദ്യ ഷോട്ട് മുതൽ അത് ഉന്നയിയിക്കുന്ന വിഷയത്തെ -രാഷട്രീയത്തെ വെളിച്ച പെടുത്തി തുടങ്ങുകയായിരുന്നു... മനുഷ്യൻ അവൻ നേടിയ അറിവും പഠനവും സംസ്ക്കാരവും കൊണ്ട് അവനിൽ സംഭവിക്കുന്നു എന്നു കരുതുന്ന എന്തും ചിലവെച്ചുകെട്ടലുകൾ മാത്രമാണ്... അടിസ്ഥാനപരമായി അവനിൽ ഒരു കാട്ടുമൃഗത്തിന്റെ ചില വാസനകളുണ്ട്... അത് മറനീക്കി പുറത്തു വരാൻ അധിക സമയമൊന്നും വേണ്ട....
സിനിമാ തിയ്യറ്ററിലെ സീറ്റിലിരിക്കുന്ന രണ്ടു കാലുള്ള മൃഗവും പോത്തിനു പിറകെ അറ്റം കൂർപ്പിച്ച മുളംകുറ്റിയുമായി പായുന്ന ഇരുകാലി മൃഗങ്ങൾക്കും പ്രാണവേദനയിൽ പായുന്ന ഇര മൃഗത്തിനും തമ്മിൽ സ്ക്രീനിനും സീറ്റിനും ഇടയിലുള്ള ദൂരം പോലുമില്ല... ഇതിൽ ഏതായിരുന്നു നമ്മൾ എന്ന ആശയ കുഴപ്പത്തിലായിരിക്കും നമ്മൾ തിയ്യറ്റർ വിടുക എന്നു മാത്രം.... ഓരോ മനുഷ്യനിലും അവന്റെ തനത് ചേതനകളിൽ ഒരു മൃഗതുല്ല്യമായ സ്വഭാവങ്ങളുണ്ട്... ഭാഷകൊണ്ട് നവീകരിച്ച അവന്റെ സാമൂഹിക വ്യവഹാരങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ അവന്റെ അടിസ്ഥാനമായ തനത് പ്രേരണകൾ പുറത്തു വരുന്നത് കാണാം... ഭയം, കോപം, കാമം, സ്നേഹം ,പ്രണയം....ഇത്തരം വികാരങ്ങൾ ഉറവപൊട്ടുമ്പോൾ അവനിൽ നിന്നും ഉദ്ഭവിക്കുന്ന ശബ്ദങ്ങൾക്ക് ഭാഷയുടെ സൗകുമാര്യതകൾ കാണാനാവില്ല... മൃഗതുല്ല്യമായ അലർച്ചകളും ഞരക്കങ്ങളും... ദൈന്യമായ മൗനങ്ങളും മാത്രം....ജല്ലിക്കട്ട് സിനിമയും അതിന്റെ സാങ്കേതികത കൊണ്ട് ഒരു സർഗ്ഗാത്മക ഉൽപ്പന്നം തന്നെയെങ്കിലും ക്യാമറയ്ക്കു മുന്നിലേക്ക് ഒരു കൂട്ടം പച്ച മനുഷ്യരെയും പ്രാണഭയം കൊണ്ട് പായുന്ന ഒരു മൃഗത്തെയും അഴിച്ചുവിട്ട പോലെ ഒരു അനുഭവമാണ്  സിനിമയുടെ ടോട്ടാലിറ്റി...
സർഗ്ഗാത്മകതയുടെ ആഘോഷം....
സംവിധായകൻ, ക്യാമറ, ആർട്ട്, ആർട്ടിസ്റ്റുകൾ ( താരങ്ങൾ അല്ലേ അല്ല )അങ്ങനെ ഓരോ ഘടകങ്ങളും മത്സരിച്ച് തീർത്ത സിനിമ....
ഒരു കഥ കേൾക്കാം എന്നു കരുതി ആരും സിനിമയ്ക്ക് വരരുത്... പച്ചയായ ചില ജീവിത കാഴച്ചകൾക്കിടയിൽ വീണു കിട്ടുന്ന ചില വാക്കുകൾ, ചില ഞരക്കങ്ങൾ, എത്തിനോട്ടങ്ങൾ ചില മൗനങ്ങൾ എല്ലാം ഒരു പക്ഷെ ഒന്നെല്ല ഒരായിരം കഥകൾക്കുള്ള തുടക്കങ്ങളാകും... സിനിമ കണ്ടിറങ്ങുമ്പോഴും കുറെ നേരത്തേയ്ക്ക് തലയിൽ ഒരു മൂളക്കം അനുഭവപ്പെടും കടന്നൽകൂട് തുറന്നിട്ട ഒരു അനുഭവം.... ശബ്ദ സംവിധാനം ഒരു സിനിമയുടെ സഞ്ചാരത്തെ എങ്ങനെ സ്വാധീനിക്കുമെന്ന് ഈ സിനിമ പറഞ്ഞു തരും... ടോർച്ചും പന്തവുമായി പോകുന്നവർക്കിടയിൽ നമ്മളുണ്ടാകുമെന്ന് നമ്മൾ ഉൾക്കിടിലത്തോടെ പരിശോധിക്കും ഒരു ടോർച്ചിനോ പന്തത്തിനോ നമ്മൾ സീറ്റിൽ പരതും... വെളിച്ചത്തെ അസാധ്യമായാണ് സിനിമയിൽ ഉപയോഗിച്ചത്....ഒരേ ഒരു പരാതി മാത്രം പെണ്ണുടലുകൾ ഈ സിനിമയിൽ എന്തിനായിരുന്നു... അധിനിവേശത്തിന്റെ അധികാരത്തിന്റെ ഇരകൾ മാത്രം.... പാട്രിയാർക്കിയുടെ നീതികേടിനെ വിശദീകരിക്കുന്ന ഒരു കാഴ്ചയിൽ പെണ്ണ് എന്തായിരിക്കും അല്ലെ... അപ്പോഴും ആൺ ക്കരുത്തിനെ ആൺ ഉടലിന്റെ കായിക ശേഷിയെ കാമിക്കുന്ന (പ്രണയിക്കാത്ത ) നായികയുണ്ട് ഇതിൽ ...തോട്ടുവക്കിലെ പരദൂഷണ പെൺശരീരങ്ങൾ വിവരിക്കുന്ന " ഡ്രിൽ മാഷോടൊപ്പം " പാട്ടു മാഷ്അല്ല.... ഇത് ബോധപൂർവ്വമാണ്‌.... കൂട്ടത്തിൽ കരുത്തുള്ള ഒരോരുത്തരോടും അവൾക്കുള്ളത്... എന്തായിരുന്നു... സിനിമ പറഞ്ഞതും പറയാതെ ബാക്കി വെച്ചതുമായ കുറെ കാര്യങ്ങളുണ്ട്.... പ്രകൃതി സ്നേഹിയായ മൃഗ സ്നേഹിയായ ഒരു കഥാപാത്രം  ഗോമാതാവിന്റെ മൂത്രം പാത്രത്തിൽ ശേഖരിക്കുന്ന കാഴച്ചയുണ്ട് അതിൽ... ചില കാര്യങ്ങൾ അത്ര മതി നീട്ടി പറയണ്ട.... മൃഗ സ്നേഹിയായ മനുഷ്യൻ തന്റെ രണ്ട് മുട് കപ്പ നശിപ്പിച്ച പോത്തിനെ വെടിവെക്കാൻ കളക്ടറുടെ അടുത്ത് പരാതിയുമായി പോകുന്ന കാഴച്ച...വല്ലാത്ത സർക്കാസമാണ്..... ഭരണഭാഷ മലയാളമാക്കിയ കാലത്ത്... ഏതാണ് ആ മലയാളം എന്ന് ഓർമ്മപെടുത്തുന്നുണ്ട്...കലക്ടർക്ക് പരാതിയെഴുതുന്നിടത്ത്... പോത്ത് പോത്തല്ല.. മഹിഷമാകുന്നിടത്ത് കാലത്തോട് ചില ചോദ്യങ്ങൾ എറിഞ്ഞിടുന്നു സിനിമ... ഒരിക്കൽക്കൂടി പറയുന്നു ജല്ലിക്കെട്ട് അസാധ്യമായ ഒരു തിയ്യറ്റർ അനുഭവമാണ്...മുൻപൊരിക്കലും സംഭവിച്ചിട്ടില്ലാത്തത്രയും... വലുത്...
..... സുധീഷ് അമ്മവീട്

Comments

Popular posts from this blog

ഇ.ജിനന്റെ തനിയെ പാടുന്ന കവിതകൾ

വയലാറിന്റെ അശ്വമേധം കവിതയെ കുറിച്ച് സുധീഷ് അമ്മവീട്

EAS പുതിയകാവിനെ അറിയില്ലെ (വില്ലടിച്ചാൻ പാട്ട്/വിൽപ്പാട്ട്)