കാഞ്ചനമാലയുടെ മൊയ്തീൻ - ഒരാളെങ്ങനെ മരണശേഷവും ജീവിക്കുന്നു
പ്രണയത്തിന്റെയും സഹനത്തിന്റെയും
അടയാളം … സ്നേഹത്തിന്റെ ഒരു കടൽ തുറന്നിട്ട് വിസ്മൃതിയിലേക്ക് മുങ്ങി പോയ ഒരു മനുഷ്യന്റെ ജീവിതത്തെ സ്വന്തം ജീവിതം കൊണ്ട് പൂരിപ്പിച്ച ഒരു സ്ത്രീ
പ്രണയം പാപമാണെന്ന് കരുതിയ ഒരു കാലത്ത് മതത്തിന്റെ വിലക്കുകൾ മറികടന്ന് സ്നേഹമെന്ന പ്രത്യയ ശാസ്ത്രത്തിന്റെ തണലിൽ ഒന്നാകാൻ കൊതിച്ച കാഞ്ചനമാലയ്ക്കും മൊയ്തീനും ഈ ലോകത്തെ കുറിച്ച് വലിയ പ്രതീക്ഷയായിരുന്നു. ഈ കാറ്റും കോളും ഒതുങ്ങുമെന്നും വിലക്കുകളെ സ്നേഹത്തിന്റെയും സഹനത്തിന്റെയും നനവിനാൽ ഉരുക്കി കളയാമെന്നും അവർ വിശ്വസിച്ചു. കാത്തിരിപ്പിന്റെ കാലങ്ങൾ അവർക്ക് അവരിലേക്കുള്ള ഒരു ഒതുങ്ങായിരുന്നില്ല … ലോകത്തെ കുടുതൽ പ്രകാശമാനമാക്കാനുള്ള തയ്യാറെടുപ്പുകളായിരുന്നു….
അവനവനു വേണ്ടിയല്ലാതെ കൂടി ജീവിക്കാൻ മനുഷ്യനോളം കഴിയുന്ന ഒരു സമൂഹം മറ്റൊന്നില്ല എന്ന് മൊയ്തീൻ ജീവിതം കൊണ്ടു സാക്ഷ്യപ്പെടുത്തുന്നുണ്ട്.
പ്രണയത്തിന്റെ ഭാഷയെന്താണ് … നിലനിൽക്കുന്ന ഭാഷ സംവേദനത്തിന് തടസ്സമാകുമ്പോൾ അതിനെ മറികടക്കുന്ന മറ്റൊരു ഭാഷ കണ്ടുപിടിക്കപ്പെടും … പ്രണയം പങ്കു വെക്കലാണ് … അതിനെ തടവിലാക്കാനാവില്ല …
പ്രണയിക്കാൻ ഓരോ മനുഷ്യനും ഓരോ ഭാഷയുണ്ടാകും മറ്റൊരാൾക്ക് സങ്കീർണ്ണമെന്നു തോന്നാവുന്നതും
എന്നാൽ അതിലുടെ ജീവിക്കുന്നവർക്ക്
ലളിത സുന്ദരമായ അനുഭവമായും
അത് ഒഴുകി പരക്കും ….
പ്രണയത്തിന്റെ പുതിയ ലിപികൾ
കണ്ടു പിടിച്ച കാഞ്ചനമാലയും മൊയ്തീനും നമ്മളോട് പറയുന്നത്
അതാണ് ….
കാത്തിരിപ്പിനൊടുവിൽ
ഇരുവിഴുഞ്ഞി പുഴ യിലെ അഗാധതയിലേക്ക് മുങ്ങി പോയ മൊയ്തീൻ … അപര സ്നേഹത്തിന്റെ കൊടിയടയാളമാണ്
അവന്റെ പ്രണയത്തിന്റെ കടം വിട്ടാൻ
അത്മഹത്യയെന്നത്
ഒരു അനുയോജ്യമായ മാർഗ്ഗമല്ലെന്ന്
കാഞ്ചനമാല തീരുമാനിച്ചപ്പോൾ
മൊയ്തീൻ ഒരിക്കൽക്കൂടി ജീവിക്കുകയായിരുന്നു …
മൊയ്തീൻ തുടങ്ങി വെച്ച പലതും
പൂരിപ്പിക്കാൻ കാഞ്ചനമാല ഇറങ്ങി തിരിച്ചപ്പോൾ ലോകം
മൊയ്തീൻ സ്വപ്നം കണ്ടതു പോലെ കുറെക്കൂടി പ്രകാശിതമായി …
അങ്ങനെ പ്രണയം വയക്തികമായ ഒരു അനുഭവമല്ലെന്നും
അതിരുകൾ മായ്ച്ചു കളഞ്ഞ്
മനുഷ്യ സ്നേഹത്തിന്റെ വിശാലമായ
ആകാശത്തെ തുറന്നിടുന്ന ഒരു
പ്രക്രിയ്യയാണെന്ന് കാഞ്ചനമാല നമുക്ക് കാട്ടിതരുന്നു….
പ്രണയം ഒരു സമരവും
അതിജീവനവുമാണെന്ന പ്രപഞ്ചരഹസ്യം ഇതാ സ്വന്തം ജീവിതം കൊണ്ട് കാഞ്ചനമായ അനാവരണം ചെയ്യുന്നു ….
അങ്ങനെ ജലം കൊണ്ട് മുറിവേറ്റ ഒരു പെണ്ണ് … മനുഷ്യ സ്നേഹത്തിന്റെ
ഒടു അടയാളമാകുന്നു
കോഴിക്കോട്മ ജില്ലയിൽ മലയോര ഗ്രാമമായ മുക്കം ഗ്രാമത്തിൽ 1950-കളിൽ തുടക്കം കുറിക്കപ്പെട്ട നാട്ടിലെ പേരുകേട്ട രണ്ടു തറവാടുകളിൽ പെട്ടവരായിരുന്ന രാഷ്ട്രീയ നേതാവുകൂടിയായ ഉള്ളാട്ടിൽ ബി.പി. ഉണ്ണിമൊയ്‌തീൻ സാഹിബിന്റെ മകനായ മൊയ്തീൻ, അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തായിരുന്ന കൊറ്റങ്ങൽ അച്യുതന്റെ മകൾ കാഞ്ചനമാല എന്നിവർ തമ്മിലുള്ള പ്രണയ കഥയാണ് മൊയ്തീൻ കാഞ്ചനമാല പ്രണയം .
വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ഒന്നാകാൻ കഴിയാതെ നീണ്ട കാത്തിരിപ്പു തുടരവെ ഇരുവഴുഞ്ഞി പുഴയിലെ തോണി അപകടത്തിൽ പെട്ടവരെ രക്ഷിക്കാനുള്ള ശ്രമത്തിൽ മൊയ്തീൻ മരണപ്പെട്ടു. കാഞ്ചനമാല പല വട്ടം ആത്മഹത്യക്ക് ശ്രമിച്ചു. പക്ഷെ മൊയ്തീനോടുള്ള സ്നേഹം തെളിയിക്കേണ്ടത് മരണം കൊണ്ട് അല്ല എന്ന് അവർ തിരിച്ചറിഞ്ഞു. ശേഷം
സാമൂഹ്യപ്രവർത്തനത്തിലേക്കു തിരിഞ്ഞ കാഞ്ചന
മൊയ്തീന്റെ പേരിൽ ലൈബ്രറിയും ബി.പി.മൊയ്തീൻ സേവാ മന്ദിർ എന്ന സന്നദ്ധ പ്രവർത്തന കേന്ദ്രവും സ്ഥാപിച്ചു നോക്കിനടത്തുകയാണ് ....
Comments
Post a Comment