നട്ടെല്ല്

നട്ടെല്ല്
********
മുത്തശ്ശിയുടെ
വില്ലു പോലെ വളഞ്ഞ
നട്ടെല്ലിനു പറയാനുളളത്
തമ്പ്രാക്കൻമാരെ
കുനിഞ്ഞു കുമ്പിട്ടതിൻടെ
കഥകളാണ്...
വളഞ്ഞ നട്ടെല്ലിൽ നിന്നും
പറിച്ചുനട്ടതു കൊണ്ടാകും
അച്ഛനുമുണ്ട്
മോശമില്ലാത്ത വളവ്.
പേരിനൊപ്പം വാലുളള
മേലാപീസർമാരെ
കാണുമ്പോൾ..
എൻടെ നട്ടെല്ലിനും
ഒരു കിരുകിരുപ്പ്

..........................

Comments

Popular posts from this blog

ഇ.ജിനന്റെ തനിയെ പാടുന്ന കവിതകൾ

വയലാറിന്റെ അശ്വമേധം കവിതയെ കുറിച്ച് സുധീഷ് അമ്മവീട്

EAS പുതിയകാവിനെ അറിയില്ലെ (വില്ലടിച്ചാൻ പാട്ട്/വിൽപ്പാട്ട്)