മുള്ള്
മുള്ള്
-----------
നടന്ന് ... നടന്ന് ….
നടന്ന് …
അവർക്ക് ചിറകു മുളച്ചു
പിന്നെ
പറന്ന് പറന്ന്…
സ്വപ്നം നെയ്ത്
കൊക്കുരുമ്മി
അവർ കൂടേറി ….
മുട്ടയിട്ടു …. വിരിയിച്ചു
തൊട്ടിലാട്ടി
പാടിയുറക്കി …
ഉറക്കമുണരുമ്പോൾ
നടന്ന ... നടന്ന് ..
പറന്ന്... പറന്ന്..
വീണ്ടുകീറിയ കാലുകൾ
പിടഞ്ഞതേയില്ല…
വരണ്ട തൊണ്ടകൾ
അലർച്ചയായില്ല …
അവർ അവരെ
ഒരു പതകയായി
കാറ്റിലാട്ടി
അതിർത്തിയിൽ
ഞാട്ടിയിട്ടു …
ഇത് ശത്രു രാജ്യത്തിന്റെ
വരമ്പാണ് ...
ഇത് മുറിച്ചു കടക്കരുത്
ഇത് വെറുതെ
ചത്തുവീഴാനുള്ള പാടമാണ് ...
ഇവിടെ നമുക്ക്
നമ്മളെയിങ്ങനെ
വിതച്ചിടാം …
നാളെ നല്ല നാളെ
നമുക്ക് ഒന്നുകൂടി മുളക്കാം
അെല്ലെങ്കി വേണ്ട …
വിളവെടുക്കാൻ .
അവർ വരട്ടെ
കൊയ്തെടുത്ത്
നമ്മളെയവർ കൊത്തി
അന്നേരം
മുള്ളു പോലെ കൂർത്ത്
അവരുടെ
കഴുത്ത് പിളർക്കണം
- സുധീഷ് അമ്മവീട്
Comments
Post a Comment