ശ്രീനാരായണപുരം പുരോഗമന കലാസാഹിത്യസംഘം പുതിയ ഭാരവാഹികൾക്ക് അഭിവാദ്യങ്ങൾ
കലാ സാഹിത്യ പ്രവർത്തകരെ ഏകോപിപ്പിച്ചു കൊണ്ട് ഗ്രാസ് റൂട്ട് ലെവൽ മുതൽ
വിവിധങ്ങളായ പ്രവർത്തനങ്ങൾ ഏറ്റെടുത്തുവിജയിപ്പിച്ചു. വീട്ടുമുറ്റസദസ്സുകൾ ഏറ്റവും ഫലപ്രദമായ മുന്നേറ്റമായിരുന്നു.
നാടകങ്ങളും ഇതര ആവിഷ്ക്കാരങ്ങളുമായി അഞ്ചു മണിക്കൂർ വരെ നീണ്ട പരിപാടികൾ ഒരോ യൂണിറ്റു തലത്തിലും നടന്നു ... അതും നൂറോളം പേർ നിറഞ്ഞ സദസ്സുകളായിരുന്നു ...
അതിരുകളില്ലാത്ത സ്നേഹത്തിന്റെ സന്ദേശം പകർന്ന് വീട്ടുമുറ്റങ്ങൾ ജാതി മത വൈവിധ്യങ്ങൾക്കപ്പുറം മനുഷ്യരായി തീർന്ന ഉത്സവങ്ങൾ.
കലയ്ക്കും സാഹിത്യത്തിനും വേണ്ടി ഒരു കാലമത്രയും ജീവിച്ച് മറവിയിലേക്ക് ആണ്ടു പോയ ഒത്തിരി പേരെ കണ്ടെടുത്ത്
ആദരിച്ചു. ചിത്ര- കരകൗശല പ്രദർശനങ്ങളും നാടകവും അടങ്ങുന്ന വിവിധ പരിപാടികളോടെ ഗംഭീരമായാണ്
പഞ്ചായത്ത് സമ്മേളനം ഒരു ദിവസം നീണ്ടു നിൽക്കുന്ന നാടിന്റെ ഉത്സവമായി ആഘോഷിച്ചത് !!
മികച്ച സംഘാടനം കൊണ്ട് ഏതൊരു പുരോഗമന പ്രസ്ഥാനത്തിനും മാതൃകയാകും വിധം കലാ സാഹിത്യ പ്രവർത്തകരെ ചേർത്ത് പിടിച്ച് വലിയ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ശ്രീനാരായണ പുരം പു.ക.സ ഭാരവാഹികളെ ഒരിക്കൽക്കൂടി അതേ നിയോഗം നൽകി
വീണ്ടും തെരഞ്ഞെടുത്തിരിക്കുന്നു.
പുരോഗമന കലാസാഹിത്യസംഘത്തിന്റെ പ്രവർത്തനങ്ങൾ ഇനിയും
ഉയരങ്ങൾ തേടട്ടെ ...
വിഭജനത്തിന്റെ രാഷ്ട്രീയം സമൂഹത്തിന്റെ സമസ്ത മേഖലയിലും പ്രവർത്തിക്കുമ്പോൾ
അതിനെതിരെ മനുഷ്യ സ്നേഹത്തിന്റെ മഹാ സന്ദേശവുമായി പു.ക.സ
ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുകയാണ്....
അത്തരം പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്താൻ
ഇവരേക്കാൾ മികച്ചവർ ആരാണ് ...
സെക്രട്ടറി എ .പി.സുനിൽ ,
പ്രസിഡണ്ട് എം.എസ് മോഹൻദാസ്
ട്രഷറർ ശ്രീജിത്ത് ഫോട്ടോ ക്രാഫ്റ്റ്
അഭിവാദ്യങ്ങൾ
Sunil A P Red 🌹
Msmohandas Snpuram 🌹
Sreejith Fotocraft 🌹
Comments
Post a Comment