അധിനിവേശം
അധിനിവേശം
.........................
നിന്റെ ഉടലില്‍
ആരും കാണാത്ത കരകള്‍തേടിയ നാവികനായിരുന്നു ഞാന്‍
നിന്റെ ഓരോ തുരുത്തുകളിലും
അധിനിവേശത്തിന്റെ കൊടികള്‍ നാട്ടി
ഞാൻ എന്നിലേക്കു തന്നെ
തിരിച്ചു പോന്നു
നിന്നിലെ പൂന്തോട്ടങ്ങളെല്ലാം
എനിക്കു മന പാഠമായിരുന്നു
വാടിയതും വാടാത്തതുമായ
ആ പുക്കളുടെ ചാറു പിഴിഞ്ഞാണ്
ഞാനെന്റെ രാത്രികള്‍ക്ക്
നിറം കൊടുത്തത്
മുളപ്പൊട്ടാന്‍ കാത്തിരിക്കുന്നതരിശുനിലങ്ങള്‍
നിന്നിലിനി ബാക്കിയില്ല എന്നത്
എന്റെ അഹങ്കാരമായിരുന്നു
യുദ്ധവും സന്ധിയുംസമാധാനവും കഴിഞ്ഞ്‌എതോ യാമങ്ങളില്‍
നീ പിറൂപിറുക്കുന്നത്
ഞാൻ പാതിയുറക്കത്തിലും കേട്ടു "നീയെന്റെ കരകള്‍ കീഴടക്കി
പക്ഷെ എന്റെ ആകാശം
നീ കണ്ടിട്ടുണ്ടോ?..
അവിടെയാണ് എന്റെ സ്വപനങ്ങള്‍
ചാപ്പിള്ളകളെ പസവിച്ചത്
അവിടെയിപ്പോള്‍
അകാലത്തില്‍ പൊലിഞ്ഞ
പ്രണയത്തിന്റെ അരയന്നങ്ങള്‍ക്ക് ശേഷക്രിയ്യ യൊരുക്കാന്‍
ബലി കുറുകുകള്‍
നട്ടു നനയ്ക്കുകയാണ് ഞാന്‍
ശരിയാണ്...
നമ്മളൊന്നു മുഖത്തോട് മുഖം
നോക്കിയിട്ട്
കാലമ്രെതയായി.....
നമ്മളിപ്പോഴും
കണ്ണാടിയിൽ തന്നെയാണ്
നോക്കുന്നത്...
അവിടെ നീ... ... നിന്നെയും
ഞാൻ എന്നെയുമല്ലെ..... കാണുന്നത്
Comments
Post a Comment