Posts

Showing posts from 2020

എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ററി പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍

Image
കേരള സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താകുറിപ്പ് തീയതി: 17-12-2020 ------------------------- എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ററി പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍ എസ്.എസ്.എല്‍.സി പരീക്ഷയും ഹയര്‍ സെക്കന്‍ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി രണ്ടാം വര്‍ഷ പരീക്ഷകളും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് മാര്‍ച്ച് 17 മുതല്‍ 30 വരെ നടത്താന്‍ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗമാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പൊതുപരീക്ഷകള്‍ക്കുള്ള ക്രമീകരണവും വിദ്യാഭ്യാസ വകുപ്പ് ഉടനെ നടത്തും. പൊതുപരീക്ഷയുടെ ഭാഗമായുള്ള പ്രാക്ടിക്കല്‍ പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കുള്ള ക്ലാസുകള്‍ ജനുവരി ഒന്നു മുതല്‍ ആരംഭിക്കും. ജൂണ്‍ ഒന്നു മുതല്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകളുടെ റിവിഷനും സംശയദുരീകരണവും ജനുവരി ഒന്നു മുതല്‍ സ്കൂള്‍തലത്തില്‍ നടത്തുന്നതിന് ക്രമീകരണമുണ്ടാക്കും. മാതൃകാപരീക്ഷകളും വിദ്യാര്‍ത്ഥികളുടെ മാനസിക സംഘര്‍ഷം ഒഴിവാക്കുന്നതിനുള്ള കൗണ്‍സലിങ്ങും സ്കൂള്‍തലത്തില്‍ നടത്തും. ഇതിനു വേണ്ടി 10, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള...

തല കുത്തി മറിഞ്ഞു കളിക്കുന്ന മൂന്നു വൃദ്ധൻമാർ

Image
തല കുത്തി മറിഞ്ഞു കളിക്കുന്ന മൂന്നു വൃദ്ധൻമാർ എന്ന അശോകൻ ചരുവിലിന്റെ കഥയെ കുറിച്ച് സുധീഷ് അമ്മവീട് കാട്ടൂർ കടവിന്റെ എഴുത്തുകാരൻ അശോകൻ ചരുവിൽ. അടിയുറച്ച നിലപാടിൽ നിന്നുകൊണ്ട് കാലത്തോട് സംവദിക്കുകയും കലഹിക്കുകയും ചെയ്യുന്ന ഒരു എഴുത്തുകാരൻ. കഥകളുടെ എണ്ണം കൂട്ടാൻ വേണ്ടി മാത്രം എഴുതാൻ തീരുമാനിച്ച ഒരു എഴുത്തുകാരനല്ല ശ്രീ അശോകൻ ചരുവിൽ എന്നതുകൊണ്ട് അദ്ദേഹത്തിന്റെ ഏതാണ്ട് എല്ലാ കഥകളും താൻ ജീവിക്കുന്ന പ്രദേശത്തെ , കാലത്തെ , സാമൂഹിക രാഷ്ട്രീയ കാലാവസ്ഥയെ പ്രശ്നവൽക്കരിക്കുകയും വിമർശനാത്മകമായി പരിശോധിക്കുകയും ചെയ്യുന്നവയാണ്. കഥകളെ രാഷ്ട്രീയ ഇടപെടലായും രാഷ്ട്രീയ പ്രവർത്തനമായും കൂടെ കൊണ്ടു നടക്കുന്ന ഒരാളാണ് അശോകൻ ചരുവിൽ മാഷ് . ഒരു എഴുത്തുകാരൻ അയാൾ ജീവിക്കുന്ന കാലത്തിനെ അഭിസംബോധന ചെയ്ത് കൊണ്ട് അല്ലാതെ എഴുത്തു ജീവിതവും സാമൂഹിക ജീവിതവും സത്യസന്ധമായി മുന്നോട്ട് കൊണ്ടുപോകാനാവില്ല. കാലത്തിന്റെ നെറികേടുകളോട് അനീതികളോട് സന്ധിചെയ്യാനാവാതെ നിരന്തരം സംഘർഷഭരിതമായ ഒരു മനസു പേറുന്ന ഒരു എഴുത്തുകാരനാണ് അശോകൻ ചരുവിൽ എന്നത് സാക്ഷ്യപ്പെടുത്തുന്ന ഒട്ടനവധി കഥകൾ അദ്ദേഹത്തിന്റെതായുണ്ട് . പഠിക്കലെ മഠത്തിലെ ബലരാമന...

പഠിക്കലെ മഠത്തിലെ ബലരാമൻ എന്നഅശോകൻ ചരുവിലിന്റെ കഥയെ കുറിച്ച് സുധീഷ് അമ്മവീട് .

Image
പടിക്കൽ മഠത്തിൽ ബലരാമൻ (അശോകൻ ചരുവിലിന്റെ കഥയെക്കുറിച്ച് സുധീഷ് അമ്മവീട് ) കാലത്തിന്റെ ബോധ്യങ്ങളോടും ബോധത്തോടും സംവദിക്കുന്ന ഒരു എഴുത്തുക്കാരനാണ് അശോകൻ ചരുവിൽ . കഥകൾക്ക് രാഷ്രീയ വായനയെ സാധ്യമാക്കുന്ന ഒരു വാതിൽ തുറന്നിട്ടുകൊണ്ട് എഴുതുന്ന ഒരു രീതി അദ്ദേഹം ബോധപൂർവ്വം തുടർന്നു പോകുന്നു. തന്റെ രാഷ്ടീയ ശരികളിൽ നിന്നുകൊണ്ട് ലോകത്തെ കാണാനും ആ കാഴ്ച്ചയുടെ പുനരാഖ്യാനങ്ങളായി ആവിഷ്ക്കരിക്കപ്പെടുന്ന കഥകൾ സമൂഹത്തോടുള്ള തന്റെ സംവേദന മാധ്യമമായി വികസിപ്പിച്ചെടുക്കുകയും ചെയ്ത എഴുത്തുകാരനാണ് ശ്രീ അശോക ചരുവിൽ . വെറുതെ എഴുതാൻ വേണ്ടി എഴുതുന്ന ഒരു എഴുത്ത് അശോകൻ ചരുവിലിന്റെ തായി കണ്ടെടുക്കാനാകില്ല. കാലത്തോട് കലഹിക്കുന്ന അല്ലെങ്കിൽ മുഖാമുഖം നിൽക്കുന്ന കഥകൾ വായനക്കാരനിൽ അസ്വസ്ഥതകൾ ഉണ്ടാക്കുകയോ പ്രതീക്ഷകളും പ്രതിരോധങ്ങളും പ്രത്യാശകളും രൂപപ്പെടുത്തുകയോ ചെയ്യുന്നു. അദ്ദേഹത്തിന്റെ വ്യത്യസ്ഥമായ ഒരു വായനാനുഭവം സമ്മാനിച്ച ഒരു കഥയാണ് പടിക്കൽ മഠത്തിൽ ബലരാമൻ . എഴുത്തുകാരൻ നിലയുറപ്പിക്കുന്ന ഇടത്തെക്കുറിച്ച് വായനക്കാരനിൽ ചെറിയ സംശയം ജനിപ്പിക്കുന്നുണ്ട് ഈ കഥ. ഒന്നിച്ചു പഠിക്കുന്ന കാലത്തു പോലും ഒരു പരിധിയിൽ കവിഞ്...

ചില തിരിവുകൾ തിരിഞ്ഞാൽ ജീവിതം നേരെയാകും - സുധീഷ് അമ്മവീട്

Image
ചില തിരിവുകൾ തിരിയുമ്പോൾ ജീവിതം നേരെയാകും .... - സുധീഷ് അമ്മവീട് "തിരിവുകൾ "        അപരത്വത്തെ തൊടുന്ന  അനുഭവം സമ്മാനിച്ച ഒരു ചെറിയ സിനിമ . രാജേഷ് ഇരുളം രചനയും സംവിധാനവും നിർവ്വഹിച്ച തിരിവുകൾ നിരാശപ്പെടുത്തിയില്ല. മാത്രമല്ല ചെറുതല്ലാത്ത ഒരു നീറ്റൽ ശേഷിപ്പിക്കുകയും ചെയ്തു. ജീവിതത്തിന്റെ യഥാർത്ഥ തിരക്കഥയിൽ വില്ലനെയും നായകനെയും തീർക്കുന്നത് സാഹചര്യങ്ങളാണ്. ഇരയ്ക്കും വേട്ടക്കാരനും അവന്റെ നിലനിൽപ്പിനെ ന്യായീകരിക്കുന്ന കാഴച്ചകളുണ്ടാകും. പബ്ലിക്ക് നോർമ്സ് (Norms)അനുസരിക്കാത്ത മുഹൂർത്തങ്ങളിലൂടെ നമ്മൾ ഓരോരുത്തരും കടന്നുപോയിട്ടുണ്ടാകും. സാക്ഷികളില്ലാത്തത് കൊണ്ട് - തെളിവുകൾ ഇല്ലാത്തത് കൊണ്ട്  തെളിയിക്കാനാകാത്ത കുറ്റകൃത്യങ്ങളുടെ ഭാഗമായി നമ്മളും മാറിയിട്ടുണ്ടാകാം .നമ്മൾ ആത്മ  പരിശോധനയിൽ  സ്വയം കുറ്റകാരനല്ല എന്ന് വിധിക്കുന്നത് രാജ്യത്തിന്റെ നിയമ പുസ്തകം നോക്കിയല്ല അതിജീവന സിദ്ധാന്തത്തെ  അടിസ്ഥാനപ്പെടുത്തിയാണ്. മൂലധന കേന്ദ്രീകൃതമായ ഒരു ലോകത്ത് - ഒരു കാലത്ത് മനുഷ്യ ബന്ധങ്ങളുടെ മൂല്ല്യനിർണ്ണയത്തിന് പണം എന്ന അളവുകോലിനപ്പുറം മറ്റ് എന്ത്. കൊടുക്കൽ വാ...

ഒരു വായനശാല വിപ്ലവം എന്ന യമ എഴുതിയ കഥയെക്കുറിച്ച് സുധീഷ് അമ്മവീട്

Image
  യമ   യുടെ വായനശാല വിപ്ലവം എന്ന കഥ വായിച്ചു.. വായനശാല വിപ്ലവം കഥ ഒരു ഒരു പ്രണയ കഥ എന്ന രീതിയിൽ തുടങ്ങി തുടങ്ങികേരളത്തിൻറെ സാമൂഹ്യ-രാഷ്ട്രീയ അന്തരീക്ഷത്തിലേക്ക് നാടകീയമായി പടർന്നുകയറിയ ഒരു കഥയാണ് ചർച്ചകൾക്കായ് ചിലത് കുറിച്ചിടട്ടെ ജാതി രാഷ്ട്രീയത്തെ ശരിയായ രീതിയിൽ അഡ്രസ്സ് ചെയ്തിട്ടില്ലെങ്കിലും അത്തരത്തിൽ അഡ്രസ്സ് ചെയ്യുന്നത് പോലെ ഒരു  തോന്നൽ നമുക്കിടയിൽ ഉണ്ടാക്കാൻ ഈ കഥയ്ക്ക് കഴിഞ്ഞിട്ടുണ്ട്  മാത്രമല്ല ലീലാമ്മ ജാതി ശരീരത്തോട് കഥയിലുടനീളം അലിഞ്ഞു തീരുന്നതായാണ്  അനുഭവപ്പെടുന്നത് അതിനൊരു  എതിർവാദത്തിന് ഒരു കുതറി ച്ചയെങ്കിലും ലീലാമ്മയിൽ ഉണ്ടാക്കിയെടുക്കാൻ കഥാകാരി ശ്രമിച്ചിട്ടില്ല  എന്ന് തന്നെ പറയാം  രണ്ടാമത്തെ വായന സാധ്യമായാൽ നിങ്ങൾക്ക് ഈ കഥയെ മറ്റൊരു തരത്തിൽ നിരീക്ഷിക്കാം  ഒരു വിപ്ലവം എന്നത് ഏതെങ്കിലും തരത്തിലുള്ള കുറുക്കുവഴിയിലൂടെ നേടിയെടുക്കുന്നതാണ് എന്ന ഒരു സാമാന്യബോധത്തെ  ബോധപൂർവ്വമോ  അല്ലാതെയോ ഉല്പാദിപ്പിക്കുന്നുണ്ട്  ഈ കഥ മറ്റൊന്ന് ഒരു പഞ്ചവടിപാലം പോലെയുള്ള ഒരു ആക്ഷേപഹാസ്യ ത്തിൻറെ രൂപത്തിൽ ഒരു രാഷ്ട്രീ...

മുള്ള്

Image
മുള്ള് ----------- നടന്ന് ... നടന്ന് …. നടന്ന് … അവർക്ക് ചിറകു മുളച്ചു പിന്നെ  പറന്ന് പറന്ന്… സ്വപ്നം നെയ്ത് കൊക്കുരുമ്മി അവർ കൂടേറി …. മുട്ടയിട്ടു …. വിരിയിച്ചു തൊട്ടിലാട്ടി പാടിയുറക്കി … ഉറക്കമുണരുമ്പോൾ നടന്ന ... നടന്ന് .. പറന്ന്... പറന്ന്.. വീണ്ടുകീറിയ കാലുകൾ പിടഞ്ഞതേയില്ല… വരണ്ട തൊണ്ടകൾ അലർച്ചയായില്ല … അവർ അവരെ ഒരു പതകയായി കാറ്റിലാട്ടി അതിർത്തിയിൽ ഞാട്ടിയിട്ടു … ഇത് ശത്രു രാജ്യത്തിന്റെ വരമ്പാണ് ... ഇത് മുറിച്ചു കടക്കരുത് ഇത് വെറുതെ ചത്തുവീഴാനുള്ള പാടമാണ് ... ഇവിടെ നമുക്ക് നമ്മളെയിങ്ങനെ വിതച്ചിടാം … നാളെ നല്ല നാളെ നമുക്ക് ഒന്നുകൂടി മുളക്കാം അെല്ലെങ്കി വേണ്ട … വിളവെടുക്കാൻ . അവർ വരട്ടെ കൊയ്തെടുത്ത് നമ്മളെയവർ കൊത്തി അന്നേരം മുള്ളു പോലെ കൂർത്ത് അവരുടെ കഴുത്ത് പിളർക്കണം              - സുധീഷ് അമ്മവീട്

കളരി പറമ്പ് ഗ്രാമീണ വായനശാലയുടെ"വായനയുടെ ലോകം" വാട്സ് ആപ്പ് കൂട്ടായ്മ സംഘടിപ്പിക്കുന്ന100 കഥകളുടെ വായന

Image
കളരി പറമ്പ് ഗ്രാമീണ വായനശാലയുടെ "വായനയുടെ ലോകം" വാട്സ് ആപ്പ് കൂട്ടായ്മ സംഘടിപ്പിക്കുന്ന 100 കഥകളുടെ വായന ഇന്ന് 50ാം ദിവസം പി.എസ് റഫീക്ക് എഴുതിയ ഗുജറാത്ത് എന്ന കഥയാണ് ഇന്ന് അവലോകനത്തിനായ് തെരഞ്ഞെടുത്തിരിക്കുന്നത് അവതരണം:  എം.എസ്.ദിലീപ്  ചർച്ചയിൽ കഥാകാരൻ പി.എസ്. റഫീക്കിന്റെ സാന്നിദ്ധ്യവും ഇന്നത്തെ സർഗ്ഗ സംവാദത്തിന് മാറ്റുകൂട്ടും കോവിസ് 19 പശ്ചാത്തലത്തിൽ മുൻപെങ്ങുമില്ലാത്ത വിധം ലോകം ഭയപ്പാടിന്റെയും ആശങ്കയുടെയും നിഴലിലാണ്. ഈ മഹാദുരന്തത്തെ നേരിടാൻ മനുഷ്യൻ സർവ്വ സന്നാഹങ്ങളുമായ് പോരാട്ടം തുടരുകയാണ്.സാമൂഹ്യ അകലം പാലിച്ച് മാനസീകമായി ഐക്യപ്പെട്ടുകൊണ്ട് ലോകത്തിന്റെ എല്ലാ കോണിലെയും ജനങ്ങളുടെ സഹനത്തിനും അതിജീവനത്തിനും വേണ്ടി മനുഷ്യരാശി ജാഗ്രതയോടെ അത്യന്തം കരുതലോടെ ഇരിക്കുന്നു. രോഗത്തിന്റെ വ്യാപനം തടയുവാൻ കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾ നിഷ്കർഷിച്ച ലോക്ക് ഡൗണിലൂടെയാണ് നാം കടന്നുപോകുന്നത്. കൂട്ടുകൂടാനും ചേർന്നു നിൽക്കാനുമുള്ള മനുഷ്യന്റെ നൈസർഗ്ഗീകമായ ആഗ്രഹങ്ങളെ ഇത് കുറച്ചൊന്നുമല്ല ബാധിച്ചത്. ജോലി, അതിലൂടെ നമ്മൾ ഇടപെട്ട സാമൂഹിക ബന്ധങ്ങൾ, യാത്രകൾ ,സൗഹൃദങ്ങൾ നാം നേടിയ സാമ്പത്തീക സുരക്ഷി...

എരി. - പറയൻ എരിയുടെ ചരിത്രം ....പ്രദീപൻ പാമ്പിരിക്കുന്നിന്റെ"എരി " എന്ന നോവലിനെ പരിചയപ്പെടുത്തുന്നു - സുധീഷ് അമ്മവീട്

Image
പ്രദീപൻ പാമ്പിരിക്കുന്നിന്റെ "എരി " എന്ന നോവലിനെ പരിചയപ്പെടുത്തുന്നു                - സുധീഷ് അമ്മവീട് പ്രദീപൻ പാമ്പിരിക്കുന്നിന്റെ ഒരു ഗവേഷണ സഞ്ചാര സാഹിത്യം എന്ന നിലയിൽ എഴുതപ്പെട്ട ഒരു നോവലാണ് എരി …. ചരിത്രമില്ലാത്തവരുടെ ചരിത്രമായി ഇതിനെ പ്രദീപൻ പാമ്പിരിക്കുന്ന് ഇതിനെ സാക്ഷ്യപ്പെടുത്തുന്നു. ഓരോ ദേശവും അതിന്റെ നിർമ്മിതിയുടെ ചരിത്ര വഴികൾ പരിശോധിച്ചാൽ അതിന് വളമായി അലിഞ്ഞുചേർന്ന ഒട്ടനവധി പേരുടെ ജീവിതങ്ങളുണ്ടാകും അവരുടെ പേരുകൾ എവിടെയെങ്കിലും ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ടാകണമെന്നില്ല …. സ്തൂപങ്ങളോ മണ്ഡപങ്ങളോ സ്ഥാപിക്കപെടണമെന്നില്ല... എന്നാൽ അതിന്റെ ഓർമ്മകളുടെ ഒരു തലപിടിച്ചുനടന്നാൽ കഥകളായും മിത്തുകളായും ചിലർ വെളിച്ചപ്പെടും. അങ്ങനെ ഒരു നാടിന്റെ ഓർമ്മകളുടെ ആഴങ്ങളിൽ കൊത്തിവെക്കപ്പെട്ട ഒരു അടയാളമാണ് പറയൻ എരി ....! പറയൻ എരി ഒരു സാധാരണ ആളല്ല ചില സവിശേഷതകളാലാണ് അവർക്കിടയിൽ അയാളിപ്പോഴും ജീവിച്ചിരിക്കുന്നത്.  ചിലർ ഭയത്തോടെ ചിലർ അത്ഭുതത്തോടെ ചിലർ സ്നേഹത്തോടെ മറ്റു ചിലർ ആരാധനയോടെ അങ്ങനെ ഒരു നാട് മുഴുവൻ എരിയെ കുറിച്ചുള്ള വർത്തമാനങ്ങളാൽ രാപകലുകൾ തീർത്ത...
അതിജീവനത്തിന്റെ സർഗ്ഗാത്മക   പോരാട്ടങ്ങൾ  കോവിസ് 19 പശ്ചാത്തലത്തിൽ മുൻപെങ്ങുമില്ലാത്ത വിധം ലോകം ഭയപ്പാടിന്റെയും ആശങ്കയുടെയും നിഴലിലാണ്. ഈ മഹാദുരന്തത്തെ നേരിടാൻ മനുഷ്യൻ സർവ്വ സന്നാഹങ്ങളുമായ് പോരാട്ടം തുടരുകയാണ്.സാമൂഹ്യ അകലം പാലിച്ച് മാനസീകമായി ഐക്യപ്പെട്ടുകൊണ്ട് ലോകത്തിന്റെ എല്ലാ കോണിലെയും ജനങ്ങളുടെ സഹനത്തിനും അതിജീവനത്തിനും വേണ്ടി മനുഷ്യരാശി ജാഗ്രതയോടെ അത്യന്തം കരുതലോടെ ഇരിക്കുന്നു. രോഗത്തിന്റെ വ്യാപനം തടയുവാൻ കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾ നിഷ്കർഷിച്ച ലോക്ക് ഡൗണിലൂടെയാണ് നാം കടന്നുപോകുന്നത്. കൂട്ടുകൂടാനും ചേർന്നു നിൽക്കാനുമുള്ള മനുഷ്യന്റെ നൈസർഗ്ഗീകമായ ആഗ്രഹങ്ങളെ ഇത് കുറച്ചൊന്നുമല്ല ബാധിച്ചത്. ജോലി, അതിലൂടെ നമ്മൾ ഇടപെട്ട സാമൂഹിക ബന്ധങ്ങൾ, യാത്രകൾ ,സൗഹൃദങ്ങൾ നാം നേടിയ സാമ്പത്തീക സുരക്ഷിതത്വം എല്ലാം ഒരു ദിവസം റദ്ദു   ചെയ്യപ്പെടുമ്പോൾ ഒരു സാമൂഹിക ജീവി എന്ന നിലയിലുള്ള മനുഷ്യന്റെ താളം തെറ്റി വിഭ്രാന്തിയിലേക്കും ഭയപ്പാടിലേക്കും വീണുപോയി. അവിടെ നിന്നും അവനെ സ്വാഭാവികതയിലേക്ക് വീണ്ടെടുക്കാൻ സർഗ്ഗാത്മക ആവിഷ്ക്കാരങ്ങൾക്കേ കഴിയൂ. പുസ്തകങ്ങളുടെ ലോകത്തേക്ക് അവൻ സ്വാഭാവി...

ഗസൽ മഴ Gazal Mazha- രചന: സുധീഷ് അമ്മവീട്, സംഗീതം : സതീഷ്ബാബു, ആലാപനം : ശ...

Image

വേരുപിടിക്കാത്ത ചെടികൾ

Image
വേരുപിടിക്കാത്ത ചെടികൾ -------------------------- ---- പറിച്ചു നടലുകളുടെ ആവർത്തനങ്ങളാൽ വേരു പൊട്ടിയ ചെടികളായിരുന്നു നാം…. ഒടുവിലെപ്പോഴെങ്കിലും വിതയ്ക്കപ്പെട്ടിടത്തു തന്നെ വേരുറപ്പിക്കാൻ കൊതിച്ചിരുന്നു …. അന്നേരം സ്വന്തം മണ്ണിലെ പാറ വിണ്ട് ഉറവ കിനിയുമെന്ന സ്വപ്നം കാത്തുവെച്ചിരുന്നു…. അതിനു മുമ്പ് ചത്തുപോകാതിരിക്കാൻ അതിനു വേണ്ടിയാണീ പലായനങ്ങൾ രാജ്യം നമ്മുടേതല്ലയെങ്കിൽ നമ്മൾ അതിനകത്ത് എവിടെയായിരുന്നാലും കുടിയേറ്റക്കാർ തന്നെ ഞങ്ങളുടെ ദേശ സങ്കൽപ്പങ്ങളെ രേഖകൾ കാട്ടി തെളിയിച്ചെടുക്കാനാകില്ല വിശപ്പെന്ന കൊടിയടയാളമാണ് ഞങ്ങളുടെ ദേശീയത നിലവിളികളാണ് ഞങ്ങളുടെ ദേശീയ ഗാനം ഞങ്ങളോട് അതിർത്തിയിൽ കാവൽ നിൽക്കുന്ന പട്ടാളക്കാരുടെ ധീര കഥകൾ പറഞ്ഞേക്കരുത് കാൽ വെക്കുന്നിടത്തെല്ലാം ഞങ്ങൾക്ക് അതിരുകളായിരുന്നു ഉയർത്തിക്കെട്ടിയ മതിലുകളായിരുന്നു ചുറ്റും അപ്പുറം വെളിച്ചമുള്ള കാഴ്ച്ചകൾ ഞങ്ങൾക്കിടമില്ലാത്ത ആഘോഷങ്ങൾ ഇപ്പുറം കെട്ടുപോയ കണ്ണുകൾ ചത്ത സ്വപ്നങ്ങളുടെ ചെളി കുണ്ടുകൾ കറുത്ത പൂക്കളാലലങ്കരിച്ച ശവമാടങ്ങൾ പോലെ …. ഞങ്ങൾ നടന്നത് നിങ്ങൾ തീർത്ത അതിരുകൾക്ക് കുറുകെയാണ് ചെരുപ്പിടാത്ത കാലുകളിൽ നിന്ന് വാർന്നൊലിക്ക...

കല്യാണിയെന്നും ദാക്ഷായാണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത

Image
ഇഷിക എഴുതിയത് (Copy) "കല്യാണിയെന്നും ദാക്ഷായാണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത" വായിച്ചപ്പോൾ എന്തൊക്കെയോ എഴുതണമെന്ന് തോന്നി, അങ്ങനെ കുറിച്ചിട്ടതാണ്. പൂർണമായിട്ടില്ല,  മനസിൽ തോന്നുന്നത് മുഴുവൻ എഴുതിയിടാൻ എന്തുകൊണ്ടോ എന്നെക്കൊണ്ട് പറ്റുന്നില്ല, അടുത്തിടെ വായിച്ചതിൽ ഏറ്റവും മികച്ച വായനാനുഭവം. ശക്തിയേറിയ പെണ്ണെഴുത്ത്.  ഒരുപാട് നാളുകൾക്ക് ശേഷം ആഴത്തിലൊരു പുസ്തകം വായിച്ചതിന്റെ സന്തോഷം. ഞാൻ  ജനിച്ചു വളർന്ന നാടിനെ മറ്റൊരു ദിശയിലൂടെ നോക്കിക്കാണാൻ എന്നെ പ്രേരിപ്പിച്ച പുസ്തകം.  കുടുംബ മഹിമയോ,  കുല മഹിമയോ, സ്ഥല മഹിമയോ  ആവശ്യപ്പെടാനില്ലാത്ത രണ്ടു പെണ്ണുങ്ങൾ. ( കണ്ണൂരിലെ സാദാ നാട്ടിൻപുറത്തുകാരികൾ ആയതുകൊണ്ടാണ് അവർക്ക് സ്ഥല മഹിമ കൂടെയില്ലയെന്നു തറപ്പിച്ചു പറയുന്നത്).  കഥ നടക്കുന്ന കാലഘട്ടം 1970-80 കൾ മുതൽ ഇങ്ങോട്ടാണെന്നു കരുതുന്നു (കഥാകാലത്തെ സൂചിപ്പിക്കാൻ നിരവധി സൂചകങ്ങൾ എഴുത്തുകാരി ഒളിപ്പിച്ചിട്ടുണ്ടെങ്കിലും, എന്റെ അറിവിന്റെയും പ്രായത്തിന്റെയും പരിമിതിമൂലം കൃത്യമായി പറയാൻ കഴിയുന്നില്ല!) എങ്കിലും ഇതൊരു പഴമ്പുരാണമല്ല, ഇന്നിലേക്കും നാളെകളിലേക്കും തുറന്നി...

സുധീഷ് അമ്മവീട് - ആദിത്യൻ കാതിക്കോട് ടീമിന്റെ മുംബെയ് ... (ഒറ്റയാൾ നാടകം )

Image
ദിലീപൻ പൊയ്യ എഴുതുന്നു..... സുധീഷ് അമ്മവീട് - ആദിത്യൻ കാതിക്കോട് ടീമിന്റെ   N.S. ' മാധവന്റെ മുംബൈ എന്ന കഥയുടെ നാടകാവിഷ്കാരം ഇന്നലെ കളരിപറമ്പിൽ അരങ്ങേറി ... ഒരു ആസ്വാദന കുറിപ്പ് ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, ഒരു വിഭാഗം പൗരന്മാരെ ഭയത്തിന്റെ കരിമ്പടം പുതപ്പിക്കുന്ന ഭരണകൂട ഭീകരതക്കെതിരെ ഉണർന്ന് പോരാടാനാഹ്വാനം ചെയ്യുന്ന ശക്തമായ ആവിഷ്ക്കാരമായി സുധീഷ് അമ്മ വീടിന്റെ സംവിധാനത്തിൽ ആദിത്യൻ 'കാതിക്കോട് നിറഞ്ഞാടിയ N.S മാധവന്റെ.മുംബൈ എന്ന കഥയുടെ നാടക ഭാഷ്യം തന്മയത്വപൂർണ്ണ മായ അഭിനയത്തിലൂടെ മധ്യവർഗ സുരക്ഷിതത്വത്തിന്റെ സ്വപ്ന ഭൂമികയിൽ നിന്ന് അരക്ഷിതത്വത്തിലേക്ക് കുടിയിറക്കപ്പെടുന്ന അസീസിന്റെ നേരനു ഭവത്തെ ആസ്വാദക മനസ്സിലേക്ക് പകർത്തിയെഴുതുന്നുണ്ട് ആദിത്യൻ കാതിക്കോട് കളരിപ്പറമ്പിലെ ഉൽബുദ്ധമായ സദസ് പൗരത്വ ബില്ല് വ്യക്തി ജീവിതത്തെ ബാധിക്കുന്നതിന്റെയി രംഗാവിഷ്ക്കാരം നിറഞ്ഞ കയ്യടിയോടെയാണ് സ്വീകരിച്ചത്.കാലം ആവശ്യപെടുന്ന ശക്തമായ അവതരണം .പ്രമീള ഗോഖലയെ ഉചിതമായ ശബ്ദ വിന്യാസത്തിലൂടെ ജീവൻ കൊടുത്ത ജിതി സുധീഷും അരങ്ങേറ്റം ഗംഭീരമാക്കി.  സദസിന്റെ സ്പന്ദനങ്ങളെ നേരിട്ട് മനസ്...

വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി

Image
വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി രക്തസാക്ഷി ദിനം 20-01-1922 ബ്രിട്ടീഷ് വാഴ്ചക്കെതിരെ പൊരുതിയ സ്വാതന്ത്രസമരസേനാനി ആയിരുന്നു വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. മലബാർ കലാപത്തിൽ ഖിലാഫത്ത് പ്രസ്ഥാനത്തിൻറെ മുൻനിരയിൽ നിന്ന് ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ആലി മുസ്ലിയാരുടെ സന്തത സഹചാരിയും, ശിഷ്യനുമായിരുന്നു അദ്ദേഹം. 90 വർഷത്തെ ബ്രിട്ടിഷ് രാജ് ഭരണത്തിൽ നേതാജി സുഭാഷ്ചന്ദ്ര ബോസിനേപ്പോലെ ഒരു സമാന്തരഭരണകൂടം സ്ഥാപിക്കാൻ സാധിച്ച ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനി ആയിരുന്നു വാരിയംകുന്നത്ത്. ബ്രിട്ടിഷ് സൈന്യത്തിനെതിരെ 75,000ത്തോളം വരുന്ന ഒരു വലിയ സൈന്യത്തെ തന്റെ കൂടെ നിർത്തിയാണ് തന്റെ സമാന്തരഭരണകൂടം സ്ഥാപിച്ചത് *ജീവിതരേഖ* മലബാർ ജില്ലയിലെ വള്ളുവങ്ങാട് താലൂക്ക് വെട്ടിക്കാട്ടിരി അംശത്തിലെ നെല്ലിക്കുത്തിലെ സമ്പന്ന തറവാടായ ചക്കി പറമ്പത്ത് എ:ഡി 1870(ഹിജ്‌റ 1287) ലാണ് കുഞ്ഞഹമ്മദ്‌ ഹാജിയുടെ ജനനം. ബ്രിട്ടീഷ് വിരുദ്ധ പോരാളിയായിരുന്ന ചക്കിപറമ്പൻ മൊയ്തീൻ കുട്ടി ഹാജി പിതാവും, തുവ്വൂരിലെ സമ്പന്ന ജന്മി തറവാടുകളിലൊന്നായ പാറവട്ടിയിലെ കുഞായിശുമ്മ മാതാവുമാണ്. കുഞ്ഞഹമ്മദ് ഹാജിയുടെ മാതാപിതാക്കളുടെ കുടുംബങ്ങൾ പാരമ്പര്...