ഇനിയും രേഖപ്പെടുത്താത്ത ഒരു ആത്മഹത്യാ കുറിപ്പ്
ഇനിയും രേഖപെടുത്താത്ത
ഒരു ആത്മഹത്യാകുറിപ്പ്...
.................................................
ഏയ് രോഹിത്ത്
കാൾസാഗൻടെ അന്വേഷണങ്ങൾ
നിന്നിലൂടെ തുടരുമെന്നത്
നിൻടെ മാ(തം സ്വപ്നമായിരുന്നു...
നിൻടെ ആത്മഹത്യാകുറിപ്പ്
ചരി(ത സാഹിത്യമോ
ശാസ്(ത സാഹിത്യമോ
ആകാൻ തരമില്ല...
പക്ഷെ അതിൽ....
ഒരു ദളിതൻടെ ചരി(തവും
വർത്തമാനവും ഭാവിയും
രേഖ പെടുത്താതെ പോയിട്ടില്ല...
നിൻടെ പറച്ചിലുകൾ
മാനവീകതയെ കുറിച്ചുള്ള
വിലാപങ്ങളെന്ന്
സാമാന്യ വൽക്കരിച്ചേക്കും
മറിച്ചു അടിസ്ഥാനപരമായി
നീയൊരു ദളിതനായിരുന്നു
അതായിരുന്നു സത്യം...
ഒരു ദളിതനായി ജീവിക്കുകഎന്നതും
വലിയ സ്വപ്നങ്ങൾ കാണുകയെന്നതും
എ(ത അസാധ്യമാണെന്നാണ്
നീയും പറഞ്ഞുവെച്ചത്..
ഒന്നുറപ്പിക്കൂ..............
ദളിതൻ അന്നും ഇന്നും
ഒരു വോട്ടുബാങ്കല്ല
അതുകൊണ്ട് അവനെ
പരിഗണിക്കുക എന്നത്
ആരുടെയും
രാഷ്(ടീയ അജണ്ടയല്ല
ദളിതുരാജ്യം എന്നല്ല
ദളിതൻടെതുകൂടിയായ രാജ്യം
അതായിരുന്നു സ്വപ്നം
എന്നത്തെയും പോലെ........
ഭാഗ്യം.. അസഹിഷ്ണുത
(പകടിപ്പിച്ചതുകൊണ്ട്
വിട്ടുപോകാനും ചെന്നെത്താനും
ഒരു രാജ്യം ഇല്ലാത്തതുകൊണ്ട്
ഞാനും കരുതിവെക്കുന്നു
ഒരു കുരുക്ക്.......
......Sudheesh ammaveedu
Comments
Post a Comment