പാട്ട്

നമ്മൾ കണ്ട കനവുകൾ
നമ്മളെന്നതല്ലയോ
നാം പാടും പാട്ടുകൾ
അപരന്ന് കരുതലായ്
തീരുവോളം
നമ്മെ പുതുക്കി പണിതിടേണം

മാനവ നൻമയ്ക്ക്
ഹേതുവായ് തീരുന്ന
അവിഷ്ക്കാരത്തിൻ രൂപങ്ങളെ
വിലക്കിനായ് തകർക്കാൻ
ശ്രമിച്ചിടുമ്പോൾ
പ്രതിരോധത്തിന്റെ പാട്ടുകാർ ഞങ്ങൾ
പ്രതിരോധത്തിന്റെ പാട്ടുകാർ ഞങ്ങൾ

ആലംബമില്ലാതെ അലയുമ്പോഴും
നോവിനാൽ നിന്നുടൽ
പിടയുമ്പോഴും
ഒരു സാന്ത്വന സ്പർശമാകാൻ
വരുന്നു ഞങ്ങൾ
ഒരു തണൽമരത്തിന്റെ ശാഖ പോലെ
ഒരു തണൽ മരത്തിന്റെ ശാഖ പോലെ

Comments

Popular posts from this blog

ഇ.ജിനന്റെ തനിയെ പാടുന്ന കവിതകൾ

വയലാറിന്റെ അശ്വമേധം കവിതയെ കുറിച്ച് സുധീഷ് അമ്മവീട്

EAS പുതിയകാവിനെ അറിയില്ലെ (വില്ലടിച്ചാൻ പാട്ട്/വിൽപ്പാട്ട്)