ഭയം (kavitha)
ഭയം
'''''''''''''''''''''''''''
ശവപറമ്പിലൂടെ
നടന്നു പോയിട്ടുണ്ടോ?
പഴയതും പുതിയതുമായ
ശവക്കൂനകൾ
നമ്മെ തുറിച്ചുനോക്കുന്നത്
ഒന്നു സങ്കൽപിച്ചുനോക്കൂ..
പാതിയിൽ വറ്റിപോയ
സ്വപ്നങ്ങളുടെ കടൽ
ഇപ്പോഴും ഇരമ്പുന്നുണ്ടിവിടെ
പെയ്യാതെ പോയ മോഹങ്ങൾ
ചത്തുചീഞ്ഞ ദുർഗന്ധം
അവിടെ തളംകെട്ടി നിൽക്കുന്നുണ്ട്
പ്രിയപ്പെട്ടവരാരോ
വന്നു എന്ന തോന്നലിൽ
ആരൊക്കെയോ
തലപൊക്കിനോക്കുന്നതും
നിരാശയുടെ വാൽമീകത്തിലേക്ക്
വീണ്ടും പൂണ്ടു പോകുന്നതും കാണാം
അടുത്തെവിടെയോ
ഒഴിഞ്ഞ ഒരു ഇടം
നമ്മെ നോക്കി ഭയപ്പെടുത്തുന്നത്
കണ്ടിട്ടല്ല
നമ്മൾ തിടുക്കപ്പെട്ടു നടന്നത്
എന്ന് നമ്മൾ കളളം പറയും
'''''''''''''''''''''''''''
ശവപറമ്പിലൂടെ
നടന്നു പോയിട്ടുണ്ടോ?
പഴയതും പുതിയതുമായ
ശവക്കൂനകൾ
നമ്മെ തുറിച്ചുനോക്കുന്നത്
ഒന്നു സങ്കൽപിച്ചുനോക്കൂ..
പാതിയിൽ വറ്റിപോയ
സ്വപ്നങ്ങളുടെ കടൽ
ഇപ്പോഴും ഇരമ്പുന്നുണ്ടിവിടെ
പെയ്യാതെ പോയ മോഹങ്ങൾ
ചത്തുചീഞ്ഞ ദുർഗന്ധം
അവിടെ തളംകെട്ടി നിൽക്കുന്നുണ്ട്
പ്രിയപ്പെട്ടവരാരോ
വന്നു എന്ന തോന്നലിൽ
ആരൊക്കെയോ
തലപൊക്കിനോക്കുന്നതും
നിരാശയുടെ വാൽമീകത്തിലേക്ക്
വീണ്ടും പൂണ്ടു പോകുന്നതും കാണാം
അടുത്തെവിടെയോ
ഒഴിഞ്ഞ ഒരു ഇടം
നമ്മെ നോക്കി ഭയപ്പെടുത്തുന്നത്
കണ്ടിട്ടല്ല
നമ്മൾ തിടുക്കപ്പെട്ടു നടന്നത്
എന്ന് നമ്മൾ കളളം പറയും
Comments
Post a Comment