ബിരിയാണി - ഉള്ളുലയ്ക്കുന്ന നാടകാനുഭവം-UK സുരേഷ് കുമാർ
*ബിരിയാണി - ഉള്ളുലയ്ക്കുന്ന നാടകാനുഭവം-UK സുരേഷ് കുമാർ
ഇന്നലെയാണ് സന്തോഷ് എച്ചിക്കാനത്തിന്റെ കഥയായ ''ബിരിയാണി" യുടെ ഏകപാത്ര നാടകാവിഷ്ക്കാരം കണ്ടത്. എറിയാട് മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ തുറന്ന വേദിയിൽ നടന്ന അവതരണം മഴ മൂലം തടസ്സപ്പെടേണ്ടതായിരുന്നു. എന്നാൽ അരങ്ങിന്റെ ഒരറ്റത്ത് കാണികൾ ക്ഷമയോടെ ഇരുന്ന് നാടകം കാണുവാൻ തയ്യാറായതോടെ നാടകത്തിന്റെ അവതരണം ഭംഗിയായി നടന്നു. നാടകം പുരോഗമിച്ചതോടെ കാണികൾ ചുറ്റുപാടും മറന്നു എന്നു പറയുന്നതാവും കൂടുതൽ ശരി. ആദ്യഭാഗത്ത് ധനാഢ്യനായ കലന്തൻ ഹാജിയായും രണ്ടാം ഭാഗത്ത് ബീഹാറിയായ തൊഴിലാളി ഗോപാൽ യാദവായും ആദിത്യൻ കാതിക്കോട് അനന്യമായ നടനവൈഭവമാണ് കാഴ്ചവച്ചത്. " ബിരിയാണി " യുടെ രാഷ്ട്രീയ സാമൂഹ്യ വിവക്ഷകളെ കാണികളിലേക്ക് സന്നിവേശിപ്പിക്കുന്നതിൽ ആദിത്യന്റെ നടനചാരുത വലിയ പങ്കുവഹിച്ചിട്ടുണ്ട്. " ബിരിയാണി " എന്ന ഹൃദയസ്പർശിയായ കഥയെ ഒരു രംഗാവിഷ്ക്കാരത്തിലേക്ക് ഉയർത്തുന്നതിൽ സുധീഷ് അമ്മവീട് അസാമാന്യമായ കൈയടക്കമാണ് കാണിച്ചിരിക്കുന്നത്.
ഭക്ഷണം സ്ഥൂല രാഷ്ട്രീയത്തിൽ ശതമാനക്കണക്കുകളാണ്. പട്ടിണിമരണനിരക്ക്, പോഷകാഹാരക്കുറവ്, ദാരിദ്യരേഖ എന്നൊക്കെ ധനതത്വശാസ്ത്ര ചതുരങ്ങളിൽ തളച്ചിട്ട് ഊറ്റം കൊള്ളാൻ അധികാര രാഷ്ട്രീയം ഉപയോഗിക്കുന്ന വാചാടോപങ്ങൾ. പക്ഷെ സൂക്ഷ്മതലത്തിൽ മണ്ണിൽ പണിയെടുക്കുന്നവന് അന്നം സ്വന്തം മകളാണ്, മണ്ണിൽ വിളയിച്ചെടുക്കുന്ന സ്വന്തം ഉയിരാണ്. അതിൽ നിന്നൊരു പിടി സ്വന്തം ഭാര്യയ്ക്കോ മക്കൾക്കോ നല്കാൻ കെല്പില്ലാത്ത ദരിദ്ര കോടികളുടെ ഇന്ത്യയിൽ ഗോപാൽ യാദവുമാർ സ്വന്തം വിധിയുടെ തടവുകാരാണ്. ഒരു തുണ്ട് ഭൂമി സ്വന്തമായില്ലാത്ത ദളിതൻ മണ്ണിൽ പണിയെടുത്തുണ്ടാക്കുന്ന അരി അവന് അപ്രാപ്യമാകുന്നു. അതിലൊരു പിടി അവന്/ അവൾക്ക് കിട്ടിയിരുന്നെങ്കിൽ അവരുടെ മകൾ മരിക്കയില്ലായിരുന്നു. അങ്ങിനെ ആയിരക്കണക്ക് മനുഷ്യജന്മങ്ങൾക്ക് ഉയി രാകേണ്ടിയിരുന്ന അന്നം കുഴിച്ചുമടാൻ നിയോഗിക്കപ്പെടുന്ന ഗോപാൽ യാദവ് സ്വന്തം മകളുടെ കുഴിമാടത്തിൽ ചവിട്ടി നില്ക്കുന്ന നില്പുണ്ടല്ലോ അതാണു് വർത്തമാനകാലഇന്ത്യ. ഈക്കണക്കായ പുഴകളും മലകളും പാറകളും മണ്ണും മരങ്ങളും ആരുടേതാണ് എന്ന ചോദ്യം പോലെ പ്രസക്തമാണ് മണ്ണിൽ വിയർപ്പൊഴുക്കി കർഷകൻ വിളയിച്ചെടുക്കുന്ന അന്നത്തിന്റെ അധികാരി ആരാണ് എന്നത്? പണം വിനിമയത്തിന്റെ തലം വിട്ട് അധികാരത്തിന്റെ ചെങ്കോലാകുന്ന കാലത്താണ് നാം ജീവിക്കുന്നത്. ചിലരിൽ മാത്രം കേന്ദ്രീകരിക്കുന്ന ധനസമ്പത്ത് സാധാരണക്കാരെ, തൊഴിലാളിയെ , ദളിതനെ സാമൂഹ്യ ശരീരത്തിൽ നിന്ന് പുറന്തള്ളുന്ന വിചിത്രമായ അധികാര വാഴ്ചയായി രാഷ്ട്രീയം മാറുന്നു. ഈ ക്രമത്തിൽ ഗോപാൽ യാദവുമാരുടെ കണ്ണീരോ, ആകുലതകളോ സ്വപ്നങ്ങളോ ഒന്നും വിഷയമേയല്ല. കേവലം 10% ആളുകൾ മൃഷ്ടാന്നഭോജനം നടത്തി ജീവിക്കുന്ന ഇന്ത്യയിൽ ബഹുഭൂരിപക്ഷം വരുന്ന ജനത അർദ്ധപട്ടിണിയിലോ മുഴുപ്പട്ടിണിയിലോ ആണ്. ഒട്ടേറെ അർത്ഥ തലങ്ങളിലേക്ക് പടരുന്ന കഥയാണ് ബിരിയാണി. ദരിദ്രനായ അന്യദേശ തൊഴിലാളിയോടുള്ള നമ്മുടെ പുഛത്തോടെയുള്ള പെരുമാറ്റമുണ്ടല്ലോ, എല്ലാം നേടിയവന്റെ, അക്ഷരം പഠിച്ചവന്റെ ധാർഷ്ട്യം അതിനോടു കൂടിയാണ് നാടകം കലഹിക്കുന്നത്. ജാതിയുടെ , തൊഴിലിന്റെ, സമ്പത്തിന്റെ പേരിൽ പാർശ്വവല്ക്കരിക്കപ്പെടുന്ന ഭൂരിപക്ഷത്തിന്റെ നിലവിളിയാണ് ഗോപാൽ യാദവ്. അയാളുടെ രോഷമാകട്ടെ നിലനില്ക്കുന്ന വ്യവസ്ഥകളോടാണ്.
സുധീഷിന്റെ രംഗഭാഷ്യം ശക്തവും മൂർച്ചയേറിയതുമാണ്. ആദിത്യൻ തന്റെ അഭിനയസിദ്ധി കൊണ്ട് രംഗ പാഠത്തെ അതിശയിക്കുന്നു. വെളിച്ച ശബ്ദ നിയന്ത്രണങ്ങളിലെ പോരായ്മകൾ , സംഗീതത്തിലെ മിതത്വം ഇവ കൂടി രംഗാവതരണത്തിൽ ശ്രദ്ധിക്കേണ്ടതുണ്ട് എന്നു മാത്രം സൂചിപ്പിക്കട്ടെ. നാടകത്തിന്റെ അണിയറ പ്രവർത്തകർക്കും അഭിവാദ്യങ്ങൾ.*

Comments
Post a Comment