EAS പുതിയകാവിനെക്കുറിച്ച് ഷിബു തൃപ്പേക്കുളം
എന്റെ ഓർമ്മയിലെ ഇ. എ.എസ്. ഉം സുഹൃത്തുക്കളും...
- ഷിബു തൃപ്പേക്കുളം EAS. പുതിയകാവ് നെ കുറിച്ച് എഴുതുന്നു
തൃശ്ശൂർ ജില്ലയിലെ. കൊടുങ്ങല്ലൂർ താലൂക്കിലെ. മതിലകം പുന്നക്കബസാറിലെ കർഷക തൊഴിലാളികൾ ആയ ഇളനിക്കൽ അയ്യപ്പന്റെയും ഭാര്യ പൊന്നിയുടെയും. നാല് മക്കളിൽ മൂന്നാമത്തെ മകനായ നാലാം ക്ലാസ് വിദ്യാഭ്യാസമുള്ള
ഇ. എ.സുബ്രഹ്മണ്യൻ എന്ന EAS പുതിയകാവ്
(മൂത്ത രണ്ട് സഹോദരി ഭർത്താക്കന്മാരായ കൂളിയോടത്ത് തുപ്രൻ ,കുറുപ്പൻ പുരക്കൽ തുപ്രൻ )
ചിന്ത് പാട്ടും ഓണക്കളിയും കണ്ടാണ് വളർന്നത് , ചിന്തുപാട്ടുമായി കുറെ നാൾ നടന്നു പിന്നീട് താമസം പുതിയ കാവിലേക്ക് മാറ്റി.
അവിടെവച്ചാണ് ഇ എ.എസ് പുതിയകാവ് ആകുന്നത്.
ഇവിടെ വലിയ ഒരു ഓലപ്പുര ഒരു അടുക്കള ബാക്കി വലിയ ഒരു മുറി. ഞാനും ഈ. എ. എസ.ന്റെ അമ്മയും അടുക്കളയിൽ ഉറങ്ങും. അച്ഛൻ കോലായിൽ , അനുജൻ സുകുമാരൻ നാടകക്കാരോടൊപ്പം കൂടും. ആ വലിയ മുറിയിലാണ് നാടക ക്യാമ്പ്.
ഇ. എ. എസ്സിനോടൊപ്പം NA ഹുസൈൻ, ഹംസ കാക്കശ്ശേരി, ആസ്പിൻ അഷറഫ്, ജോസ് വി കോണത്ത് പിന്നെ പേരറിയാത്ത പലരും.
ഇവരുടെ കൂട്ടുകെട്ടിൽ ഒരുപാട് നാടകങ്ങൾ അരങ്ങിലെത്തിയിട്ടുണ്ട്. അതിൽ നൂറോളം സ്റ്റേജ് കേറിയ നാടകമാണ് ഹംസ കാക്കശ്ശേരിയുടെ രക്ത രജനി.
സംവിധാനം ചെയ്തത് NA ഹുസൈൻ പുതിയകാവ്.
EAS ന്റെ നാടകങ്ങൾ. തമസ്സ് , യുഗം, പ്രേതം അങ്ങിനെ ഒന്ന് ഇല്ല.
മറ്റു പല നാടകങ്ങളും അരങ്ങിൽ എത്തിയിട്ടുണ്ട്. ഇതിലെ ഗാനങ്ങൾ എല്ലാം EAS പുതിയകാവ് ആണ് എഴുതിയത് സംഗീതം നൽകി പാടിയത് എ കെ അപ്പു പെരിഞ്ഞനം,രക്ത രജനിയിലെ പാട്ട് വള്ളിക്കുടിലിൽ വന്നവളെ വെള്ളിനിലാവിൻ പൊന്മകളെ. അപ്പു പാടിയ ഈ പാട്ട് അന്ന് ഹിറ്റായിരുന്നു.
ഇവരുടെ കൂടെ പ്രവർത്തിച്ച സുന്ദരൻ കല്ലായി. കാലടി ഗോപി. തപലിസ്റ്റ് മാള അരവിന്ദൻ പിന്നീട് പ്രശസ്തരായി.
ഇ. എ. എസ്സിനോടൊപ്പം പ്രവർത്തിച്ച പലരും പിന്നീട് ജീവിതമാർഗം തേടി പല വഴിക്ക് പോയി. NA ഹുസൈൻ പുതിയകാവ് ബോംബെയിൽ വെച്ച് മരണപ്പെട്ടു.
അസ്തമനം എന്ന നോവൽ എഴുതിക്കൊണ്ടിരിക്കുകയായിരുന്നപ്പോൾ അയിരുന്നു മരണം.
ഈ. എ.എസ് തനിച്ചായി. പിന്നീട് തന്റെ കലാപ്രവർത്തനം പെരിഞ്ഞനം കൊറ്റംകുളം ഭാഗത്തേക്ക് ആക്കി. അവിടെ. സി പി ബാബു. സി പി അജയൻ. അപ്പു പാപ്പിനിയേടത്ത്. കൂടെ ഈ. എ. എസ്സിന്റെ പുസ്തക സഞ്ചിയും പിടിച്ചു.. ഞാനും കൂടി.
അവിടെ അമ്പിളി തീയറ്റേഴ്സ് രൂപീകരിച്ചു. ഈ എ എസ്. നാടക രചനയും ഗാനരചനയും നിർവഹിച്ച ആകാശം തീ ചൂള, അഗ്നിയിൽ വിരിഞ്ഞ പൂവ്.
വീണ്ടും പുതിയ കാവിലേക്ക് തന്നെ മാറി. അവിടെ. സി.ബി. എം. വളപ്പിലിന്റെ ജീനസ് ആർട്സ് അവതരിപ്പിച്ച. ദൃക്സാക്ഷി എന്ന നാടകത്തിന് ഗാനങ്ങൾ എഴുതി.
സി.ബി. കെ കുട്ടിയുടെ. മോചനം.., തേജോ വധം,ജോബ്, നാടകങ്ങൾക്ക് പാട്ടുകൾ എഴുതി ഒരു പാട്ട് സി കെ റഷീദ് സംഗീതം നൽകി പാടി. എനിക്ക് സ്വർഗം തരും കഞ്ചാവ് എന്ന പാട്ടാണ് പാടിയത്. ഈ ഭാഗം അഭിനയിച്ചത് ഈ.എ
.എസ്സിന്റെ സഹോദരൻ സുകുമാരൻ ആണ്.
ഈ സമിതിയിൽ ഉണ്ടായിരുന്നവരാണ്. കാസിം വളപ്പിൽ, ഹുസൈൻ പൂന്നിലത്ത്മൂസ.., ആർട്ടിസ്റ്റ് ഗോപി മാഷ് ,അജയഘോഷ്..
സ്കൂൾ കോളേജ് കലോത്സവ മത്സര വിഭാഗത്തിൽ എണ്ണിയാൽ ഒടുങ്ങാത്ത ഏകാംഗ നാടകങ്ങൾ എഴുതിയിട്ടുണ്ട്. അതിൽ പ്രധാനം. വിഷ്ണുലോകം, ഭണ്ഡാരം , രാമൻ ആര് , എന്നിവ പുരസ്കാരങ്ങൾ നേടിയവ ആണ്.
പല സ്ഥലങ്ങളിലായി അമേച്ചർ നാടകരംഗത്ത് രചനയും സംവിധാനവുമായി ഒരുപാട് നാൾ നടന്നു. അതിൽ പ്രധാനമാണ്. വിശ്വജ്യോതി , കളിയരങ്ങ്. ശിലായുഗം. പടവാൾ,
അടിയന്തരാവസ്ഥക്കാലത്ത് നിരോധിച്ച പപ്പനംകോട് മാണിക്യത്തിന്റെ ശത്രു സംഹാരം എന്ന നാടകം. ഈ. എ.എസ് സംവിധാനം ചെയ്തു. ഇതിലെ ഒരു ഗാനം ഞാനാണ് സംഗീതം നൽകിയത്. ജോസ് കൊടുങ്ങല്ലൂർ പാടി.
എമ്മാട് മാണിയങ്കാവ് ക്ഷേത്രത്തിൽ.. കൂളിമുട്ടം ദേശാഭിമാനി തീയേറ്റേഴ്സ് വേണ്ടി. അഷറഫ് മണപ്പുറം രചനയും സംവിധാനവും നിർവഹിച്ച. സന്നിധാനം എന്ന നാടകത്തിന്റെ ഗാനം എഴുതിയതും. ഈ. എ.എസ് ആയിരുന്നു. ഈ ഗാനം സംഗീതം നൽകി പാടിയത് ഞാനാണ്.
പവർ സൗണ്ടിലെ. അനൗൺസർ. ബഷീർ ആണ് ഈ ഭാഗം അഭിനയിച്ചത്.. പിന്നീട് നാടകം വിട്ട് നാടൻ കലാരംഗത്തേക്ക് എത്തി. പുരോഗമന കലാസമിതിക്ക് വേണ്ടി.
പുത്തൂരം വീട്, ആരോമലുണ്ണി, കുമാരസംഭവം, ശ്രീ ധർമ്മശാസ്താവ്. എന്നീ വിൽപ്പാട്ടുകൾ കേരളത്തിൽ അങ്ങോളം ഇങ്ങോളം അവതരിപ്പിച്ചു. ശിക്ഷ.. ,അഭയം. ,പട്ടുറുമാൽ , എന്നീ കഥാപ്രസംഗങ്ങൾ EAS എഴുതി ഞാനും സതീഷ് ബാബു അവതരിപ്പിച്ചിട്ടുണ്ട്. നിരവധി നാടൻ കലാസമിതികൾക്ക് വേണ്ടി. ഓണക്കളി പാട്ടുകൾ , നാടൻ പാട്ടുകൾ, ചിന്തുപാട്ടുകൾ , മാപ്പിളപാട്ടുകൾ,എഴുതിയിട്ടുണ്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള ശാസ്താം പാട്ടിന് തന്റേതായ ശൈലിയിൽ കഥ ഭജനയാക്കി. ദേശവിളക്ക് വേദിയിൽ ജനകീയ കലയായി മാറി. അദ്ദേഹത്തിന്റെ പാട്ടുകൾ പലരും അവരുടേതായി ഉപയോഗിക്കുന്നുണ്ട്. ചെറുകഥ. നോവൽ
. കവിത. മേഖലകളിലും സജീവമായിരുന്നു.
സംവിധായകനായ.വി.ടി നന്ദകുമാറിന് വേണ്ടി. SK പൊറ്റക്കാടിന്റെ ഭ്രാന്തൻ നായ എന്ന ചെറുകഥയെ തിരക്കഥ ആക്കിയിട്ടുണ്ടെന്ന് കേട്ടറിവ്.. ജീവിക്കാനുള്ള നെട്ടോട്ടത്തിന്റെ ഇടയിൽ. കലാ ലോകത്ത് തിളങ്ങാൻ കഴിഞ്ഞില്ല
.. അദ്ദേഹത്തിന്റെ സൃഷ്ടിയിലൂടെ. എന്നും ഓർമ്മിക്കപ്പെടും....
-ഷിബു തൃപ്പേകുളം. മതിലകം.
Comments
Post a Comment