ഇരകൾ
ഇരകൾ
*********
വെളളി വെളിച്ചത്തിലേക്ക്
പറന്നുപോയ
സ്വപ്നങ്ങളാകുന്ന
ശലഭങ്ങൾ
ചിറകു കരിഞ്ഞു
വീഴും പോലെ..
മഴ..പെയ്യാൻതുടങ്ങുന്നു
വ്യവസ്ഥിതിക്കെതിരെ
നീന്താൻ
തുനിഞ്ഞ്
പാതിവഴിയിൽ
ഒറ്റുകൊടുക്കപ്പെട്ട
വിപ്ളവകാരികളാണവർ..
കറുപ്പും
ഇരുട്ടും അതിരിട്ട
അഴുക്കും
വെറുപ്പും കുഴഞ്ഞ
ചേരികളിൽ
നിന്നും
ജീവിതം
തിരികെപിടിക്കാൻ
നടന്നപ്പോഴാണ്
ആരോ പടുകുഴിയിലേക്ക്
വലിച്ചിട്ടത്..
പകലുകൾ
നമുക്കുവേണ്ടിയും
കൂടിയാണെന്ന്
വിളിച്ചുപറയാൻ
തുടങ്ങുമ്പോഴാണ്
ആരോ വാ
പൊത്തിയത്..
Comments
Post a Comment