സുധീഷ് അമ്മവീട്


സുധീഷ് അമ്മവീട്
അധ്യാപകൻ, കവി, നാടക പ്രവർത്തകൻ .
M.Com, B.Ed , NET ബിരുദം.
NMLP സ്കൂൾ കൂളിമുട്ടം,
സെന്റ് ജോസഫ്സ് ഹൈസ്ക്കൂൾ മതിലകം,
MES അസ്മാബി കോളേജ് . പി. വെമ്പല്ലൂർ, UTEC മലപ്പുറം എന്നിവിടങ്ങളിൽ പഠനം പൂർത്തീകരിച്ചു.

മുകുന്ദപുരം താലൂക്ക് എക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് 
ഡിപ്പാർട്ട്മെന്റിൽ സ്റ്റാറ്റിസ്റ്റിക്കൽ
ഇൻവെസ്റ്റിഗേറ്ററായി ജോലി ചെയ്യുന്നു.

മതിലകം പഞ്ചായത്തിലെ കൂളിമുട്ടം ദേശത്ത്
പ്രശസ്ത എഴുത്തുകാരൻ EAS പുതിയ കാവിന്റെയും ജാനകിയുടെയും മകനായി ജനിച്ചു.
ഇപ്പോൾ എസ് എൻ പുരം പഞ്ചായത്തിൽ പൊഴങ്കാവ് പ്രദേശത്ത്
താമസിക്കുന്നു.

കുട്ടികളുടെ സാഹിത്യ അഭിരുചികളെ കണ്ടെത്താനും പ്രോൽസാഹിപ്പിക്കാനും
കുട്ടികൾക്കിടയിൽ " പാട്ടും പറച്ചിലും " എന്ന പരിപാടിയുമായി നിരന്തരമായി
ഇടപെടുന്നു.


"മഴക്കാലത്തെ വിപ്ലവങ്ങൾ " എന്ന കവിതാ സമാഹാരം പുറത്തിറങ്ങിയിട്ടുണ്ട്. 
സമാന്തര ആനുകാലിക പ്രസിദ്ധീകരണങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും കഥകളും കവിതകളും എഴുതുന്നു. 
വലിയകത്ത് അബ്ദുൾ ഖാദർ സ്മാരക പുരസ്ക്കാരം രാജൻ കോട്ടപ്പുറം പുരസ്ക്കാരം, ഇരിങ്ങാലക്കുട ഞാറ്റുവേല പുരസ്ക്കാരം എന്നിവയ്ക്ക് അർഹമായിട്ടുണ്ട്. സാംസ്ക്കാരിക രംഗത്തെ ഇടപെടലുകൾക്ക് 2023 ലെ അഹമ്മദ് കബീർ പേഴ്സണാലിറ്റി ഓഫ് ദി ഇയർ പുരസ്ക്കാരം
നേടി


സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി , എൻ എസ് മാധവന്റെ മുബൈ എന്നീ കഥകളെ ആസ്പദമാക്കി സുധീഷ് അമ്മവീട് രചനയും സംവിധാനവും നിർവ്വഹിച്ച ഒറ്റയാൾ നാടകങ്ങൾ 50 ഓളം വേദികളിൽ അവതരിപ്പിക്കപ്പെട്ടു.

കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട
  "സബോള " കേരളത്തിലുടനീളം രണ്ടു നാടക സംഘങ്ങൾ അവതരിപ്പിച്ചു.
കൊറോണ കാലത്ത് എല്ലാ ആവിഷ്ക്കാരങ്ങളും നിലച്ച സമയത്ത് 
സേവ് ലക്ഷദീപ് ക്യാമ്പയിന്റെ ഭാഗമായി
"ദ്വീപ് " എന്ന വീഡിയോ നാടകം രചനയും സംവിധാനവും നിർവ്വഹിച്ചു. ഈ നാടകം ഒട്ടേറെ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ അവതരിപ്പിക്കുകയും
 ചർച്ചയ്യുകയും ചെയ്തു.
13 ഓളം പെൺകുട്ടികളെ കേന്ദ്രീകരിച്ച്
കളരി പറമ്പ് ഗ്രാമീണ വായനശാലയ്ക്ക് വേണ്ടി രചനയും സംവിധാനവും നിർവ്വഹിച്ച "ഉടുപ്പുകൾ അഥവാ തിരു ശേഷിപ്പുകൾ " എന്ന നാടകം നിരവധി വേദികളിൽ അവതരിപ്പിക്കപ്പെട്ടു. ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച സംസ്ഥാന തല നാടക മത്സരത്തിൽ ഈ നാടകം പുരസ്ക്കാരത്തിനർഹമായി. ഗ്രന്ഥലോകം മാസികയിൽ ഈ നാടകത്തെക്കുറിച്ചുള്ള മികച്ച റിവ്യു ഉണ്ടായിരുന്നു.

കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച " തെരുവരങ്ങ് " നാടകോത്സവത്തിൽ സുധീഷ് അമ്മവീടിന്റെ സബോള , ഉടുപ്പുകൾ അഥവാ തിരുശ്ശേഷിപ്പുകൾ എന്നീ രണ്ടു നാടകങ്ങൾ അവതരിപ്പിക്കപ്പെട്ടു.
JNU കോളേജിൽ നിന്നും കാണാതായ നജീബിന്റെ കഥ പറയുന്ന " ഭ്രാന്ത് " എന്ന നാടകം രചനയും സംവിധാനവും നിർവ്വഹിച്ചു നിരവധി സ്റ്റേജുകളിൽ അവതരിപ്പിച്ചു.

സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കൊടുങ്ങല്ലൂർ BRC യ്ക്ക് വേണ്ടി തയ്യാറാക്കി സുധീഷ് അമ്മവീട് തന്നെ രചനയും സംവിധാനവും അഭിനയവും നിർവഹിച്ച "മോചനം " എന്ന നാടകം കേരളത്തിൽ ഉടനീളം അവതരിപ്പിച്ച് 100 വേദികൾ പിന്നിട്ടു.

തൃശൂർ എപിക്ക് തിയ്യറ്ററിനായി രചനയും സംവിധാനവും നിർവഹിച്ച
"സെൽ നമ്പർ 20 " എന്ന നാടകം
മയക്കു മരുന്നിനെതിരെ ശക്തമായ സന്ദേശം പകർന്നു നൽകി.

കുട്ടികൾക്കായ് രചനയും സംവിധാനവും നിർവ്വഹിച്ച നാടകങ്ങളായ
"ഇരുട്ടിൽ വരച്ച ചിത്രങ്ങൾ "
" ബിയോണ്ട് ദി ബൗണ്ടറീസ് " എന്നീ നാടകങ്ങൾ നിരവധി വേദികളിൽ അവതരിപ്പിച്ചു.
പുരോഗമന കലാ സാഹിത്യസംഘം,
തൃശൂർ എപ്പിക്ക് തിയ്യറ്റർ, ചങ്ങാതിക്കുട്ടം കലാ സാഹിത്യ സംഘം ,കളരി പറമ്പ് ഗ്രാമീണ വായനശാല എന്നീ സാംസ്ക്കാരിക സംഘങ്ങളിലെ
സജീവ പ്രവർത്തകനാണ്.

എക്കൗണ്ടൻസി , ഇൻകം ടാക്സ് അധ്യാപകൻ കൂടിയായ സുധീഷ് അമ്മവീട് അധ്യാപന രംഗത്തും വർഷങ്ങളായി സജീവമാണ്.

വിലാസം : സുധീഷ് അമ്മവീട്
പനങ്ങാട് . പി.ഒ
പിൻ. 680 665
aamisudheesh@gmail.com
9745064712
7012363337

ഭാര്യ: ജിതി സുധീഷ്
മക്കൾ: ആമി, ആഷ്മിൻ

Comments

Popular posts from this blog

ഇ.ജിനന്റെ തനിയെ പാടുന്ന കവിതകൾ

വയലാറിന്റെ അശ്വമേധം കവിതയെ കുറിച്ച് സുധീഷ് അമ്മവീട്

EAS പുതിയകാവിനെ അറിയില്ലെ (വില്ലടിച്ചാൻ പാട്ട്/വിൽപ്പാട്ട്)