.തർക്കം.

തർക്കം
*******
ദൈവത്തിൻടെ പേരിൽ
പൊരുതി മരിച്ചവനും
കമ്മ്യൂണിസ്റ്റ്
രക്തസാക്ഷിയും
സ്വർഗ്ഗത്തിലേക്കുളള
തലനാരിഴപാലത്തിൻടെ
വക്കിൽവെച്ച്
കണ്ടുമുട്ടി
വീണ്ടുംതർക്കം
ദൈവമുണ്ടെന്നും
ഇല്ലെന്നും.....
ദൈവം കണ്ണുതുറന്നപ്പോൾ
കണ്ടത്...
ദൈവമുണ്ടെന്ന്
പറഞ്ഞ ആൾ
കാലുതെറ്റി
കത്തിയാളുന്ന
നരകത്തിലേക്ക്...
ദൈവമില്ലെന്ന്
പറഞ്ഞ കമ്മ്യൂണിസ്റ്റ്ക്കാരൻ
ഈങ്ക്വിലാബും മുഴക്കി
മുന്തിരികൾ പഴുത്തു നിൽക്കുന്ന

സ്വർഗ്ഗത്തിലേക്ക്...

Comments

Popular posts from this blog

ഇ.ജിനന്റെ തനിയെ പാടുന്ന കവിതകൾ

വയലാറിന്റെ അശ്വമേധം കവിതയെ കുറിച്ച് സുധീഷ് അമ്മവീട്

EAS പുതിയകാവിനെ അറിയില്ലെ (വില്ലടിച്ചാൻ പാട്ട്/വിൽപ്പാട്ട്)