ഇ.എ.എസ് പുതിയ കാവിനെക്കുറിച്ച് പ്രകാശൻ മതിലകം എഴുതുന്നു
പുകൾപെറ്റ മലയാളമേ....
നിങ്ങൾ ആരെയാണ് തിരയുന്നത് .....?
ഏത് അളവുകോൽ കൊണ്ടാണ്
മികച്ച സർഗ്ഗശേഷിയുടെ മാനം കാക്കുന്നത്....?
ഈ മനുഷ്യനെ ഓർമ്മയുണ്ടോ .....
ഹൃദയാക്ഷരങ്ങൾ കൊണ്ട് ,
ഇന്ദ്രജാലം തീർത്ത മണപ്പുറത്തിന്റെ സ്വന്തം എഴുത്തുകാരൻ .
ഇത്രയേറെ അവഗണിക്കപ്പെടാൻ .....
ഈ സാധുമനുഷ്യൻ ചെയ്ത തെറ്റെന്താണ്.....?
മരണ ശേഷമെങ്കിലും ......
കാലവും നമ്മളും നീതി കൊടുക്കാഞ്ഞ ഇദ്ദേഹം,
ആരായിരുന്നു
എന്നെങ്കിലും ലോകത്തോട് വിളിച്ചു പറയേണ്ടേ .....
ഇ.എ. സുബ്രഹ്മണ്യൻ എഴുതിയ പാട്ടുകളെല്ലാംമലയാളക്കരയാകെ
പാടുന്നു ...
ആടുന്നു...
ചിലരൊക്കെ അത് സ്വന്തം പാട്ടായി പാടി കൈയ്യടിയും ധനവും സമ്പാദിക്കുന്നു.
അന്നും ഇന്നും ഇ എ എസ്സ് എഴുതിയ ചിന്ത് ,
ശാസ്താംപാട്ടിനെ മറികടന്നൊരു പാട്ട് നമ്മുടെ സ്വന്തം മണപ്പുറത്തെങ്കിലും ഉണ്ടായിട്ടുണ്ടോ .... ?
കേട്ടിട്ടുണ്ടോ .....?
ചിന്തിക്കൂ .....
ഇത്രയേറെ സ്വന്തം സൃഷ്ടികൾകൊള്ളയടിക്കപ്പെട്ടിട്ടുള്ള ഒരു കലാകാരനെ മലയാളക്കര കണ്ടിട്ടുണ്ടോ ....?
തൊള്ളായിരത്തി എഴുപത് എൺപത് കാലഘട്ടങ്ങളിൽ അന്യംനിന്നു പോകാനൊരുങ്ങിയ
"ഓണക്കളിപ്പാട്ടിനെ "
തന്റെ സുവർണ ലിപികളാൽ
മണപ്പുറത്തിന്റെ മണ്ണിൽ
തളച്ചിട്ടത് ഇ.എ.എസ്. പുതിയകാവ് എന്ന ഈ വലിയ മനുഷ്യനാണ്.
ഓർക്കുന്നുണ്ടോ ഈ പരമാർത്ഥം ആരെങ്കിലും .
ഇത് വലിയ ഒരു യാഥാർത്ഥ്യമായി ഇന്നും ഇവിടെ ജീവിക്കുന്ന നമ്മൾക്കൊക്കെ അറിയാം.
സർഗ ശേഷിയുടെ മാനദണ്ഡം തിരയുന്നവർ എന്താണ് കാംക്ഷിക്കുന്നത്.
എത്രയെത്ര ഗാനങ്ങൾ ...
എണ്ണമറ്റ നാടകങ്ങൾ,
ഓണപ്പാട്ടുകൾ, ചിന്ത് , ശാസ്താംപാട്ടുകൾ,
ചെറുകഥകൾ, നോവലുകൾ ....
ഒരൊറ്റ നാടൻ പാട്ടുകൊണ്ട് ദേശീയ പുരസ്ക്കാരം ലഭിച്ച "നഞ്ചിയമ്മ "
ജീവിക്കുന്ന നാടാണിത്.
എന്താല്ലെ .....?
ഒരു നാലാം ക്ലാസുകാരൻ തന്നെയാണോ ഇത്രയും ശ്രേഷ്ഠമായ അക്ഷരങ്ങൾ എഴുതിവച്ചത് എന്ന് അതിശയം തോന്നും.... അതറിയാൻ,
ഇനിയും കട്ട് മുടിപ്പിച്ചിട്ടില്ലാത്ത, ഇ എ എസിന്റെ രചനകൾ പരിശോധിച്ചാൽ മതിയാകും.
ഇന്നും അയ്യപ്പൻ വിളക്ക് നടക്കുന്ന ഏതൊരു പുണ്യ വേദിയിലും കാതോർത്താൽ
അദ്ദേഹത്തിന്റെ രചനയിൽ പിറന്ന സാന്ദ്ര ഗാനം കേൾക്കാം ....
അയ്യപ്പന്റെയുംവാവരുടെയും പാട്ടുകൾ ...
അയ്യപ്പനും വാവരും ആത്മ മിത്രങ്ങളായി തോളുരുമ്മുന്ന ......,
ആ ഗാനം കേൾക്കുമ്പോൾ ..
മനസ്സുകൊണ്ടെങ്കിലും നമിക്കാത്തവരുണ്ടോ എന്നു സംശയമാണ്.
അഹല്യാ ശിലയായ് ഇന്നും മോക്ഷം കാത്ത് കിടക്കുകയാണ് മനസ്സിൽ
ഗുരുതുല്യനായ ഇ.എ.എസ് .എന്ന
പ്രതിഭാധനന്റെ ഓർമകൾ ......
പ്രണാമങ്ങളോടെ .....
പ്രകാശൻ . മതിലകം.
Comments
Post a Comment