പ്രണയത്തിൻടെ കടൽ

പ്രണയത്തിൻടെ കടൽ
"""""""""""""""""""""""""""""""
കടൽ...,
നിൻടെ പതഞ്ഞുപൊന്തുന്ന
തിരകൾക്കുമപ്പുറം
ഒളിഞ്ഞിരിക്കുന്ന
പ്രണയത്തിൻടെ
ആഴങ്ങളുണ്ട്.....
നിലതെറ്റിക്കുന്ന
നീർച്ചുഴികളിൽ
മുറിവേറ്റ പ്രണയത്തിൻടെ
തണുത്തപകയുണ്ട്...
മുത്തും പവിഴവും
ഗർഭം ധരിച്ച നിൻടെ
അഗാധതകളിൽ
പറയാതെ കാത്തുവെച്ച
പ്രണയത്തിൻടെ
ഘനീഭവിച്ച ലാവകളുണ്ട്...
ഓരോ തിരയും
പാതിപറഞ്ഞ്
മറുപാതിപറയാൻ
അടുത്ത തിരയെ പറഞ്ഞുവിടും.
ഒരിക്കലും പറഞ്ഞുതീരാത്ത
പ്രണയത്തിൻടെ ദൂതരെപോലെ
തിരകൾ അവസാനിക്കുന്നില്ല......

Comments

Popular posts from this blog

ഇ.ജിനന്റെ തനിയെ പാടുന്ന കവിതകൾ

വയലാറിന്റെ അശ്വമേധം കവിതയെ കുറിച്ച് സുധീഷ് അമ്മവീട്

EAS പുതിയകാവിനെ അറിയില്ലെ (വില്ലടിച്ചാൻ പാട്ട്/വിൽപ്പാട്ട്)