എസ്.എം .ജീവന്റെ പെൺ സൈക്കിൾ എന്ന കവിത
ഒരു പെൺസൈക്കിളുമായ് ബാലസാഹിത്യത്തിൻടെ പുതിയവഴിയിലൂടെ ...എസ്. എം. ജീവൻ
കുട്ടികളല്ലാത്തവരെ കുറിച്ചും ഒന്നും എഴുതാനില്ലാത്തപ്പോഴാണ് പലരും കുട്ടികൾക്കു വേണ്ടി എഴുതാനിരിക്കുന്നത്....യഥാർത്ഥത്തിൽ കുട്ടികളോട് എന്തെങ്കിലും പറയാനുണ്ടോ ...എങ്കിൽ മാത്രം അവർക്കു വേണ്ടി എഴുതുക ....കുട്ടികൾ പുതിയകാലത്തിൻടെ കൂട്ടുകാരാണ് അവരോട് സംസാരിക്കുമ്പോൾ അവരുടെ കാലത്തെയുo കൂടി പരിഗണിക്കണം, അവരുടെ ഭാഷയിൽ ,അവർക്കിടയിൽ നിന്നുള്ള വർത്തമാനങ്ങൾ കേൾക്കാനാണവർക്കിഷ്ടം...നിർഭാഗ്യവശാൽ അങ്ങിനെ സംഭവിക്കുന്നത് ചിലപ്പോൾ മാത്രം.... എസ്.എം. ജീവൻടെ പെൺസൈക്കിൾ എന്ന കവിത പുതിയ കാലത്തിൻടെ ഭാഷയിൽ എഴുതപെട്ട കവിതയാണ്... ജീവൻ ബാലസാഹിത്യത്തിലെ പുതിയ പ്രതീക്ഷയാണ്....പെൺസൈക്കിൾ എന്ന കവിത നമുക്കു തരുന്ന ഉറപ്പ് അതാണ്.. കുട്ടികൾക്കും മുതിർന്നവർക്കും ഒരേ ആസ്വാദന സാധ്യത ഉറപ്പുള്ള സാഹിത്യം കവിതയിൽ വളരെ അപൂർവ്വമായേ സംഭവിക്കു... നിരന്തരം നമ്മളുപയോഗിച്ചു കൊണ്ടിരിക്കുന്ന ഉപകരണങ്ങൾ..അത് പുസതകമോ പേനയോ പാത്രമോ സൈക്കിളോ എന്തുമാകട്ടെ അത് അത്രമേൽ നമ്മളുടെ ജീവിതതിൻടെ ദിശ നിർണ്ണയിക്കുന്നതിൽ പങ്കു വഹിക്കുന്നുണ്ട്.. .......പെൺസൈക്കിൾ ഒരു പെണ്ണിൻടെ ഗതിവേഗങ്ങൾ തീരുമാനിച്ചിരുന്ന ഒരു യാത്ര ഉപാധി മാത്രമല്ല...അത് അവളുടെ സൗഹൃദങ്ങളെയും സ്വഭാവരീതികളേയും നിർണ്ണയിച്ചിരുന്നു..... സ്വപ്നങ്ങളെ നിർണ്ണയിച്ചിരുന്നു...പെണ്ണിനു വേണ്ടി ഉണ്ടാക്ക പെട്ടതെല്ലാം പരിമിതികൾ നിറഞ്ഞതാണ്.... അവളുടശീലങ്ങളെ തീരുമാനിക്കുന്നത് ഈ ഉപകരണങ്ങളാണ്.....അത്തരം പരിധി കളെ ഭേദിക്കുക എന്നാൽ അന്നുവരെ തന്നെതന്നെ നിർണ്ണയിച്ചിരുന്ന ഉപകരണങ്ങളെ ഉപേക്ഷിക്കുക എന്നതാണ്....അതിൽ നിന്നൊരു മാറ്റം ഉണ്ടാക്കുന്ന ഒരു പെൺ ജീവിതത്തിൻടെ മുന്നേറ്റവും....അവളുടെ വീണ്ടെടുപ്പും ജീവൻടെ കവിത ചർച്ച ചെയ്യുന്നു... ----sudheesh ammaveedu
നന്ദി 💕
ReplyDelete