ബ്രാല് - ഒറ്റയാൾ നാടകം ബക്കർ മേത്തലയുടെ കവിതയ്ക്ക് സുധീഷ് അമ്മവീട് ഒരുക്കിയ നാടകാവിഷ്കാരം

Santhosh Babu Thayavalliyil എഴുതുന്നു ...
 ജാതീയവും വംശീയവുമായ മേൽക്കോയ്മയിലും മേധാവിത്വത്തിലും ജീവിതം ഞെരിഞ്ഞമർന്ന നിസ്സഹായരായ മനുഷ്യ ജീവിതങ്ങളെ തീഷ്ണമായും ഹൃദയഭേദകമായും അടയാളപ്പെടുത്തുന്നുണ്ട് സുധീഷ് അമ്മവീടിന്റെ ബ്രാൽ എന്ന ഒറ്റയാൾ നാടകം. ബക്കർ മേത്തലയുടെ  ബ്രാൽ എന്ന കവിതയിൽ നിന്നും അടർത്തിയെടുത്ത ഒരു പ്രമേയ ബിന്ദുവിനെ ആവിഷ്കാരത്തിന്റെ ഔന്നത്യം കൊണ്ടും, അഭിനയ മികവു കൊണ്ടും മികച്ച ഒരു കലാസൃഷ്ടിയായി രൂപാന്തരം ചെയ്യുന്നതിൽ സുധീഷ് മാഷ് വിജയിച്ചിരിക്കുന്നു.ചിരുതയുടെ കുടിലിൽ തമ്പുരാൻ എത്തുന്ന ഒരു രാത്രി മുഴുവനും മരച്ചുവട്ടിൽ ഉറക്കമൊഴിച്ചിരിക്കുന്ന ചിരുതയുടെ ഭർത്താവിന്റെ മനോനില മനസ്സാക്ഷിയെ ഞെട്ടിക്കുന്നുണ്ട്. അവസാനം എങ്ങോട്ടെന്നില്ലാതെ യാത്ര തിരിക്കുന്ന അയാൾ മകനോട് "അമ്മയെ നോക്കിക്കോളണം" എന്നു പറയുന്നിടത്തെ ദയനീയ നിസ്സഹായത പ്രേക്ഷകരിൽ അസ്വസ്ഥതയും ഒപ്പം പ്രതിഷേധവുമായി രൂപാന്തരപ്പെടുന്നു. അതു തന്നെയാണല്ലോ ശ്രേഷ്ടമായ ഒരു കലാസൃഷ്ടിയുടെ അന്തർധാരയാവേണ്ടതും.

മതിലകത്തു നടന്നപുരോഗമന കലാസംഘത്തിന്റെ കൊടുങ്ങല്ലൂർ മേഖലാ സമ്മേളനത്തിലെ ആദ്യ അവതരണത്തിൽ തന്നെ ഈ നാടകം ഏറെ ശ്രദ്ധ നേടിയിരിക്കുന്നു.
സുധീഷ് മാഷിന് അഭിവാദ്യങ്ങൾ .


ആദിത്യൻ കാതിക്കോട് എഴുതുന്നു...
പുതിയ ഒറ്റയാള്‍ നാടകവുമായി കവി സുധീഷ് അമ്മവീട് .നാടക കമ്പം തലക്ക് പിടിച്ചപ്പോള്‍ പുതിയ കവിതകള്‍ കിട്ടുന്നില്ല എന്ന പരാതി പറഞ്ഞപ്പോഴാണ്, കവി ബക്കര്‍ മേത്തലയുടെ ''ബ്രാല് ''എന്ന പ്രസിദ്ധമായ കവിത ഒറ്റയാള്‍ നാടക രൂപത്തില്‍ ഒക്ടോബര്‍ 1 ന് പു ക സ കൊടുങ്ങല്ലൂര്‍ മേഖല സമ്മേളനത്തില്‍ അരങ്ങേറ്റം കുറിക്കുന്നുവെന്ന വര്‍ത്തമാനം എന്നോട് പറയുന്നത്.അതെ ,ഇന്നായിരുന്നു അരങ്ങേറ്റം .
നിറഞ്ഞ സദസ്സിന് മുമ്പില്‍ സുധീഷ് ആടി തിമിര്‍ത്തു.കവിതകളുടെയും നാടന്‍ പാട്ടുകളുടെയും ഉചിതമായ മേമ്പൊടിയോടെ.20 മിനിറ്റ് മാത്രം ദെെര്‍ഘ്യമുള്ള ''ബ്രാല് ''ചെറിയ കൂട്ടായ്മകളില്‍ ,സ്കൂള്‍ പ്രോഗ്രാമുകളില്‍ ,സഹൃദയ സദസ്സുകളിലേക്ക് പറ്റിയ നാടകമാണ്.
നീലാണ്ടനെന്ന് മേലാളര്‍ വിളിക്കുന്ന അഭിമാന ബോധമുള്ള നീലകണ്ഠന്‍ എന്ന യുവാവിന്‍റെ കഥ.അവന്‍റെ പോരാട്ടത്തിന്‍റെ അതിജീവനത്തിന്‍റെ നേരാവിഷ്കാരം.
അഭിനന്ദനങ്ങള്‍ സുധീഷ് അമ്മവീട് .
&ജിതി സുധീഷ് .

Comments

Popular posts from this blog

ഇ.ജിനന്റെ തനിയെ പാടുന്ന കവിതകൾ

വയലാറിന്റെ അശ്വമേധം കവിതയെ കുറിച്ച് സുധീഷ് അമ്മവീട്

EAS പുതിയകാവിനെ അറിയില്ലെ (വില്ലടിച്ചാൻ പാട്ട്/വിൽപ്പാട്ട്)