മുറിവേറ്റ ചുണ്ടുകൾ
മുറിവേറ്റ ചുണ്ടുകൾ
"""""""""""""""""""""""""""
അടിയന്തിരാവസ്ഥ കാലത്ത്
കമ്മ്യൂണിസം എന്ന്
പറഞ്ഞതിനാണ്
ഒരുത്തനെ ഇടിച്ച്
ചോരതുപ്പിച്ചുകൊന്നത്...
മറ്റൊരുത്തനെ ഉരുട്ടികൊന്നത്....
വസന്തത്തിൻടെ ഇടിമുഴക്കം
സ്വപ്നം കണ്ടതിനാണ്
ഒരുവനെ
പഞ്ചസാരയിട്ട് കത്തിച്ചത്....
മതേതരത്വം കൊണ്ടാടുന്ന കാലത്ത്
(പണയം കൊണ്ടു മതേതരത്വം
(പായോഗീകവൽക്കരിച്ചതിനാണ്
ഒരുത്തൻടെ (പാണനെടുത്തത്.....
സദാചാരം പുലരുന്ന ഈ കാലത്ത്
ലോകം പുനർനിർമ്മിക്കാൻ
മുറിവേറ്റ ചുണ്ടുകൾകൊണ്ട്
ചുംബിച്ചപ്പോൾ
കല്ലെറിഞ്ഞവരാണ്
രണ്ടു ദളിതുപെൺകുട്ടികളെ
ബലാൽസംഘം ചെയ്ത്
മരക്കൊമ്പിൽ കെട്ടിതൂക്കിയത്.....
സ്വാത(ന്ത്യം ആഘോഷിക്കുന്ന കാലത്ത്
സ്വത(ന്തമായി ഭക്ഷണംകഴിച്ചതിനാണ്
ഒരുവനെ ഇഷ്ടിക കൊണ്ട്
തലക്കടിച്ചു കൊന്നത്.....
കേട്ടില്ലേ......
ഇ(തയേറെ സഹിഷ്ണുതയുള്ള നാട്ടിൽ
അസഹിഷ്ണുത എന്ന് പറഞ്ഞതിനാണ്
ഒരുത്തനോട്
രാജ്യം വിടാൻ കൽപ്പിച്ചത്.....
തിമിരം ബാധിച്ച നാടിന്റെ
കണ്ണിൽ വെളിച്ചമിറ്റിച്ചതിനാണ്
ഒരുവളെ...
വെടിയുണ്ട കൊണ്ട് കുളിപ്പിച്ചു കിടത്തിയത്.....
ഇരന്നും തുരന്നും
ഉണ്ടും ഉറങ്ങീം....ഭോഗിച്ചും
അനുസരണയോടെ....
ചത്തു-ജീവിക്കുന്നതുകൊണ്ടാകാം
നമ്മളെയൊന്നും തേടി
ആരും ഇതുവരെ വരാത്തത്
............---------##സുധീഷ് അമ്മവീട്
'മുറിവേറ്റ ചുണ്ടുകൾ ' എന്നകവിത പൂമുഖത്ത് ചാരുകസേരയിലിരുന്നു വല്ലാത്ത രസത്തോടെയാണ് വായിച്ചു തുടങ്ങിയത് .പുതിയകാലത്തെ കെട്ടകാഴ്ചകൾ വായിച്ചപ്പോൾ ആത്മരോഷം പുകഞ്ഞുപൊന്തി !
ReplyDeleteപക്ഷേ അവസാനവരികൾ (ഇരന്നും തുരന്നും ....) വായിച്ചതോടെ അതുവരെ വായിച്ചപ്പോൾകിട്ടിയ മുഴുവൻ
രസവും പോയി .കസേരയുടെ അടിയിൽ നിന്ന് ഊക്കൻ കുത്ത് കിട്ടിയപോലെ .
കസേരയിലെ ജീവച്ഛവത്തെ പരിഹസിച്ച സുധീഷ് മാഷേ അഭിവാദ്യങ്ങൾ
...അഭിവാദങ്ങൾ ...
thanks... സമയം കിട്ടുമ്പോൾ > Keyഅമർത്തി എല്ലാ കവിതയും വായിക്കണം അടുത്ത ഒരു പുസ്തകത്തിനുള്ള തയ്യാറെടുപ്പാണ്... നിർദ്ദേശങ്ങൾക്കനുസരിച്ച് തിരുത്താം.... സമയം കിട്ടുമെങ്കിൽ വിമർശനാത്മകമായി കൊള്ളട്ടെ
ReplyDelete