സുധീഷ് അമ്മവീട് - ആദിത്യൻ കാതിക്കോട് ടീമിന്റെ മുംബെയ് ... (ഒറ്റയാൾ നാടകം )
സുധീഷ് അമ്മവീട് - ആദിത്യൻ കാതിക്കോട് ടീമിന്റെ N.S. ' മാധവന്റെ മുംബൈ എന്ന കഥയുടെ നാടകാവിഷ്കാരം ഇന്നലെ കളരിപറമ്പിൽ അരങ്ങേറി ...
ഒരു ആസ്വാദന കുറിപ്പ്
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ഒരു വിഭാഗം പൗരന്മാരെ ഭയത്തിന്റെ കരിമ്പടം പുതപ്പിക്കുന്ന ഭരണകൂട ഭീകരതക്കെതിരെ ഉണർന്ന് പോരാടാനാഹ്വാനം ചെയ്യുന്ന ശക്തമായ ആവിഷ്ക്കാരമായി സുധീഷ് അമ്മ വീടിന്റെ സംവിധാനത്തിൽ ആദിത്യൻ 'കാതിക്കോട് നിറഞ്ഞാടിയ N.S മാധവന്റെ.മുംബൈ എന്ന കഥയുടെ നാടക ഭാഷ്യം
തന്മയത്വപൂർണ്ണ മായ അഭിനയത്തിലൂടെ മധ്യവർഗ സുരക്ഷിതത്വത്തിന്റെ സ്വപ്ന ഭൂമികയിൽ നിന്ന് അരക്ഷിതത്വത്തിലേക്ക് കുടിയിറക്കപ്പെടുന്ന
അസീസിന്റെ നേരനു ഭവത്തെ ആസ്വാദക മനസ്സിലേക്ക് പകർത്തിയെഴുതുന്നുണ്ട് ആദിത്യൻ കാതിക്കോട്
കളരിപ്പറമ്പിലെ ഉൽബുദ്ധമായ സദസ് പൗരത്വ ബില്ല് വ്യക്തി ജീവിതത്തെ ബാധിക്കുന്നതിന്റെയി രംഗാവിഷ്ക്കാരം നിറഞ്ഞ കയ്യടിയോടെയാണ് സ്വീകരിച്ചത്.കാലം ആവശ്യപെടുന്ന ശക്തമായ അവതരണം .പ്രമീള ഗോഖലയെ ഉചിതമായ ശബ്ദ വിന്യാസത്തിലൂടെ ജീവൻ കൊടുത്ത ജിതി സുധീഷും അരങ്ങേറ്റം ഗംഭീരമാക്കി.
സദസിന്റെ സ്പന്ദനങ്ങളെ നേരിട്ട് മനസ്സിലാക്കി ആസ്വദനത്തികവിനും ആശയസംവേദനത്തിനും ആവശ്യമായ ചെത്തിമിനുക്കലിലൂടെ സുധീഷ് ഈ നാടകത്തെ ഒന്നുകൂടി പുതുക്കി പണിയുമ്പോൾ ഈ നാടകം പ്രതിബദ്ധതയാർന്ന നാടക പ്രവർത്തനവുമായി മുന്നോട്ട് നീങ്ങുന്ന എപിക്ക് തീയറ്ററിന്റെ മറ്റൊരു നാഴികകല്ലാകും .N. S. മാധവന്റെ പ്രവചനാത്മകമായ കഥയുടെ ഈ രംഗഭാഷ്യം പൗരത്വ ബില്ലിനെതിരെയുള്ള പോരാട്ടത്തിന് ഊർജ്ജം പകരുന്ന കാഹളമാകുമ്പോൾ തന്നെ ഏകപാത്ര നാടകത്തിന്റെ ശക്തി സൗന്ദര്യങ്ങൾ കാണിച്ചുതരുന്ന കലാശില്പം കൂടിയാകുന്നുണ്ട്. 30 സ്റ്റേജുകൾ താണ്ടി മുന്നേറുന്ന ബിരിയാണിയെ വെല്ലുന്ന വിജയക്കുതിപ്പ് ആശംസിക്കുന്നു '
-ദിലീപൻ പൊയ്യ .
[2/10, 12:02 AM] Dileep Kalariparambu: നാടകം
നിറഞ്ഞ കയ്യടികളോടെ
ജനം ഏറ്റുവാങ്ങുകയായിരുന്നു.
ആദ്യാവതരണത്തിന്റെ
പരിമിതികൾ ഏറെയുണ്ടായിരുന്നുവെന്നത് യാഥാർത്ഥ്യമായിരുന്നു.
ഗോപാൽ യാദവിൽ നിന്നും പൂർണ്ണമായും
വിടുതൽ തേടി മാത്രമേ
അസീസി ൽ എത്തിച്ചേരാവുയെന്ന്
എന്നൊന്നുമില്ല
എങ്കിലും
അങ്ങനെ സംഭവിക്കാതിരിക്കാൻ
ആദിത്യൻ പരമാവധി
ശ്രദ്ധിക്കണം.
ആദ്യാവതരണത്തിന്റെ
പരിമിതിയെ അത്രകണ്ട്
ചർച്ചചെയ്യേണ്ടതില്ലയെന്ന്
തോന്നുന്നു.
എങ്കിലും ഇഴച്ചിൽ പരമാവധി ഒഴിവാക്കണം.
അവസാനത്തെ രംഗത്തെ
ഒന്നുകൂടി പുതിക്കിയെടുക്കണം..
ജിതിയുടെ ശബ്ദം
നന്നായിരുന്നു.
ഇതിന് മുൻപ് അവതരിപ്പിച്ച
മുംബെയ് എന്നതുമായി
ഇതിനെ താരതമ്യം
ചെയ്യരുത്..
ഒരു തെരുവ് അവതരണം
എന്ന നിലയിൽ
ആ അവതരണത്തെ
അംഗീകരിക്കുന്നു
ബഹുമാനിക്കുന്നു
പക്ഷെ,
അസാധാരണ നാടക മുഹൂർത്തങ്ങളുള്ള
ഒരു ടെക്സ്റ്റിനെ
നാടകമാക്കുകയെന്നത്
നാടകക്കാരെ സംബന്ധിച്ചിടത്തോളം
ഒരു വലിയ വെല്ലുവിളിയാകണമെന്നില്ല... എന്നിട്ടും
അതിലൊരു നരേറ്ററെ കുത്തിയെറ്റിയെന്നതും
അതൊരു ഡോക്യുമെന്ററി ഡ്രാമ
ടൈപ്പിലാക്കിയെന്നതും
ഒരു തികഞ്ഞ അപരാധമാകുന്നുണ്ട്.
പ്രമീള ഖോകലെ എത്ര വിപരീതമായാണ്
അതിൽ അവതരിപ്പിച്ചിരിക്കുന്നത്!
അതു കൊണ്ട്
കൂടിയാണ് ഈ ഒറ്റയാൾ
നാടകത്തിന്
പ്രാധാന്യമേറുന്നത് ..
[2/10, 11:26 AM] Basheer Vadakkan: ഒരു ചെറുകഥയുടെ ഇതിവൃത്തത്തിൽ നിന്നും നാടകരൂപം പ്രാപിക്കുമ്പോൾ കുറച്ചു പരിമിതികളുണ്ടു്. അതു് ഒറ്റയാൾ നാടകമായി അവതരിപ്പിക്കുകയെന്നതു് ഏറെ വെല്ലുവിളിയാണ്, അതു് ഏറ്റെടുക്കാൻ തയ്യാറായ ആദിത്യനേയും, സുധീഷിനേയും അഭിനന്ദിക്കുന്നു.-- കാണികൾക്കു് ഇതൊന്നും വിഷയമല്ല - പലർക്കും പല അഭിപ്രായങ്ങളും ഉണ്ടായേക്കാം - നാടകം ഒരുപാട് കാണുകയും അവതരിപ്പിച്ചവരാവുമ്പോൾ അഭിപ്രായങ്ങളും പ്രതിക്ഷിക്കണം' നാടകത്തിനെ സ്നേഹിക്കുന്നവരാണ് നാടകം കാണാൻ വരുന്നവർ, നാടകത്തിൽ കഥാപാത്രങ്ങൾക്ക്, സംഭാഷണത്തിനും ഒക്കെ ഏറെ പ്രാധാന്യമുണ്ടു്-വ്യ ത്യസ്ത കഥാപാത്രങ്ങളുടെ ആഗമനവും അദിനയവും അഭിനയമുഹൂർത്തങ്ങളും ആകാംഷയോടെ കാത്തിരിക്കുന്നവരായിരിക്കും കാണികൾ - കഥാപാത്രങ്ങൾ തമ്മിലും നടൻമാർ തമ്മിലും ഒരു മത്സരം നടക്കുന്നുണ്ടു്. അതു് നാടകത്തിന്റെ പൂർണ വിജയങ്ങൾക്കാവശ്യമാണു് - ഈ പരിധികളും പരിമിതികളും എല്ലാം നിലനിൽക്കുന്നുണ്ടു് ''ബിരിയാണിയുടേയും മുംബയുടേയും അവതരണങ്ങൾ നടകരംഗത്തു ഒരു ചെറിയ ചലനമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടു്--ബഷിർ തൃപ്പേക്കുളത്തിന്റേയും ആദിത്യേന്റേയും ഒകെ നാടക മനസ്സു് സഹായിച്ചിട്ടുണ്ടു്. അതിനു് മുൻപു് നിരവധി സ്റ്റേജുകളിൽ സോമൻ താമരക്കുളം സംവിധാനം ചെയ്തു് അവതരിപ്പിച്ച രാജസഭ നാടകവും നാടകത്തിന്റെ തിരിച്ചു വരവിനു കാരണമായിട്ടുണ്ടു്- ഇനിയും നാടകങ്ങൾ ഏക അഭിനയമായും രംഗം നിറയെ കഥാപാത്രങ്ങളായും വളരട്ടെ - നാടകം എങ്ങിനെ അവതരിപ്പിക്കണമെന്നതും കഥ എങ്ങിനെ എഴുതണമെന്നതും അവരവരുടെ ധർമവും -കർമവും അനുസരിച്ചു ചെയ്യാം - കാഴ്ചക്കാരും വായനക്കാരും ഉണ്ടാവുക എന്നതാണ് പ്രധാനം -കാലത്തിനോട് സംവദിക്കുകയും കലഹിക്കുകയും സമരം ചെയ്യുകയും ചെയ്യുന്ന - സർഗാത്മക സൃഷ്ഠികൾക്ക് ആശംസകൾ - _ ബഷീർ വടക്കൻ
[2/10, 11:27 AM] Basheer Thrippekulam: ഒരു ചർച്ചക്ക് വേണ്ടിയും അതിന്റെ തർക്കത്തിലേക്കും വേണ്ടില്ല ഞാൻ ചങ്ങാതികൂട്ടത്തിൽ
മുബൈഎന്ന ഏക പാത്ര നാടകത്തെക്കുറിച്ചെഴുതിയത്
സത്യത്തിൽ എന്നു മുതൽ ഏകപാത്ര നാടകമിറങ്ങി...മലയാളത്തിൽ .കേരള നാടകപ്രേമികൾ ഇതിനെ കൈകൊട്ടി സ്വീകരിച്ചിട്ടുണ്ട് ..
അറിയാൻ വേണ്ടി ചോദിക്കുകയാണ്.
തെരുവു നാടകം തെരുവിലാണ്.നരേഷൻ ബുദ്ധിജീവികൾക്ക് വേണ്ടിയല്ലായിരുന്നു.
തെരുവ് എന്ന് പറയുമ്പോൾ എപ്പിക്ക് ബുദ്ധിജീവികളില്ലല്ലോ അവിടെ '
സുധീഷ് അമ്മ വീട്
ആദിത്യൻ
ജിതി.
അവർ കഴിവുള്ള കലാകാരന്മാരാണ്.
അതു കൊണ്ട്?
ഞാൻ കളരിപ്പറമ്പിൽ കണ്ട എപ്പിക് തിയ്യറ്റർ അവതരിപ്പിച്ച മുബൈ നാടകം തികച്ചും ബോറിംങ്ങ് തോന്നിയിരുന്നു.എന്നാ പറഞത് ... കാഴ്ചക്കാരനായതു കൊണ്ട്. ഗോപാൽ യാദവ് വിശപ്പിന്റെ പ്രതീകമാകുമ്പോൾ
അസീസ് അതല്ല ... തുടക്കത്തിൽ കമ്മ്യൂണിസ്റ്റ് ചിന്തകളും ഇല്ല. ഒടുവിൽ അതു സംഭവിച്ചാൽ
അനുഭവം അങ്ങിനെ ആക്കിയാൽ .. അത് സത്യം .
വീഴ്ച കണ്ടു പറഞ്ഞു.
മുഖം നോക്കിയില്ല.
അതിനിയും പറയും-
തളർത്താനല്ല. വളർത്താൻ
ശുഭാപ്തി വിശ്വാസത്തോടെ...
ബഷീർ - തൃപ്പേക്കുളം👏
[2/10, 11:49 AM] Dileep Kalariparambu: ബഷീർക്ക..
തെരുവുനാടകത്തിനകത്ത്
നരേഷൻ വേണ്ടി വരുന്നത്
ഒരു പൊളിറ്റിക്കൽ
ഇൻസിഡന്റിെനെ
ആധാരമാക്കി നാടകം ചെയ്യുമ്പോഴാണ്...
അത് തെരുവിൽ മാത്രം
സ്റ്റേജ് നാടകത്തിലും
അത് ചെയ്യാറുണ്ട്.
പക്ഷെ, സമീപകാലത്ത്
ഒരു നാടകത്തിലും
അങ്ങനെ ചെയ്യാറില്ല
സച്ചിദാനന്ദന്റെ
ഗാന്ധിയും ഇവനെക്കുടിയും
വരെ നരേഷിനില്ലാതെ
ഇവിടെ അവതരിപ്പിച്ചിട്ടുണ്ട്
ഞാൻ ആവർത്തിക്കുന്നു.
മുംബെയെന്ന കഥ
നാടമാക്കുമ്പോൾ
അതിൽ ഒരു നരേറ്റർ വെയ്ക്കുന്നത്
കടുത്ത അസംബന്ധം തന്നെയാണ്.
അതുപോലെ.. മികച്ച സാധ്യതയുള്ള ഒരു നടി കുടെയുണ്ടായിട്ടും
പ്രമീള ഖോകലയെ എത്ര വിക്യതമാക്കിയാണ്
അവതരിപ്പിച്ചിരിക്കുന്നത്..
നാടകത്തിന്റെ ബോറിo ഗ്
നമ്മുടെ നാടക സങ്കൽപ്പങ്ങളുമായി ബന്ധപ്പെട്ടതായിരിക്കും
അഭിപ്രായം എഴുതാൻ
നേരമില്ല.
സംവാദം
ആകാം ... എങ്ങിനെ വേണേലും
[2/10, 2:01 PM] Sudheesh Ammaveedu: അതും ... എന്നോ ടോ ബാലാ...
ബിരിയാണി എന്ന ഒറ്റയാൾ നാടകം ഒന്നാം സ്‌റ്റേജ് കണ്ട അന്നു മുതൽ കൂടെ നിന്ന് സ്നേഹത്തോടെ വിമർശിച്ചും നിർദ്ദേശിച്ചും പ്രോൽസാഹിച്ചും എന്നെ ഒരു പാട് പിന്തുണച്ച ആളാണ് ബഷീർക്ക.... അന്ന് ബഷീർക്ക കൊല്ലാനല്ല വളർത്താനാണ് സംസാരിക്കുന്നത് എന്ന് നല്ല ബോധ്യമുണ്ടായിരുന്നു.... ഇപ്പോൾ ഒന്നാമത്തെ സ്റ്റേജ് കണ്ട് തിരക്കിട്ട് നടത്തിയ വിധിന്യായം ചിലത് പറയാതെ വയ്യ. എന്ന തോന്നലുണ്ടാക്കുന്നു.....
അത് മറ്റൊന്നും കൊണ്ടല്ല അത് ബഷീർക്കാക്ക് ചില തെറ്റിദ്ധാരണകൾ ഉള്ളതുകൊണ്ടാണ് ...
കൃത്യം 16 ാം സ്റ്റേജിൽ (PPM) ഹാളിൽ ബിരിയാണി കളിക്കുമ്പോൾ ഞങ്ങൾ ഞങ്ങൾ അടുത്ത നാടകം ബോംബെ എന്ന് അനൗൺസ് ചെയ്തിരുന്നു... അപ്പോൾ ഞങ്ങളുടെ സുഹൃത്ത് സുകേഷ് താമരക്കുളം അതിന്റെ സ്ക്രിപ്റ്റ് എഴുതാനും ഞാൻ സംവിധാനം ചെയ്യാനും തീരുമാനിച്ചു... മാസങ്ങൾക്കു മുമ്പ്....
പക്ഷെ അത് വൈകി പോയി... പിന്നീട് പുതിയകാവ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പരിപാടി തീരുമാനിച്ചതിനു ശേഷം... തീർത്തു പറയുന്നു ഞങ്ങൾ ബോംബെ ഒറ്റയാൾ നാടകമായി തീരുമാനിച്ച് ഒരു മാസത്തിനു ശേഷം... ഇത് ആദിത്യനും സുകേഷിനും കളരി പറമ്പിൽ ബിരിയാണി 16ാം സ്റ്റേജ് കണ്ടവർ എല്ലാവരും തെളിവു തരും
പിന്നീട്
ഞാൻ ചങ്ങാതിക്കൂട്ടത്തിന്റെ വേദിയിൽ ബോംബെ കഥയവതരിപ്പിച്ച് പോരുമ്പോൾ ബഷീർക്ക പറഞ്ഞു അത് തെരുവുനാടകമായി ചെയ്യാമോ എന്ന്.... ഒരർത്ഥത്തിൽ എനിക്കത് ഉൾക്കൊള്ളാനായില്ല... കാരണം അത് ഞങ്ങൾ നാടകമായി സെറ്റു ചെയ്തിരുന്നു... സുകേഷ് എഴുതാമെന്നു പറഞ്ഞതുകൊണ്ട് ഞാനത് നീക്കി വെച്ചു... രണ്ടു ദിവസം കഴിഞ്ഞ് ബഷീർക്ക ആ നാടകം ബഷീർക്കയുടെ രചനയിൽ അനൗൺസുചെയ്തു... അന്നു രാത്രി ഞാൻ ഫൈനൽ സ്ക്രിപ്റ്റ് എഴുതി ഞങ്ങളും അനൗൺസുചെയ്തു.... ആദിത്യനോട് ഞാൻ പറഞ്ഞു നാടകം നമ്മൾ ചെയ്യും അത് കഥ ആ രൂപത്തിൽ നേരിട്ട് പറയാനല്ല ആഗ്രഹിക്കുന്നത് ചില കൂട്ടി ചേരക്കലിലൂടെ വർത്തമാനകാല സാഹചര്യത്തെ മുഴുവൻ ഉൾകൊള്ളുന്ന ഒരു രാഷ്ട്രീയ പക്ഷം അതിലുണ്ടാകുമെന്ന്... പിറ്റെ ദിവസത്തെ ബഷീർക്കയുടെ പോസ്റ്റിൽ അത് കൂടി ചേർക്കപ്പെട്ടു... കുട്ടി ചേർക്കലുകളില്ലാതെ തനി കഥയുടെ നേർക്കാഴ്ച്ച എന്ന്.....
അത് അല്ല കോമഡി
ബഷീർക്കയുടെ ഒന്നാമത്തെ സ്റ്റേജ് കാണാനെത്തി... നാടകം കണ്ട് കടുത്ത നിരാശയിലും ഞാൻ ആദിത്യനോട് പറഞ്ഞു.... ശരിയാവും... രണ്ടാമത്തെ സ്റ്റേജും കണ്ടു... അപ്പോൾ ബഷീർക്കാനോടും പറഞ്ഞു ശരിയാവും... കൂടെ നിൽക്കുക എന്നതാണ് നാടകക്കാരനെന്ന നിലയും സുഹൃത്ത് എന്ന നിലയിലും ശരി യെന്ന് എനിക്ക് ഉറപ്പുണ്ട് ... അടുത്ത സ്റ്റേജ് കണ്ട് ജനങ്ങളോട് നാടകത്തേക്കുറിച്ച് പറയാൻ ബഷീർക്ക ആവശ്യപ്പെട്ടു... ശരാശരിയേക്കാൾ താഴെയുള്ള ഒരു പ്രകടനത്തെ ആളുകളുടെ മുമ്പിൽ മികച്ചത് എന്ന് പറയാൻ മനസ്സു വന്നില്ല... മാത്രമല്ല .... വിളമ്പര ജാഥ എന്ന നിലയിൽ ആ കഥ വെറുതെ വായിക്കുന്നതു പോലും വലിയ കാര്യമാണെന്ന് എനിക്കുറപ്പുണ്ട്... അത് ബഷീർക്കയും നാടകപ്രവർത്തകരും ചെയ്യുന്നത് വലിയ കാര്യം തന്നെയാണ്.... തെരുവു നാടകം സ്റ്റേജ് നാടകമായി അവസാന സ്റ്റേജിൽ അവതരിപ്പിച്ചതും ഞാൻ കണ്ടു മാത്രമല്ല... ഇനിയൊരിക്കൽക്കൂടി ആ നാടകം കാണാനാവില്ല എന്ന് പറഞ്ഞ നാലു പേരെ ഞാനവിടെ പിടിച്ചിരുത്തി ...നാടകം ഒരുപാട് മാറ്റി ഇപ്പോൾ അത് നന്നായിട്ടുണ്ടാകുമെന്ന് പറഞ്ഞ് അവരെ ബോധ്യപ്പെടുത്തി. ( ക്ലൈമാക്സ് മാറ്റിയെന്ന് ആദിത്യൻ പറഞ്ഞു)
മാത്രമല്ല ഒരു പാട് നാടക അനുഭവമുള്ള ബഷീർക്കയിലുള്ള വിശ്വാസം അത്ര വലുതായിരുന്നു..... പക്ഷെ ബഷീർക്കാ... 16ാം സ്റ്റേജു കണ്ടിട്ടും ഒരു ശരാശരിയിലേക്ക് എത്തിയില്ല എന്നതല്ലെ സത്യം... ഇപ്പോഴും പറയുന്നു... ഈ കാലത്ത് ആ നാടകം കളിക്കുക എന്നതാണ് വലിയ ശരി... അത് കൊണ്ട് ബഷീർക്കയെ കണ്ടപ്പോഴക്കെ അത് നന്നായിരുന്നു എന്നു പറഞ്ഞു... ഞങ്ങളുടെ മുബൈ എന്ന ഒറ്റയാൾ നാടകത്തെ ആദ്യ സ്റ്റേജ് കണ്ട് ബഷീർക്കാക്ക് ബോറടിച്ചെങ്കിൽ ഇത്രയേ പറയാനുള്ളു.....
" എന്നോ ടോ ബാലാ.... "
നാൽപ്പതോ അമ്പതോ വർഷത്തെ നാടക അനുഭവമുള്ള ഒരു വലിയ നടനും സംവിധായകനുമായ ബഷീർ തൃപ്പേക്കുളം ബിരിയാണി നാടകത്തിനും മുബൈ എന്ന നാടകത്തിനും തന്ന സപ്പോർട്ടുകളിൽ ഏറ്റകുറിച്ചിലുണ്ടായ് എങ്കിൽ അത് സ്വയം പരിശോധിക്കേണ്ടതുണ്ട് ബഷീർക്കാ... നമ്മുടെ സൗഹൃദത്തിനുണ്ടായ വിള്ളലിന്റെ പ്രതിഫലനമാണെന്ന് പകൽ പോലെ വ്യക്തമല്ലേ......
പിന്നെ നാടക ചർച്ച ചങ്ങാതിക്കൂട്ടത്തിന്റെ പ്ലാറ്റ്ഫോമിൽ ഒറ്റ കമൻറു കൊണ്ട് അവസാനിപ്പിച്ച മനോജ് വള്ളിവട്ടത്തിന്റെ കൗശലത്തിന് നല്ല നമസ്ക്കാരം... അതിനു പിന്നിലും പഴക്കമുള്ള തെറ്റിദ്ധാരണകളുണ്ട്... ബിരിയാണി ഒന്നാം സ്റ്റേജ് കഴിഞ്ഞ് നാടകം മോശമായി യെന്നും നാടകത്തെ കുറിച്ച് എഴുതാൻ മാത്രം ഒന്നുമില്ല എന്ന് പറഞ്ഞ മനോജ് ബിരിയാണി സ്റ്റേജ് കഴിഞ്ഞ പ്പോൾ ബിരിയാണി നാടകത്തെ കുറിച്ച് വലിയ പ്രബന്ധമെഴുതി... സന്തോഷ് എച്ചിക്കാനത്തിന്റെ അവിഷ്ക്കാര സംരക്ഷണത്തിനു വേണ്ടിയാണെങ്കിലും..... അത് ചരിത്രം കാത്തു വെച്ച പ്രതികാരം...
മനോജേ നാടകത്തിനു പിന്നിൽ സുധീഷ് മാത്രമല്ല ചങ്ങാതികൂട്ടത്തിൽ ...വളരെ ഏക്ടീവായ ആദിത്യനും സുകേഷും ജിതിയും' സുരേഷ് മാഷും ഉണ്ടായിരുന്നു എന്ന് ... മനോജിന് അറിയാതല്ല...
നന്ദി ബഷീർക്കാ... മനോജ് ... സംവാദങ്ങൾക്കും അപ്പുറം സൗഹൃദങ്ങൾ നിലനിൽക്കട്ടെ...
..... മുംബയ് ഒന്നാം സ്റ്റേജ് മികച്ചതായിരുന്നില്ല.... ഒരു പാട് പരിമിതികളുണ്ട്... എന്നാൽ ബിരിയാണിയുടെ ഒന്നാം അവതരണത്തേക്കാൾ മികച്ചതായിരുന്നു എന്ന് ഇതു രണ്ടും കണ്ടവർ പറയുന്നു....
മുംബയ് തെരുവു നാടകം കണ്ടവർ കുറെ പേർ ഈ നാടകവും കണ്ട്ക്ക്ണ്... അവരും പറയുന്നു..........
........... ചിരിച്ചു കൊണ്ട്
സദുദ്യേശത്തോടെ
സുധീഷ് അമ്മ വീട്
[2/8, 10:42 PM] Sukesh Thamarakulam: ദിലീപ് പറഞ്ഞതിനോട് ഞാൻ വിയോജിക്കുന്നു '
ഞാൻ നാടകക്കാരൻ ആയതിനാൽ ...
അസൂയ എന്ന് തോന്നാം -
പക്ഷേ ഞാൻ ഒരു കാണിയാണ്.
അതു കൊണ്ട് പറയാം..
ബോറഡിച്ചിരുന്നു.
വിരസത നന്നായി അനഭവപ്പെട്ടു.
അസീസും ... പൗരത്വമാണ് പ്രശ്നം. അത് കാണികളെ ബോധിപ്പിക്കാനായില്ല.
പെൺ സ്വരം... അയാളെ അസ്വസ്തനാക്കുന്നതായിരുന്നില്ല.
കഥയല്ല നാടകം. അതുകൊണ്ടു് ദൃശ്യം
ശരിയായായി ഘടിപ്പിക്കണം.
അസീസിന്റെ വിഷമം ബോദ്യമായില്ല.
ഒന്നു കൂടെ സ്വാഭാവികതയിലേക്ക് വരണം.
ഒരു കാര്യം ഒറപ്പിച്ചു പറയാം.അസീസ് കമ്യൂണിസ്റ്റ് കാരനല്ല.
മേദിനിയുടെ പാട്ടും .. വിപ്ലവഗാനം ഓർമ്മിപ്പിച്ചാലും... ആകില്ല.
ബോംബെയിൽ കാശുണ്ടാക്കാൻ വിധിക്കപ്പെട്ട ഒരു
മുസ്ലീം യുവാവ്.'
ഒന്നൂടെ ചിട്ടപ്പെടുത്തുക.
കയ്യടക്കം വരുത്തുക.
അസീസിന്റെ അനുഭവം ഞങ്ങൾ കാണികളിൽ
ഒരു നീറ്റൽ വരുത്തു ക
ബഷീർ - തൃപ്പേക്കുളം
[2/8, 11:13 PM] Sukesh Thamarakulam: തീർച്ചയായും ഈ നാടകത്തെ വിലയിരുത്തി അഭിപ്രായം പറയേണ്ടത്, കാണികളിൽ ഒരാളായ എന്റെയും കടമയാണ്.
*മുംബൈ* എന്ന കഥ അറിയുന്നത് കൊണ്ടും സുധീഷ് മാഷിന്റെ തന്നെ സംസാരത്തിലൂടെ കുറെ കാര്യങ്ങൾ മനസിൽ മുൻധാരണയായി ഉള്ളത് കൊണ്ടാണോ എന്നറിയില്ല, നാടകം ചിലയിടങ്ങളിൽ കൈവിട്ട് പോയത് പോലെ തോന്നി.
1) മുംബൈ ആണ് രംഗം അരങ്ങേറുന്ന സ്‌ഥലം എന്ന് കാണികളിൽ ബോധ്യപ്പെടുത്താൻ മുഴുവനായും കഴിഞ്ഞില്ല. ഒരുപക്ഷേ, രാത്രിയിൽ, കൂടുതൽ അനുയോജ്യമായ ഒരു സ്റ്റേജിൽ ആയിരുന്നെങ്കിൽ ആ പ്രശ്നം മറികടക്കുവാൻ കഴിഞ്ഞേനെ.
2) ആദിത്യൻ, അഭിനയിക്കുമ്പോൾ പലപ്പോളും രംഗം ഏതാണെന്ന് ശ്രദ്ധിക്കാതെ പോകുന്നു. ഉദാഹരണം, TV കാണുന്ന നേരത്ത് ഒരൊറ്റ പോയിന്റിൽ
മാത്രം ഉറ്റു നോക്കുന്നതിന് പകരം ഗാനം കേൾക്കുമ്പോൾ വലിയൊരു വിസ്തൃതിയിലേക്കുള്ള തല സഞ്ചരിച്ചു കൊണ്ടുള്ള നോട്ടമാണ് നടത്തുന്നത്.
മറ്റൊന്ന്, ഒരിടത്ത് മേശക്ക് അപ്പുറമുള്ള സ്ത്രീ ശബ്ദത്തിലേക്കു, നോക്കിയുള്ള മറുപടിയല്ല പറയുന്നത്. പകരം സ്‌ഥിരം നാടക നടന്മാർ ചെയ്യുന്ന പോലെ കാണികളെ അഭിമുഖീകരിച്ചുള്ള
സംഭാഷണം ആണ് നടത്തുന്നത്.
എന്നാൽ മറ്റിടങ്ങളിൽ എല്ലാം നന്നായി അഭിനയിച്ചു ഫലിപ്പിക്കാൻ ആദിത്യന് കഴിഞ്ഞു.
3) അവസാനഭാഗം
കൂടുതൽ നന്നായി ചെയ്യാൻ കഴിഞ്ഞു. എന്നാൽ സ്റ്റെജിൽ നിന്ന് താഴേക്ക് വരുന്നത്, അവതരിപ്പിക്കുന്ന വേദിക്ക് അനുസരിച്ചു മതി. ഇന്ന് അത് വേണ്ടായിരുന്നു എന്ന് തോന്നി.
4) ആ ഓഫീസറുമായുള്ള അഭിമുഖത്തിന് ഇടയിൽ, ഗൃഹാതുര ഓർമ്മകൾ കടന്ന് വരുന്നത് അധികരിച്ചുപോയതിനാൽ അഭിമുഖ ചോദ്യങ്ങളുടെ, അതിലെ നിഗൂഢതയുടെ പ്രാധാന്യം നഷ്ടപ്പെടുന്നു.
5) കഴിയുമെങ്കിൽ, മുറിയിലേക്ക് എത്തുന്ന നേരത്ത്, അഭിനയം കൊണ്ട് അത് അവതരിപ്പിക്കുന്നതോടൊപ്പം മുറിയുടെ വസ്തുക്കൾ കാണാവുന്ന വിധത്തിൽ ഉയരത്തിൽ വെക്കണം.
6) സുകേഷിന്ടെ വരികൾ ഇഷ്ടമായി
7) ജിതി നന്നായി തന്നെ സംഭാഷണം പറഞ്ഞു
8) സുരേഷ് മാഷിന്റെ ശബ്ദം ഗംഭീരം. അതിന് നൽകിയ മുഴക്കം സംവിധായാകന്ടെ
മിടുക്ക് തന്നെ
9) അസീസ് ആക്രമിക്കപ്പെടു ന്നത് നന്നായി ഫലിപ്പിച്ചു
10) മുംബൈ എന്ന തോന്നൽ നിലനിർത്താൻ അല്പം ഹിന്ദി സംഭാഷണങ്ങൾ വന്നുകൊണ്ടിരിക്കണം
സംഭാഷണങ്ങൾ മറന്നുപോയത്, നാടകത്തിന്റെ ഒഴുക്കിനെ അല്പം ബാധിച്ചു.
എന്നിരുന്നാലും,
സുധീഷ് മാഷിന്റെയും ആദിത്യന്റെയും ഈ
അധ്വാനം മികച്ചത് തന്നെ. പരിമിതികൾ ഒരുപാട് ഉണ്ടായിട്ടും, അതിനെയെല്ലാം അതിജീവിച്ചു നാടകം ഫലിപ്പിക്കാൻ കഴിഞ്ഞതിനു അഭിനന്ദനങ്ങൾ.
-സത്താർ സെയ്‌ദ് -
Comments
Post a Comment