മണിപ്പൂരിൽ നിന്നും നമ്മളിലേക്കുള്ള ദൂരം അത്ര വലുതല്ല -മുഹമ്മദ് എഴുതുന്നു
പ്രശസ്ത സഞ്ചാര സാഹിത്യകാരൻ മുഹമ്മദ് എഴുതുന്നു :-
പെരിഞ്ഞനം ഗ്രന്ഥപ്പുരയിലെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി "വിലാപം" എന്ന നാടകം കാണാനിടയായി.
തീഗോളങ്ങളാൽ വിഴുങ്ങപ്പെട്ട മണിപ്പൂരിലെ പച്ചയായ മനുഷ്യരുടെയും, അവരുടെ അവാസകേന്ദ്രങ്ങളുടെയും വാർത്തകൾ ദിനംപ്രതി ശ്രവിച്ചുകൊണ്ടിരിക്കുന്ന നമ്മളെ, മണിപ്പൂരിൽ നിന്നും "ദൈവത്തിൻ്റെ സ്വന്തം നാട്" എന്ന് അഭിമാനത്തോടെ നാം പറയുന്ന കേരളത്തിലേക്കുള്ള ദൂരം വളരെ ചെറുതാണെന്ന് ഓർമ്മപ്പെടുത്തുന്ന വളരെ ആനുകാലിക പ്രസക്തിയുള്ള ഒരു ചെറിയ ഒറ്റയാൾ നാടകം.
സംവിധാനം നിർവ്വഹിച്ച സുധീഷ് അമ്മവീടിനും, സാങ്കേതിക സഹായം നൽകിയ ജിതി സുധീഷിനും ദൈവം തൻ്റെ കയ്യൊപ്പ് ചാർത്തി അനുഗ്രഹിച്ചു നൽകിയ ആമി എന്ന പെൺകുട്ടി യായിരുന്നു അരങ്ങിൽ തകർത്തഭിനയിച്ച് ആളുകളുടെ മനസ്സിൽ ഇടം പിടിച്ചത്. അരങ്ങിൽ മാത്രമാണ് പുഞ്ചിരിയോടെയല്ലാതെ ആമിയെ ഞാൻ കണ്ടിട്ടുള്ളത്. കഥാരചന, കഥ അവതരണ മേഖലകളിൽ സ്വന്തം കഴിവുകൾ തെളിയിച്ച ആമിയുടെ നെറുകയിൽ അങ്ങിനെ അഭിനയത്തിൻ്റെ ഒരു
പൊൻതൂവൽ കൂടി ചാർത്തപ്പെട്ടിരിക്കുന്നു. ഇനിയും ഒരുപാട് മുന്നേറാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
ഒപ്പം ഉറ്റ ചങ്ങാതിമാരെന്നോണം അവൾക്ക് പ്രചോദനം നൽകിയ സുധീഷിനും ജിതിക്കും...
ഇഷ്ടം ... ഒരുപാട്. 💞
Comments
Post a Comment