കബീർ മതിലകത്തിന്റെ പാട്ടുകാരൻ മാത്രമല്ല, അതിജീവനത്തിന്റെ അടയാളം

കബീർ മതിലകം
മതിലകത്തിന്റെ പാട്ടുകാരൻ …
ജീവിതം ഒരു പ്രതിസന്ധിയായും
നോവായും  തന്നെ വേട്ടയാടിയപ്പോൾ
തോറ്റു പോകില്ലെന്നും
വീണു പോകില്ല എന്നും ഉറക്കെ പറഞ്ഞു കൊണ്ടിരുന്ന ഒരു മനുഷ്യനെ
മതിലകത്തുകാർ അത്രമേൽ സ്നേഹിച്ചു….
മതിലകത്തിന്റെ സാംസ്ക്കാരിക വേദികൾ
കബീറിന്റെ പാട്ടില്ലാതെ
പൂർണ്ണമാകില്ലായിരുന്നു
ഇശലും ബെയ്തും ഖവാലിയും
കബീറിന്റെ ആർദ്രതയാർന്ന ശബ്ദത്താൽ
മതിലകത്തിന്റെ കല്ല്യാണ വീടുകളിലും
സാംസ്ക്കാരിക വേദികളിലും
പെയ്തു നിറഞ്ഞു
മുഹമ്മദ് റാഫിയും
കിഷോർ കുമാറും
പാടി പാടി ദേശത്തിന്റെ അതിരുകൾ
മായ്ച്ചു കളഞ്ഞ മനോഹര ഗാനങ്ങൾ
കബീറിന്റെ ശബ്ദത്തിലൂടെ
മതിലകം കേട്ടു …
പാടുക എന്നാൽ വരികൾക്ക്
ആത്മാവു കൊടുക്കുക
അഥവാ ജീവൻ കൊടുക്കുക എന്നതാണ് എന്ന്
കബീർ പാടുമ്പോൾ
നമുക്ക് അനുഭവപ്പെടും
സംഗീതം
പ്രതിസന്ധികളെ അതിജീവിക്കാൻ
കബീർ മുറുകെ പിടിച്ച
ഒരു ആയുധം കൂടിയായിരുന്നു
വീണു പോയവർക്ക്
വീണ്ടു വീണ്ടും എഴുന്നേറ്റ് ഓടാൻ
കബീർ തന്റെ ജീവിതം
കൊണ്ട് ഓർമ്മപ്പെടുത്തി കൊണ്ടിരുന്നു …
തിരിച്ചടികളെ ചിരിച്ചു കൊണ്ട് നേരിടാനും … സൗഹൃദത്തിന്റെ
പുതിയ ലോകത്തിലേക്ക്
അനുനിമിഷം പടരാനും
കബീർ നമ്മളോട് പറയുന്നുണ്ട്.
പുന്നക്ക ബസാർ Acts ന്റെ വാർഷീക ആഘോഷത്തിൽ പാട്ടു പാടി 
ആളുകളുടെ അനുമോദനങ്ങൾ ഏറ്റുവാങ്ങി ഇറങ്ങി വേദിയിൽ ഇരിക്കവെ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു ...

Comments

Popular posts from this blog

ഇ.ജിനന്റെ തനിയെ പാടുന്ന കവിതകൾ

വയലാറിന്റെ അശ്വമേധം കവിതയെ കുറിച്ച് സുധീഷ് അമ്മവീട്

EAS പുതിയകാവിനെ അറിയില്ലെ (വില്ലടിച്ചാൻ പാട്ട്/വിൽപ്പാട്ട്)