Posts

Showing posts from 2023

ബ്രാല് - ഒറ്റയാൾ നാടകം ബക്കർ മേത്തലയുടെ കവിതയ്ക്ക് സുധീഷ് അമ്മവീട് ഒരുക്കിയ നാടകാവിഷ്കാരം

Image
Santhosh Babu Thayavalliyil എഴുതുന്നു ...  ജാതീയവും വംശീയവുമായ മേൽക്കോയ്മയിലും മേധാവിത്വത്തിലും ജീവിതം ഞെരിഞ്ഞമർന്ന നിസ്സഹായരായ മനുഷ്യ ജീവിതങ്ങളെ തീഷ്ണമായും ഹൃദയഭേദകമായും അടയാളപ്പെടുത്തുന്നുണ്ട് സുധീഷ് അമ്മവീടിന്റെ ബ്രാൽ എന്ന ഒറ്റയാൾ നാടകം. ബക്കർ മേത്തലയുടെ  ബ്രാൽ എന്ന കവിതയിൽ നിന്നും അടർത്തിയെടുത്ത ഒരു പ്രമേയ ബിന്ദുവിനെ ആവിഷ്കാരത്തിന്റെ ഔന്നത്യം കൊണ്ടും, അഭിനയ മികവു കൊണ്ടും മികച്ച ഒരു കലാസൃഷ്ടിയായി രൂപാന്തരം ചെയ്യുന്നതിൽ സുധീഷ് മാഷ് വിജയിച്ചിരിക്കുന്നു.ചിരുതയുടെ കുടിലിൽ തമ്പുരാൻ എത്തുന്ന ഒരു രാത്രി മുഴുവനും മരച്ചുവട്ടിൽ ഉറക്കമൊഴിച്ചിരിക്കുന്ന ചിരുതയുടെ ഭർത്താവിന്റെ മനോനില മനസ്സാക്ഷിയെ ഞെട്ടിക്കുന്നുണ്ട്. അവസാനം എങ്ങോട്ടെന്നില്ലാതെ യാത്ര തിരിക്കുന്ന അയാൾ മകനോട് "അമ്മയെ നോക്കിക്കോളണം" എന്നു പറയുന്നിടത്തെ ദയനീയ നിസ്സഹായത പ്രേക്ഷകരിൽ അസ്വസ്ഥതയും ഒപ്പം പ്രതിഷേധവുമായി രൂപാന്തരപ്പെടുന്നു. അതു തന്നെയാണല്ലോ ശ്രേഷ്ടമായ ഒരു കലാസൃഷ്ടിയുടെ അന്തർധാരയാവേണ്ടതും. മതിലകത്തു നടന്നപുരോഗമന കലാസംഘത്തിന്റെ കൊടുങ്ങല്ലൂർ മേഖലാ സമ്മേളനത്തിലെ ആദ്യ അവതരണത്തിൽ തന്നെ ഈ നാടകം ഏറെ ശ...

ശ്രീനാരായണപുരം പുരോഗമന കലാസാഹിത്യസംഘം പുതിയ ഭാരവാഹികൾക്ക് അഭിവാദ്യങ്ങൾ

Image
ജില്ലയിൽ തന്നെ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ച കമ്മറ്റിയാണ് ശ്രീനാരായണ പുരം പു.ക.സ കമ്മറ്റി.  കലാ സാഹിത്യ പ്രവർത്തകരെ ഏകോപിപ്പിച്ചു കൊണ്ട് ഗ്രാസ് റൂട്ട് ലെവൽ മുതൽ വിവിധങ്ങളായ പ്രവർത്തനങ്ങൾ ഏറ്റെടുത്തുവിജയിപ്പിച്ചു. വീട്ടുമുറ്റസദസ്സുകൾ ഏറ്റവും ഫലപ്രദമായ മുന്നേറ്റമായിരുന്നു.  നാടകങ്ങളും ഇതര ആവിഷ്ക്കാരങ്ങളുമായി അഞ്ചു മണിക്കൂർ വരെ നീണ്ട പരിപാടികൾ ഒരോ യൂണിറ്റു തലത്തിലും നടന്നു ... അതും നൂറോളം പേർ നിറഞ്ഞ സദസ്സുകളായിരുന്നു ... അതിരുകളില്ലാത്ത സ്നേഹത്തിന്റെ സന്ദേശം പകർന്ന് വീട്ടുമുറ്റങ്ങൾ ജാതി മത വൈവിധ്യങ്ങൾക്കപ്പുറം മനുഷ്യരായി തീർന്ന ഉത്സവങ്ങൾ. / കലയ്ക്കും സാഹിത്യത്തിനും വേണ്ടി ഒരു കാലമത്രയും ജീവിച്ച്  മറവിയിലേക്ക് ആണ്ടു പോയ ഒത്തിരി പേരെ കണ്ടെടുത്ത്  ആദരിച്ചു.  ചിത്ര- കരകൗശല പ്രദർശനങ്ങളും നാടകവും അടങ്ങുന്ന വിവിധ പരിപാടികളോടെ ഗംഭീരമായാണ് പഞ്ചായത്ത് സമ്മേളനം ഒരു ദിവസം നീണ്ടു നിൽക്കുന്ന നാടിന്റെ ഉത്സവമായി ആഘോഷിച്ചത് !! മികച്ച സംഘാടനം കൊണ്ട് ഏതൊരു  പുരോഗമന പ്രസ്ഥാനത്തിനും മാതൃകയാകും വിധം കല...

പുള്ളിമാൻ മിഴിയുടെ പാട്ടുകാരൻ ഓർമ്മയായി

Image
പുള്ളിമാൻ മിഴിയുടെ പാട്ടുകാരൻ ഓർമ്മയായി കേരളം ഏറ്റെടുത്ത പുള്ളിമാൻമിഴി എന്ന ചിന്ത് പാട്ടിന്റെ രചയിതാവ് EA സുകുമാരൻ 24 സെപ്തംബർ 24 ഞായറാഴ്ച്ച പുലർച്ചെ മരണപ്പെട്ടു. കുറച്ചു കാലമായി ശ്വാസകോശത്തിൽ ക്യാൻസർ ബാധിച്ച് ചികിത്സയിൽ ആയിരുന്നു. തീരദേശത്തെ നാടൻ കലാകാരനും എഴുത്തുകരനുമായ EAS പുതിയ കാവിന്റെ സഹോദരനാണ്  ചിന്തുപാട്ടുകാരനും എഴുത്തുകാരനുമായ EA സുകുമാരൻ.  ഈ അടുത്ത കാലങ്ങളിൽ  സാമൂഹ്യമാധ്യമങ്ങളിൽ വൈറലായ  പുള്ളിമാൻ മിഴി എന്ന ഗാനം 20 വർഷങ്ങൾക്ക് മുമ്പാണ് സുകുമാരൻ എഴുതുന്നത്. കോട്ടായി കാരണവർ വനിതാ കാവടി ചിന്ത് സംഘത്തിലെ ഹൃദ്യ എന്ന ഗായിക ആലപിച്ച ഈ ഗാനം സന്ദീപ് പോത്താനി എന്ന യൂട്യൂബർ ആണ് വീഡിയോ എടുത്ത് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. ദിവസങ്ങൾക്കുള്ളിൽ തന്നെ വീഡിയോ വൈറലാകുകയും തുടർന്നുള്ള അന്വേഷണങ്ങൾ പാട്ട് എഴുതി സംഗീതം നൽകിയ EA സുകുമാരനെ തേടിയെത്തി. പിന്നീട് ചില പ്രാദേശിക കലാ സംഘങ്ങൾ ചില സ്വീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. നാടൻ കലാരംഗത്ത് വർഷങ്ങളോളം പ്രവർത്തിച്ചിട്ടും അത്തരത്തിൽ  ഒരു മേൽ വിലാസം നേടിയെടുക്കയോ വേണ്ട പരിഗണന ലഭിക്കുകയോ ചെയ്...

മണിപ്പൂരിൽ നിന്നും നമ്മളിലേക്കുള്ള ദൂരം അത്ര വലുതല്ല -മുഹമ്മദ് എഴുതുന്നു

Image
പ്രശസ്ത സഞ്ചാര സാഹിത്യകാരൻ മുഹമ്മദ് എഴുതുന്നു :- പെരിഞ്ഞനം ഗ്രന്ഥപ്പുരയിലെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി "വിലാപം" എന്ന നാടകം കാണാനിടയായി. തീഗോളങ്ങളാൽ വിഴുങ്ങപ്പെട്ട മണിപ്പൂരിലെ പച്ചയായ മനുഷ്യരുടെയും, അവരുടെ അവാസകേന്ദ്രങ്ങളുടെയും വാർത്തകൾ ദിനംപ്രതി ശ്രവിച്ചുകൊണ്ടിരിക്കുന്ന നമ്മളെ, മണിപ്പൂരിൽ നിന്നും "ദൈവത്തിൻ്റെ സ്വന്തം നാട്" എന്ന് അഭിമാനത്തോടെ നാം പറയുന്ന കേരളത്തിലേക്കുള്ള ദൂരം വളരെ ചെറുതാണെന്ന് ഓർമ്മപ്പെടുത്തുന്ന വളരെ ആനുകാലിക പ്രസക്തിയുള്ള ഒരു ചെറിയ ഒറ്റയാൾ നാടകം.  സംവിധാനം നിർവ്വഹിച്ച സുധീഷ് അമ്മവീടിനും, സാങ്കേതിക സഹായം നൽകിയ ജിതി സുധീഷിനും ദൈവം തൻ്റെ കയ്യൊപ്പ് ചാർത്തി അനുഗ്രഹിച്ചു നൽകിയ ആമി എന്ന പെൺകുട്ടി യായിരുന്നു അരങ്ങിൽ തകർത്തഭിനയിച്ച് ആളുകളുടെ മനസ്സിൽ ഇടം പിടിച്ചത്. അരങ്ങിൽ മാത്രമാണ് പുഞ്ചിരിയോടെയല്ലാതെ ആമിയെ ഞാൻ കണ്ടിട്ടുള്ളത്. കഥാരചന, കഥ അവതരണ മേഖലകളിൽ സ്വന്തം കഴിവുകൾ തെളിയിച്ച ആമിയുടെ നെറുകയിൽ അങ്ങിനെ അഭിനയത്തിൻ്റെ ഒരു  പൊൻതൂവൽ കൂടി ചാർത്തപ്പെട്ടിരിക്കുന്നു. ഇനിയും ഒരുപാട് മുന്നേറാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു. ഒപ്...

ഓണം -ചേർന്നിരിപ്പിന്റെ ഉത്സവം - ദേശാഭിമാനിയിൽ വന്ന ലേഖനം - സുധീഷ് അമ്മവീട്

Image
ഓണം ചേർന്നിരിപ്പിന്റെ ഉൽസവം -സുധീഷ് അമ്മവീട് മനുഷ്യ സമൂഹത്തിന് വലിയ അതിജീവനത്തിന്റെ ചരിത്രമുണ്ട്. ഗോത്രവിഭാഗങ്ങളായി പരിണമിച്ചതിനു ശേഷം തമ്മിൽ തമ്മിൽ നടത്തിയ അധിനിവേശങ്ങളും നിലയുറപ്പിക്കലും വിചിത്രമാണ്. ഇര പിടിക്കാൻ കെട്ടിയുണ്ടാക്കിയ ഉപകരണങ്ങൾ കൊല്ലപ്പെടാതിരിക്കാനുള്ള ചെറുത്തുനിൽപ്പുകൾക്കുള്ള ആയുധങ്ങളായി മാറി. പ്രശസ്ത സിനിമ സംവിധായകൻ മെൽ ഗിബ്സൺന്റെ 2006 ൽ പുറത്തിറങ്ങിയ അപ്പാ കാലിപ്റ്റോ എന്ന ഒരു സിനിമയുണ്ട്. മനുഷ്യവംശം കടന്നുവന്ന അതി ജീവന പോരാട്ടങ്ങൾ അതി ഭീകരമായി അതിൽ ചിത്രീകരിച്ചിട്ടുണ്ട്.  ഗോത്ര വിഭാഗങ്ങൾ ഒരിടത്ത് തന്നെ തമ്പടിക്കാനും ജീവിത ഉപാധികൾ ചിട്ടപ്പെടുത്താനും ശ്രമിച്ചതിന്റെ ഭാഗമായി ആകണം കൃഷിരീതികൾ പരുവപ്പെട്ടത്. കൃഷിയെ സംബന്ധിച്ചിടത്തോളം  കാലാവസ്ഥാ വ്യതിയാനങ്ങളുടെ നിയന്ത്രണത്തിലാണ് അതിന്റെ സാധ്യതകളും അസാധ്യതകളും നിശ്ചയിക്കപ്പെട്ടത് . ആദ്യ മനുഷ്യന് നിയന്ത്രിക്കാനാകാത്ത കാരണങ്ങളാൽ അവന്റെ ജീവിതത്തിൽ പ്രതിസന്ധിയുണ്ടാക്കിയ കാറ്റും മഴയും കാട്ടുതീയും ഇടിമിന്നലും  ഒരു പക്ഷെ അവന്റെ ആരാധനാ മൂർത്തികളായി മാറിയിട്ടുണ്ടാകും. മനുഷ്യന്റെ ആദ്യ ദൈവ സങ്കൽപ്പവു...

സുധീഷ് അമ്മവീട്

Image
സുധീഷ് അമ്മവീട് അധ്യാപകൻ, കവി, നാടക പ്രവർത്തകൻ .M.Com, B.Ed , NET ബിരുദം.NMLP സ്കൂൾ കൂളിമുട്ടം,സെന്റ് ജോസഫ്സ് ഹൈസ്ക്കൂൾ  മതിലകം,MES അസ്മാബി കോളേജ് . പി. വെമ്പല്ലൂർ, UTEC മലപ്പുറം എന്നിവിടങ്ങളിൽ പഠനം പൂർത്തീകരിച്ചു. മുകുന്ദപുരം  താലൂക്ക് എക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റിൽ  സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്ററായി ജോലി ചെയ്യുന്നു. മതിലകം പഞ്ചായത്തിലെ കൂളിമുട്ടം ദേശത്ത്  പ്രശസ്ത എഴുത്തുകാരൻ  EAS പുതിയ കാവിന്റെയും  ജാനകിയുടെയും മകനായി ജനിച്ചു.ഇപ്പോൾ എസ് എൻ പുരം പഞ്ചായത്തിൽ പൊഴങ്കാവ് പ്രദേശത്ത്താമസിക്കുന്നു. കുട്ടികളുടെ സാഹിത്യ അഭിരുചികളെ കണ്ടെത്താനും പ്രോൽസാഹിപ്പിക്കാനും കുട്ടികൾക്കിടയിൽ " പാട്ടും പറച്ചിലും " എന്ന പരിപാടിയുമായി നിരന്തരമായി ഇടപെടുന്നു. "മഴക്കാലത്തെ വിപ്ലവങ്ങൾ " എന്ന കവിതാ സമാഹാരം പുറത്തിറങ്ങിയിട്ടുണ്ട്.  സമാന്തര ആനുകാലിക പ്രസിദ്ധീകരണങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും  കഥകളും കവിതകളും എഴുതുന്നു.  വലിയകത്ത് അബ്ദുൾ ഖാദർ സ്മാരക പുരസ്ക്കാരം രാജൻ കോട്ടപ്പുറം  പുരസ്ക്കാരം, ഇരിങ്ങാലക്കുട ഞാറ്റുവേല പുര...

പ്രകാശൻ മതിലകത്തിന്റെ കടലാഴങ്ങൾ എന്ന പുസ്തകത്തെ കുറിച്ച് സുധീഷ് അമ്മവീട്

Image
പ്രകാശൻ മതിലകം എഴുതിയ കടലാഴങ്ങൾ വായിച്ചു. ഏതാണ്ട് ഒറ്റയിരുപ്പിൽ തന്നെ … കടലു പോലെ മോഹിപ്പിക്കുകയും  തിരയുടെ കൈകൾ നീട്ടി നമ്മെ അതിന്റെ അഗാധതയിലേക്ക് വലിച്ചടുപ്പിക്കും പോലെയുള്ള ഒരു എഴുത്ത് … കടൽ എനിക്ക് മതിവരാത്ത ഒരു കാഴ്ച്ചയാണ് … പ്രണയാർദ്രമായ ഒരു കവി മനസ്സ് എന്നെ ചൂഴ്ന്ന് നിൽക്കുന്നതു കൊണ്ടോ അതോ കടലിന്റെ കാൽപ്പനീകത പലരും പറഞ്ഞ് പഴകി ഉറച്ചു പോയതു കൊണ്ടോ ആകാം … കടൽ തീരം  ഒഴുവുസമയം വന്നിരിക്കാൻ കൊതിക്കുന്ന ഇടമാണ് … അഴീക്കോടും ആറാട്ടു കടവും കമ്പനി കടവും സ്നേഹതീരവും പൊക്ളായിയും ആഴ്ച്ചയിൽ ഒരു ദിവസം മാറി മാറി വന്നു പോകാറുണ്ട് … ഹെമിംഗ് വെയുടെ കിഴവനും കടലും വായിച്ചതിനു ശേഷം  കടലിനെ ചുറ്റിപ്പറ്റിയുള്ള ജീവിതങ്ങളെ കുറിച്ചുള്ള ആലോചനയിലേക്കും ഞാൻ കടന്നുപോയി തുടങ്ങി… കടൽ ഒരു കാൽപ്പനീക അനുഭവം മാത്രമല്ല എന്നും അതിന്റെ ഉയർച്ചതാഴ്ച്ചകൾ, രൂപ മാറ്റങ്ങൾ അടിയൊഴുക്കുകൾ നീർച്ചുഴികൾ ഇതെല്ലാം അതിനോട് മല്ലടിച്ചു ജീവിക്കുന്നവരുടെ കണ്ണിലൂടെ കൂടിയുള്ള കാഴ്ച്ച കിഴവനും കടലും സാധ്യമാക്കി തന്നു. കടലാഴങ്ങൾ വായിക്കുമ്പോൾ അതിനു സമാനമായ ഒരു അനുഭവത്തിലൂടെയാണ് ഞാൻ കടന്നുപോയത് …. കടലാഴങ്ങൾ എന്ന പുസ്...

വിഷു - തുല്ല്യമായ രാവും പകലും പോലെ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പ്പര്യത്തിന്റെ ഉത്സവം - സുധീഷ് അമ്മവീട്

Image
വിഷു - തുല്ല്യമായ രാവും പകലും പോലെ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പ്പര്യത്തിന്റെ ഉത്സവം      - സുധീഷ് അമ്മവീട് ഇതാ ഒരു വിഷുക്കാലം കൂടി കടന്നുവരുന്നു. മനുഷ്യന്റെ എല്ലാ ആഘോഷങ്ങൾക്കു പിന്നിലും അവൻ സാമൂഹ്യ ജീവിയായി പരിണമിക്കപ്പെട്ട കാലം മുതലുള്ള ചരിത്ര ധാരയുണ്ട്. കൂട്ടമായി ജീവിക്കാനും കൃഷി ചെയ്യാനും തുടങ്ങിയപ്പോൾ അവന് തങ്ങാൻ സ്ഥിരമായി ഇടങ്ങൾ വേണ്ടി വന്നു. അവൻ തമ്പടിച്ച ഇടങ്ങളിലെ ആവാസ വ്യവസ്ഥ അവനിലും അവൻ തിരിച്ച് ആ വാസവ്യവസ്ഥയിലും ഇടപെടാൻ തുടങ്ങി. നല്ല വിളവ് എന്നത് നല്ല ഭക്ഷണം അതിന്റെ കരുതിവെപ്പ് ഓരോ സ്ഥലകാലങ്ങൾക്കനുയോജ്യമാംവിധം ചിട്ടപ്പെടുത്താൻ തുടങ്ങി. അവന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും അവന്റെ തു മാത്രമല്ലാത്ത ഒരു സമൂഹത്തിന്റേതു കൂടിയായപ്പോൾ അവന്റെ ആഹ്ലാദങ്ങൾക്ക് ഉത്സവ സമാനമായ രൂപം ഉണ്ടായി. അവിടെ   സർഗ്ഗാത്മകമായ ആവിഷ്ക്കാര സാധ്യതകളുണ്ടായി അതിന്റെ തുടർച്ചകൾ ആചാരങ്ങളായി അടുത്ത കാലത്തേക്കോ  അടുത്ത തലമുറയിലേക്കോ പകർത്തപ്പെട്ടു. പകൃതിയുമായുള്ള അവന്റെ പങ്കു വെക്കലിനെയും താതാത്മ്യപെടലിനെയുമാണ് മനുഷ്യസംസംക്കാരമെന്ന് നമ്മൾ നിരന്തരമായി പറഞ്ഞു കൊണ്ടിരിക്ക...

കബീർ മതിലകത്തിന്റെ പാട്ടുകാരൻ മാത്രമല്ല, അതിജീവനത്തിന്റെ അടയാളം

Image
കബീർ മതിലകം മതിലകത്തിന്റെ പാട്ടുകാരൻ … ജീവിതം ഒരു പ്രതിസന്ധിയായും നോവായും  തന്നെ വേട്ടയാടിയപ്പോൾ തോറ്റു പോകില്ലെന്നും വീണു പോകില്ല എന്നും ഉറക്കെ പറഞ്ഞു കൊണ്ടിരുന്ന ഒരു മനുഷ്യനെ മതിലകത്തുകാർ അത്രമേൽ സ്നേഹിച്ചു…. മതിലകത്തിന്റെ സാംസ്ക്കാരിക വേദികൾ കബീറിന്റെ പാട്ടില്ലാതെ പൂർണ്ണമാകില്ലായിരുന്നു ഇശലും ബെയ്തും ഖവാലിയും കബീറിന്റെ ആർദ്രതയാർന്ന ശബ്ദത്താൽ മതിലകത്തിന്റെ കല്ല്യാണ വീടുകളിലും സാംസ്ക്കാരിക വേദികളിലും പെയ്തു നിറഞ്ഞു മുഹമ്മദ് റാഫിയും കിഷോർ കുമാറും പാടി പാടി ദേശത്തിന്റെ അതിരുകൾ മായ്ച്ചു കളഞ്ഞ മനോഹര ഗാനങ്ങൾ കബീറിന്റെ ശബ്ദത്തിലൂടെ മതിലകം കേട്ടു … പാടുക എന്നാൽ വരികൾക്ക് ആത്മാവു കൊടുക്കുക അഥവാ ജീവൻ കൊടുക്കുക എന്നതാണ് എന്ന് കബീർ പാടുമ്പോൾ നമുക്ക് അനുഭവപ്പെടും സംഗീതം പ്രതിസന്ധികളെ അതിജീവിക്കാൻ കബീർ മുറുകെ പിടിച്ച ഒരു ആയുധം കൂടിയായിരുന്നു വീണു പോയവർക്ക് വീണ്ടു വീണ്ടും എഴുന്നേറ്റ് ഓടാൻ കബീർ തന്റെ ജീവിതം കൊണ്ട് ഓർമ്മപ്പെടുത്തി കൊണ്ടിരുന്നു … തിരിച്ചടികളെ ചിരിച്ചു കൊണ്ട് നേരിടാനും … സൗഹൃദത്തിന്റെ പുതിയ ലോകത്തിലേക്ക് അനുനിമിഷം പടരാനും കബീർ നമ്മളോട് പറയുന്നുണ്ട്. പുന്നക്ക...

കാഞ്ചനമാലയുടെ മൊയ്തീൻ - ഒരാളെങ്ങനെ മരണശേഷവും ജീവിക്കുന്നു

Image
കാഞ്ചനമാല പ്രണയത്തിന്റെയും സഹനത്തിന്റെയും അടയാളം …  സ്നേഹത്തിന്റെ ഒരു കടൽ തുറന്നിട്ട് വിസ്മൃതിയിലേക്ക് മുങ്ങി പോയ  ഒരു മനുഷ്യന്റെ ജീവിതത്തെ  സ്വന്തം ജീവിതം കൊണ്ട് പൂരിപ്പിച്ച ഒരു സ്ത്രീ പ്രണയം പാപമാണെന്ന് കരുതിയ ഒരു കാലത്ത് മതത്തിന്റെ വിലക്കുകൾ മറികടന്ന് സ്നേഹമെന്ന പ്രത്യയ ശാസ്ത്രത്തിന്റെ  തണലിൽ ഒന്നാകാൻ കൊതിച്ച കാഞ്ചനമാലയ്ക്കും മൊയ്തീനും ഈ ലോകത്തെ കുറിച്ച് വലിയ പ്രതീക്ഷയായിരുന്നു. ഈ കാറ്റും കോളും ഒതുങ്ങുമെന്നും വിലക്കുകളെ സ്നേഹത്തിന്റെയും  സഹനത്തിന്റെയും നനവിനാൽ ഉരുക്കി കളയാമെന്നും അവർ വിശ്വസിച്ചു. കാത്തിരിപ്പിന്റെ കാലങ്ങൾ അവർക്ക്‌ അവരിലേക്കുള്ള ഒരു ഒതുങ്ങായിരുന്നില്ല … ലോകത്തെ കുടുതൽ പ്രകാശമാനമാക്കാനുള്ള തയ്യാറെടുപ്പുകളായിരുന്നു…. അവനവനു വേണ്ടിയല്ലാതെ കൂടി ജീവിക്കാൻ മനുഷ്യനോളം കഴിയുന്ന ഒരു സമൂഹം മറ്റൊന്നില്ല എന്ന് മൊയ്തീൻ ജീവിതം കൊണ്ടു സാക്ഷ്യപ്പെടുത്തുന്നുണ്ട്. പ്രണയത്തിന്റെ ഭാഷയെന്താണ് … നിലനിൽക്കുന്ന ഭാഷ സംവേദനത്തിന് തടസ്സമാകുമ്പോൾ അതിനെ മറികടക്കുന്ന മറ്റൊരു ഭാഷ കണ്ടുപിടിക്കപ്പെടും  … പ്രണയം പങ്കു വെക്കലാണ് … അതിനെ തടവിലാക്കാനാവില്ല … പ്രണയ...

പാട്ടബാക്കി - അത് ഒരു സമര രൂപമാണ് - സുധീഷ് അമ്മവീട്

Image
പാട്ടബാക്കി എന്നത് വെറുമൊരു ഓർമ്മയല്ല അനീതിയോട് കയർക്കാൻ ഒരു ജനതയെ പഠിപ്പിച്ച സമര പരിപാടിയുടെ പേരാണ് … ഫ്യൂഡലിസത്തിന്റെയും മുതലാളിത്തത്തിന്റേയും നീരാളി കൈകൾ അടിത്തട്ടിലെ ജനങ്ങളെ വരിഞ്ഞു  മുറുക്കിയപ്പോൾ കൊടു പട്ടിണിയും ഭീകരമായ അനീതിയും മൂലം അവർ പൊറുതി മുട്ടിയപ്പോൾ അവർ അവർക്കിടയിൽ നിന്നും  ഒരു സമരമരത്തെ മുളപ്പിച്ചെടുത്തു അതിന്റെ പൂക്കൾ ചുവന്നു തുടുത്തു അടിത്തട്ടിലെ ജനങ്ങളിൽ അധികാരമെത്തിക്കും വരെ അവരുടെ കണ്ണിലെ ആധിയൊടുങ്ങും  വരെ … നീതിയും സമത്വവും അത്രമേൽ പുലരും വരെ  പോരാട്ടങ്ങൾ തുടർന്നുകൊണ്ടിരുന്നു…. ഇന്ന് കാലം മറ്റൊരു രീതിയിൽ ഇതാ തിരിച്ചു വരുന്നു മുതലാളിത്തവും ഭരണകൂടവും കൈകോർക്കുന്നു….. ജാതി മേൽക്കോയ്മയെ വീണ്ടെടുത്ത് ഫ്യൂഡൽ ബോധത്തെ സാധാരണ ജീവിത വ്യവഹാരങ്ങളുടെ ഭാഷയാക്കി  മാറ്റുന്നു പോരാട്ടങ്ങളിലൂടെ നമ്മൾ നേടിയെടുത്ത പുരോഗമനവും ജനാധിപത്യപരവുമായ നവോത്ഥാന ആശയങ്ങൾ നിഷ്ക്കരുണം നിഷേധിക്കുന്നു അനീതിയും അസമത്വവും അതിന്റെ ഏറ്റവും ഭീകരതയിൽ നമ്മെ ചൂഴ്ന്നു നിൽക്കുമ്പോൾ പാട്ടബാക്കി ഒരു സമരായുധമാണ് കാലാനുസൃതമായ ഇടപെടലുകളാൽ രാകിമിനുക്കി പുതിയ കാലത്തിനോട് കലഹിക്കാൻ പാ...

ഇ.എ.എസ് പുതിയ കാവിനെക്കുറിച്ച് പ്രകാശൻ മതിലകം എഴുതുന്നു

Image
ഹേ....  പുകൾപെറ്റ മലയാളമേ.... നിങ്ങൾ ആരെയാണ് തിരയുന്നത് .....? ഏത് അളവുകോൽ കൊണ്ടാണ് മികച്ച സർഗ്ഗശേഷിയുടെ മാനം കാക്കുന്നത്....? ഈ മനുഷ്യനെ ഓർമ്മയുണ്ടോ ..... ഹൃദയാക്ഷരങ്ങൾ കൊണ്ട് ,  ഇന്ദ്രജാലം തീർത്ത മണപ്പുറത്തിന്റെ സ്വന്തം എഴുത്തുകാരൻ . ഇത്രയേറെ അവഗണിക്കപ്പെടാൻ .....  ഈ സാധുമനുഷ്യൻ ചെയ്ത തെറ്റെന്താണ്.....? മരണ ശേഷമെങ്കിലും ......  കാലവും നമ്മളും നീതി കൊടുക്കാഞ്ഞ ഇദ്ദേഹം,  ആരായിരുന്നു  എന്നെങ്കിലും ലോകത്തോട് വിളിച്ചു പറയേണ്ടേ ..... ഇ.എ. സുബ്രഹ്മണ്യൻ എഴുതിയ പാട്ടുകളെല്ലാംമലയാളക്കരയാകെ പാടുന്നു ... ആടുന്നു... ചിലരൊക്കെ അത് സ്വന്തം പാട്ടായി പാടി കൈയ്യടിയും ധനവും സമ്പാദിക്കുന്നു. അന്നും ഇന്നും ഇ എ എസ്സ് എഴുതിയ ചിന്ത് , ശാസ്താംപാട്ടിനെ മറികടന്നൊരു പാട്ട് നമ്മുടെ സ്വന്തം മണപ്പുറത്തെങ്കിലും ഉണ്ടായിട്ടുണ്ടോ .... ?  കേട്ടിട്ടുണ്ടോ .....?  ചിന്തിക്കൂ ..... ഇത്രയേറെ സ്വന്തം സൃഷ്ടികൾകൊള്ളയടിക്കപ്പെട്ടിട്ടുള്ള ഒരു കലാകാരനെ മലയാളക്കര കണ്ടിട്ടുണ്ടോ ....? തൊള്ളായിരത്തി എഴുപത് എൺപത് കാലഘട്ടങ്ങളിൽ അന്യംനിന്നു പോകാനൊരുങ്ങിയ  "ഓണക്കളിപ്പാട്ടിനെ " തന്റെ...

EAS പുതിയകാവിനെക്കുറിച്ച് ഷിബു തൃപ്പേക്കുളം

Image
എന്റെ ഓർമ്മയിലെ ഇ. എ.എസ്. ഉം സുഹൃത്തുക്കളും...  - ഷിബു തൃപ്പേക്കുളം EAS. പുതിയകാവ് നെ കുറിച്ച് എഴുതുന്നു തൃശ്ശൂർ ജില്ലയിലെ. കൊടുങ്ങല്ലൂർ താലൂക്കിലെ. മതിലകം പുന്നക്കബസാറിലെ  കർഷക തൊഴിലാളികൾ ആയ ഇളനിക്കൽ അയ്യപ്പന്റെയും  ഭാര്യ പൊന്നിയുടെയും. നാല് മക്കളിൽ  മൂന്നാമത്തെ മകനായ നാലാം ക്ലാസ് വിദ്യാഭ്യാസമുള്ള  ഇ. എ.സുബ്രഹ്മണ്യൻ എന്ന EAS പുതിയകാവ്  (മൂത്ത രണ്ട്  സഹോദരി  ഭർത്താക്കന്മാരായ കൂളിയോടത്ത് തുപ്രൻ ,കുറുപ്പൻ പുരക്കൽ തുപ്രൻ )  ചിന്ത് പാട്ടും ഓണക്കളിയും കണ്ടാണ് വളർന്നത് , ചിന്തുപാട്ടുമായി കുറെ നാൾ നടന്നു പിന്നീട് താമസം പുതിയ കാവിലേക്ക് മാറ്റി.  അവിടെവച്ചാണ് ഇ എ.എസ് പുതിയകാവ് ആകുന്നത്.  ഇവിടെ വലിയ ഒരു ഓലപ്പുര ഒരു അടുക്കള ബാക്കി വലിയ ഒരു മുറി. ഞാനും ഈ. എ. എസ.ന്റെ അമ്മയും അടുക്കളയിൽ ഉറങ്ങും. അച്ഛൻ കോലായിൽ , അനുജൻ സുകുമാരൻ നാടകക്കാരോടൊപ്പം കൂടും. ആ വലിയ മുറിയിലാണ് നാടക ക്യാമ്പ്. ഇ. എ. എസ്സിനോടൊപ്പം NA ഹുസൈൻ, ഹംസ കാക്കശ്ശേരി, ആസ്പിൻ അഷറഫ്, ജോസ് വി കോണത്ത് പിന്നെ പേരറിയാത്ത പലരും.  ഇവരുടെ കൂട്ടുകെട്ടിൽ ഒരുപാട് നാടകങ്ങൾ അരങ്ങിലെത...

അതിമഹാരഥി രാവണപുത്രൻ - ശ്രീരാജ് ലോഹിതാക്ഷൻ

Image
ശ്രീരാജ് ലോഹിതാക്ഷന്റെ   "അതിമഹാരഥി രാവണപുത്രൻ " മിത്തിക്കൽ നോവൽ വായിച്ചു … അതിന്റെ DTP വർക്ക് മുതൽ കൂടെയുണ്ടായിരുന്നത് കൊണ്ട് … അതിന്റെ  കുറേ ഭാഗങ്ങൾ ഞാൻ മുൻപ് വായിച്ചിട്ടുണ്ട് … എങ്കിലും തുടക്കം മുതൽ വായിച്ചനുഭവിക്കുമ്പോൾ വല്ലാത്തൊരു കൗതുകം തോന്നി … രാജ്യവും രാജാവും കൊട്ടാരങ്ങളും യുദ്ധഭൂമിയും നമ്മുടെ ഭാവനയുടെ ലോകത്ത് നിർമ്മിച്ചെടുക്കാൻ ശ്രീരാജിനെ കൊണ്ട് എളുപ്പത്തിൽ കഴിഞ്ഞു…. അത്ര തീവ്രമായി തന്നെ അത്തരം മിത്തുകളെ പുനരാവിഷ്ക്കരിക്കാൻ  ശ്രീരാജ് ശ്രമിച്ചിട്ടുണ്ട്. തന്റെ കേട്ടറിവുകൾ അത് മുന്നോട്ട് നയിച്ച പ്രത്യേകതരം വായന അതിഭാവുകത്വ ത്തിന്റെ കഥ പറച്ചിൽ രീതിയിലേക്ക് ശ്രീരാജിനെ തളച്ചിട്ടുണ്ട് … യുക്തി എന്നത് മിത്തുകൾക്കിടയിൽ നമ്മൾ മറന്നു വെക്കേണ്ടിവരും… ലക്ഷം ,കോടി എന്ന് ഒക്കെ പറയുന്നതിലെ പ്രായോഗികത നമ്മുടെ യുക്തികളെ കൊന്നു കളയും …. പക്ഷെ ഇന്നത്തെ ആലോചനകളിൽ നിന്ന് ഇന്നലെയുടേത് എന്ന് പറയുന്ന ഒരു കഥ മെനഞ്ഞെടുക്കുമ്പോൾ അതിനെ യാഥാർത്ഥ്യവുമായി ബന്ധിപ്പിക്കാൻ ശ്രീരാജ് നടത്തുന്ന ശ്രമങ്ങൾ അഭിനന്ദനാർഹമാണ് … ചില സ്ഥലങ്ങൾ  അതിന്റെ ഭൂമിശാസ്ത്ര പരമായ സ്ഥാനം നിർണ്ണയിക്...