മറ്റെന്തെങ്കിലും...
മറ്റെന്തെങ്കിലും...
*************
പ്രണയം
പൂവിട്ടിരുന്ന
എൻടെ നാട്ടുവഴികളിൽ
ഇപ്പോൾ...
ചന്ദനത്തിരികൾ
മണക്കുന്നു
പുകയുന്ന
സമ്രാണിത്തിരികൾ
എൻടെ കണ്ണുപൊത്തുന്നു
എനിക്കു
പരിചിതമല്ലാത്ത
വഴികളിലൂടെ
എന്നെ കുറെ
ദൂരം
നടത്തികൊണ്ടുപോകുന്നു...
ചെമ്പരത്തികൾ
പൂത്തുനിൽക്കുന്ന
ഇടവഴികളിൽ
ഒരു പാദസര
കിലുക്കത്തിന്
കാതോർക്കവെ
ശിരോവസ്ത്രത്തിനുളളിൽനിന്നും
പേടിച്ചരണ്ട
രണ്ടു കണ്ണുകൾ...
അതെന്നോട്
ജാതി ചോദിക്കുന്നു...
വിപ്ളവം
തിളച്ചിരുന്ന
എൻടെ മോസ്കോകവലയിൽ
മതപ്രഭാഷണ
പരമ്പരകൾ...
ഞാനൂം നീയും
കൂടുന്നിടത്തെല്ലാം
മതം പറയുന്നു...
ഇഷ്ടമാണെന്ന്
പറഞ്ഞില്ലെങ്കിലും
പ്ളീസ്...
മതമെല്ലാതെ
മറ്റെന്തെങ്കിലും
എന്നോടു
പറയൂ...
Comments
Post a Comment