ഉടലും.. ഉടുപ്പും.. തമ്മിൽ പറഞ്ഞത്
ഉടലും.. ഉടുപ്പും.. തമ്മിൽ പറഞ്ഞത്
....................................
ആ ചുവന്ന ഉടുപ്പ് എന്റെതാണ്...
വെളുത്തു മലിനമായ
നിന്റെ ഉടൽ
അതിലേക്ക് തിരുകി കയറ്റരുത്...
ഈ കറുത്ത ഉടൽ എന്റെതാണ്
മലിനമായ.. ആ ഉടുപ്പിലേക്ക്
അതിനെ പൂഴ്ത്തിവെക്കുകയുമരുത്...
ആത്മനിന്ദ തോന്നുന്നുവെങ്കിൽ
പടിയിറങ്ങിയേക്കു....
ആത്മഹത്യയേക്കാൾ കുറഞ്ഞത്
എന്താണ് സ്വയം കുറിക്കുക...
എന്റെ ദളിതത്വമാണ്.. നിന്റെ ഭയ പാട്
ഏറ്റ... ചവിട്ടിന് കണക്കു പറഞ്ഞ്
നെറുകയിൽ.... കൊത്തുമെന്ന ഭയം..?
ഇനിയും ഞങ്ങളെ ഉദ്ധരിച്ച കഥ പറഞ്ഞ്
ഉറക്കി കെടുത്തരുത്.....
Comments
Post a Comment