കാത്തിരിപ്പ്
കാത്തിരിപ്പ്
*************
ഇടവഴി
രണ്ടായിപിരിയുന്ന
ഇവിടെ വെച്ചാണ്
വീണ്ടും
കാണാമെന്ന
ഉറപ്പോടെ
നമ്മൾ പിരിഞ്ഞത്...
ഇടവഴി പിന്നീട്
ഒന്നായ്
ചേർന്ന്
നീണ്ടൂ
പോയിട്ടും
നമ്മൾ തമ്മിൽകണ്ടില്ല..
അന്ന് പിരിയും
നേരം
നീ കണ്ണിൽ
ഒളിപ്പിച്ച
നുണയുടെ
ഇഴപിരിച്ചെടുക്കാൻ
എനിക്കെൻടെ
ആയുസ്സ്
തികയില്ല
അങ്ങിനെ
കാത്തിരിപ്പ്
എനിക്കൊരു
ശീലമായി....
Comments
Post a Comment