ഒരു വായനശാല വിപ്ലവം എന്ന യമ എഴുതിയ കഥയെക്കുറിച്ച് സുധീഷ് അമ്മവീട്

 യമ  യുടെ വായനശാല വിപ്ലവം എന്ന കഥ വായിച്ചു..
വായനശാല വിപ്ലവം കഥ ഒരു ഒരു പ്രണയ കഥ എന്ന രീതിയിൽ തുടങ്ങി തുടങ്ങികേരളത്തിൻറെ സാമൂഹ്യ-രാഷ്ട്രീയ അന്തരീക്ഷത്തിലേക്ക് നാടകീയമായി പടർന്നുകയറിയ ഒരു കഥയാണ്
ചർച്ചകൾക്കായ് ചിലത് കുറിച്ചിടട്ടെ

ജാതി രാഷ്ട്രീയത്തെ ശരിയായ രീതിയിൽ അഡ്രസ്സ് ചെയ്തിട്ടില്ലെങ്കിലും അത്തരത്തിൽ അഡ്രസ്സ് ചെയ്യുന്നത് പോലെ ഒരു  തോന്നൽ നമുക്കിടയിൽ ഉണ്ടാക്കാൻ ഈ കഥയ്ക്ക് കഴിഞ്ഞിട്ടുണ്ട് 
മാത്രമല്ല ലീലാമ്മ ജാതി ശരീരത്തോട് കഥയിലുടനീളം അലിഞ്ഞു തീരുന്നതായാണ്  അനുഭവപ്പെടുന്നത്
അതിനൊരു  എതിർവാദത്തിന് ഒരു കുതറി ച്ചയെങ്കിലും ലീലാമ്മയിൽ ഉണ്ടാക്കിയെടുക്കാൻ കഥാകാരി ശ്രമിച്ചിട്ടില്ല 
എന്ന് തന്നെ പറയാം 
രണ്ടാമത്തെ വായന സാധ്യമായാൽ നിങ്ങൾക്ക് ഈ കഥയെ മറ്റൊരു തരത്തിൽ നിരീക്ഷിക്കാം 
ഒരു വിപ്ലവം എന്നത് ഏതെങ്കിലും തരത്തിലുള്ള കുറുക്കുവഴിയിലൂടെ നേടിയെടുക്കുന്നതാണ് എന്ന ഒരു സാമാന്യബോധത്തെ  ബോധപൂർവ്വമോ  അല്ലാതെയോ ഉല്പാദിപ്പിക്കുന്നുണ്ട്  ഈ കഥ

മറ്റൊന്ന് ഒരു പഞ്ചവടിപാലം പോലെയുള്ള ഒരു ആക്ഷേപഹാസ്യ ത്തിൻറെ രൂപത്തിൽ ഒരു രാഷ്ട്രീയ സംവിധാനത്തെ നിർവ്വചിക്കാനായി ശ്രമിക്കുന്നതായും ഈ കഥയിൽ നേരിട്ട് നിരീക്ഷിക്കാം 
 എല്ലാ സമരങ്ങളും കാപട്യങ്ങൾ ആണെന്നുള്ള ഒരു   അരാഷ്ട്രീയബോധത്തെ കഥ നിരന്തരമായി ഉൽപ്പാദിപ്പിച്ചു കൊണ്ടിരിക്കുന്നു ...
സ്ത്രീകൾ വായനയുമായി ബന്ധപ്പെട്ട പ്രവർത്തിച്ചു കഴിഞ്ഞാൽ അവരിൽ ഉണ്ടാകുന്ന സാമൂഹിക മാറ്റത്തെ കഥ വളരെ വ്യക്തമായി പ്രഖ്യാപിക്കുന്നുണ്ട് 
അത് വലിയ സന്തോഷമായി അനുഭവപ്പെട്ടു

 അതിലപ്പുറം മറ്റു വിഷയങ്ങൾ സ്ത്രീ പക്ഷ രചന എന്ന നിലയിൽ ഇതിനെ കരുതുന്നതു  പോലും
 കൂടുതൽ ചർച്ചയ്ക്ക് വിധേയമാകുകയും വിമർശാത്മകമായി അവലോകനം ചെയ്യുകയും വേണമെന്ന് മറ്റു സുഹൃത്തുക്കളോടും കൂടി അഭ്യർത്ഥിക്കുകയാണ് 

പ്രണയം എന്നത്  ഒരു സാമ്പത്തിക നേട്ടം അല്ല എന്ന അടിസ്ഥാനത്തിലാണ് ആണ് നമ്മുടെ ദാമോദരൻ നായർ അതിെനെ ഒഴിവാക്കി വിടുന്നത്  
നിലനിൽക്കുന്ന ജാതി വ്യവസ്ഥ വലിയ തരത്തിൽ മുറിവേൽപ്പിക്കാതെ മുന്നോട്ടുപോകണമെന്ന രീതിയിൽ തന്നെയാണ് ദാമോദരൻ  അത് സാധിച്ചെടുക്കുന്നത് എന്ന് നമുക്ക് അനുഭവപ്പെടുന്നു 
വേറെ അർത്ഥത്തിൽ അത് ഒരു നിലപാടില്ലായ്മയായി ലീലാമ്മ
മനസിലാക്കുന്നു എന്നു മാത്രം
ഒരു ലാഭകച്ചവടക്കാരൻ എന്തിനൊപ്പമാണ്
നിലയുറപ്പിക്കുക ..
എന്നതിനപ്പുറം മറ്റൊരു തെറ്റ് അല്ലെങ്കിൽ അത്തരത്തിലൊരു ചോദ്യം ചെയ്യൽ എവിടെയെങ്കിലും ഉള്ളതായി അനുഭവപ്പെടുന്നില്ല 
നമ്മുടെ നാട്ടിലെ എല്ലാ പ്രണയ തേപ്പുകൾക്കു പിന്നിലും മറ്റെന്താണ് ...

ചീരതോട്ടത്തിൽ ഒന്നു വയറിളകി തൂറിയ ഗതികേടു കൊണ്ട്
ആണത്വവും നായരത്വവും ജാതി മേൽക്കോയ്മയും തീർന്നു പോയി എന്ന് വിശ്വസിക്കുന്ന നമ്മളാണ് വിഡ്ഢികൾ ...
 തീട്ടത്തിന്റെ നാറ്റം മാറുന്ന തോടു കൂടി വീണ്ടും അധികാരങ്ങളും ഒപ്പംതന്നെ നായരത്വം  ആണത്വം ഒക്കെ തിരിച്ചു വരുമെന്ന ഒരു സാമാന്യയുക്തി എങ്കിലും നിങ്ങളുടെ ഭാഗത്ത് ഈ കഥ അവലോകനം ചെയ്യുമ്പോൾ ഉണ്ടാകണം ... ചുരുക്കിപ്പറഞ്ഞാൽ വായനശാല തിരികെ  വന്നു എന്നത് സന്തോഷം നേരത്തെ പറഞ്ഞത് സൂചിപ്പിക്കുന്ന അധികാരങ്ങളും ജാതി മേൽക്കോയ്മയും ഇതോടുകൂടി അവസാനിച്ചു എന്നും ഒരു വള്ളി കളസം  തെളിവായി എടുത്ത് സൂഹത്തെ സംരക്ഷിച്ചെടുക്കാം എന്ന് വിശ്വസിക്കുന്ന  ചിലഅബദ്ധധാരണകൾ കൂടി നിങ്ങൾ കഥയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് മാത്രം പറഞ്ഞുകൊണ്ട്
ചർച്ചകൾക്ക് ഒരു പാട് ഇടമുള്ള കഥയെഴുതിയ യമയ്ക്കക്ക്
അഭിവാദ്യങ്ങൾ ….
- സുധീഷ് അമ്മവീട്

Comments

Popular posts from this blog

ഇ.ജിനന്റെ തനിയെ പാടുന്ന കവിതകൾ

വയലാറിന്റെ അശ്വമേധം കവിതയെ കുറിച്ച് സുധീഷ് അമ്മവീട്

EAS പുതിയകാവിനെ അറിയില്ലെ (വില്ലടിച്ചാൻ പാട്ട്/വിൽപ്പാട്ട്)