ഒരു തേവിടിശ്ശി കഥ

ഒരു തേവിടിശ്ശിക്കഥ
................
സീത
നാൽപ്പത്തിയാറാം
വയസ്സിലാണ്
ഭർത്താവിനെയും
രണ്ടു ആൺമക്കളെയും
ഉപേക്ഷിച്ച്
മുപ്പതുകാരനൊപ്പം
ഒളിച്ചോടിയത്.....
കേട്ടവർ മൂക്കത്തു വിരൽവെച്ചു
തേവിടിശ്ശിയെന്ന്
ആക്രോശിച്ചു.....
അവൾക്ക്
ഒന്നേ പറയാനുളളൂ
കഴിഞ്ഞ
മുപ്പതു കൊല്ലത്തിനുശേഷം
കെട്ടിയവൻടെയും
മക്കളുടെയും
തല്ലുകൊളളാതെ...
ചർദ്ദില് വാരാതെ....
ഒരു രാത്രിയെങ്കിലും
ഉറങ്ങണം

Comments

Popular posts from this blog

ഇ.ജിനന്റെ തനിയെ പാടുന്ന കവിതകൾ

വയലാറിന്റെ അശ്വമേധം കവിതയെ കുറിച്ച് സുധീഷ് അമ്മവീട്

EAS പുതിയകാവിനെ അറിയില്ലെ (വില്ലടിച്ചാൻ പാട്ട്/വിൽപ്പാട്ട്)