ഷാജി .കെ അബ്ദുവിൻടെ ഒരു 6 ബി പെൻസിലും കുറെ ചോദ്യങ്ങളും

ഷാജി .കെ അബ്ദുവിൻടെ ഒരു 6 ബി പെൻസിലും കുറെ ചോദ്യങ്ങളും


തികച്ചും സ്വകാര്യമായി എഴുതിവെച്ച ഡയറികുറിപ്പുകൾ...എങ്ങിനെയാണ്  പൊതുവായന  ആവശ്യപെടുന്ന കവിതകളാകുന്നത് എന്ന് ഷാജി കെ അബ്ദു എന്ന കവിയുടെ ഒരു 6 ബി പെൻ
സിലും കുറെ ചോദ്യങ്ങളും  എന്ന പുസ്തകം വായിക്കുമ്പോൾ ബോധ്യപെടും....വളരെ ലളിതമായി സംവദിക്കുന്ന ഭാഷയാണ് ഷാജി. കെ അബ്ദു വിൻടേത്...വളരെ അടുത്ത ഒരു സുഹൃത്ത് അല്ലെങ്കിൽ ഒരുപാടിഷ്ടത്തോടെ ഒരു കാമുകൻ....അതു പോലെ യൊരാൾ എങ്ങിനെയാണ് സംസാരിക്കുന്നത്....പിണങ്ങുന്നത്....അതു പോലെയാണ് ഷാജിയുടെ കവിത നിങ്ങളിൽ ഇടപെടുന്നത്....ആയാസരഹിതമായ വായനയാണ് ഷാജിയുടെ കവിത നമുക്കു പ്രിയപ്പെട്ടതാകുന്നത്

...ഒറ്റവായനകൊണ്ട് കവിതയുടെ ഉള്ളടക്കങ്ങളെ ഗ്രാഹ്യമാക്കുന്ന അത്ര ലളിതമാണ് ഈ കവിതകൾ....
ഈ കാലത്തെ വായനക്കാരുടെ  മനസറിഞ്ഞ എഴുത്ത്...ഒരു വായനക്കുകൂടി  സമയം കണ്ടെത്താത്തവർക്കായി ഷാജി രൂപപെടുത്തിയ കവിതാ ആഖ്യാനരീതിയാണ് ഇത്...വായനക്കാരെ തന്നിലേക്കു ചേർത്തു നിറുത്തുന്ന അത്രയും സ്നേഹം  പൊട്ടിയൊഴുകുന്ന ഉറവകളാണ് ഈ കവിതകൾ..... കുറെ കവിതകൾ തൻ്റെ തന്നെ ബാല്യ കൗമാരത്തിലേക്കുമുള്ള തിരിഞ്ഞു നടത്തങ്ങളാണ് ......,
മഴമാറ്റങ്ങൾ പറഞ്ഞു തരുന്നത് നമ്മുടെയും ഗൃഹാതുരുതകളാണ്..
മഴ നനഞ്ഞ്...മഴയെ പുണർന്ന് മഴ പാട്ടിൻടെ ഈണം കുടയാക്കുന്നവൻടെ ശീലുകളാവാൻ മഴ ഇപ്പോഴും കൊതിക്കുന്നുണ്ട്....
മഴ വെള്ളത്തിൽ പടക്കം പൊട്ടിച്ചു പാഞ്ഞ നമ്മുടെ ഇന്നെലകൾ....ആ ഭാഗ്യം പറഞ്ഞറിയുക പോലുമില്ലാത്ത ഇന്നിൻടെ ബാല്ല്യങ്ങളെ കുറിച്ചുള്ള ആകുലതകൾ പങ്കുവെക്കുന്ന ഈ കവിത .... പ്കൃതിഅറിയാതെ...
അനുഭവിക്കാതെ വളരുന്ന ഈ തലമുറയുടെ ദുരന്തം ഓർമ്മപെടുത്തുന്നു.....എൻടെ വിരൽതുമ്പ് വിടാതെ നീ നടന്നുകയറിയത് നിൻടെ ബാല്ല്യ കൗമാരങ്ങൾ...പക്ഷെ ഓർക്കുക ഇനി നിനക്ക് ഒരു തിരിച്ചു നടത്തമില്ല.....നഷ്ടബാല്ല്യം എന്ന കവിത പങ്കു വെക്കുന്നത് നിസാരമെങ്കിലും പ്രപഞ്ചത്തെകുറിച്ചുള്ള വലിയ നിരീക്ഷണങ്ങൾ തന്നെയാണ്....
കണ്ടു കൊതിതീരാത്ത ആനകാഴ്ച്ചകൾ.....മതിവരാത്ത കടൽ കാഴച്ചകൾ....മഴയും മരണവും നമ്മുടെ തിരക്കുകളൊക്കെ മാറ്റിവെക്കാൻ പ്രാപ്തനാക്കും....ഇങ്ങനെ...പോകുന്ന ഒരു സാധാരണകാരൻടെ നിരീക്ഷണങ്ങളെ വശ്യമായ തൻടെ ഭാഷകൊണ്ട് മനോഹരങ്ങളായ ചില കാവ്യ ശിൽപങ്ങൾക്ക് രൂപം കൊടുക്കുന്നു ഷാജി....
വിപ്ളവ കാമുകൻടെ നൊമ്പരങ്ങൾ ചർച്ച ചെയ്യുന്നത്...ഗൗരവമായ രാഷ്ട്രീ
യമാണ്  രക്തസാക്ഷിത്ത്വത്തിനുശേഷം....നമ്മളില്ലാതെ കടന്നു പോകുന്ന ആദ്യത്തെ ജാഥ ഒന്നു
സങ്കൽപിച്ചു നോക്കു.....വളരെ പേടിപെടുത്തുന്നതാണ് ആ ദൃശ്യം....
ചിലകവിതകൾ വളരെ പ്രണയാർദ്രമാണ് ...ഷാജി യെന്ന കാമുക മനസിനെ  അനാവരണം ചെയ്യുന്ന ഒരുപിടി കവിതകളും ഇതിലുണ്ട്....
ഒടുവിൽ എന്ന കവിത അത്തരത്തിൽ മനോഹരമാണ്...അകലെയാണെങ്കിലും അടുപ്പം കൂട്ടുന്ന പ്രണയകാലം.....പരിഭവങ്ങളെ...സ്വപ്നങ്ങളെ കാമനകളെ ചുമരിനപ്പുറം പോകാതെ കെട്ടിപിടിച്ച് അടക്കം പറഞ്ഞത്....എത്ര മോഹിപ്പിക്കുന്ന വരികൾ.....
ഞാൻതുടക്കത്തിൻ പറഞ്ഞ ഒരു കാര്യമാണ്...ഇത് ഒരു ഡയറി കുറിപ്പിലെ സ്വകാര്യങ്ങളാണെന്ന്....ചില കവിതകൾ അതിനപ്പുറം ചിലമാന ങ്ങൾ ഉണ്ടെങ്കിലും മറ്റു ചിലത്..വെളിച്ചം കാണിക്കേണ്ടതില്ലായിരുന്നു എന്നു തോന്നുന്നു...പുസ്തകത്തിൻടെ പേജു നിറക്കാൻ ശ്രമിക്കുന്ന കവിതകളും ഉണ്ട്...ഇതിൽ...
സുഹൃത്തിനോടുള്ള നന്ദി പ്രകടനമുണ്ട് ഒരു കവിതയിൽ...അതൊരു സ്വകാര്യ ആഹ്ളാദമാകും ഷാജി ആഗ്രഹിക്കുന്നത്....ജനാധിപത്യം എന്ന കവിത ഒരു വെറും വർത്തമാനമായി.....റംസാൻ എന്ന കവിത മത പ്രബോദനത്തിൻടെ നിലവാരം കൈകൊണ്ടു...ആ കവിത ആരെ തൃപ്തിപെടുത്താനായിരുന്നു എന്നറിയില്ല....അങ്ങനെ ഇഷ്ടത്തിനല്ലാതെ...ആർക്കോ വേണ്ടിയുള്ള ഉപകാര സ്മരണ ഓർമ്മപെടുത്തുന്ന കവിതകൾ  ഒഴിവാക്കിയാലും.
..മികച്ചെതെന്ന്  പറയാവുന്ന ചില കവിതകൾ നിങ്ങൾ  വായിക്കാതെ പോകരുത്...
ഏത് ആസ്വാദകരെയും തൃപ്തി പെടുത്തും ആ കവിതകൾ....ബലൂണുകൾ എന്ന കവിത...നമ്മൾ ചിന്തിക്കുന്നതിനപ്പുറമുള്ള കാഴച്ചയാണ്... ബലൂണിനെ കുറിച്ച് നമ്മൾ ഇതുവരെ  ആലോചിക്കാത്ത  ഒരു അനുഭവമാണത്....മനശാസ്(ത പരമായ ഒരു നിരീക്ഷണം കൂടി ഇതു അനാവരണം ചെയ്യുന്നു.....പിന്നെ  ഒരു 6 ബി പെൻസിൽ  പങ്കു വെക്കുന്നത് ഒരു ചി(തകാരൻടെ ഭാഷയിലെഴുത പെട്ട ജീവിത ചിത്രങ്ങളാണ്... പിന്നെയും നമ്മുടെ മനസിനെ ഉലയ്ക്കുന്ന ഒത്തിരി കവിതകൾ... പ്രവാസവും വിരവും പകർത്തുന്നത്....ഒരു ചിത്രകാരൻ അലസമായി കോറിയ പോലുള്ള ചില ജീവിത കാഴച്ചകൾ....വിദഗ്ദമായ് ചേർത്തുവെച്ച നിറങ്ങളുടെ സമന്വയം പോലെ ചില അക്രിലിക് പെയിൻടിങ്ങുകൾ.....
ഈ പുസ്തകം നമ്മെ നിരാശ പെടുത്തില്ല....അത് ഞാൻ ഉറപ്പു തരുന്നു.....ഷാജി .കെ അബ്ദുവിൻടെ ഒരു 6 ബി പെൻസിലും കുറെ ചോദ്യങ്ങളും എന്ന കവിതാ സമഹാരത്തിലേക്ക് നിങ്ങളെ ക്ഷണിച്ചു കൊണ്ട്.....
......സുധീഷ് അമ്മവീട്

Comments

Popular posts from this blog

ഇ.ജിനന്റെ തനിയെ പാടുന്ന കവിതകൾ

വയലാറിന്റെ അശ്വമേധം കവിതയെ കുറിച്ച് സുധീഷ് അമ്മവീട്

EAS പുതിയകാവിനെ അറിയില്ലെ (വില്ലടിച്ചാൻ പാട്ട്/വിൽപ്പാട്ട്)