സുധീഷ് അമ്മവീട്
അധ്യാപകൻ, കവി, നാടക പ്രവർത്തകൻ .M.Com, B.Ed , NET ബിരുദം.NMLP സ്കൂൾ കൂളിമുട്ടം,സെന്റ് ജോസഫ്സ് ഹൈസ്ക്കൂൾ മതിലകം,MES അസ്മാബി കോളേജ് . പി. വെമ്പല്ലൂർ, UTEC മലപ്പുറം എന്നിവിടങ്ങളിൽ പഠനം പൂർത്തീകരിച്ചു.
മുകുന്ദപുരം താലൂക്ക് എക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റിൽ സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്ററായി ജോലി ചെയ്യുന്നു.
മതിലകം പഞ്ചായത്തിലെ കൂളിമുട്ടം ദേശത്ത് പ്രശസ്ത എഴുത്തുകാരൻ EAS പുതിയ കാവിന്റെയും ജാനകിയുടെയും മകനായി ജനിച്ചു.ഇപ്പോൾ എസ് എൻ പുരം പഞ്ചായത്തിൽ പൊഴങ്കാവ് പ്രദേശത്ത്താമസിക്കുന്നു.
കുട്ടികളുടെ സാഹിത്യ അഭിരുചികളെ കണ്ടെത്താനും പ്രോൽസാഹിപ്പിക്കാനും
കുട്ടികൾക്കിടയിൽ " പാട്ടും പറച്ചിലും " എന്ന പരിപാടിയുമായി നിരന്തരമായി ഇടപെടുന്നു.
"മഴക്കാലത്തെ വിപ്ലവങ്ങൾ " എന്ന കവിതാ സമാഹാരം പുറത്തിറങ്ങിയിട്ടുണ്ട്.
സമാന്തര ആനുകാലിക പ്രസിദ്ധീകരണങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും കഥകളും കവിതകളും എഴുതുന്നു.
വലിയകത്ത് അബ്ദുൾ ഖാദർ സ്മാരക പുരസ്ക്കാരം രാജൻ കോട്ടപ്പുറം പുരസ്ക്കാരം, ഇരിങ്ങാലക്കുട ഞാറ്റുവേല പുരസ്ക്കാരം എന്നിവയ്ക്ക് അർഹമായിട്ടുണ്ട്.
സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി , എൻ എസ് മാധവന്റെ മുബൈ എന്നീ കഥകളെ ആസ്പദമാക്കി സുധീഷ് അമ്മവീട് രചനയും സംവിധാനവും നിർവ്വഹിച്ച ഒറ്റയാൾ നാടകങ്ങൾ 50 ഓളം വേദികളിൽ അവതരിപ്പിക്കപ്പെട്ടു.
കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട "സബോള " കേരളത്തിലുടനീളം രണ്ടു നാടക സംഘങ്ങൾ അവതരിപ്പിച്ചു.കൊറോണ കാലത്ത് എല്ലാ ആവിഷ്ക്കാരങ്ങളും നിലച്ച സമയത്ത് സേവ് ലക്ഷദീപ് ക്യാമ്പയിന്റെ ഭാഗമായി "ദ്വീപ് " എന്ന വീഡിയോ നാടകം രചനയും സംവിധാനവും നിർവ്വഹിച്ചു. ഈ നാടകം ഒട്ടേറെ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ അവതരിപ്പിക്കുകയും ചർച്ചയ്യുകയും ചെയ്തു.
13 ഓളം പെൺകുട്ടികളെ കേന്ദ്രീകരിച്ച് കളരി പറമ്പ് ഗ്രാമീണ വായനശാലയ്ക്ക് വേണ്ടി രചനയും സംവിധാനവും നിർവ്വഹിച്ച "ഉടുപ്പുകൾ അഥവാ തിരു ശേഷിപ്പുകൾ " എന്ന നാടകം നിരവധി വേദികളിൽ അവതരിപ്പിക്കപ്പെട്ടു. ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച സംസ്ഥാന തല നാടക മത്സരത്തിൽ ഈ നാടകം പുരസ്ക്കാരത്തിനർഹമായി. ഗ്രന്ഥലോകം മാസികയിൽ ഈ നാടകത്തെക്കുറിച്ചുള്ള മികച്ച റിവ്യു ഉണ്ടായിരുന്നു.
കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച " തെരുവരങ്ങ് " നാടകോത്സവത്തിൽ സുധീഷ് അമ്മവീടിന്റെ സബോള , ഉടുപ്പുകൾ അഥവാ തിരുശ്ശേഷിപ്പുകൾ എന്നീ രണ്ടു നാടകങ്ങൾ അവതരിപ്പിക്കപ്പെട്ടു.
JNU കോളേജിൽ നിന്നും കാണാതായ നജീബിന്റെ കഥ പറയുന്ന " ഭ്രാന്ത് " എന്ന നാടകം രചനയും സംവിധാനവും നിർവ്വഹിച്ചു നിരവധി സ്റ്റേജുകളിൽ അവതരിപ്പിച്ചു.
സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കൊടുങ്ങല്ലൂർ BRC യ്ക്ക് വേണ്ടി തയ്യാറാക്കി സുധീഷ് അമ്മവീട് തന്നെ രചനയും സംവിധാനവും അഭിനയവും നിർവഹിച്ച "മോചനം " എന്ന നാടകം കേരളത്തിൽ ഉടനീളം അവതരിപ്പിച്ച് 100 വേദികൾ പിന്നിട്ടു.
തൃശൂർ എപിക്ക് തിയ്യറ്ററിനായി രചനയും സംവിധാനവും നിർവഹിച്ച
"സെൽ നമ്പർ 20 " എന്ന നാടകം
മയക്കു മരുന്നിനെതിരെ ശക്തമായ സന്ദേശം പകർന്നു നൽകി.
കുട്ടികൾക്കായ് രചനയും സംവിധാനവും നിർവ്വഹിച്ച നാടകങ്ങളായ
"ഇരുട്ടിൽ വരച്ച ചിത്രങ്ങൾ "
" ബിയോണ്ട് ദി ബൗണ്ടറീസ് " എന്നീ നാടകങ്ങൾ നിരവധി വേദികളിൽ അവതരിപ്പിച്ചു.
പുരോഗമന കലാ സാഹിത്യസംഘം,
തൃശൂർ എപ്പിക്ക് തിയ്യറ്റർ, ചങ്ങാതിക്കുട്ടം കലാ സാഹിത്യ സംഘം ,കളരി പറമ്പ് ഗ്രാമീണ വായനശാല എന്നീ സാംസ്ക്കാരിക സംഘങ്ങളിലെ
സജീവ പ്രവർത്തകനാണ്.
എക്കൗണ്ടൻസി , ഇൻകം ടാക്സ് അധ്യാപകൻ കൂടിയായ സുധീഷ് അമ്മവീട് അധ്യാപന രംഗത്തും വർഷങ്ങളായി സജീവമാണ്.
വിലാസം : സുധീഷ് അമ്മവീട്
പനങ്ങാട് . പി.ഒ
പിൻ. 680 665
aamisudheesh@gmail.com
9745064712
7012363337
ഭാര്യ: ജിതി സുധീഷ്
മക്കൾ: ആമി, ആഷ്മിൻ
Comments
Post a Comment