രക്തസാക്ഷി...

രക്തസാക്ഷി...
**************
സത്യൻ...
മതിലകത്തെ ദളിതരുടെ
ജീവിക്കുന്ന രക്തസാക്ഷി.,
കുഴിച്ചുമൂടപ്പെട്ട
സത്യങ്ങളുടെ കാവൽക്കാരൻ..
മിനുമിനുത്ത
പോളീസ്റ്റർ മുണ്ട്
ഗൾഫുകാരുടെ മാത്രം
കുത്തകയായിരുന്ന കാലത്ത്
ഒരു ദളിതൻ
അത് ഉടുത്തു നടന്നാൽ
കട്ടതാവാനേ തരമുളളു
എന്ന പൊതുബോധം
സത്യനെ കളളനാക്കി...
കൊണ്ടുപോയി
തല്ലിചതച്ച്
ഭ്രാന്തനാക്കിയപ്പോൾ
അറിയണം
ഭരണകൂടത്തിനും
പോലീസിനും
പാവം ദളിതരോടുളള
കരുതൽ...
മതിലകത്തിൻടെ
നാട്ടുവഴികളിൽ
സത്യനിപ്പോഴും
പുലമ്പികൊണ്ട് പായുന്നുണ്ട്....
ഇനിയൊന്നും ആരോടും
അയാൾക്കു പറയാനില്ല..
എങ്കിലും...
മതിലകത്തുകാരനായതിൽ
ലജ്ജിക്കണമെന്ന്
നമ്മളെ ഇടക്കിടെ
ഓർമ്മപ്പെടുത്തുന്നുണ്ട്..
ദളിതനായതു കൊണ്ടുമാത്രം

ഭ്രാന്തനായ സത്യൻ. ...!!

Comments

  1. സത്യന്റെ സത്യങ്ങൾ അറിയാൻ ആർക്കാണ് താല്പര്യം .സത്യൻ ഭ്രാന്തനായതിനാൽ കവിതക്ക് വിഷയം കിട്ടിയതിൽ കവിക്ക് സന്തോഷം .
    ഒരു ചായക്കാശിനു എന്റെ മുന്പിൽ ഇടക്കിടക്കു കൈനീട്ടി എന്നെ ദാനശീലനാക്കിയതിൽ എനിക്ക് സന്തോഷം .
    സുധീഷ് മാഷ് , മരിക്കാത്ത സത്യന്റെ നേരുകൾ നോവ് തന്നെയാണ് .താങ്കളുടെ കവിത നോവ് ഇരട്ടിയാക്കുന്നു .

    ReplyDelete

Post a Comment

Popular posts from this blog

ഇ.ജിനന്റെ തനിയെ പാടുന്ന കവിതകൾ

വയലാറിന്റെ അശ്വമേധം കവിതയെ കുറിച്ച് സുധീഷ് അമ്മവീട്

EAS പുതിയകാവിനെ അറിയില്ലെ (വില്ലടിച്ചാൻ പാട്ട്/വിൽപ്പാട്ട്)