പുള്ളിമാൻ മിഴിയുടെ പാട്ടുകാരൻ ഓർമ്മയായി
കേരളം ഏറ്റെടുത്ത പുള്ളിമാൻമിഴി എന്ന ചിന്ത് പാട്ടിന്റെ രചയിതാവ് EA സുകുമാരൻ 24 സെപ്തംബർ 24 ഞായറാഴ്ച്ച പുലർച്ചെ മരണപ്പെട്ടു. കുറച്ചു കാലമായി ശ്വാസകോശത്തിൽ ക്യാൻസർ ബാധിച്ച് ചികിത്സയിൽ ആയിരുന്നു.
തീരദേശത്തെ നാടൻ കലാകാരനും എഴുത്തുകരനുമായ EAS പുതിയ കാവിന്റെ സഹോദരനാണ് ചിന്തുപാട്ടുകാരനും എഴുത്തുകാരനുമായ EA സുകുമാരൻ.
ഈ അടുത്ത കാലങ്ങളിൽ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായ പുള്ളിമാൻ മിഴി എന്ന ഗാനം 20 വർഷങ്ങൾക്ക് മുമ്പാണ് സുകുമാരൻ എഴുതുന്നത്. കോട്ടായി കാരണവർ വനിതാ കാവടി ചിന്ത് സംഘത്തിലെ ഹൃദ്യ എന്ന ഗായിക ആലപിച്ച ഈ ഗാനം സന്ദീപ് പോത്താനി എന്ന യൂട്യൂബർ ആണ് വീഡിയോ എടുത്ത് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. ദിവസങ്ങൾക്കുള്ളിൽ തന്നെ വീഡിയോ വൈറലാകുകയും തുടർന്നുള്ള അന്വേഷണങ്ങൾ പാട്ട് എഴുതി സംഗീതം നൽകിയ EA സുകുമാരനെ തേടിയെത്തി. പിന്നീട് ചില പ്രാദേശിക കലാ സംഘങ്ങൾ ചില സ്വീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു.
നാടൻ കലാരംഗത്ത് വർഷങ്ങളോളം പ്രവർത്തിച്ചിട്ടും അത്തരത്തിൽ ഒരു മേൽ വിലാസം നേടിയെടുക്കയോ വേണ്ട പരിഗണന ലഭിക്കുകയോ ചെയ്യാത്ത നിരവധി നാടൻ കലാകാരൻമാരുടെ പ്രതിനിധിയാണ് EA സുകുമാരൻ .
കാലം കാത്തുവെച്ച കാവ്യ നീതിപോലെയാണ് കാലങ്ങൾക്കിപ്പുറം സാമൂഹ്യമാധ്യമങ്ങളിലൂടെ ഈ ഗാനത്തിന് വലിയ സ്വീകാര്യത ലഭിക്കുന്നത്.
ഉപജീവനത്തിനായി ഓട്ടപാച്ചിലുകൾക്കിടയിൽ ഇവർക്ക്
കല ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെയും സ്വത്ത്വ പ്രകാശാനത്തിന്റെയും ഉപാധിയാണ്.
സ്വീകാര്യതയ്ക്കോ വിപണി താൽപര്യങ്ങൾക്കോ പിറകെ പോകാനുള്ള ശേഷി ഇല്ലാത്തതു കൊണ്ടാകാം വലിയ സർഗ്ഗശേഷിയുണ്ടായിട്ടും EA സുകുമാരനെ പോലുള്ളവർ ശ്രദ്ധിക്കപെടാതെ പോയത്.
മതിലകം പുന്നക്കബസാർ മേഖലയിൽ വർഷങ്ങൾക്കു മുമ്പ് രൂപം കൊണ്ട തീവ്ര കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ മുന്നണി പ്രവർത്തകൻ കൂടിയായിരുന്നു EA സുകുമാരൻപുള്ളിമാൻ മിഴി പോലുള്ള പാട്ടുകളിലൂടെ EA സുകുമാരൻ ഇനിയും ഒത്തിരി കാലം ജനഹൃദയങ്ങളിൽ ജീവിക്കും.
Comments
Post a Comment