ദിലീപൻ പൊയ്യയുടെ ഒരു അവിവാഹിതൻടെ സുവിശേഷം
ദിലീപൻ പൊയ്യയുടെ ഒരു അവിവാഹിതൻടെ സുവിശേഷം
****************₹*************************
ദിലീപൻ പൊയ്യ...എഴുത്തുകാരനാകാനുള്ള വാശികൊണ്ടു മാ(തം എഴുതുന്നയാളല്ല...(ചിലരങ്ങിനെയായിരുന്നതുകൊണ്ട്) നമ്മളടക്കം വായനക്കാരുടെ മുൻവിധികൾകൊണ്ട്..,വലിയ ഒരു ബാനറിൻടെ പിന്തുണയുണയുണ്ടായിട്ടും വേണ്ട രീതിയിൽ മാർക്കറ്റു ചെയ്യ പെടാത്തതുകൊണ്ട് (ശദ്ധിക്ക പെടാതെ പോയ ഒരു കവിയാണ് ദിലീപൻ പൊയ്യ...മലയാളത്തിലെ സമകാലീന കവിത സാഹിത്യത്തിലെ മികച്ചത് എന്നു പറയാവുന്ന ഒന്നു രണ്ടു കവിതകളുണ്ട് ദിലീപൻടെ അവിവാഹിതൻടെ സുവിശേഷം എന്ന ഈ പുസ്തകത്തിൽ.. വൃത്തത്തിലും അല്ലാതെയും എഴുതാനുള്ള മിടുക്കുണ്ട് ദിലീപന്,അതൊരു ബാധ്യതയായോ ബാരിയറായോ നമ്മളിൽ തോന്നിപ്പിക്കുന്നില്ല എന്നതാണ് ദിലീപനെ വിത്യസ്തനാക്കുന്നത്...ബന്ധങ്ങൾ ഒരു കാട്ടുവള്ളി പോലെയാണ് നമ്മളിലേക്ക് പടർന്നു കയറുന്നത്..... അത് നമ്മൾ നിശ്ചയിക്കുന്നതു പോലെയാകണമെന്നില്ല അതിൻടെ വളർച്ച തളർച്ചകൾ...അത് പൂക്കും കായ്ക്കും ചിലപ്പോൾ സൗകര്യം പോലെ മറ്റൊരു മരത്തിലേക്കു പടർന്നേക്കാം....ബന്ധങ്ങൾക്ക് നമ്മൾ നൽകുന്നത് വളരെ വൈകാരിക സമീപനമാണ്. ദിലീപൻ ഏതാണ്ട് എല്ലാ കവിതയിലും പങ്കുവെക്കുന്ന ആശങ്കകൾ മറ്റൊന്നല്ല....ബന്ധ ങ്ങളെ ചില സൈദ്ധാന്തീക മായ ആശയങ്ങളുടെ പിന്തുണയോടെ നിർവ്വചിക്കാൻ (ശമിക്കുന്നുണ്ട് ദിലീപ്.(പണയവും ദാമ്പത്യവും തൻടെ തന്നെ പരീക്ഷണങ്ങളിലൂടെ രൂപപെട്ട സമവാക്യങ്ങൾ കൊണ്ട് നിർദ്ധാരണം ചെയ്യുകയാണ് ദിലീപ്...അതുകൊണ്ടാണ് ലോകസാധാരണം പോലുള്ള കവിത ദിലീപ് എഴുതുന്നത്..നമ്മുടെ (പണയത്തെ കുറിച്ചുള്ള കാല്പനീക സങ്കൽപങ്ങളെ കീഴ്മേൽ മറിക്കുന്നുണ്ട് ഈ കവിത...
ഞാനെൻടെ പൂർവ്വകാമുകിയെ തന്നെ സ്വന്തമാക്കുകയായിരുന്നെങ്കിൽ....
ഞങ്ങൾ പരസ്പരം കണ്ണുകളിൽ നോക്കിയിരുന്നേനെ..., ഞങ്ങൾ ശലഭങ്ങളായ് പാറിയേനെ...ഒരേ കാറ്റിൻടെ സുഗന്ധമായേനെ...ഒരേ മഴയിൽ നനഞ്ഞ്...അല്ലെങ്കിൽ ഒരേ കുടയിൽ ചേർന്ന് അങ്ങിനെയങ്ങിനെ....(പണയ കാൽപനീകതയുടെ കൊടുമുടിയിലേക്ക് നമ്മെ കൊണ്ടു പോകുന്നകവിത ഇങ്ങനെയാണ് അവസാനികുന്നത്...ഞങ്ങൾഇപ്പോൾ ഒരുമിച്ചല്ലാത്തതുകൊണ്ടുള്ള ഭാവനയാണിത്..എന്നാൽ യഥാർത്ഥത്തിൽ നമ്മൾ ഒരുമിച്ചായാലും എൻടെ ഭാര്യ എന്നിൽ ചൊരിയുന്നത് തന്നെ നീയും എന്നിൽ ചൊരിയും...നിൻടെ ഭർത്താവ് നിന്നോട് ചെയ്യുന്നതു തന്നെ ഞാനും നിന്നോടു ചെയ്യും ...അ(തതന്നെ.
ജീവിതത്തെ കുറിച്ചുള്ള വളരെ ലളിതവും നിഷ്കളങ്കവും മായ ഒരു വീക്ഷണമാണിത്....
ഒരർത്ഥത്തിൽ സ്നേഹത്തിൻടെയും സൗഹൃദത്തിൻടെയും (പണയത്തിൻടെയും നമ്മൾ ശീലിക്കാത്ത വഴികളിലൂടെയുള്ള...ദിശയിലൂടെയുള്ള കാഴച്ചകളാണ് ദിലീപൻടെ കവിതകൾ...
ഒരു പക്ഷെ അതുതന്നെയാണ് ആ പുസ്തകത്തിൻടെ പരിമിതി.....
വളരെ ആത്മ നിഷ്0മാണ് ഈ കവിതകൾ... സ്വന്തം ജീവിത പരിസരത്തെ പകർത്തുന്നതു തെറ്റല്ല...മറിച്ച് വായനക്കാരനെ എഴുത്തുകാരൻടെ പരിമിതികളിൽ തളച്ചിടുന്നത് കുറ്റകരമാണ്....തന്നോടു തന്നെയുള്ള സംസാരങ്ങളാണ് ദിലീപന് കവിതകൾ.. തൻടെ അനുഭവങ്ങളെ വായനക്കാരൻടെ അനുഭവമാക്കി മാറ്റുന്നതിൽ ദിലീപ് വിജയിച്ചുവോ എന്നത് പരിശോധിക്കപെടേണ്ടതാണ്...ആ അതിരുകൾക്കപ്പുറം ദിലീപ ൻടെ ഭൂരിപക്ഷം കവിതകളും വികസിക്കുന്നില്ല...കാലത്തോടു സംവദിക്കുന്നുണ്ടെ ങ്കിലും അതിനോട് നീതി പുലർത്തുന്നില്ല എന്ന പഴി ദിലീപൻ കേട്ടാൽ അത്ഭുതമില്ല....നീറുന്ന (പശ്നങ്ങൾ ചർച്ച ചെയ്യപെടേണ്ട ഒരുകാലത്ത് ഒരു എഴുത്തുകാരൻ സ്വയം നിർമ്മിച്ച അതിരുകളിൽ ഒതുങ്ങുന്നത് കുറ്റകരമായ അനാസ്ഥയാണ്.
ഒരു എഴുത്തുകാരൻടെ ആദ്യ പുസ്തകം പലപ്പോഴും ആത്മ നിഷ്0മാകാറുണ്ട് ആ പരിമിതികളെ ദിലീപൻ മറികടന്നാൽ ഇദ്ദേഹം തീർച്ചയായും (ശദ്ധിക്കപെടും തീർച്ച.....
ദിലീപൻ പൊയ്യ യുടെ അവിവാഹിതൻടെ സുവിശേഷം എന്ന കവിതാ സമാഹാരത്തിലേക്ക് നിങ്ങളെ ക്ഷണിച്ചുകൊണ്ട് സ്നേഹത്തോടെ
,,,,,,സുധീഷ് അമ്മവീട്
Comments
Post a Comment